അസ്സജ്ജാജ്ജ പറഞ്ഞു: ക്വുദ്റതു കൊണ്ടുള്ള വിശേഷ ണത്തിൽ അഗാധാർത്ഥ പ്രയോഗമാണ് (സ്വീഗതുൽമുബാലഗഃ) അൽമുക്വ്തദിർ. പദങ്ങളിൽ അധികമുണ്ടായാൽ അർത്ഥവും കൂ ടുമെന്നതാണ് അറബി ഭാഷയുടെ അടിസ്ഥാനം. ഇക്വ്തദറഃ എ ന്നു താങ്കൾ പറയുമ്പോൾ പദത്തിലുള്ള വർദ്ധനവ് അർത്ഥത്തി ലും കൂടുതലായുണ്ട് എന്നാണ് അറിയിക്കുന്നത്.
ഇമാം അൽഖത്വാബിജ പറഞ്ഞു: കഴിവ് സമ്പൂർണമാ യവനാണ് അൽമുക്വ്തദിർ. അവനു യാതൊന്നും തടസ്സമാവുക യില്ല. പ്രതിരോധംകൊണ്ടും ശക്തികൊണ്ടും അവനിൽനിന്ന് മറ യിടുകയുമില്ല.
അൽഹലീമിജ പറഞ്ഞു: തനിക്കു കഴിയുന്നത് പ്രവർത്തി ക്കുന്നതിലൂടെ തന്റെക്വുദ്റത്ത് പ്രകടിപ്പിക്കുന്നവനാകുന്നു അൽ മുക്വ്തദിർ. അല്ലാഹു നടപ്പിലാക്കിയതിൽനിന്ന് തീർച്ചയായും അ വന്റെ ക്വുദ്റത്ത് പ്രകടമായിട്ടുണ്ട്; തനിക്കു കഴിയുന്ന ധാരാളം കാര്യങ്ങൾ അവൻ ചെയ്തിട്ടില്ലങ്കിലും ശരി. അവൻ ഉദ്ദേശിച്ചിരു ന്നുവെങ്കിൽ അവനതു ചെയ്യുമായിരുന്നു. അതിനാൽ തന്നെ അൽമുക്വ്തദിർ എന്ന നാമത്തിന് അവൻ അർഹനായി.
വിശുദ്ധ ക്വുർആനിൽ അല്ലാഹുവിന് ഇൗ തിരുനാമം മൂന്നുതവണ ഏകവചന രൂപത്തിൽ വന്നിട്ടുണ്ട്.
وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ مُّقْتَدِرًا ﴿٤٥﴾ (الكهف: ٤٥) عَزِيزٍ مُّقْتَدِرٍ ﴿٤٢﴾ (القمر: ٤٢) مَلِيكٍ مُّقْتَدِرٍ ﴿٥٥﴾ (القمر: ٥٥)
ഒരു തവണ ബഹുവചന രൂപത്തിലും വന്നിട്ടുണ്ട്.
فَإِنَّا عَلَيْهِم مُّقْتَدِرُونَ ﴿٤٢﴾ (الزخرف: ٤٢)
قُدْرَةُ اللهِ تعالى
അല്ലാഹുവിന്റെ ക്വുദ്റത്ത്
അല്ലാഹുവിന് ക്വുദ്റത്ത് എന്ന വിശേഷണത്തെ സ്ഥാപി ക്കുന്ന അവന്റെ നാമങ്ങളാണ് അൽക്വദീർ, അൽക്വാദിർ, അൽമു ക്വ്തദിർ തുടങ്ങിയവയെന്നു നാം മനസിലാക്കി.
അല്ലാഹുവാണ് കഴിവിൽ സമ്പൂർണൻ. അതിനാൽ ആ കാശങ്ങളിലും ഭൂമിയിലുമുള്ള യാതൊന്നിനും അവനെ തോൽപി ക്കുവാനാവില്ല.
أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ وَكَانُوا أَشَدَّ مِنْهُمْ قُوَّةً ۚ وَمَا كَانَ اللَّهُ لِيُعْجِزَهُ مِن شَيْءٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ ۚ إِنَّهُ كَانَ عَلِيمًا قَدِيرًا ﴿٤٤﴾ (فاطر: ٤٤)
അവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുൻഗാമികളുടെ പ ര്യവസാനം എങ്ങനെയായിരുന്നു എന്നു നോക്കിയില്ലേ? അവർ ഇ വരെക്കാൾ മികച്ച ശക്തിയുള്ളവരായിരുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ള യാതൊന്നിനും അല്ലാഹുവെ തോൽപിക്കാനാവി ല്ല. തീർച്ചയായും അവൻ സർവ്വജ്ഞനും സർവ്വശക്തനുമാകുന്നു. (വി. ക്വു. 35: 44)
അവന്റെ കഴിവിനാൽ അവൻ സൃഷ്ടിചരാചരങ്ങളെ പട ക്കുകയും ശരിപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്തു.
أَوَلَمْ يَرَوْا كَيْفَ يُبْدِئُ اللَّهُ الْخَلْقَ ثُمَّ يُعِيدُهُ ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ ﴿١٩﴾ قُلْ سِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ بَدَأَ الْخَلْقَ ۚ ثُمَّ اللَّهُ يُنشِئُ النَّشْأَةَ الْآخِرَةَ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٠﴾ (العنكبوت: ١٩، ٢٠)
അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിക്കുകയും, പിന്നെ അത് ആ വർത്തിക്കുകയും ചെയ്യുന്നു എന്ന് അവർ ചിന്തിച്ചു നോക്കിയി ല്ലേ? തീർച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എ ളുപ്പമുള്ളതത്രെ. പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് അ വൻ എപ്രകാരം സൃഷ്ടി ആരംഭിച്ചിരിക്കുന്നു എന്നു നോക്കൂ. പി ന്നീട് അല്ലാഹു അവസാനം മറ്റൊരിക്കൽകൂടി സൃഷ്ടിക്കുന്നതാണ്. തീർച്ചയായും അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ. (വി. ക്വു. 29: 19, 20)
۞ اللَّهُ الَّذِي خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِن بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِن بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚ يَخْلُقُ مَا يَشَاءُ ۖ وَهُوَ الْعَلِيمُ الْقَدِيرُ ﴿٥٤﴾ (الروم: ٥٤)
നിങ്ങളെ ബലഹീനമായ അവസ്ഥയിൽ നിന്നു സൃഷ്ടിച്ചുണ്ടാക്കിയ വനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവൻ ശക്തിയുണ്ടാക്കി. പിന്നെ അവൻ ശക്തിക്കുശേഷം ബലഹീനത യും നരയും ഉണ്ടാക്കി. അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കു ന്നു. അവനത്രെ സർവ്വജ്ഞനും സർവ്വശക്തനും. (വി. ക്വു. 30: 54)
അവന്റെ കഴിവിനാൽ അവൻ എല്ലാം ഉടമപ്പെടുത്തുക യും അവനുദ്ദേശിക്കുന്നവർക്ക് ആധിപത്യം അരുളുകയും അവ നുദ്ദേശിക്കുന്നവരിൽ നിന്ന് ആധിപത്യം നീക്കുകയും അവനുദ്ദേ ശിക്കുന്നവർക്ക് പ്രതാപമരുളുകയും അവനുദ്ദേശിക്കുന്നവരെ നിന്ദ്യതയുടെ മേലാടയണിയിക്കുകയും ചെയ്യുന്നു.
قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَن تَشَاءُ وَتَنزِعُ الْمُلْكَ مِمَّن تَشَاءُ وَتُعِزُّ مَن تَشَاءُ وَتُذِلُّ مَن تَشَاءُ ۖ بِيَدِكَ الْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٦﴾ (آل عمران: ٢٦)
പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേ ശിക്കുന്നവർക്ക് നീ ആധിപത്യം നൽകുന്നു. നീ ഉദ്ദേശിക്കുന്നവ രിൽ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവർക്ക് നീ പ്രതാപം നൽകുന്നു. നീ ഉദ്ദേശിക്കുന്നവർ ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമ ത്രെ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴി വുള്ളവനാകുന്നു. (വി. ക്വു. 3: 26)
അവന്റെ കഴിവിനാൽ അവൻ വാനങ്ങളേയും ഭൂമിയേ യും പടക്കുകയും അവന്റെ കൽപനകളും കാര്യങ്ങളും അവക്കിട യിൽ അവതരിപ്പിക്കുകയും ചെയ്തു.
اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا ﴿١٢﴾ (الطلاق: ١٢)
അല്ലാഹുവാകുന്നു ഏഴാകാശങ്ങളും ഭൂമിയിൽനിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവൻ. അവയ്ക്കിടയിൽ (അവന്റെ) കൽപന ഇറങ്ങുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കു ന്നു എന്നും നിങ്ങൾ മനസ്സിലാക്കുവാൻ വേണ്ടി. (വി. ക്വു. 65: 12)
അവന്റെ ക്വുദ്റത്തുകൊണ്ട് അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും പ്രതിഫലത്തിന്റേയും വിചാരണയുടേയും വേദിയി ലേക്ക് ഉയിർത്തെഴുന്നേൽപ്പിക്കുകയും പുണ്യാളന് പ്രതിഫലവും പാപിക്ക് ശിക്ഷയും നൽകുന്നു.
أَوَلَيْسَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِقَادِرٍ عَلَىٰ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ الْخَلَّاقُ الْعَلِيمُ ﴿٨١﴾ (يس: ٨١)
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവൻ അവരെപ്പോലുള്ളവരെ സൃ ഷ്ടിക്കുവാൻ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സർവ്വവും സൃ ഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും. (വി. ക്വു. 36: 81)
അവന്റെ കഴിവിനാൽ അവൻ വാനങ്ങളിലും ഭൂമിയിലും ഉള്ളതും പരസ്യമാക്കുന്നതും രഹസ്യമാക്കുന്നതും അറിയുന്നു.
لِّلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَإِن تُبْدُوا مَا فِي أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ اللَّهُ ۖ فَيَغْفِرُ لِمَن يَشَاءُ وَيُعَذِّبُ مَن يَشَاءُ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٨٤﴾ (البقرة: ٢٨٤)
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റെതാകുന്നു. നിങ്ങ ളുടെ മനസ്സുകളിലുള്ളത് നിങ്ങൾ വെളിപ്പെടുത്തിയാലും മറച്ചുവെ ച്ചാലും അല്ലാഹു അതിന്റെ പേരിൽ നിങ്ങളോടു കണക്കുചോ ദിക്കുക തന്നെ ചെയ്യും. എന്നിട്ടവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുകയും അവൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. (വി. ക്വു. 2: 106)
അവന്റെ ക്വുദ്റത്തിനാൽ അവൻ ഒരു വസ്തുവിനോട് കുൻ(ഉണ്ടാകൂ) എന്നു പറഞ്ഞാൽ അപ്പോൾ അതുണ്ടാകും.
نَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ ﴿٨٢﴾ (يس: ٨٢)
താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറ യുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകു ന്നു. (വി. ക്വു. 36: 82)
കണക്കാക്കുന്നവൻ (മുക്വദ്ദിർ) എന്ന അർത്ഥത്തിലും അൽ ക്വാദിർ പ്രയോഗിച്ചിട്ടുണ്ട്.
فَقَدَرْنَا فَنِعْمَ الْقَادِرُونَ ﴿٢٣﴾ (المرسلات: ٢٣)
അങ്ങനെ നാം (എല്ലാം) നിർണയിച്ചു. അപ്പോൾ നാം എത്ര നല്ല നിർണയക്കാരൻ! (വി. ക്വു. 77: 23)
ഉദ്ദേശിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുവാൻ എളുപ്പമായ വനുമാണ് അല്ലാഹു.
وَلَوْ شَاءَ اللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَارِهِمْ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٠﴾ (البقرة: ٢٠)
…അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ കേൾവിയും കാഴ്ച യും അവൻ തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണ്. (വി. ക്വു. 2: 20)
ഏതു കാര്യം പ്രവർത്തിക്കുവാനും ശക്തിയും പ്രാപ്തി യുമുള്ളവനാണ് അൽക്വാദിറായ അല്ലാഹു.
۞ مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا ۗ أَلَمْ تَعْلَمْ أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٠٦﴾ (البقرة: ١٠٦)
വല്ല ആയത്തും നാം ദുർബലപ്പെടുത്തുകയോ വിസ്മരിപ്പിക്കു കയോ ചെയ്യുകയാണെങ്കിൽ പകരം അതിനേക്കാൾ ഉത്തമമായ തോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിന ക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാ ണെന്ന്? (വി. ക്വു. 2: 106)
വാനങ്ങളിലും ഭൂമിയിലും ഏതൊരു വ്യക്തിക്കും ഏതൊ രു ശക്തിക്കും അല്ലാഹുവെ തോൽപിക്കുവാനാകില്ല. കാരണം അവൻ എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.
وَمَا كَانَ اللَّهُ لِيُعْجِزَهُ مِن شَيْءٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ ۚ إِنَّهُ كَانَ عَلِيمًا قَدِيرًا ﴿٤٤﴾ (فاطر: ٤٤)
…ആകാശങ്ങളിലും ഭൂമിയിലുമുള്ള യാതൊന്നിനും അല്ലാഹു വെ തോൽപിക്കാനാവില്ല. കാരണം അവൻ സർവ്വജ്ഞനും സർവ്വ ശക്തനുമാകുന്നു. (വി. ക്വു. 35: 44)
അല്ലാഹു ഏതു കാര്യത്തിനും ക്വദീറത്രേ(കഴിവുള്ളവന ത്രെ). എന്ന ആശയത്തിൽ ധാരാളം വചനങ്ങൾ വിശുദ്ധക്വുർ ആനിൽ വന്നിട്ടുണ്ട്. അല്ലാഹുവിൽനിന്ന് ആവർത്തിച്ചുള്ള ഇൗ പ്രഖ്യാപനം നമ്മെ ബോധ്യപ്പെടുത്തുന്നത് എന്താണ്? സമ്പൂർണ നായ റബ്ബിന്റെ കഴിവും ശക്തിയും എത്രയാണ്?
عَلَىٰ كُلِّ شَيْءٍ قَدِيرٌ (البقرة: ٢٠، البقرة: ١٠٦ ، البقرة: ١٠٩ ، البقرة: ١٤٨ ، البقرة: ٢٥٩ ،البقرة: ٢٨٤ ، آل عمران: ٢٦ ،آل عمران: ٢٩ ،آل عمران: ١٦٥ ، آل عمران: ١٨٩ ، المائدة: ١٧ ، المائدة: ١٩ ، المائدة: ٤٠ ، المائدة: ١٢٠ ، الأنعام: ١٧،الأنفال: ٤١،التوبة: ٣٩ ،هود: ٤ ،النحل: ٧٠،النحل: ٧٧،الحج: ٦، النور:٤٥،العنكبوت:٢٠،الروم:٥٠،فاطر:١،فصلت: ٣٩،الشورى: ٩ ،الأحقاف: ٣٣ ،الحديد: ٢ ،الحشر: ٦ ،التغابن: ١ ،الطلاق: ١٢ ،التحريم: ٨ ،الملك: ١)
وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرًا (الأحزاب: ٢٧ ، الفتح: ٢١)
قَدِيرٌ (الشورى: ٢٩ ،الشورى: ٥٠، الممتحنة: ٧)
قَدِيرًا (النساء: ١٣٣ ، النساء: ١٤٩ ، الفرقان: ٥٤، فاطر: ٤٤)
അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനായിട്ടും കണ ക്കാക്കേണ്ട മുറപ്രകാരം ആളുകൾ അവനെ കണക്കാക്കിയിട്ടില്ല. അതിനാലാണ് പലരും അഹങ്കാരികളായി അവനെ നിഷേധിക്കു കയും അവനിൽ പങ്കുചേർക്കുകയും അവനു വഴിപ്പെടുന്നതിൽ വീഴ്ച വരുത്തുകയും അവൻ അവതരിപ്പിച്ചതിനെ കളവാക്കുക യും കളിയാക്കുകയും മറ്റുമൊക്കെ ചെയ്യുന്നത്.
مَا قَدَرُوا اللَّهَ حَقَّ قَدْرِهِ ۗ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ ﴿٧٤﴾ (الحج: ٧٤)
അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവർ കണക്കാക്കിയിട്ടില്ല. തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെ യാകുന്നു. (വി. ക്വു. 22: 74)
وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ ۚ (الزمر: ٦٧)
അല്ലാഹുവെ കണക്കാക്കേണ്ട നിലയിൽ അവർ കണക്കാക്കിയി ട്ടില്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ ഭൂമി മുഴുവൻ അവന്റെ ഒ രു പിടിയിൽ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങൾ അവന്റെ വ ലതുകൈയ്യിൽ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും… (വി. ക്വു. 39: 67)
ഒരു ദുആഅ്:
അന്ത്യനാളിൽ കപടവിശ്വാസികൾ വെളിച്ചം നഷ്ടപ്പെട്ട് ഇരു ട്ടിൽ തപ്പുകയും പ്രയാസപ്പെടുകയും ചെയ്യുന്നത് വിശ്വാസികൾ കാണുമ്പോൾ തങ്ങളുടെ പ്രകാശം അണയാതെ പൂർത്തീകരി ക്കുവാൻ അവർ അല്ലാഹുവോട് നടത്തുന്ന ദുആഅ്:
رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
…ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങൾക്കു നീ പൂർത്തീകരിച്ചു തരികയും, ഞങ്ങൾക്കു നീ പൊറുത്തു തരിക യും ചെയ്യേണമേ. തീർച്ചയായും നീ ഏതു കാര്യത്തിനും കഴി വുള്ളവനാകുന്നു. (വി. ക്വു. 66: 8)
ഏതാനും ദിക്റുകൾ
അങ്ങാടിയിൽ പ്രവേശിച്ച് താഴെ വരുന്ന ദിക്ർ ചൊല്ലു ന്ന വിശ്വാസിക്ക് പത്തു ലക്ഷം നന്മകൾ രേഖപ്പെടുത്തപ്പെടുമെ ന്നും അയാളുടെ പത്തുലക്ഷം തിന്മകൾ മായ്ക്കപ്പെടുമെന്നും. അയാൾക്ക് പത്തുലക്ഷം പദവികൾ ഉയർത്തപ്പെടുമെന്നും സ്വർഗ ത്തിൽ ഒരു വീട് നിർമ്മിക്കപ്പെടുമെന്നും ഹദീഥുകളിലുണ്ട്.
لاَ إِلَه إلاّ الله وَحْدَهُ لا شَرِيكَ لَهُ، لَهُ المُلْكُ،وَلَهُ الْحَمْدُ،يُحْيي وَيُمِيتُ،وَهُوَ حَيٌّ لا يَمُوتُ بِيَدِهِ الْخَيْر،وَهُوعَلَى كُلِّ شَيْءَ قَدِيرٌ
യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അ വൻ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാ ജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെ യ്യുന്നു. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്; മരിക്കു കയില്ല. അവന്റെ കയ്യിലാകുന്നു മുഴു നന്മകളും. അവൻ എ ല്ലാത്തിനും കഴിവുള്ളവനുമാണ്.
സ്വുബ്ഹിക്കും മഗ്രിബിനും ശേഷം:
ഒരാൾ നമസ്കാരാനന്തരം താഴെ വരുന്ന ദിക്ർ പത്തു തവണവീതം ചൊല്ലിയാൽ, അവൻ ചൊല്ലിയ ഒാരോന്നുകൊണ്ടും അല്ലാഹു അവന് പത്തു നന്മകൾ രേഖപ്പെടുത്തുമെന്നും അതു കൊണ്ട് അല്ലാഹു അവനിൽ നിന്ന് പത്തു തിന്മകൾ മായ്ക്കുമെ ന്നും അതുകൊണ്ട് അല്ലാഹു അവന് പത്തു പദവികൾ ഉയർത്തു മെന്നും അവ പത്തും അവന് മോചിപ്പിക്കപ്പെട്ട പത്ത് അടിമകളെ പ്പോലെയായിരിക്കുമെന്നും പ്രദോഷം വരെ അവ അവന്(പിശാ ചിൽനിന്ന്) സുരക്ഷയായിരിക്കുമെന്നും അവൻ വൈകുന്നേരമാ കുമ്പോൾ ചൊല്ലിയാലും ഇൗ മഹത്വങ്ങളുണ്ട്് എന്നും തിരുമൊഴി യിലുണ്ട്.
لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ
അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഏകനും പങ്കുകാ രില്ലാത്തവനുമാണ്. രാജാധിപത്യം അവനുമാത്രമാണ് എല്ലാ സ്തുതിയും അവനുമാത്രമാണ് അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവൻ എല്ലാത്തിനും കഴിവുള്ളവനാണ്.
ദിനേന ചൊല്ലുവാൻ:
ആരെങ്കിലും താഴെ വരുന്ന ദിക്ർ ഒരു ദിനം നൂറുതവ ണ പറഞ്ഞാൽ, അത് അവന് പത്തു അടിമകളെ മോചിപ്പിച്ചതിനു തുല്യമായി, അവന് നൂറു പുണ്യങ്ങൾ രേഖപ്പെടുത്തപ്പെടും. നൂറു തിന്മകൾ അവനെതൊട്ട് മായ്ക്കപ്പെടും. അവന്റെ ആ ദിനം പ്ര ദോഷമാകുന്നതുവരെ അതവന് ശൈത്വാനിൽനിന്നുള്ള സുരക്ഷ യായിരിക്കും. അവൻ കൊണ്ടുവന്നതിനേക്കാൾ ശ്രേഷ്ഠമായ ഒ രുപ്രവൃത്തിയും ആരും കൊണ്ടുവന്നിട്ടില്ല; അതിനേക്കാൾ വർദ്ധി പ്പിച്ച് കർമ്മങ്ങൾ ചെയ്തയാളൊഴികെ എന്നു ബുഖാരിയും മു സ്ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീഥിൽ വന്നിട്ടിണ്ട്.
لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ
രാവിലേയും വൈകുന്നേരവും ചൊല്ലുവാൻ:
വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മു മ്പ് താഴെ നൽകുന്ന ദിക്ർ നൂറു തവണ പറഞ്ഞാൽ അന്ത്യ നാളിൽ ഒരാളും അയാളുടെ കർമ്മത്തേക്കാൾ ശ്രേഷ്ഠമായ കർ മ്മവുമായി എത്തിയിട്ടില്ല; അയാൾ ചൊല്ലിയതുപോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിപ്പിച്ചവനോ അ ല്ലാതെ എന്ന് ഇമാം തിർമുദിയുടെ നിവേദനത്തിലുണ്ട്.
لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ
അബ്ദുൽ ജബ്ബാർ അബ്ദുല്ല