لَّا خَيْرَ فِي كَثِيرٍ مِّن نَّجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ ۚ وَمَن يَفْعَلْ ذَٰلِكَ ابْتِغَاءَ مَرْضَاتِ اللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا ﴿١١٤﴾ )النساء: ١١٤)
“അവരുടെ രഹസ്യാലോചനകളിൽ മിക്കതിലും ഒരു നന്മയുമില്ല. ദാനംചെയ്യാനോ, സദാചാരം കൈക്കൊള്ളാനോ, ജനങ്ങൾക്കിടയിൽ ഐക്യമുണ്ടാക്കാനോ കൽപ്പിക്കുന്ന ആളുടെ വാക്കുകളിലൊഴികെ. വല്ലവനും അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് അങ്ങനെ ചെയ്യുന്നപക്ഷം അവന്ന് നാം മഹത്തായ പ്രതിഫലം നൽകുന്നതാണ്” (വി. ഖു. 4:114)
തിരുദൂതർ ﷺ പറഞ്ഞു:
أَلاَ أُخْبِرُكُمْ بِأَفْضَلَ مِنْ دَرَجَةِ الصِّيَامِ وَالصَّلاَةِ وَالصَّدَقَةِ؟ قَالُوا: بَلَى. قال: صَلاَحُ ذَاتِ الْبَيْنِ، فَإِنَّ فَسَادَ ذَاتِ الْبَيْنِ هِيَ الْحَالِقَةُ
“നോമ്പ്, നമസ്കാരം, സ്വദക്വഃ ഇവയേക്കാൾ ശ്രേഷ്ഠമായത് നിങ്ങൾക്ക് ഞാനറിയിച്ചുതരട്ടെയോ? അവർ പറഞ്ഞു: അതെ. അവിടുന്നു മൊഴിഞ്ഞു: പിണങ്ങിയവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കൽ. കാരണം പിണക്കത്താലുള്ള അപകടമാകുന്നു ഹാലികത്.” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
هِيَ الْحَالِقَةُ لا أَقُولُ تَحْلِقُ الشَّعْرَ وَلَكِنْ تَحْلِقُ الدينَ
‘ഹാലികത്’ എന്നാൽ മുടിനീക്കുമെന്ന് ഞാൻ പറയുന്നില്ല. അത് (മനുഷ്യരുടെ) ദീനിനെ പോക്കിക്കളയും” (അത്തർഗീബ്. അൽബാനി സ്വഹീഹുൻലിഗയ്രിഹിയെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല