ജന്തുമൃഗാദികൾ (അന്ത്യനാളിൽ)

THADHKIRAH

അന്ത്യനാളിൽ ജന്തുമൃഗാദികളേയും ഒരുമിച്ച് കൂട്ടപ്പെടു ന്നതാണ്. അല്ലാഹു പറയുന്നു:
وَإِذَا الْوُحُوشُ حُشِرَتْ ‎﴿٥﴾‏
വന്യമൃഗങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമ്പോൾ (സൂറത്തുത്തക്വീർ:5)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
يحشر الخلائق كلهم يوم القيامة و البهائم و الدواب و الطير وكل شيء…
“അന്ത്യനാളിൽ സൃഷ്ടികളെല്ലാം ഒരുമിച്ച് കൂട്ടപ്പെടും. മൃഗങ്ങളും ഇഴജന്തുക്കളും പറവകളും മുഴു വസ്തുക്കളും.”
എന്നാൽ, ഭീകരമായ പരലോക വേദിയിൽ മനുഷ്യൻ ത നിക്ക് വിലപ്പെട്ടതെല്ലാം എറിഞ്ഞോടും. അറബികൾ ഏറെ പ്രിയ പ്പെടുന്ന മൃഗമാണ് ഒട്ടകം. പെണ്ണൊട്ടകം പൂർണ്ണഗർഭം പേറിയാൽ ഏറെ ശ്രദ്ധയും പരിഗണയും നൽകുന്നവരാണ് അവർ. എ ന്നാൽ ഒരുമിച്ചുകൂട്ടപ്പെടുന്ന മൃഗാദികളിൽ തന്റെ വിലപ്പെട്ട ഒട്ടക ത്തെ കണ്ണിൽപ്പെട്ടാൽ പോലും അവർ അതിനെ പരിഗണിക്കുക യില്ല. അല്ലാഹു പറഞ്ഞു: 
وَإِذَا الْعِشَارُ عُطِّلَتْ ‎﴿٤﴾
പൂർണ്ണഗർഭിണികളായ ഒട്ടകങ്ങൾ അവഗണിക്കപ്പെടുമ്പോൾ (സൂ റത്തുത്തക്വീർ: 4)
ആ വിധം ഭീകരതയിലായിരിക്കും മനുഷ്യകുലം.
 
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts