രാത്രി നമസ്കാരത്തിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

إِنَّ فِي اللَّيْلِ لَسَاعَةً، لاَ يُوَافِقُهَا رَجُلٌ مُسْلِمٌ يَسْأَلُ الله خَيْراً مِنْ أَمْرِ الدُّنْيَا وَالآخِرَةِ إِلاَّ أَعْطَاهُ إِيَّاهُ، وَذٰلِكَ كُلَّ لَيْلَةٍ

“രാത്രിയിൽ ഒരു സമയം; ഒരു മുസ്ലിം ഇഹപര നന്മകൾ തേടുന്നത് ആ സമയത്തോട് ഒത്തുവന്നാൽ അല്ലാഹു അയാൾക്കത് നൽകും; തീർച്ച. ഈ സമയം എല്ലാ രാവിലുമുണ്ട്”   (മുസ്ലിം)

مَنْ قَرَأَ عَشْرَ آياتٍ فِي لَيْلَةٍ كُتِبَ لهُ قِنْطَارٌ مِن الأَجْرِ وَالْقِنْطَارُ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا فَإِذَا كانَ يومُ القِيامةِ يَقُولُ ربُّكَ عزَّوجَلَّ: اِقْرَأْ وَارْقَ بِكُلِّ آيةٍ درجَةً حَتَى ينْتَهِيَ إِلَى آخِرِ آيَةٍ معهُ يَقُولُ اللهُ عزَّوجَلَّ لِلْعبْدِ: إِقْبِضْ ، فَيَقولُ العبْدُ بيدِهِ : يا ربِّ ، أَنْتَ أَعلَمُ . يَقولُ : بِهذِهِ الْخُلْدَ وَبِهذِهِ النَّعيمَ

“ഒരു രാത്രി പത്തു ആയത്ത് ഓതുന്നവന് ഒരു ക്വിൻത്വാർ കൂലി എഴുതപ്പെടും. ക്വിൻത്വാർ എന്നാൽ ദുനിയാവിനേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ്. അന്ത്യനാളിൽ റബ്ബ് പറയും: നീ ഓതുകയും കയറുകയുംചെയ്യുക. അയാളോടൊപ്പമുള്ള അവസാന ആയത്ത് എത്തുന്നതുവരെ ഓരോ ആയത്തിനും ഓരോ പദവിയാണ്. അല്ലാഹു ദാസനോടു പറയും: നീ പിടിക്കുക. അടിമ കൈ കാണിച്ച് പറയും: റബ്ബേ നീയാണ് നന്നായി അറിയു ന്നവൻ. അല്ലാഹു പറയും: ഈ കൈകൊണ്ട് ഖുൽദിനെ. ഈ കൈകൊണ്ട് നഈമിനെ.”  (ത്വബറാനി. അൽബാനി ഹസനെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts