‍അല്ലാഹു അവന്റെ സത്തയിലും അവന്റെ വിശേഷണ ങ്ങളിലും പ്രവൃത്തികളിലും മുഴുവൻ ഹംദിനും അർഹനാണ്; മുഴു വൻ രൂപത്തിലും ശൈലിയിലുമുള്ള മഹനീയമായ സ്തുതി കീർ ത്തനങ്ങൾ.
ഇബ്നുൽഅഥീർജ പറഞ്ഞു: അൽഹമീദ് എന്നാൽ അൽ മഹ്മൂദ്(സ്തുതിക്കപ്പെടുന്നവൻ) എന്നാണ്. അഥവാ തന്റെ പ്രവൃ ത്തികൾ കാരണമായി മുഴുവൻ സ്തുതികളും അർഹിക്കുന്നവൻ.  
അൽഖത്വാബിജ പറഞ്ഞു:  അൽഹമീദ് എന്നാൽ അൽ മഹ്മൂദ്(സ്തുതിക്കപ്പെടുന്നവൻ) എന്നാണ്; തന്റെ പ്രവൃത്തികൾ കാരണത്താൽ അവൻ ഹംദർഹിക്കുന്നു…. അവൻ സന്തോഷത്തി ലും സന്താപത്തിലും ക്ഷേമത്തിലും ക്ഷാമത്തിലും ഒരുപോലെ സ്തു തിക്കപ്പെടുന്നവനാകുന്നു. കാരണം അവൻ ഹകീമാണ്. അവന്റെ പ്രവൃത്തികളിൽ തെറ്റുവരുകയില്ല. അവന് പിഴവു സംഭവിക്കുക യുമില്ല. എല്ലാ അവസ്ഥയിലും അവൻ വാഴ്ത്തപെടുന്നവനാണ്.  
ഇബ്നുകഥീർജ പറഞ്ഞു: തന്റെ മുഴുവൻ പ്രവൃത്തിക ളിലും വാക്കുകളിലും മതനിയമങ്ങളിലും വിധികളിലും സ്തുതിക്ക പ്പെടുന്നവനാകുന്നു അൽഹമീദ്. അവനല്ലാതെ യഥാർത്ഥ ആരാ ധ്യനായി യാതൊരാളുമില്ല. അവനല്ലാതെ റബ്ബുമില്ല.  
അല്ലാഹുവിനെ വാനങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും സ്തുതിക്കുന്നു. അതിനാൽ അവൻ സദാ സ്തുതിക്കപ്പെടുന്നവ നാണ്.  
 فَلِلَّهِ الْحَمْدُ رَبِّ السَّمَاوَاتِ وَرَبِّ الْأَرْضِ رَبِّ الْعَالَمِينَ ‎﴿٣٦﴾‏ وَلَهُ الْكِبْرِيَاءُ فِي السَّمَاوَاتِ وَالْأَرْضِ ۖ  (الجاثية: ٣٦، ٣٧)
അപ്പോൾ ആകാശങ്ങളുടെ രക്ഷിതാവും ഭൂമിയുടെ രക്ഷിതാവും ലോകരുടെ രക്ഷിതാവുമായ അല്ലാഹുവിന് മാത്രമാകുന്നു സ്തു തികൾ മുഴുവനും.. ആകാശങ്ങളിലും ഭൂമിയിലും അവന്നു തന്നെ യാകുന്നു മഹത്വം… (വി. ക്വു. 45: 36, 37) 
അവനു മാത്രമാകുന്നു ഇഹത്തിലും പരത്തിലും ഹംദു കൾ മുഴുവനും. 
وَهُوَ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ لَهُ الْحَمْدُ فِي الْأُولَىٰ وَالْآخِرَةِ ۖ   (القصص: ٧٠) 
അവനത്രെ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. ഈ ലോകത്തും പരലോകത്തും അവന്നാകുന്നു സ്തുതികൾ മുഴുവനും.(വി. ക്വു. 28: 70) 
സൃഷ്ടിപ്പിന്റെ തുടക്കത്തെ കുറിച്ചുണർത്തിയപ്പോഴും അന്ത്യ നാളിലുള്ള വിധിതീർപ്പിനെ കുറിച്ചുണർത്തിയപ്പോഴും അല്ലാഹുവിനുള്ള ഹംദു പറഞ്ഞത് വിശുദ്ധ ക്വുർആനിൽ കാണാം.
الْحَمْدُ لِلَّهِ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَجَعَلَ الظُّلُمَاتِ وَالنُّورَ ۖ  (الأنعام: ١)
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ച വും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സ്തു തികൾ മുഴുവനും… (വി. ക്വു. 6: 1) 
وَتَرَى الْمَلَائِكَةَ حَافِّينَ مِنْ حَوْلِ الْعَرْشِ يُسَبِّحُونَ بِحَمْدِ رَبِّهِمْ ۖ وَقُضِيَ بَيْنَهُم بِالْحَقِّ وَقِيلَ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ‎﴿٧٥﴾‏   (الزمر: ٧٥)
മലക്കുകൾ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീർത്തനം ചെയ്തുകൊണ്ട് സിംഹാസനത്തിന്റെ ചുറ്റും വലയം ചെയ്യുന്നതായി നിനക്കുകാണാം. അവർക്കിടയിൽ സത്യപ്രകാരം വിധികൽപിക്കപ്പെടും. ലോകരക്ഷിതാവായ അല്ലാഹുവിന് മാത്ര മാകുന്നു സ്തുതികൾ മുഴുവനും എന്നു പറയപ്പെടുകയും ചെയ്യും.  (വി. ക്വു. 39: 75)
വിശുദ്ധ ക്വുർആനും അതിലെ അഞ്ച് അദ്ധ്യായങ്ങളും അവനുള്ള ഹംദുകൊണ്ടാണ് ആരംഭിച്ചത്. 
الْحَمْدُ لِلَّهِ   (الفاتحة: ٢، الأنعام: ١، الكهف: ١،  سبأ: ١، الفاطر: ١)
വിശുദ്ധക്വുർആനിൽ പതിനേഴു തവണ അല്ലാഹുവിന്റെ അൽഹമീദ് എന്ന നാമം വന്നിട്ടുണ്ട്. 
وَإِنَّ اللَّهَ لَهُوَ الْغَنِيُّ الْحَمِيدُ ‎﴿٦٤﴾‏  (الحج: ٦٤)
ഹദീഥിലും ഇൗ തിരുനാമം വന്നിട്ടുണ്ട്. കഅ്ബ് ഇബ്നു ഉജ്റഃ رَضِيَ اللَّهُ عَنْهُ  നബി ‎ﷺ  യോട് എങ്ങിനെയാണ് അഹ്ലുൽബയ്തിനുവേ ണ്ടി സ്വലാത്ത് നിർവ്വഹിക്കുക എന്നു ചോദിച്ചപ്പോൾ തിരുനബി ‎ﷺ ഇപ്രകാരം ചൊല്ലുവാൻ കൽപിച്ചത് സ്വഹീഹുൽബുഖാരിയിലുണ്ട്:
اللَّهُمَّ صَلِّ عَلَى مُحَمَّدٍ  وَعَلَى آلِ مُحَمَّدٍ  كَمَا صَلَّيْتَ عَلَى إِبْرَاهِيمَ  وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد  اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ  وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ  وَعَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ. 
അല്ലാഹുവേ, ഇബ്റാഹീമിനും ഇബ്റാഹീമിന്റെ കുടുംബത്തി നും നീ കരുണ ചെയ്തതുപോലെ മുഹമ്മദിനും മുഹമ്മദി ന്റെ കുടുംബത്തിനും നീ കരുണ ചൊരിയേണമേ. നിശ്ചയം നീ സ്തുത്യർഹനും ഉന്നതനുമാണ്. അല്ലാഹുവേ, ഇബ്റാഹീ മിനേയും ഇബ്റാഹീമിന്റെ കുടുംബത്തേയും നീ അനുഗ്ര ഹിച്ചതുപോലെ മുഹമ്മദിനേയും മുഹമ്മദിന്റെ കുടുംബത്തേ യും നീ അനുഗ്രഹിക്കേണമേ. നിശ്ചയം, നീ സ്തുതിക്കപ്പെട്ട വനും ഉന്നതനുമാണ്.
അല്ലാഹു മുഴുലോകരുടേയും സ്രഷ്ടാവും ഉടമസ്ഥനും പ രിപാലകനുമാണ്. അതുകൊണ്ട് അവൻ സർവ്വ സ്തുതിയും അർ ഹിക്കുന്നു. 
لْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ‎﴿٢﴾‏  (الفاتحة: ٢)
സർവ്വസ്തുതികളും സർവ്വലോക പരിപാലകനായ അല്ലാഹുവിനു മാത്രമാകുന്നു. (വി. ക്വു. 1: 2)
അല്ലാഹു ന്യൂനതകളിൽനിന്നും കുറവുകളിൽനിന്നും പരിശുദ്ധനാണ്. അതിനാൽ അവൻ പരിപൂർണനും മഹത്വമുടയ വനും സർവ്വസ്തുതികൾക്കും അർഹനുമാണ്. 
وَقُلِ الْحَمْدُ لِلَّهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ ۖ وَكَبِّرْهُ تَكْبِيرًا ‎﴿١١١﴾‏  (الإسراء: ١١١)
സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തിൽ പങ്കാളി യില്ലാത്തവനും നിന്ദി(ക്കപെട്ടാൽ അതിൽ) നിന്ന് രക്ഷിക്കുവാൻ ഒരു രക്ഷകൻ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിനു മാത്രമാ കുന്നു സ്തുതികൾ മുഴുവനും! എന്ന് നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക. (വി. ക്വു. 17: 111)
അവനാകുന്നു വാനങ്ങളും ഭൂമിയും പടച്ചത്. പ്രകാശ വും അന്ധകാരങ്ങളും നിശ്ചയിച്ചത്. അതിനാൽ അവൻ സർവ്വ സ്തുതിയും അർഹിക്കുന്നു. 
الْحَمْدُ لِلَّهِ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَجَعَلَ الظُّلُمَاتِ وَالنُّورَ ۖ   (الأنعام: ١)
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ച വും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സ്തു തികൾ മുഴുവനും… (വി. ക്വു. 6: 1) 
അല്ലാഹുവിനാകുന്നു വാനങ്ങളിലും ഭൂമിയിലുമുള്ളതെ ല്ലാം. അതിനാൽ അവൻ സർവ്വ സ്തുതിയും അർഹിക്കുന്നു. 
الْحَمْدُ لِلَّهِ الَّذِي لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَلَهُ الْحَمْدُ فِي الْآخِرَةِ ۚ  (سبأ: ١)
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ആരുടേതാണോ ആ അല്ലാഹുവിന് മാത്രമാകുന്നു സ്തുതികൾ മുഴുവനും. പരലോക ത്തും അവനുമാത്രമാകുന്നു സ്തുതികൾമുഴുവനും… (വി.ക്വു. 34:1)
അവനാകുന്നു അനുഗ്രഹദാതാവ്. അനുഗ്രഹീത ഗ്രന്ഥ മായ വിശുദ്ധക്വുർആൻ അവൻ അവതരിപ്പിച്ചു. 
الْحَمْدُ لِلَّهِ الَّذِي أَنزَلَ عَلَىٰ عَبْدِهِ الْكِتَابَ وَلَمْ يَجْعَل لَّهُ عِوَجًا ۜ ‎﴿١﴾ (الكهف: ١)
തന്റെ ദാസന്റെ മേൽ വേദഗ്രന്ഥമവതരിപ്പിക്കുകയും, അതിന് ഒ രു വക്രതയും വരുത്താതിരിക്കുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സ്തുതികൾ മുഴുവനും.  (വി. ക്വു. 18: 1)
സന്താനമാകുന്ന അനുഗ്രഹത്തെ ദാനമായി ഏകുന്നവ നാണ് സ്തുത്യർഹനായ അല്ലാഹു.
الْحَمْدُ لِلَّهِ الَّذِي وَهَبَ لِي عَلَى الْكِبَرِ إِسْمَاعِيلَ وَإِسْحَاقَ ۚ (إبراهيم: ٣٩)
വാർദ്ധക്യകാലത്ത് എനിക്ക് ഇസ്മാഇൗലിനെയും ഇസ്ഹാക്വി നെയും പ്രദാനം ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സ്തുതി കൾ മുഴുവനും…  (വി. ക്വു. 14: 39)  
ശത്രുവിനെതിരിൽ വിജയവും സഹായവുമേകി അനുഗ്ര ഹിക്കുന്നവനാകുന്നു അല്ലാഹു.
فَقُلِ الْحَمْدُ لِلَّهِ الَّذِي نَجَّانَا مِنَ الْقَوْمِ الظَّالِمِينَ ‎﴿٢٨﴾‏ (المؤمنون: ٢٨)
…നീ പറയുക: അക്രമകാരികളിൽ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് മാത്രമാകുന്നു സ്തുതികൾ മുഴുവനും.(വി.ക്വു.23:28) സമാധാനത്തിന്റേയും സർവ്വ സുഖങ്ങളുടേയും ഭവനമാ യ സ്വർഗവും അതിലേക്കുള്ള പ്രവേശനവും മഹത്തായ അനുഗ്ര ഹമാണ്. 
وَقَالُوا الْحَمْدُ لِلَّهِ الَّذِي هَدَانَا لِهَٰذَا وَمَا كُنَّا لِنَهْتَدِيَ لَوْلَا أَنْ هَدَانَا اللَّهُ ۖ   (الأعراف: ٤٣)
…അവർ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് മാത്രമാകുന്നു സ്തുതികൾ മുഴുവനും.അല്ലാഹു ഞങ്ങളെ നേർവഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കിൽ ഞങ്ങളൊരിക്കലും നേർവഴി പ്രാപിക്കുമായിരുന്നില്ല… (വി. ക്വു. 7: 43)         
സന്തോഷത്തിന്റേയും സന്താപത്തിന്റേയും സമയങ്ങളിൽ വിശ്വാസിക്ക് പ്രഖ്യാപിക്കുവാനുള്ളത് അല്ലാഹുവിന്റെ ഹംദുകളാ ണ്. സന്താപം വഴിമാറി സന്തോഷജീവിതത്തിൽ പ്രവേശിച്ച വിശ്വാ സികളുടെ വാക്കുകൾ നോക്കൂ. 
وَقَالُوا الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ ۖ  (فاطر: ٣٤)
അവർ (സ്വർഗവാസികൾ) പറയും: ഞങ്ങളിൽ നിന്നും ദുഃഖം നീ ക്കം ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സ്തുതികൾ മുഴുവനും… (വി. ക്വു. 35: 34) 
 
فَضَائِلُ التَّحْمِيدِ وَمَوَاضِعُهُ
തഹ്മീദിന്റെ മഹത്വങ്ങൾ, സന്ദർഭങ്ങൾ
      
തഹ്മീദിന്റെ മഹത്വങ്ങളും അതു ചൊല്ലേണ്ട അവസരങ്ങ ളുമറിയിക്കുന്ന ധാരാളം തിരുമൊഴികളുണ്ട്. ചിലതു ഒരു അദ്ധ്യാ യമായി ഇവിടെ നൽകുന്നു.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽ നിന്നും അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِنَّ اللَّهَ تَعالَى اصْطَفَى مِنْ الْكَلَامِ أَرْبَعًا سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ قَالَ وَمَنْ قَالَ سُبْحَانَ اللَّهِ كُتِبَتْ لَهُ عِشْرُونَ حَسَنَةً وَحُطَّ عَنْهُ عِشْرُونَ سَيِّئَةً وَمَنْ قَالَ اللَّهُ أَكْبَرُ فَمِثْلُ ذَلِكَ وَمَنْ قَالَ لَا إِلَهَ إِلَّا اللَّهُ فَمِثْلُ ذَلِكَ وَمَنْ قَالَ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ مِنْ قِبَلِ نَفْسِهِ كُتِبَ لَهُ ثَلَاثُونَ حَسَنَةً وَحُطَّ عَنْهُ ثَلَاثُونَ سَيِّئَةً
“വാക്കുകളിൽ നാലെണ്ണത്തെ അല്ലാഹു തെരഞ്ഞെടുത്തു: സു ബ്ഹാനല്ലാഹ്, വൽഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹു അക്ബർ. ഒരാൾ സുബ്ഹാനല്ലാഹ് എന്നുപറഞ്ഞാൽ അയാൾ ക്ക് ഇരുപതു നന്മകൾ രേഖപ്പെടുത്തപ്പെടും, അയാളിൽനിന്ന് ഇ രുപതു തിന്മകൾ മായ്ക്കപ്പെടുകയും ചെയ്യും. ഒരാൾ അല്ലാഹു അക്ബർ എന്നു പറഞ്ഞാൽ ഇതു പോലെത്തന്നെയാണ്. ഒരാൾ ലാഇലാഹ ഇല്ലല്ലാഹ് എന്നുപറഞ്ഞാലും ഇതുപോലെത്തന്നെയാ ണ്. ഒരാൾ ആത്മാർത്ഥമായി അൽഹംദുലില്ലാഹി റ്വബ്ബിൽആല മീൻ എന്നുപറഞ്ഞാൽ അയാൾക്ക് മുപ്പതു നന്മകൾ രേഖപ്പെടു ത്തപ്പെടുകയും മുപ്പതു പാപങ്ങൾ അയാളിൽനിന്ന് മായ്ക്കപ്പെടു കയും ചെയ്യും”  
സന്തതികൾ മരണപ്പെടുകയും ദുഃഖം അണപൊട്ടുകയും ചെയ്യുന്ന വേളയിൽ വിശ്വാസിയായ രക്ഷിതാവിനോട് അൽഹം ദുലില്ലാഹ് പറയുവാനും ഇസ്തിർജാഇന്റെ വചനം അഥവാ, 
إنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ
“ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ് അവങ്കലേക്കുമാത്ര മായി മടങ്ങുന്നവരുമാണ്” എന്നു ചൊല്ലുവാനുമാണ് നബി ‎ﷺ  പഠിപ്പിച്ചത്. സന്തതി മരണപ്പെടുമ്പോൾ അല്ലാഹുവിനെ സ്തുതിച്ച് ഇ സ്തിർജാഅ് ചൊല്ലിയാൽ, എന്റെ ദാസന് നിങ്ങൾ സ്വർഗത്തിൽ ഒരു വീടു പണിയുക. അതിന് നിങ്ങൾ ബയ്ത്തുൽഹംദ്  എന്നു പേരിടുകയും ചെയ്യുക എന്ന് അല്ലാഹു മലക്കുകളോടു പറയു മെന്ന് നബി ‎ﷺ  അറിയിച്ചു.  
ഹംദു ചൊല്ലുന്നതിന്റെ മഹത്വം അറിയിക്കുന്ന തിരു മൊഴികൾ സ്ഥിരപെട്ടിട്ടുണ്ട്. താഴെ വരുന്ന ദിക്റുകൾ അഥവാ,
الْحَمْدُ لله  ، سُبْحَانَ الله وَالْحَمْدُ لله 
ഇതിൽ അൽഹംദുലില്ലാഹ് (എന്ന ദിക്റ്) മീസാനിനെ നിറക്കു മെന്നും സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ് (എന്നീ ദിക്റുകൾ) അല്ലെങ്കിൽ സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്(എന്ന ദിക്ർ) ആ കാശങ്ങൾക്കും ഭൂമിക്കുമിടയിൽ (പുണ്യം) നിറക്കുമെന്നും ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീഥിലുണ്ട്. 
 
ഹംദ് ചൊല്ലേണ്ട സന്ദർഭങ്ങൾ
 
ഉറങ്ങുമ്പോൾ:
നബി ‎ﷺ  , മകൾ ഫാത്വിമ  رَضِيَ اللَّهُ عَنْها  യേയും മരുമകൻ അലി رَضِيَ اللَّهُ عَنْهُ യേയും അവർ കിടപ്പറ പ്രാപിച്ചാൽ താഴെ വരുവിധം ചൊല്ലുവാൻ പ ഠിപ്പിച്ചു. വീട്ടിൽ ഒരു വേലക്കാരൻ സഹായത്തിന് ഉണ്ടാകുന്നതി നേക്കാൾ ഉത്തമമാണ് ഇൗ തസ്ബീഹുകളും തഹ്മീദുകളും ത ക്ബീറുകളുമെന്ന് തിരുമേനി ‎ﷺ  ഉണർത്തി. സംഭവം വിശദമായി ബുഖാരിയുലുണ്ട്.
 
، سُبْحَانَ اللهِ     الحَمْدُ للهِ ഇവ മുപ്പത്തിമൂന്ന് തവണയും
اللهُ أَكْبَرُ  മുപ്പത്തിനാലു തവണയും ചൊല്ലുക.
നബി ‎ﷺ  കിടപ്പറ പ്രപിച്ചാൽ പറഞ്ഞിരുന്നതായി ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്യുന്ന ഹദീഥിൽ ഇപ്രകാരം കാണാം:
الْحَمْدُ لِلَّهِ الَّذِى أَطْعَمَنَا وَسَقَانَا وَكَفَانَا وَآوَانَا ،  فَكَمْ مِمَّنْ لاَ كَافِىَ لَهُ وَلاَ مُئْوِىَ
നമ്മെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും നമ്മുടെ കാര്യങ്ങൾ നിർവ്വഹിക്കുകയും നമുക്ക് അഭയമേകുകയും ചെയ്തവനായ അല്ലാഹുവിന് മാത്രമാകുന്നു സ്തുതികൾ മുഴുവനും. കാരണം കാര്യങ്ങൾ നിർവ്വഹിച്ചു നൽകുവാനും അഭയം നൽകുവാനും യാതൊരാളുമില്ലാത്ത എത്രയാളുകളാണ് ഉള്ളത്.
 
ഉറക്കമുണർന്നാൽ:
നബി ‎ﷺ  ഉറക്കമുണരുമ്പോൾ ഇപ്രകാരം പറയാറുണ്ടായി രുന്നുവെന്ന് ബുഖാരിയും മുസ്ലിമും നിവേദനം ചെയ്തിട്ടുണ്ട്.
الْحَمْدُ لِلَّهِ الَّذِى أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ
നമ്മെ മരിപ്പിച്ചതിനു ശേഷം ജീവിപ്പിച്ചവനായ അല്ലാഹുവിന് മാ ത്രമാകുന്നു സർവ്വസ്തുതിയും. അവനിലേക്കാകുന്നു ഉയിർത്തെഴുന്നേൽക്കൽ.
 
ഉറക്കമുണരുന്നവർ ഇപ്രകാരം ചൊല്ലുവാൻ നബി ‎ﷺ  കൽ പിച്ചതായി ഹദീഥിലുണ്ട്.   
الحَمْدُ لله الَّذِي عَافَانِي في جَسَدِي ورَدَّ عَلَيَّ رُوحِي وأَذِنَ لِي بِذِكْرِه
എന്റെ ശരീരത്തിൽ സൗഖ്യമേകുകയും എന്റെ റൂഹ് എന്നിൽ തി രിച്ചേകുകയും ദിക്റെടുക്കുവാൻ എന്നെ അനുവദിക്കുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സർവ്വ സ്തുതികളും.
 
 
വസ്ത്രം ധരിക്കുമ്പോൾ:
വസ്ത്രം ധരിക്കുന്നവൻ ഇപ്രകാരം ചൊല്ലിയാൽ തന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് ഹദീഥിലുണ്ട്. 
الْحَمْدُ لِلَّهِ الَّذِى كَسَانِى هَذَا الثَّوْبَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّى وَلاَ قُوَّةٍ
എന്നിൽനിന്നുള്ള യാതൊരു കഴിവും ശേഷിയും കൂടാതെ ഇൗ വസ്ത്രം എന്നെ ധരിപ്പിക്കുകയും ഇത് എനിക്കു പ്രദാനംചെയ്യുക യും ചെയ്ത അല്ലാഹുവിനു മാത്രമാകുന്നു സർവ്വസ്തുതികളും.
 
 
പുതുവസ്ത്രം ധരിക്കുമ്പോൾ:
നബി ‎ﷺ, പുതുവസ്ത്രം ധരിച്ചാൽ ഇപ്രകാരം പറയാറുണ്ടാ യിരുന്നുവെന്ന് ഹദീഥിൽ വന്നിട്ടുണ്ട്.  
اللَّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ 
അല്ലാഹുവേ, നിനക്കു മാത്രമാണ് സ്തുതികൾ മുഴുവനും. നീ യാണ് ഇത് എന്നെ ധരിപ്പിച്ചത്. ഇതിന്റെ നന്മയും ഇത് ഏ തൊന്നിനുവേണ്ടി നിർമ്മിക്കപ്പെട്ടുവോ അതിന്റെ നന്മയും നി ന്നോടു ഞാൻ തേടുന്നു. ഇതിന്റെ തിന്മയിൽനിന്നും ഇത് ഏ തൊന്നിനു വേണ്ടി നിർമ്മിക്കപ്പെട്ടുവോ അതിന്റെ തിന്മയിൽ നി ന്നും ഞാൻ നിന്നോടു രക്ഷതേടുന്നു. 
 
ഭക്ഷണം കഴിച്ചാൽ:
ഭക്ഷണം കഴിച്ച വ്യക്തി ഇപ്രകാരം ചൊല്ലിയാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് ഹദീഥിലുണ്ട്.  
الْحَمْدُ لِلَّهِ الَّذِى أَطْعَمَنِى هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّى وَلاَ قُوَّةٍ
എന്നിൽനിന്നുള്ള യാതൊരു കഴിവും ചലനശേഷിയും കൂടാതെ ഇത് എന്നെ ഭക്ഷിപ്പിക്കുകയും ഇത് എനിക്ക് പ്രദാനം ചെയ്യുക യും ചെയ്ത അല്ലാഹുവിനുമാത്രമാകുന്നു സർവ്വ സ്തുതികളും.
നബി ‎ﷺ  ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ ഇപ്രകാരം ചൊല്ലാറുള്ളതായി ഹദീഥിലുണ്ട്.   
 
الْحَمْدُ لِلَّهِ الَّذِى أَطْعَمَ وَسَقَى وَسَوَّغَهُ وَجَعَلَ لَهُ مَخْرَجًا
ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ദഹിപ്പിക്കുകയും അതിനെ (വിസർജ്ജിക്കുവാൻ) പുറത്തേക്ക് വഴിയാക്കുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സർവ്വ സ്തുതികളും.
 
 
പരീക്ഷിക്കപ്പെട്ടവരെ കാണുമ്പോൾ:
ഒരാൾ, രോഗംകൊണ്ടോ മറ്റോ പരീക്ഷിക്കപ്പെട്ട വ്യക്തി യെ കാണുകയും ഇപ്രകാരം പറയുകയും ചെയ്താൽ ആ പരീക്ഷണം അയാൾക്ക് ഏൽക്കുകയില്ലന്ന് ഹദീഥിൽ വന്നിട്ടുണ്ട്.   
الْحَمْدُ لِلَّهِ الَّذِي عَافَانِي مِمَّا ابْتَلَاكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلًا
താങ്കളെ പരീക്ഷിച്ചതിൽനിന്ന് എനിക്ക് സൗഖ്യം നൽകിയ, അവൻ സൃഷ്ടിച്ച ധാരാളം സൃഷ്ടികളേക്കാൾ എനിക്ക് ശ്രേഷ്ഠത നൽകിയ അല്ലാഹുവിന് മാത്രമാകുന്നു സ്തുതികൾ മുഴുവനും 
 
 
മഴ പെയ്യാതെ മഴക്കാറ് നീങ്ങിയാൽ
മഴ പെയ്യാതെ മഴക്കാറ് നീങ്ങിയാൽ നബി ‎ﷺ  അല്ലാഹു വിനെ സ്തുതിക്കുമായിരുന്നു എന്ന് ഹദീഥിലുണ്ട്.   
 
തുമ്മിയാൽ: 
തുമ്മിയ വ്യക്തി അല്ലാഹുവിനെ സ്തുതിക്കുവാനും സ്തുതിക്കുന്നത് കേട്ട വ്യക്തിയും തുമ്മിയവനും അന്യോന്യം ദുആ ചെയ്യുവാനും നബി ‎ﷺ  കൽപിച്ചു. അതിനുള്ള ദുആയും അത് മുസ്ലിംകൾ തമ്മിലുള്ള ബാധ്യതയുമാണെന്നതും തിരുമേനി ‎ﷺ  പഠിപ്പിച്ചു. ഇൗ വിഷയത്തിൽ ഹദീഥുകൾ ബുഖാരിയിലുണ്ട്.
 
നമസ്കാരത്തിൽ:
നമസ്കാരത്തിൽ റുകൂഇൽനിന്ന് തല ഉയർത്തി തിരുനബി ‎ﷺ തന്റെ കൈകൾ ഉയർത്തുമ്പോൾ താഴെ വരുംപ്ര കാരം ചൊല്ലിയിരുന്നതായി ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം ബുഖാരി സ്വഹീഹിൽ നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്. 
سَمِعَ اللَّهُ لِمَنْ حَمِدَه 
അല്ലാഹുവിനെ സ്തുതിച്ചവർക്ക് അവൻ കേട്ട് (ഉത്തരം നൽ കട്ടെ) 
നബി ‎ﷺ, നമസ്കാരത്തിൽ റുകൂഇൽനിന്ന് ഉയർന്നു നിന്നാൽ താഴെവരുന്ന ദിക്റുകൾ ചൊല്ലിയിരുന്നതായി സ്വ ഹീഹു മുസ്ലിമിലുണ്ട്. 
رَبَّنَا لَكَ الْحَمْدُ مِلْء السَّمَاوَاتِ وَ الأَرْضِ وَمِلْءَ  مَا شِئْتَ مِنْ شَيْءٍ بَعْدُ، أَهْلَ الثَّنَاءِ وَالمَجْدِ أَحَقُّ مَا قَالَ العَبْدُ وَكُلَّنَا لَكَ عَبْدٌ، اَللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ وَلاَ مُعْطِيَ لِمَا مَنَعْتَ وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ  
ആകാശങ്ങളിലും ഭൂമിയിലും ശേഷം നീ ഉദ്ദേശിച്ച എല്ലായിട ത്തും നിറയെയുള്ള സ്തുതികൾ നിനക്കുമ മാത്രാണ്. ഉന്ന തിക്കും പ്രശംസക്കും അർഹനായവനേ! ഞങ്ങളെല്ലാം നിന്റെ അടിമകളായിരിക്കെ ഒരു ദാസൻ പറയുവാൻ ഏറ്റവും അർ ഹമായത് ഇതാണ്. അല്ലാഹുവേ, നീ നൽകുന്നതു തടയുന്ന വനില്ല നീ തടയുന്നതു നൽകുന്നവനുമില്ല, ഏതു ധനികന്റെ ഐശ്വര്യവും നിന്റെ അടുക്കൽ ഉപകരിക്കുകയില്ല.  
 
اللَّهُمَّ رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَوَاتِ وَمِلْءَ الأَرْضِ وَمِلْءَ مَا بَيْنَهُمَا وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ
അല്ലാഹുവേ, ഞങ്ങളുടെ നാഥാ ആകാശങ്ങളിലും ഭൂമിയി ലും അവക്കിടയിലും ശേഷം നീ ഉദ്ദേശിച്ച എല്ലായിടത്തും നിറ യെയുള്ള മുഴുവൻ സ്തുതിയും നിനക്കു മാത്രമാണ്.
 
رَبَّنَا وَلَكَ الْحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ 
അനുഗ്രഹീതവും വിശിഷ്ഠവുമായ അതിരറ്റ മുഴുവൻ സ്തു തികളും ഞങ്ങളുടെ നാഥാ നിനക്കു മാത്രമാകുന്നു 
നബി ‎ﷺ , റുകൂഇൽനിന്ന് തല ഉയർത്തി സമിഅല്ലാഹു ലിമൻ ഹമിദഃ എന്നു ചൊല്ലിയപ്പോൾ ഒരിക്കൽ ഒരാൾ മേൽപ്ര കാരം സ്തുതിവചനം ചൊല്ലി. നമസ്കാരാനന്തരം നബി അ ദ്ദേഹത്തെ തിരക്കിക്കൊണ്ടു പറഞ്ഞു: “മുപ്പതിൽപരം മലക്കുകൾ, തങ്ങളിൽ ആര് ആദ്യം ഇത് രേഖപ്പെടുത്തണമെന്നതി നായി അതിലേക്ക് മത്സരിക്കുന്നത് ഞാൻ കണ്ടു” ഈ സംഭ വം സ്വഹീഹുൽബുഖാരിയിലുണ്ട്.
 
നമസ്കാരത്തിൽനിന്ന് സലാം വീട്ടിയാൽ
നബി ‎ﷺനമസ്കാരത്തിൽനിന്ന് സലാം വീട്ടിയാൽ ഇ പ്രകാരം ചൊല്ലിയിരുന്നതായി അബ്ദുല്ലാഹ് ഇബ്നു സുബെയ്റി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീഥിലുണ്ട്.  
سُبْحَانَ اللَّهِ      وَالْحَمْدُ للَّهِ        وَاللَّهُ أَكْبَرْ
ഇവ ഓരോന്നും 33 പ്രാവശ്യം ചൊല്ലുക. ശേഷം താഴെ വരുന്ന ദിക്റുകൊണ്ട് നൂറ് തികക്കുക”
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
ഹംദ് ചൊല്ലുവാനുള്ള സന്ദർഭങ്ങളും ഹംദിന്റെ മഹത്വങ്ങ ളും ധാരാളമാണ്. ചിലതു മാതമാണ് ഇവിടെ നൽകിയിട്ടുള്ളത്.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts