الحَفِيظُ ، الحَافِظُ (അൽഹഫീള്വ്, അൽഹാഫിള്വ്)

THADHKIRAH

അല്ലാഹുവിന്റെ രണ്ട് അത്യുത്തമ നാമങ്ങളാണ് അൽഹ ഫീള്വും അൽഹാഫിള്വും. 
അൽഹലീമിജ പറയുന്നു: ദീനിന്റേയും ദുനിയാവിന്റേ യും വിഷയങ്ങളിൽ നാശഹേതുക്കളിൽനിന്ന് തന്റെ ദാസന് സുര ക്ഷയേകുന്നവനാണ് അൽഹാഫിള്വ്.  
ഇമാം അൽഖത്വാബിജ പറയുന്നു: അൽഹഫീള്വ് അൽക്വ ദീർ, അൽഅലീം(العليم) എന്നീ നാമങ്ങളുടെ രൂപത്തിലാണ്. അവൻ വാനങ്ങളേയും ഭൂമിയേയും അവയിലുള്ളവയേയും അവശേഷി ക്കുന്ന കാലമത്രയും ശേഷിക്കുന്നതിനു വേണ്ടി സംരക്ഷിക്കും. അ തിനാൽ അവ നീങ്ങിപ്പോവുകയോ നശിക്കുകയോ ഇല്ല.. … ..
അവനാണ് തന്റെ ദാസന്മാരെ നാശങ്ങളിൽനിന്നും അപ കടങ്ങളിൽനിന്നും സംരക്ഷിക്കുകയും ചീത്ത പതനങ്ങളിൽനിന്ന് കാക്കുകയും ചെയ്യുന്നത്. … ..
അവൻ തന്റെ ഔലിയാക്കളെ സംരക്ഷിക്കുകയും തെറ്റു കളിൽ ആപതിക്കുന്നതിൽനിന്ന് അവർക്കു സുരക്ഷ നൽകുക യും ശെയ്ത്വാന്റെ കുതന്ത്രങ്ങളാലുള്ള വിപത്തിൽനിന്നും കുഴപ്പ ത്തിൽനിന്നും അവർ സുരക്ഷിതരാവുന്നതിനു വേണ്ടി കാവൽ തീർക്കുകയും  ചെയ്യുന്നു.  
അൽക്വുർത്വുബിജ പറയുന്നു: അൽഹാഫിള്വ് എന്ന നാ മം അല്ലാഹുവിന്റെ സത്തയുടെ വിശേഷണത്തിൽപെട്ടതും പ്രവൃ ത്തിയുടെ വിശേഷണത്തിൽപെട്ടതും ആകും. 
സത്തയുടെ വിശേഷണത്തിൽ പെട്ടതായാൽ അതിന്റെ അർത്ഥം അൽഅലീം എന്നതിന്റെ ആശയത്തിലേക്ക് മടങ്ങുന്നു. കാരണം അല്ലാഹു മുഴുവൻ കാര്യങ്ങളേയും തന്റെ അറിവു കൊണ്ട് സംരക്ഷിക്കുന്നു. അതിനാൽ അവയിൽനിന്ന് യാതൊ ന്നും അവനു മറഞ്ഞുപോവുകയില്ല. ഒരാൾ ക്വുർആൻ മനഃപാഠ മാക്കിയിരിക്കുന്നു എന്നു പറയുന്നതുപോലെ. അഥവാ ക്വുർആൻ അയാളുടെ ഹൃദയത്തിൽ ഹാജറാണ്. ഇൗ ഹിഫ്ദ്വിനു നേർവിപ രീതമാണ് അന്നിസ്യാൻ(മറവി). ഇൗ ആശയത്തിലാണ് അല്ലാഹു വിന്റെ ഈ  വചനങ്ങളുള്ളത്:
وَمَا كَانَ رَبُّكَ نَسِيًّا ‎﴿٦٤﴾  (‏مريم: ٦٤)
താങ്കളുടെ രക്ഷിതാവ് മറക്കുന്നവനായിട്ടില്ല.  (വി. ക്വു. 19: 6)
قَالَ عِلْمُهَا عِندَ رَبِّي فِي كِتَابٍ ۖ لَّا يَضِلُّ رَبِّي وَلَا يَنسَى ‎﴿٥٢﴾‏   (طه: ٥٢)
(മൂസാ) പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ് എന്റെ ര ക്ഷിതാവിങ്കൽ ഒരു രേഖയിലുണ്ട്. എന്റെ രക്ഷിതാവ് പിഴച്ചു പോ കുകയില്ല. അവൻ മറന്നുപോകുകയുമില്ല.  (വി. ക്വു. 20: 52)
അൽഹാഫിള്വ് അല്ലാഹുവിന്റെ പ്രവൃത്തിയുടെ വിശേഷണ ത്തിൽ പെട്ടതായാൽ അല്ലാഹു ഉണ്മയുടെ ലോകത്തെ സംരക്ഷി ക്കുന്നതിലേക്കാണ് അത് മടങ്ങുന്നത്.  ഈ ഹിഫ്ള്വിന്റെ വിപരീതമാ ണ് അൽഇഹ്മാൽ(ഉപേക്ഷിക്കൽ). ഈ ആശയത്തിലാണ് അല്ലാഹുവിന്റെ ഈ വചനം വന്നിരിക്കുന്നത്:
فَاللَّهُ خَيْرٌ حَافِظًا ۖ  (يوسف: ٦٤)
എന്നാൽ അല്ലാഹുവാണ് നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവൻ. (വി. ക്വു. 12: 64)
ഹിഫ്ദ്വ് എന്നത് ചിലപ്പോൾ ശേഖരിക്കുക, ഒരുമിച്ചുകൂട്ടു ക എന്ന അർത്ഥത്തിലുമാകും… ..,
ഹിഫ്ദ്വ് എന്നത് ചിലപ്പോൾ നിരീക്ഷണം എന്ന അർത്ഥ ത്തിലുമാകും. ആ അർത്ഥത്തിലാണ് അല്ലാഹുവിന്റെ ഇൗ വചനം:
وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ اللَّهُ حَفِيظٌ عَلَيْهِمْ  (الشورى: ٦)
അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവരാരോ, അവരെ അല്ലാഹു സൂക്ഷ്മനിരീക്ഷണം ചെയ്തുകൊണ്ടിരിക്കുകയാകുന്നു.  (വി. ക്വു. 42: 6)
ഹിഫ്ദ്വ് എന്നത് ചിലപ്പോൾ അമാനത്ത് എന്ന അർത്ഥ ത്തിലുമാകും. ആ അർത്ഥത്തിലാണ് യൂസുഫി (അ) ന്റെ ഈ വാക്ക്:
قَالَ اجْعَلْنِي عَلَىٰ خَزَائِنِ الْأَرْضِ ۖ إِنِّي حَفِيظٌ عَلِيمٌ ‎﴿٥٥﴾  (يوسف: ٥٥)
അദ്ദേഹം (യൂസുഫ്) പറഞ്ഞു: താങ്കൾ എന്നെ ഭൂമിയിലെ ഖജ നാവുകളുടെ അധികാരമേൽപിക്കൂ. തീർച്ചയായും ഞാൻ വിവര മുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും.  (വി. ക്വു. 12: 55)
ചിലപ്പോൾ ഹിഫ്ള്വ് അറിഞ്ഞും എണ്ണിയും തിട്ടപ്പെടുത്തുക എന്ന അർത്ഥത്തിലുമായേക്കും.  
വിശുദ്ധക്വുർആനിൽ മൂന്നു വചനങ്ങളിൽ ഹഫീള്വ് എന്ന നാമം വന്നിരിക്കുന്നു.
إِنَّ رَبِّي عَلَىٰ كُلِّ شَيْءٍ حَفِيظٌ ‎﴿٥٧﴾   (هود: ٥٧)
സൂറത്തുയൂസുഫിൽ ഹാഫിള്വെന്ന നാമവും വന്നിരിക്കുന്നു.
فَاللَّهُ خَيْرٌ حَافِظًا ۖ   (يوسف: ٦٤)
അതിന്റെ ബഹുവചന രൂപം മറ്റു ചില സൂറത്തുകളിൽ രണ്ടിടത്തായി വന്നിരിക്കുന്നു. 
وَإِنَّا لَهُ لَحَافِظُونَ ‎﴿٩﴾  الحجر: ٩ وَكُنَّا لَهُمْ حَافِظِينَ ‎﴿٨٢﴾‏  (الأنبياء: ٨٢)
 
حِفْظُ اللهِ تَعَالَى
അല്ലാഹുവിന്റെ സംരക്ഷണം
 
രണ്ടു കാര്യങ്ങളാണ് അൽഹാഫിള്വ്, അൽഹഫീള്വ് എന്നീ മഹത്തായ നാമങ്ങൾ കൈകാര്യം ചെയ്യുന്നത്.
ഒന്ന്: മുഴുവൻ വിവരങ്ങളും അവൻ സൂക്ഷിച്ചു വെക്കുന്നുവെ ന്നത്. ഒരു കാര്യവും അവന് മറഞ്ഞുപോവുകയോ അവൻ മറ ന്നു പോവുകയോ ഇല്ല. അടിമകളുടെ കർമ്മങ്ങളെ സൂക്ഷിക്കു വാൻ മാന്യന്മാരായ മലക്കുകളെ അവൻ ഏൽപ്പിച്ചിരിക്കുന്നു.
إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ ‎﴿٤﴾  (الطارق: ٤)
തന്റെ കാര്യത്തിൽ ഒരു മേൽനോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.  (വി. ക്വു. 86: 4)  
وَإِنَّ عَلَيْكُمْ لَحَافِظِينَ ‎﴿١٠﴾‏ كِرَامًا كَاتِبِينَ ‎﴿١١﴾‏ يَعْلَمُونَ مَا تَفْعَلُونَ ‎﴿١٢﴾  (الانفطار: ١٠-١٢)
തീർച്ചയായും നിങ്ങളുടെ മേൽ ചില മേൽനോട്ടക്കാരുണ്ട്. രേഖ പ്പെടുത്തിവെക്കുന്ന ചില മാന്യന്മാർ. നിങ്ങൾ പ്രവർത്തിക്കുന്നത് അവർ അറിയുന്നു.  (വി. ക്വു. 82: 10, 11, 12)  
രണ്ട്: മുഴുവൻ സൃഷ്ടികൾക്കുമുള്ള അല്ലാഹുവിന്റെ സംരക്ഷണം. ആകാശങ്ങളും ഭൂമിയും അവക്കിടയിലുള്ളതുമൊക്കെ അവന്റെ സംരക്ഷണത്തിലാണ്. അവയുടെ സംരക്ഷണം അല്ലാഹുവിന് ഭാരിച്ചതല്ല.
وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ  (البقرة: ٢٥٥)
…അവന്റെ കുർസിയ്യ് ആകാശഭൂമികളെ മുഴുവൻ ഉൾകൊള്ളു ന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളത ല്ല… (വി. ക്വു. 2: 255)  
അടിമകൾക്കുള്ള അല്ലാഹുവിന്റെ സംരക്ഷണം രണ്ടു നിലക്കാണ്. 
ഒന്ന്: ഭക്ഷണ പാനീയങ്ങളും വായുവും വെള്ളവും ജീവിത സൗക ര്യങ്ങളും തരപ്പെടുത്തിക്കൊണ്ടും അവർക്കു വിധിച്ച ജീവിതാവശ്യ ങ്ങളിലേക്കും നന്മകളിലേക്കും മാർഗം കാണിച്ചുകൊണ്ടുള്ള സംര ക്ഷണം. ഇത്തരം സംരക്ഷണം പുണ്യാളന്മാർക്കും പാപികൾക്കും ജ ന്തുമൃഗാദികൾക്കുവരെ അല്ലാഹുവിൽനിന്നുണ്ട്. ആദം സന്തതി കളെ തന്റെ കൽപനയാൽ സംരക്ഷിക്കുന്നതിനായി മലക്കുകളെ വരെ അല്ലാഹുഏർപെടുത്തിയിരിക്കുന്നു.
لَهُ مُعَقِّبَاتٌ مِّن بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ اللَّهِ ۗ  (الرعد: ١١)
മനുഷ്യന്ന് അവന്റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തു ടരെ വന്നുകൊണ്ട് അല്ലാഹുവിന്റെ കൽപനപ്രകാരം അവനെ കാ ത്തുസൂക്ഷിച്ചുകൊണ്ടിരിക്കുന്നവരു(മലക്കുകളു)ണ്ട്…(വി. ക്വു. 13: 11)  
രണ്ട്: ഔലിയാക്കൾക്കും പുണ്യാളന്മാർക്കുമുള്ള പ്രത്യേകമായ സം രക്ഷണം. ഉപരിയിൽ ഉണർത്തിയ സംരക്ഷണത്തോടൊപ്പം അവരു ടെ വിശ്വാസവും കർമ്മവും പിഴവുകളിൽ നിന്നും വഴികേടിൽ നി ന്നും കാത്തും അവർക്കു സൗഖ്യം കനിഞ്ഞും അവരിൽ നിന്ന് ശത്രുവിനെ തടുത്തും മറ്റുമുള്ള അല്ലാഹുവിന്റെ സംരക്ഷണം. 
അല്ലാഹുമാത്രമാകുന്നു ഏറ്റവും നല്ല സംരക്ഷകൻ. 
فَاللَّهُ خَيْرٌ حَافِظًا ۖ وَهُوَ أَرْحَمُ الرَّاحِمِينَ ‎﴿٦٤﴾‏   (يوسف: ٦٤)
…എന്നാൽ അല്ലാഹുവാണ് നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവൻ. അവൻ കരുണയുള്ളവരിൽ ഏറ്റവും കാരുണികനാകുന്നു. (വി. ക്വു. 12: 64)  
അല്ലാഹു അവന്റെ കലാമായ വിശുദ്ധ ക്വുർആനിനെ മാറ്റം വരുത്തുന്നതിൽനിന്നും മാറ്റിത്തിരുത്തുന്നതിൽനിന്നും സം രക്ഷിക്കുമെന്നത് ഏറ്റെടുത്തിരിക്കുന്നു. 
نَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ‎﴿٩﴾‏  (الحجر: ٩)
തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർ ച്ചയായും നാമതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (വി. ക്വു. 15: 9)  
അടിമകൾ അല്ലാഹുവിൽ തക്വ്വയുള്ളവരായി അവന്റെ അതിർവരമ്പുകളെ കാത്തുസൂക്ഷിക്കുകയും നിഷിദ്ധങ്ങളെ ക യ്യൊഴിക്കുകയും ചെയ്താൽ അവരെ അല്ലാഹു സംരക്ഷിക്കു കയും അവർക്ക് അവൻ തന്റെ ശിക്ഷയിൽനിന്നും കോപത്തിൽ നിന്നും രക്ഷയേകുകയും ചെയ്യും. ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  നോടുള്ള തിരുദൂതരു ‎ﷺ  ടെ ഉപദേശം നോക്കൂ:
يَا غُلَامُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظْ اللَّهَ يَحْفَظْكَ احْفَظْ اللَّهَ تَجِدْهُ تُجَاهَكَ
“കുട്ടീ ഞാൻ നിന്നെ ചില വചനങ്ങൾ പഠിപ്പിക്കുന്നു. നീ അല്ലാഹു വെ സൂക്ഷിക്കുക. അവൻ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവെ സൂക്ഷിക്കുക. നിന്റെമുമ്പിൽ അവനെ നിനക്കു കണ്ടെത്താം…”
ഭർത്താക്കന്മാരുടെ അസാന്നിദ്ധ്യത്തിൽ അഭിമാനത്തേ യും സമ്പത്തിനേയും സന്താനങ്ങളേയും സംരക്ഷിക്കുന്ന സദ്വൃത്തരായ സ്ത്രീകളുടെ വിഷയത്തിൽ അല്ലാഹു പറഞ്ഞു:
فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَ اللَّهُ ۚ  (النساء: ٣٤)
…അതിനാൽ നല്ലവരായ സ്ത്രീകൾ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തിൽ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്…  (വി. ക്വു. 4: 34)  
അൽഹഫീള്വും അൽഹാഫിള്വുമായ അല്ലാഹുവിന്റെ അ വകാശങ്ങളേയും അതിർവരമ്പുകളേയും വിധിവിലക്കുകളേയും കാ ത്തുസൂക്ഷിക്കുന്ന ദാസന്മാരെ അവൻ വാഴ്ത്തുന്നതു നോക്കൂ:
وَالْحَافِظُونَ لِحُدُودِ اللَّهِ ۗ وَبَشِّرِ الْمُؤْمِنِينَ ‎﴿١١٢﴾  (‏التوبة: ١١٢)
…അല്ലാഹുവിന്റെ അതിർവരമ്പുകളെ കാത്തുസൂക്ഷിക്കുന്നവർ. സത്യവിശ്വാസികൾക്ക് സന്തോഷവാർത്ത അറിയിക്കുക.(വി. ക്വു. 9: 112)  
وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ ‎﴿٣١﴾‏ هَٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ ‎﴿٣٢﴾‏  (ق:٣١-٣٣)
സൂക്ഷ്മത പാലിക്കുന്നവർക്ക് അകലെയല്ലാത്ത വിധത്തിൽ സ്വർ ഗം അടുത്തു കൊണ്ടു വരപ്പെടുന്നതാണ്. (അവരോട് പറയപ്പെടും:) അല്ലാഹുവിങ്കലേക്ക് ഏറ്റവും അധികം മടങ്ങുന്നവനും, (ജീ വിതം) കാത്തുസൂക്ഷിക്കുന്നവനും ആയ ഏതൊരാൾക്കും നൽ കാമെന്ന് നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാകുന്നു ഇത്. അതായത് അദൃശ്യമായ നിലയിൽ പരമകാരുണികനെ ഭയപ്പെ ടുകയും താഴ്മയുള്ള ഹൃദയത്തോടു കൂടി വരുകയും ചെയ്ത വന്ന്. (വി. ക്വു. 50: 31,32,33)  
അടിമകൾ പ്രഥമമായും പ്രധാനമായും ഗൗരവമായും കാത്തുസൂക്ഷിക്കുകയും യഥാവിധം പാലിക്കുകയും ചെയ്യേണ്ട അല്ലാഹുവിന്റെ അവകാശം അവന്റെ തൗഹീദാകുന്നു. അവൻ മാത്രമേ ആരാധിക്കപെടാവൂ. അവനിൽ യാതൊന്നിനേയും പ ങ്കുചേർക്കുവാൻ പാടുള്ളതല്ല. മുആദ് ഇബ്നുജബൽ رَضِيَ اللَّهُ عَنْهُ പറയുന്നു:
كُنْتُ رِديفَ النبيِّ ‎ﷺ  عَلَى حِمَارٍ فَقَالَ لي:  يَا مُعَاذُ! أَتَدْرِي مَا حَقُّ اللّهِ عَلَى الْعِبَادِ وما حقُّ العبادِ عَلَى الله؟ബ്ല قُلْتُ: الله وَرَسُولُهُ أَعْلَمُ. قَالَ: ട്ടحَقُّ اللّهِ عَلَى الْعِبَادِ أَنْ يَعْبُدُوه وَلاَ يُشْرِكُوا بِهِ شَيْئا. وَحَقُّ الْعِبَادِ عَلَى اللّهِ أَنْ لاَ يُعَذّبَ مَنْ لاَ يُشْرِكُ بِهِ شَيْئاً قُلْتُ: يَا رَسُولَ اللّهِ! أَفَلاَ أُبَشّرُ النّاسَ؟ قَالَ: ട്ടلاَ تُبَشّرْهُمْ. فَيَتّكِلُواബ്ല.
((ഞാനൊരു കഴുതപ്പുറത്ത് നബി ‎ﷺ  യുടെ പിന്നിൽ യാത്ര ചെയ്യുന്നവനായിരുന്നു. അപ്പോൾ തിരുമേനി ‎ﷺ  എന്നോടു ചോദിച്ചു: “”മുആദേ, അടിമകളുടെമേലുള്ള അല്ലാഹുവിന്റെ അവകാശം എ ന്താണെന്നും, അല്ലാഹുവിന്റെമേലുള്ള അടിമകളുടെ അവകാശം ഏതൊക്കെയാണെന്നും താങ്കൾക്കറിയാമോ? ഞാൻ പറഞ്ഞു: അല്ലാഹുവും അവന്റെ പ്രവാചകനുമാണ് ഏറ്റവും നന്നായി അറി യുന്നവർ. തിരുമേനി ‎ﷺ  പറഞ്ഞു: അടിമകളുടെമേലുള്ള അല്ലാഹു വിന്റെ അവകാശം, അവർ അവനുമാത്രം ആരാധന ചെയ്യണമെ ന്നും അവനിൽ യാതൊന്നിനേയും പങ്ക് ചേർക്കരുതെന്നുമാണ്. അടിമകൾക്ക് അവന്റെ മേലുള്ള അവകാശമാകട്ടെ, അല്ലാഹുവിൽ യാതൊന്നിനേയും പങ്കുചേർക്കാത്തവരെ അവൻ ശിക്ഷിക്കുക യില്ല എന്നതുമാണ്. ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, ഞാൻ ജനങ്ങളെ സന്തോഷവാർത്ത അറിയിക്കട്ടെയോ?” അ പ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: വേണ്ട, താങ്കൾ അവരെ സന്തോഷ വാർത്ത അറിയിക്കേണ്ടതില്ല, അപ്പോൾ അവർ അതിൽ അഭയം ക ണ്ടെത്തി (കർമ്മങ്ങൾ ചെയ്യാത്തവരാകും)” (ബുഖാരി, മുസ്‌ലിം)
നിർബന്ധ കർമ്മങ്ങളിൽ അടിമകൾ സൂക്ഷിക്കേണ്ട മഹ ത്തായ കർമ്മം നമസ്കാരമാകുന്നു. 
حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ   (البقرة: ٢٣٨)
നമസ്കാരങ്ങൾ നിങ്ങൾ സൂക്ഷ്മതയോടെ നിർവഹിച്ചു പോരേ ണ്ടതാണ്. പ്രത്യേകിച്ചും ഉൽകൃഷ്ടമായ നമസ്കാരം. അല്ലാഹുവി ന്റെ മുമ്പിൽ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങൾ പ്രാർത്ഥിക്കുന്നത്. (വി. ക്വു. 2: 238)  
وَالَّذِينَ هُمْ عَلَىٰ صَلَوَاتِهِمْ يُحَافِظُونَ   (المؤمنون: ٩، المعارج: ٣٤)
തങ്ങളുടെ നമസ്കാരങ്ങൾ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ (ആ വിശ്വാസികൾ.) (വി. ക്വു. 23: 9, 70: 34) 
മനുഷ്യർ തങ്ങളുടെ ലൈംഗികാവയവങ്ങളെ  നിഷിദ്ധങ്ങ ളിൽനിന്ന് സൂക്ഷിക്കുവാൻ അല്ലാഹു കൽപിച്ചു:
قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ   (النور: ٣٠) 
(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെദൃഷ്ടികൾ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവർക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്… (വി. ക്വു. 24: 30)  
وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ   (النور: ٣١)
(നബിയേ,) നീ സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികൾ താ ഴ്ത്തുവാനും, ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറ യുക… (വി. ക്വു. 24: 31)  
ലൈംഗികാവയവങ്ങളെ നിഷിദ്ധങ്ങളിൽ നിന്ന് സൂക്ഷിക്കു ന്ന, അനുവദനീയമായതിനുമാത്രം അവ ഉപയോഗിക്കുന്ന വിശ്വാ സികളെ അല്ലാഹു പുകഴ്ത്തി.
 وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ ‎﴿﴾‏ إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ‎﴿﴾‏  (المؤمنون: ٥ –  ٦ ،  المعارج: ٢٩-٣١)
തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവർ. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോൾ അവർ ആക്ഷേപാർഹരല്ല.  (വി. ക്വു. 23: 5,6  70: 29, 30)
അല്ലാഹു കാത്തുസൂക്ഷിക്കുവാൻ കൽപിച്ച അവന്റെ മതചിഹ്നമാണ് ശപഥങ്ങൾ.
وَاحْفَظُوا أَيْمَانَكُمْ ۚ  (المائدة: ٨٩)
…നിങ്ങളുടെ ശപഥങ്ങളെ നിങ്ങൾ സൂക്ഷിച്ചുകൊള്ളുക… (വി.ക്വു.5: 89)
 
ഏതാനും ദുആഉകൾ
അല്ലാഹുവിന്റെ റസൂൽ ‎ﷺ  , പ്രഭാതത്തിലാകുമ്പോഴും പ്ര ദോഷത്തിലാകുമ്പോഴും ഇൗ പ്രാർത്ഥനാ വചനങ്ങളെ ഉപേക്ഷി ക്കാറുണ്ടായിരുന്നില്ലെന്ന്  ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള ഹദീഥിലുണ്ട്. ഇമാം അഹ്മദും മറ്റും റിപ്പോർട്ട് ചെയ്തത്. 
اَللَّهُمَّ إِنِّي أَسأَلُكَ العَفْـوَ وَالعَافِيةَ فِي الدُنيَا وَالآخِرَةِ، اَللّهُمَّ إِنِّي أَساَلُكَ العَفْـوَ  وَالعَافِيَةَ فِي دِينِي، وَدُنيَاي وَأَهلِي وَمَالِي، اَللَّهُمَّ اسْتُرْ عَوْرَاتِي، وَ آمِنْ رَوْعَاتِي، اَللَّهُمَّ  احْفَظْنيِ مِن بَينِ يَدَيَ وَمِن خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِن فَـوْقِـي، وَأَعُوذُ  بِعَظَمَتِكَ أَن أُغتَالَ مِنْ تَحْتِي         
 
ഒരാൾ ഉറങ്ങുവാൻ തന്റെ വിരിപ്പിലെത്തിയാൽ തന്റെ വ സ്ത്രത്തിന്റെ അറ്റംകൊണ്ട് വിരിപ്പ് മൂന്നുതവണ കുടയുവാനും താഴെ വരുന്ന ദുആഅ് ചൊല്ലുവാനും നബി ‎ﷺ  കൽപിച്ചതായി സ്വഹീഹുൽ ബുഖാരിയിലുണ്ട്.
بِاسْمِكَ رَبِّ وَضَعْتُ جَنْبِى وَبِكَ أَرْفَعُهُ ، إِنْ أَمْسَكْتَ نَفْسِى فَاغْفِرْ لَهَا ، وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
എന്റെ രക്ഷിതാവേ നിന്റെ നാമത്തിൽ ഞാൻ എന്റെ പാർശ്വം വെച്ചരിക്കുന്നു. നിന്നെക്കൊണ്ടാണ് ഞാൻ അത് ഉയർത്തുന്നത്. നീ എന്റെ ശരീരത്തെ (മരണത്തിലൂടെ) പിടിച്ചുവെങ്കിൽ അതി നോട് പൊറുക്കേണമേ. നീ അതിനെ (ജീവിക്കുവാൻ) അയച്ചുവെ ങ്കിൽ നിന്റെ സജ്ജനങ്ങളായ ദാസന്മാരെ സംരക്ഷിക്കുന്നതുകൊ ണ്ട് അതിനേയും നീ സംരക്ഷിക്കേണമേ.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts