മനുഷ്യരും അവയവങ്ങളും

THADHKIRAH

 
ശരീരാവയവങ്ങൾ തനിക്കെതിരിൽ സാക്ഷിപറയുമ്പോൾ മനുഷ്യൻ തന്റെ അവയവങ്ങളോട് തർക്കിക്കുന്നതിനെ കുറിച്ച്  പ്രമാണ വചനങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അനസ് ബ്നുമാലികി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഹദീഥിൽ ഇപ്രകാരം കാണാം. 
كُنَّا عِنْدَ رَسُولِ اللَّهِ ‎ﷺ فَضَحِكَ فَقَالَ ‎ﷺ  هَلْ تَدْرُونَ مِمَّ أَضْحَكُ  قَالَ قُلْنَا اللَّهُ وَرَسُولُهُ أَعْلَمُ. قَالَ ‎ﷺ  مِنْ مُخَاطَبَةِ الْعَبْدِ رَبَّهُ يَقُولُ يَا رَبِّ أَلَمْ تُجِرْنِى مِنَ الظُّلْمِ قَالَ:  يَقُولُ بَلَى.  قَالَ فَيَقُولُ فَإِنِّى لاَ أُجِيزُ عَلَى نَفْسِى إِلاَّ شَاهِدًا مِنِّى قَالَ فَيَقُولُ كَفَى بِنَفْسِكَ الْيَوْمَ عَلَيْكَ شَهِيدًا وَبِالْكِرَامِ الْكَاتِبِينَ شُهُودًا   قَالَ  فَيُخْتَمُ عَلَى فِيهِ فَيُقَالُ لأَرْكَانِهِ انْطِقِى. قَالَ فَتَنْطِقُ بِأَعْمَالِهِ  قَالَ  ثُمَّ يُخَلَّى بَيْنَهُ وَبَيْنَ الْكَلاَمِ  قَالَ  فَيَقُولُ بُعْدًا لَكُنَّ وَسُحْقًا. فَعَنْكُنَّ كُنْتُ أُنَاضِلُ 
“ഞങ്ങൾ അല്ലാഹുവിന്റെ റസൂലി ‎ﷺ നോടൊപ്പമായിരുന്നു. അപ്പോൾ തിരുമേനി ചിരിതൂകി. തിരുമേനി ‎ﷺ പറഞ്ഞു: എന്തിനാണ് ഞാൻ ചിരിച്ചതെന്ന് നിങ്ങൾക്കറിയുമോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവും അല്ലാഹുവിന്റെ റസൂലുമാണ് കൂടുതൽ അറിയുന്നവർ. തിരുമേനി ﷺ പറഞ്ഞു: രക്ഷിതാവ് തന്റെ ദാസനെ അഭിമുഖീകരിച്ച് സംസാരിക്കുന്നതിനാലാണ്. ദാസൻ പറയും: രക്ഷിതാവേ, അനീതിയെ സംബന്ധിച്ച് നീ എനിക്ക് രക്ഷനൽകിയിട്ടില്ലേ? അല്ലാഹു പറയും: അതെ. അപ്പോൾ ദാസൻ പറയും: എനിക്ക് എന്റെ ശരീരത്തിൽനിന്നല്ലാതെ ഒരു സാക്ഷിയെ ഞാൻ സമ്മതി ക്കുകയില്ല. അല്ലാഹു പറയും: ഈ ദിവസം നിന്റെമേൽ നീയും മാന്യന്മാരായ എഴുത്തുകാരും(മലക്കുകളും) സാക്ഷികളായി മതി.  ശേഷം അയാളുടെ വായക്ക് മുദ്രവെക്കപ്പെടും. അയാളുടെ അവയവങ്ങളോട് പറയപ്പെടും: സംസാരിക്കൂ. അപ്പോൾ അവ അവന്റെ കർമ്മങ്ങളെ കുറിച്ച് സംസാരിക്കും. അതിൽപിന്നെ അവനെ സംസാരിക്കുവാൻ വിടും. അപ്പോൾ അവൻ പറയും: അവയവങ്ങളെ നിങ്ങൾ ദൂരെ പോകൂ. നിങ്ങൾക്ക് നാശം. നിങ്ങൾക്ക് വേണ്ടിയായിരുന്നു ഞാൻ തർക്കിച്ചിരുന്നത്.” (മുസ്‌ലിം)
 

മനുഷ്യനും തുടയും എല്ലും മാംസവും

മനുഷ്യരുടെ വായകൾക്ക് അല്ലാഹു മുദ്രവെക്കുകയും അവരുടെ കൈകാലുകൾ തങ്ങൾക്കെതിരിൽ സംസാരിക്കുകയും ചെയ്യുമ്പോൾ അവർ അവയവങ്ങളോട് പറയുന്നതായി ഇമാം മു സ്ലിം റിപ്പോർട്ട് ചെയ്യുന്ന ഹദീഥിൽ ഇപ്രകാരം കാണാം അബൂ ഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

…..فَيَلْقَى الْعَبْدَ فَيَقُولُ أَىْ فُلْ أَلَمْ أُكْرِمْكَ وَأُسَوِّدْكَ وَأُزَوِّجْكَ وَأُسَخِّرْ لَكَ الْخَيْلَ وَالإِبِلَ وَأَذَرْكَ تَرْأَسُ وَتَرْبَعُ فَيَقُولُ بَلَى. قَالَ فَيَقُولُ أَفَظَنَنْتَ أَنَّكَ مُلاَقِىَّ فَيَقُولُ لاَ. فَيَقُولُ فَإِنِّى أَنْسَاكَ كَمَا نَسِيتَنِى. ثُمَّ يَلْقَى الثَّانِىَ فَيَقُولُ أَىْ فُلْ أَلَمْ أُكْرِمْكَ وَأُسَوِّدْكَ وَأُزَوِّجْكَ وَأُسَخِّرْ لَكَ الْخَيْلَ وَالإِبِلَ وَأَذَرْكَ تَرْأَسُ وَتَرْبَعُ فَيَقُولُ بَلَى أَىْ رَبِّ. فَيَقُولُ أَفَظَنَنْتَ أَنَّكَ مُلاَقِىَّ فَيَقُولُ لاَ. فَيَقُولُ فَإِنِّى أَنْسَاكَ كَمَا نَسِيتَنِى. ثُمَّ يَلْقَى الثَّالِثَ فَيَقُولُ لَهُ مِثْلَ ذَلِكَ فَيَقُولُ يَا رَبِّ آمَنْتُ بِكَ وَبِكِتَابِكَ وَبِرُسُلِكَ وَصَلَّيْتُ وَصُمْتُ وَتَصَدَّقْتُ. وَيُثْنِى بِخَيْرٍ مَا اسْتَطَاعَ فَيَقُولُ هَا هُنَا إِذًا قَالَ ثُمَّ يُقَالُ لَهُ الآنَ نَبْعَثُ شَاهِدَنَا عَلَيْكَ. وَيَتَفَكَّرُ فِى نَفْسِهِ مَنْ ذَا الَّذِى يَشْهَدُ عَلَىَّ فَيُخْتَمُ عَلَى فِيهِ وَيُقَالُ لِفَخِذِهِ وَلَحْمِهِ وَعِظَامِهِ انْطِقِى فَتَنْطِقُ فَخِذُهُ وَلَحْمُهُ وَعِظَامُهُ بِعَمَلِهِ وَذَلِكَ لِيُعْذِرَ مِنْ نَفْسِهِ. وَذَلِكَ الْمُنَافِقُ وَذَلِكَ الَّذِى يَسْخَطُ اللَّهُ عَلَيْهِ 

“…അങ്ങിനെ അല്ലാഹു ദാസനെ കണ്ടുമുട്ടും. അല്ലാഹു പറയും: അല്ലയോ മനുഷ്യാ, ഞാൻ നിന്നെ ആദരിക്കുകയും നേതൃപദത്തിലാക്കുകയും വിവാഹം കഴിപ്പിക്കുകയും നിനക്ക് കുതിരകളേയും ഒട്ടകങ്ങളേയും കീഴ്പ്പെടുത്തിത്തരുകയും ഭരിക്കുവാനും വരുമാനം കൊയ്യുവാനും നിന്നെ വിട്ടേക്കുകയും ചെയ്തില്ലേ? ദാസൻ പറയും: അതെ. അല്ലാഹു പറയും: എന്നിട്ടും എന്നെ കണ്ടുമുട്ടേണ്ടിവരും എന്ന് നീ കരുതിയോ? ദാസൻ പറയും: ഇല്ല. അപ്പോൾ അല്ലാഹു പറയും: നിശ്ചയം നീ എന്നെ വിസ്മരി ച്ചതുപോലെ ഞാൻ നിന്നെ വിസ്മരിക്കുന്നു. ശേഷം അല്ലാഹു രണ്ടാമത് ഒരു ദാസനെ കണ്ടുമുട്ടും. അല്ലാഹു പറയും: അല്ലയോ മനുഷ്യാ, ഞാൻ നിന്നെ ആദരിക്കുകയും നേതൃപദത്തിലാക്കുകയും വിവാഹം കഴിപ്പിക്കുകയും നിനക്ക് കുതിരകളേയും ഒട്ടകങ്ങളേയും കീഴ്പ്പെടുത്തിത്തരുകയും ഭരിക്കുവാനും വരുമാനം കൊയ്യുവാനും നിന്നെ വിട്ടേക്കുകയും ചെയ്തില്ലേ? ദാസൻ പറയും: അതെ. അല്ലാഹു പറയും: എന്നിട്ടും എന്നെ കണ്ടുമുട്ടേണ്ടി വരും എന്ന് നീ കരുതിയോ? ദാസൻ പറയും: ഇല്ല. അ പ്പോൾ അല്ലാഹു പറയും: നിശ്ചയം നീ എന്നെ വിസ്മരിച്ചതു പോലെ. ഞാൻ നിന്നെ വിസ്മരിക്കുന്നു. ശേഷം അല്ലാഹു മൂ ന്നാമത് ഒരു ദാസനെ കണ്ടുമുട്ടും. അയാളോടും അതുപോലെ അല്ലാഹു പറയും. ദാസൻ പറയും: അല്ലാഹുവേ, നിന്നിലും നിന്റെ ഗ്രന്ഥത്തിലും നിന്റെ ദൂതന്മാരിലും ഞാൻ വിശ്വസിച്ചു. ഞാൻ നമസ്കരിക്കുകയും നോമ്പെടുക്കുകയും ദാനധർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു. കഴിയാവുന്നത്ര അയാൾ പുകഴ്ത്തി സംസാരിക്കും. അപ്പോൾ അല്ലാഹു പറയും: എങ്കിൽ ഇതുവരെ മതി. ശേഷം അയാളോട് പറയപ്പെടും: ഇപ്പോൾ നിന്റെമേൽ ഞാൻ നമ്മുടെ സാക്ഷിയെ നിയോഗിക്കും. അയാളാകട്ടെ എന്റെ മേൽ സാക്ഷി പറയുന്നവൻ ആരായിക്കുമെന്ന് തന്റെ മനസ്സിൽ ആലോചിക്കും. അങ്ങിനെ അയാളുടെ വായക്ക് മുദ്രവെക്കപ്പെടും. അയാളുടെ തുടയോടും മാംസത്തോടും എല്ലിനോടും പറയ പ്പെടും: സംസാരിക്കൂ. അതോടെ അയാളുടെ തുടയും മാംസവും എല്ലുകളും സംസാരിക്കും. അല്ലാഹു തന്റെ ഭാഗത്തുനിന്നുള്ള ഒഴി വുകഴിവ് കാണിക്കുന്നതിനുവേണ്ടിയാണത്. അല്ലാഹു കോപിക്കുന്നതായ കപട വിശ്വാസിയത്രേ ആ ദാസൻ.”  (മുസ്‌ലിം)

 

 

 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts