ബിലാലി رَضِيَ اللَّهُ عَنْهُ നോട് ഫജ്റിന്റെ വേളയിൽ നബി ﷺ പറഞ്ഞു:
يا بلالُ حدِّثني بأَرجىٰ عملٍ عملتَهُ في الإسلامِ، فإني سمعتُ دَفَّ نَعليكَ بينَ يدَيَّ في الجَنَّة. قال: ما عملتُ عَملاً أرجى عندي أني لم أتطهَّرْ طُهُوراً في ساعةِ ليلٍ أو نهارٍ إلا صلَّيتُ بذلكَ الطُّهورِ ما كُتِبَ لي أن أصلِّي
“ബിലാൽ ഇസ്ലാമിൽ താങ്കളനുഷ്ഠിച്ച പ്രതീക്ഷാർഹമായ കർമ്മം ഏതെന്ന് പറഞ്ഞാലും. കാരണം, സ്വർഗ്ഗത്തിൽ താങ്കളുടെ ചെരിപ്പടി എന്റെ മുമ്പിൽ ഞാൻ കേട്ടു. അദ്ദേഹം പറഞ്ഞു: രാപകലുകളിൽ എപ്പോൾ ശുദ്ധിവരുത്തിയാലും ആ ശുദ്ധികൊണ്ട് വിധിക്കപ്പെട്ടത് ഞാൻ നമസ്കരിക്കും. അതല്ലാത്ത പ്രതീക്ഷാർഹമായ മറ്റൊരുകർമ്മവും ഞാൻ ചെയ്തിട്ടില്ല.” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല