المولى، الولي (അൽവലിയ്യ്, അൽമൗലാ)

THADHKIRAH

റബ്ബ്, മാലിക്, സയ്യിദ്, മുൻഇം, നാസ്വിർ, മുഹിബ്ബ്, അൽ ക്വരീബ് തുടങ്ങിയ നാമങ്ങളുടെ ആശയങ്ങൾ അൽവലിയ്യിന് പറ യപ്പെട്ടിട്ടുണ്ട്. 
അൽഹലീമിജ പറയുന്നു: അൽവലിയ്യ് അൽവാലിയാ കുന്നു. അതിന്റെ അർത്ഥം നിയന്ത്രണം ഉടമപ്പെടുത്തിയവൻ എ ന്നാണ്. 
അസ്സജ്ജാജ്ജ പറയുന്നു: (സഹായം എന്നർത്ഥമുള്ള) മുവാലാതിൽ നിന്നുള്ള ഫഇൗൽ രൂപമാകുന്നു അൽവലിയ്യ്. അത് അന്നസ്വീർ(സഹായി) ആകുന്നു. അല്ലാഹു പറഞ്ഞു:
اللَّهُ وَلِيُّ الَّذِينَ آمَنُوا يُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ ۖ  (البقرة: ٢٥٧)
വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവൻ അ വരെ ഇരുട്ടുകളിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു… (വി. ക്വു. 2: 257)
അല്ലാഹു അവരുടെ സഹായവും മാർഗദർശനവും ഏറ്റെടുത്തു കൊണ്ട് അവരുടെ വലിയ്യാകുന്നു. ഒരു കുട്ടിയുടെ സഹായവും നിർദേശവും കുട്ടിയുടെ വലിയ്യ് ഏറ്റെടുക്കുന്നതു പോലെ. അന്ത്യനാളിൽ അവരുടെ പ്രതിഫലവും കൂലിയും അവൻ ഏറ്റെടുക്കുകയും ചെയ്യും. 
അൽഖത്വാബിജ പറയുന്നു: അൽമൗലാ സഹായിയും താങ്ങേകുന്നവനുമാകുന്നു. 
അൽഹലീമിജ പറയുന്നു: അൽമൗലാ സഹായത്തിന്റെ വിഷയത്തിൽ പ്രതീക്ഷിക്കപ്പെടുന്നവനാകുന്നു. കാരണം അവനാ കുന്നു അൽമാലിക്(ഉടമസ്ഥൻ). അടിമക്ക് അഭയം തന്റെ യജമാന നിലല്ലാതെ ഇല്ല. 
 
وِلاَيَةُ اللهِ تعالى
വിലായത്തുല്ലാഹ്
 
അല്ലാഹുവിന്റെ വിലായത്ത് സൃഷ്ടികൾക്കുനേരെ രണ്ടു നിലക്കാണ്. 
ഒന്ന്: സൃഷ്ടികളുടെ കാര്യങ്ങൾ ഏറ്റെടുത്ത് അവ കൈകാര്യം ചെയ്യുന്നവനും അവർക്കു മേൽനോട്ടം വഹിക്കുന്നവനുമാണ് അല്ലാഹു. ഈ നിലക്ക് അല്ലാഹുവിന്റെ വിലായത്ത് മുഴുവൻ പടപ്പുകൾക്കുമുണ്ട്. അവൻ അവരോടെല്ലാം അടുത്തവനാണ്. അ വരാരും അവന്റെ നിയന്ത്രണത്തിൽനിന്നും കഴിവിൽനിന്നും തീ രുമാനം നടപ്പിലാക്കുന്നതിൽനിന്നും പുറത്തല്ല. ഈ വിലായത്തിനെയാണ് താഴെ വരുന്ന വിശുദ്ധ വചനങ്ങൾ അറിയിക്കുന്നത്. 
ثُمَّ رُدُّوا إِلَى اللَّهِ مَوْلَاهُمُ الْحَقِّ ۚ أَلَا لَهُ الْحُكْمُ وَهُوَ أَسْرَعُ الْحَاسِبِينَ ‎﴿٦٢﴾‏   (الأنعام: ٦٢)
എന്നിട്ട് അവർ അവരുടെ യഥാർത്ഥ രക്ഷാധികാരിയായ അല്ലാഹുവിലേക്ക് തിരിച്ചയക്കപ്പെടും. അറിയുക: അവന്നത്രെ തീരുമാനാധികാരം. അവൻ അതിവേഗം കണക്കു നോക്കുന്നവനത്രെ. (വി. ക്വു. 6: 62)
هُنَالِكَ تَبْلُو كُلُّ نَفْسٍ مَّا أَسْلَفَتْ ۚ وَرُدُّوا إِلَى اللَّهِ مَوْلَاهُمُ الْحَقِّ ۖ  (يونس: ٣٠)
അവിടെവെച്ച് ഒാരോ ആത്മാവും അത് മുൻകൂട്ടി ചെയ്തത് പ രീക്ഷിച്ചറിയും. അവരുടെ യഥാർത്ഥ രക്ഷാധികാരിയായ അല്ലാഹു വിങ്കലേക്ക് അവർ മടക്കപ്പെടും … (വി. ക്വു. 10: 30)
രണ്ട്: സഹായിച്ചും സംരക്ഷിച്ചും പരിഗണിച്ചും തൗഫീക്ക്വേകിയും ഹിദായത്തേകിയും വിശ്വാസികൾക്കു മാത്രമുള്ള വിലായത്ത്. ഇത് അല്ലാഹുവിന് വഴിപ്പെട്ടും അവനെ സൂക്ഷിച്ചും ജീവിക്കുന്ന വർക്കുള്ള മഹത്തായ ആദരവും അനുഗ്രഹവുമാണ്.
അത്തരക്കാരെ അല്ലാഹു ഏറ്റെടുക്കുകയും ഈമാനിൽ സംരക്ഷിക്കുകയും വഴികേടിൽനിന്നു കാക്കുകയും ചെയ്യും.
 
اللَّهُ وَلِيُّ الَّذِينَ آمَنُوا يُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ ۖ   (البقرة: ٢٥٧)
വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവൻ അ വരെ ഇരുട്ടുകളിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു…  (വി. ക്വു. 2: 257)
അല്ലാഹു അവരോടു പൊറുക്കുകയും കരുണകാണിക്കുകയും ചെയ്യും. 
أَنتَ وَلِيُّنَا فَاغْفِرْ لَنَا وَارْحَمْنَا ۖ وَأَنتَ خَيْرُ الْغَافِرِينَ ‎﴿١٥٥﴾ ‏ (الأعراف: ١٥٥)
=…നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാൽ ഞങ്ങൾക്ക് നീ പൊറുത്തുതരികയും, ഞങ്ങളോടു കരുണ കാണിക്കുകയും ചെ യ്യേണമേ. നീയാണ് പൊറുക്കുന്നവരിൽ ഉത്തമൻ. (വി. ക്വു. 7: 155)
ശത്രുക്കൾക്കെതിരിൽ അല്ലാഹു അവരെ സഹായിക്കു കയും ശക്തിപ്പെടുത്തുകയും ചെയ്യും. 
 بَلِ اللَّهُ مَوْلَاكُمْ ۖ وَهُوَ خَيْرُ النَّاصِرِينَ ‎﴿١٥٠﴾‏   (آل عمران: ١٥٠)
അല്ല, അല്ലാഹുവാകുന്നു നിങ്ങളുടെ രക്ഷാധികാരി. അവനാകു ന്നു സഹായികളിൽ ഉത്തമൻ.  (വി. ക്വു. 3: 150)
അന്ത്യനാളിൽ സ്വർഗ പ്രവേശനവും നരകത്തിൽനിന്നു രക്ഷയും അല്ലാഹു  അവർക്കേകും. 
۞ لَهُمْ دَارُ السَّلَامِ عِندَ رَبِّهِمْ ۖ وَهُوَ وَلِيُّهُم بِمَا كَانُوا يَعْمَلُونَ ‎﴿١٢٧﴾  (الأنعام: ١٢٧)
അവർക്ക് അവരുടെ രക്ഷിതാവിന്റെ അടുക്കൽ സമാധാനത്തിന്റെ ഭവനമുണ്ട്. അവൻ അവരുടെ രക്ഷാധികാരിയായിരിക്കും. അവർ പ്രവർത്തിച്ചിരുന്നതിന്റെ ഫലമത്രെ അത്. (വി. ക്വു. 6: 127)
വിശുദ്ധ ക്വുർആനിൽ ധാരാളം വചനങ്ങളിൽ അല്ലാഹു വിന്റെ അൽവലിയ്യ് എന്ന നാമം വന്നിട്ടുണ്ട്. അൽമൗലാ എന്ന നാമം പന്ത്രണ്ടു തവണയും വന്നിട്ടുണ്ട്. 
ഒരാൾ ആശ്രയിക്കുകയും അവലംബിക്കുകയും സുഖത്തി ന്റേയും ദുഃഖത്തിന്റേയും നാളുകളിൽ സന്തോഷത്തിലും സന്താപത്തിലും അഭയം കാണുകയും ചെയ്യുന്നവനാണ് അൽമൗലയായ അല്ലാഹു.
അല്ലാഹുവിന്റെ ഇൗ വിലായത്ത് മിക്കവാറും ഉൽകൃഷ്ഠ രായ അല്ലാഹുവിന്റെ ദാസന്മാർക്കാണ്.
ذَٰلِكَ بِأَنَّ اللَّهَ مَوْلَى الَّذِينَ آمَنُوا وَأَنَّ الْكَافِرِينَ لَا مَوْلَىٰ لَهُمْ ‎﴿١١﴾‏  (محمد: ١١)
അതിന്റെ കാരണമെന്തെന്നാൽ അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാണ്. സത്യനിഷേധികൾക്കാകട്ടെ ഒരു രക്ഷാധി കാരിയും ഇല്ല. (വി. ക്വു. 47: 11)
وَإِن تَوَلَّوْا فَاعْلَمُوا أَنَّ اللَّهَ مَوْلَاكُمْ ۚ نِعْمَ الْمَوْلَىٰ وَنِعْمَ النَّصِيرُ ‎﴿٤٠﴾‏  (الأنفال: ٤٠) 
എന്നാൽ അവർ പിന്തിരിഞ്ഞു കളയുകയാണെങ്കിൽ അല്ലാഹുവാണ് നിങ്ങളുടെ രക്ഷാധികാരിയെന്ന് നിങ്ങൾ മനസ്സിലാക്കുക. എത്രയോ നല്ല രക്ഷാധികാരി! എത്രയോ നല്ല സഹായി!!  (വി. ക്വു. 8: 40)
 قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا ۚ (التوبة: ٥١)
പറയുക: അല്ലാഹു ഞങ്ങൾക്കു രേഖപ്പെടുത്തിയതല്ലാതെ ഞ ങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജ മാനൻ…  (വി. ക്വു. 9: 51)
 
ഏതാനും ദുആഉകൾ:
 
അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹങ്ങളെ എ ണ്ണിപ്പറഞ്ഞ് യൂസുഫ് നബി (അ) നടത്തിയ ദുആഅ്:
۞ رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِن تَأْوِيلِ الْأَحَادِيثِ ۚ فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ ۖ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ ‎﴿١٠١﴾‏  (يوسف: ١٠١)
എന്റെ രക്ഷിതാവേ, നീ എനിക്കു ഭരണാധികാരത്തിൽ നിന്ന് (ഒരംശം) നൽകുകയും, സ്വപ്നവാർത്തകളുടെ വ്യാഖ്യാനത്തിൽ നി ന്നും (ചിലത്) നീ എനിക്കു പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലി മായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തിൽ ചേർക്കുകയും ചെയ്യേണമേ.  (വി. ക്വു. 12: 101)
സെയ്ദ് ഇബ്നുഅർക്വമി رَضِيَ اللَّهُ عَنْهُ  ൽനിന്ന് ഇമാം മുസ്ലിം നിവേ ദനം ചെയ്യുന്ന ഹദീഥിൽ നബി ‎ﷺ  ദുആ ചെയ്തിരുന്നതായി ഇപ്രകാരമുണ്ട്:
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ وَالْهَرَمِ وَعَذَابِ الْقَبْرِ اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلَاهَا اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ وَمِنْ قَلْبٍ لَا يَخْشَعُ وَمِنْ نَفْسٍ لَا تَشْبَعُ وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا
അല്ലാഹുവേ, അശക്തതയിൽനിന്നും അലസതയിൽനിന്നും ഭീരു ത്വത്തിൽനിന്നും പിശുക്കിൽനിന്നും വാർദ്ധക്യത്തിൽനിന്നും ക്വബ്റിലെ ശിക്ഷയിൽനിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു. അല്ലാഹുവേ, എന്റെ ശരീരത്തിന് അതിന്റെ ഭക്തി നീ നൽകേ ണമേ. നീ അതിനെ സംസ്കരിക്കേണമേ. നീ അതിനെ സംസ്കരി ക്കുന്ന ഏറ്റവും ഉത്തമനാണല്ലോ. നീ അതിന്റെ വലിയ്യും മൗലയു മാണല്ലോ. അല്ലാഹുവേ, ഉപകാരപ്പെടാത്ത അറിവിൽനിന്നും ഭയപ്പെടാത്ത ഹൃദയത്തിൽനിന്നും (വിശപ്പുമാറി)നിറയാത്ത ശരീര ത്തിൽനിന്നും ഉത്തരം നൽകപ്പെടാത്ത ദുആഇൽനിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts