അവിശ്വാസികളും പാപികളും നിന്ദ്യരാകും; നിരാശരും
നിന്ദ്യരും നിസ്സാരന്മാരുമായി ക്വബ്റുകളിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്ന അവിശ്വാസികളുടെ അവസ്ഥകളെ വിവരിച്ച് അല്ലാഹു പറയുന്നു:
يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ ﴿٤٣﴾ خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۚ ذَٰلِكَ الْيَوْمُ الَّذِي كَانُوا يُوعَدُونَ ﴿٤٤﴾
അതായത് അവർ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട് പോകുന്നതുപോലെ ഖബ്റുകളിൽ നിന്ന് പുറപ്പെട്ടു പോകുന്ന ദിവസം. അവരുടെ കണ്ണുകൾ കീഴ്പോട്ട് താണിരിക്കും. അപമാനം അവ രെ ആവരണം ചെയ്തിരിക്കും. അതാണ് അവർക്ക് താക്കീത് നൽ കപ്പെട്ടിരുന്ന ദിവസം. (സൂറത്തുൽമആരിജ്: 43,44)
فَتَوَلَّ عَنْهُمْ ۘ يَوْمَ يَدْعُ الدَّاعِ إِلَىٰ شَيْءٍ نُّكُرٍ ﴿٦﴾خُشَّعًا أَبْصَارُهُمْ يَخْرُجُونَ مِنَ الْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ ﴿٧﴾
ആകയാൽ (നബിയേ,) നീ അവരിൽ നിന്ന് പിന്തിരിഞ്ഞ് കളയുക. അനിഷ്ടകരമായ ഒരു കാര്യത്തിലേക്ക് വിളിക്കുന്നവൻ വിളിക്കുന്ന ദിവസം. ദൃഷ്ടികൾ താഴ്ന്നു പോയവരായ നിലയിൽ ഖബ്റുകളിൽനിന്ന് (നാലുപാടും) പരന്ന വെട്ടുകിളികളെന്നോണം അവർ പുറപ്പെട്ട് വരും. വിളിക്കുന്നവന്റെ അടുത്തേക്ക് അവർ ധൃതിപ്പെട്ട് ചെല്ലുന്നവരായിരിക്കും. സത്യനിഷേധികൾ (അന്ന്) പറയും: ഇതൊരു പ്രയാസകരമായ ദിവസമാകുന്നു. (സൂറത്തുൽക്വമർ: 6,7,8)
നാശം വിളിച്ചും ശാപം പറഞ്ഞും ഒരുമിച്ചുകൂട്ടപ്പെടുന്ന അവിശ്വാസികളുടെ അവസ്ഥകളെ വിവരിച്ച് അല്ലാഹു പറയുന്നു:
وَنُفِخَ فِي الصُّورِ فَإِذَا هُم مِّنَ الْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ ﴿٥١﴾ قَالُوا يَا وَيْلَنَا مَن بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَٰذَا مَا وَعَدَ الرَّحْمَٰنُ وَصَدَقَ الْمُرْسَلُونَ ﴿٥٢﴾
കാഹളത്തിൽ ഊതപ്പെടും. അപ്പോൾ അവർ ഖബ്റുകളിൽ നിന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് കുതിച്ച് ചെല്ലും. അവർ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തിൽ നിന്ന് നമ്മെ എഴുന്നേൽ പിച്ചതാരാണ്? (സൂറത്തുയാസീൻ: 51,52)
ഭയാനകതയാൽ കണ്ണുകൾ തുറിച്ചും ക്വൽബുകൾ ശൂന്യമായും അന്ത്യനാളിനെ അഭിമുഖീകരിക്കുന്ന അവിശ്വാസികളുടെ അവസ്ഥകളെ വിവരിച്ച് അല്ലാഹു പറയുന്നു:
وَلَا تَحْسَبَنَّ اللَّهَ غَافِلًا عَمَّا يَعْمَلُ الظَّالِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ الْأَبْصَارُ ﴿٤٢﴾ مُهْطِعِينَ مُقْنِعِي رُءُوسِهِمْ لَا يَرْتَدُّ إِلَيْهِمْ طَرْفُهُمْ ۖ وَأَفْئِدَتُهُمْ هَوَاءٌ ﴿٤٣﴾
… കണ്ണുകൾ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവർക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്. (അന്ന്) ബദ്ധപ്പെട്ട് ഓടിക്കൊണ്ടും, തലകൾ ഉയർത്തിപ്പിടിച്ച് കൊണ്ടും (അവർ വരും) അവരുടെ ദൃഷ്ടികൾ അവരിലേക്ക് തിരിച്ചുവരികയില്ല. അവരുടെ മനസ്സുകൾ ശൂന്യവുമായിരിക്കും. (സൂറത്തു ഇബ്റാഹീം: 42,43)
പേടിയുടെ ആധിക്യത്താൽ ഹൃദയങ്ങൾ ചങ്കിലിടിക്കുന്ന അവിശ്വാസികളുടെ അവസ്ഥകളെ വിവരിച്ച് അല്ലാഹു പറയുന്നു:
وَأَنذِرْهُمْ يَوْمَ الْآزِفَةِ إِذِ الْقُلُوبُ لَدَى الْحَنَاجِرِ كَاظِمِينَ ۚ…
ആസന്നമായ ആ സംഭവത്തിന്റെ ദിവസത്തെപ്പറ്റി നീ അവർക്ക് മുന്നറിയിപ്പു നൽകുക. അതായത് ഹൃദയങ്ങൾ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവർ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദർഭം… (സൂറത്തുൽഗാഫിർ: 18)
വിലങ്ങുകളിൽ ബന്ധിക്കപ്പെടുകയും ഉരുകിയ ലോഹത്താലുള്ള മേൽകുപ്പായം ധരിപ്പിക്കപ്പെടുകയും തീ നാളങ്ങളാൽ മുഖം ആവരണം ചെയ്യപ്പെടുകയും ചെയ്തുകൊണ്ടുള്ള അവിശ്വാസികളുടെ അവസ്ഥകളെ വിവരിച്ച് അല്ലാഹു പറയുന്നു:
يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ ۖ وَبَرَزُوا لِلَّهِ الْوَاحِدِ الْقَهَّارِ ﴿٤٨﴾ وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الْأَصْفَادِ ﴿٤٩﴾ سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ النَّارُ ﴿٥٠﴾
ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സർവ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം. ആ ദിവസം കുറ്റവാളികളെ ചങ്ങലകളിൽ അന്യോന്യം ചേർത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം. അവരുടെ കുപ്പായങ്ങൾ കറുത്ത കീല് (ടാർ) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്. (സൂറത്തുഇബ്റാഹീം: 48,49,50)
ചുട്ടുപൊള്ളുന്ന സൂര്യൻ തലക്കുമുകളിലായും വിയർപ്പിൽ കുളിച്ചും മുങ്ങിയും അവിശ്വാസി അന്ത്യനാളിൽ വന്നുനിൽക്കുന്ന തിനെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള ഹദീഥുണ്ട്. അൽമിക്വ്ദാദ് ഇബ്നുൽഅസ്വദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. തിരുനബി ﷺ പറയുന്നു:
تُدْنَى الشَّمْسُ يَوْمَ الْقِيَامَةِ مِنَ الْخَلْقِ حَتَّى تَكُونَ مِنْهُمْ كَمِقْدَارِ مِيلٍ
“അന്ത്യനാളിൽ സൂര്യൻ സൃഷ്ടികളോട് അടുക്കും; എത്രത്തോളമെന്നാൽ അത് അവരോട് ഒരു മൈലോളം അടുക്കും.” (മുസ്ലിം)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നു:
يَعْرَقُ النَّاسُ يَوْمَ الْقِيَامَةِ حَتَّى يَذْهَبَ عَرَقُهُمْ فِى الأَرْضِ سَبْعِينَ ذِرَاعًا، وَيُلْجِمُهُمْ حَتَّى يَبْلُغَ آذَانَهُمْ
“അന്ത്യനാളിൽ ജനങ്ങൾ വിയർക്കും. അവരുടെ വിയർപ്പ് ഭൂമി യിൽ എഴുപത് മുഴം (താണു) പോകും. അത് അവരുടെ ചെവിയിലെത്തുന്നതുവരെ അവരെ മുക്കുന്നതുമാണ്.” (ബുഖാരി)
ഖേദവും ദുഃഖവും കാരണത്താൽ അവിശ്വാസി അന്ന് കൈകൾ കടിക്കും. അവിശ്വാസികളെ കുറിച്ച് അല്ലാഹു പറയുന്നു:
وَيَوْمَ يَعَضُّ الظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَا لَيْتَنِي اتَّخَذْتُ مَعَ الرَّسُولِ سَبِيلًا ﴿٢٧﴾ يَا وَيْلَتَىٰ لَيْتَنِي لَمْ أَتَّخِذْ فُلَانًا خَلِيلًا ﴿٢٨﴾ لَّقَدْ أَضَلَّنِي عَنِ الذِّكْرِ بَعْدَ إِذْ جَاءَنِي ۗ وَكَانَ الشَّيْطَانُ لِلْإِنسَانِ خَذُولًا ﴿٢٩﴾
“അക്രമം ചെയ്തവൻ തന്റെ കൈകൾ കടിക്കുന്ന ദിവസം. അവൻ പറയും റസൂലിന്റെ കൂടെ ഞാനൊരു മാർഗ്ഗം സ്വീകരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ, എന്റെ കഷ്ടമേ! ഇന്ന ആളെ ഞാൻ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. എനിക്ക് ബോധനം വന്നുകിട്ടിയതിനുശേഷം അതിൽനിന്നവൻ എന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ…” (സൂറത്തുൽ ഫുർക്വാൻ: 27,28,29)
യൗമുൽഹസ്റത്ത് (ഖേദത്തിന്റെ നാൾ) എന്ന് അല്ലാഹു പേരിട്ട ആ ദിനത്തിൽ അല്ലാഹുവിന്റെ കരുണ്യത്തിൽ അവിശ്വാസി തീർത്തും നിരാശനാകും. അവിശ്വാസികളുടെ അവസ്ഥകളെ വിവരിച്ച് അല്ലാഹു പറയുന്നു:
وَيَوْمَ تَقُومُ السَّاعَةُ يُبْلِسُ الْمُجْرِمُونَ ﴿١٢﴾
അന്ത്യസമയം നിലവിൽ വരുന്ന ദിവസം കുറ്റവാളികൾ ആശയറ്റവരാകും. (സൂറത്തുർറൂം: 12)
ഖേദം പൂണ്ടും ദുഃഖം പേറിയും തന്നെ നശിപ്പിക്കുവാനും മണ്ണാക്കിമാറ്റുവാനും അവിശ്വാസി കൊതിക്കും. അവിശ്വാസികളുടെ അവസ്ഥകളെ വിവരിച്ച് അല്ലാഹു പറയുന്നു:
يَوْمَئِذٍ يَوَدُّ الَّذِينَ كَفَرُوا وَعَصَوُا الرَّسُولَ لَوْ تُسَوَّىٰ بِهِمُ الْأَرْضُ وَلَا يَكْتُمُونَ اللَّهَ حَدِيثًا ﴿٤٢﴾
അവിശ്വസിക്കുകയും റസൂലിനെ ധിക്കരിക്കുകയും ചെയ്തവർ ആ ദിവസം കൊതിച്ചു പോകും; അവരെ മൂടിക്കൊണ്ട് ഭൂമി നിരപ്പാക്കപ്പെട്ടിരുന്നുവെങ്കിൽ എത്ര നന്നായിരുന്നുവെന്ന്. ഒരു വിവരവും അല്ലാഹുവിൽനിന്ന് അവർക്ക് ഒളിച്ചുവെക്കാനാവില്ല. (സൂറ ത്തുന്നിസാഅ്: 42)
إِنَّا أَنذَرْنَاكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ يَا لَيْتَنِي كُنتُ تُرَابًا ﴿٤٠﴾
ആസന്നമായ ഒരു ശിക്ഷയെ പറ്റി തീർച്ചയായും നിങ്ങൾക്കു നാം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. മനുഷ്യൻ തന്റെ കൈകൾ മുൻകൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, ഹാ ഞാൻ മണ്ണായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം. (സൂറത്തുന്നബഅ്: 40)
അബ്ദുൽ ജബ്ബാർ അബ്ദുല്ല