الصادِقُ (അസ്സ്വാദിക്വ്)

THADHKIRAH

തന്റെ വാഗ്ദാനങ്ങളിലും താക്കീതുകളിലും പ്രസ്താവന കളിലും സത്യസന്ധനായവൻ എന്നതാണ് അസ്സ്വാദിക്വ് എന്ന തി രുനാമം അർത്ഥമാക്കുന്നത്.
അല്ലാഹു വാഗ്ദാനം ചെയ്തതെല്ലാം അവൻ എത്തിക്കു കയും നടപ്പിൽ വരുത്തുകയും പൂർത്തീകരിക്കുകയും ചെയ്യും.

إِنَّهُ كَانَ وَعْدُهُ مَأْتِيًّا ‎﴿٦١﴾‏  (مريم: ٦١)

…തീർച്ചയായും അവന്റെ വാഗ്ദാനം നടപ്പിൽ വരുന്നതു തന്നെയാകുന്നു. (വി. ക്വു. 19: 61)
ഇബ്നുതയ്മിയ്യഃജ പറഞ്ഞു: വഴിപ്പെടുന്നവർക്ക് പ്രതിഫ ലമേകുമെന്നും ചോദിക്കുന്നവർക്ക് ഉത്തരമേകുമെന്നും നിശ്ചയം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അതിൽ യാതൊരു സംശയവുമില്ല. വാഗ്ദാനം ലംഘിക്കാത്ത അസ്സ്വാദിക്വത്രേ അവൻ.

وَعْدَ اللَّهِ حَقًّا ۚ وَمَنْ أَصْدَقُ مِنَ اللَّهِ قِيلًا ‎﴿١٢٢﴾  (النساء: ١٢٢)

…അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണത്. അല്ലാഹുവേക്കാൾ സത്യസന്ധമായി സംസാരിക്കുന്നവൻ ആരുണ്ട്? (വി. ക്വു .4: 122)
വിശുദ്ധക്വുർആനിൽ ഒരു തവണ ഇൗ നാമം ബഹുവച ന രൂപത്തിൽ വന്നിട്ടുണ്ട്.

وَإِنَّا لَصَادِقُونَ ‎﴿١٤٦﴾‏ (الأنعام: ١٤٦)

സ്വിദ്ക്വ്(സത്യസന്ധത) എന്നത് അല്ലാഹുവിന്റെ സത്ത ക്ക് സ്ഥിരപ്പെട്ട വിശേഷണമാകുന്നു.

قُلْ صَدَقَ اللَّهُ ۗ  (آل عمران: ٩٥)

പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു… (വി. ക്വു. 3: 95)

وَلَمَّا رَأَى الْمُؤْمِنُونَ الْأَحْزَابَ قَالُوا هَٰذَا مَا وَعَدَنَا اللَّهُ وَرَسُولُهُ وَصَدَقَ اللَّهُ وَرَسُولُهُ ۚ  (الأحزاب: ٢٢)

സത്യവിശ്വാസികൾ സംഘടിതകക്ഷികളെ കണ്ടപ്പോൾ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോടു വാ ഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്… (വി. ക്വു. 33: 22)
വാഗ്ദാനം ചെയ്തതെല്ലാം എത്തിക്കുകയും പൂർത്തീക രിക്കുകയും ചെയ്യുന്നവനാണ് അല്ലാഹു. സ്വർഗാർഹരുടെ വി ഷയത്തിൽ അവൻ പറയുന്നത് നോക്കൂ:

أُولَٰئِكَ الَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا وَنَتَجَاوَزُ عَن سَيِّئَاتِهِمْ فِي أَصْحَابِ الْجَنَّةِ ۖ وَعْدَ الصِّدْقِ الَّذِي كَانُوا يُوعَدُونَ ‎﴿١٦﴾‏   (الأحقاف: ١٦)

അത്തരക്കാരിൽ നിന്നാകുന്നു അവർ പ്രവർത്തിച്ചതിൽ ഏറ്റ വും ഉത്തമമായത് നാം സ്വീകരിക്കുന്നത്. അവരുടെ ദുഷ്പ്രവൃത്തി കളെ സംബന്ധിച്ചിടത്തോളം നാം വിട്ടുവീഴ്ച കാണിക്കുകയും ചെ യ്യും. (അവർ)സ്വർഗാവകാശികളുടെ കൂട്ടത്തിലായിരിക്കും. അവർ ക്ക് നൽകപ്പെട്ടിരുന്ന സത്യവാഗ്ദാനമത്രെ അത്. (വി. ക്വു. 46: 16)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts