الْقَدِيرُ (അൽക്വദീർ)

THADHKIRAH

ശെയ്ഖ് അസ്സഅ്ദിജ പറഞ്ഞു: അൽക്വദീർ എന്നാൽ ക്വുദ്റത്ത് സമ്പൂർണമായവൻ എന്നതാണ്. അവന്റെ ക്വുദ്റത്തു കൊണ്ടാണ് സൃഷ്ടിലോകത്തിന് അവൻ ഉണ്മപകർന്നത്. അവന്റെ ക്വുദ്റത്തുകൊണ്ടാണ് സൃഷ്ടിലോകത്തെ അവൻ നിയന്ത്രിക്കുന്ന ത്. അവന്റെ ക്വുദ്റത്തുകൊണ്ടാണ് സൃഷ്ടിലോകത്തെ അവൻ ശരിപ്പെടുത്തുകയും ഭദ്രമാക്കുകയും ചെയ്തത്. അവന്റെ ക്വു ദ്റത്തുകൊണ്ട് അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യു ന്നു. അടിയാറുകളെ പ്രതിഫലത്തിനായി ഉയിർത്തെഴുന്നേൽപ്പി ക്കുകയും സുകൃതവാന് തന്റെ സുകൃതത്തിനും തെറ്റു പ്രവർ ത്തിച്ചവനു തന്റെ തെറ്റിനും പ്രതിഫലമേകുന്നു. വല്ലതും ഉദ്ദേശി ച്ചാൽ അതിനോട് ഉണ്ടാകൂ എന്നു പറഞ്ഞാൽ അപ്പോൾ അതു ണ്ടാകും. അങ്ങിനെയുള്ളവനാണ് അൽക്വദീർ. അവന്റെ ക്വുദ്റ ത്തു കൊണ്ട് അവനുദ്ദേശിക്കുകയും തീരുമാനിക്കുകയും ചെയ്തതിനനുസരിച്ചു ഹൃദയങ്ങളെ അവൻ മാറ്റിമറിക്കുന്നു.   
അൽഹലീമിജ പറഞ്ഞു: അൽക്വദീർ സമ്പൂർണമായ ക ഴിവുള്ളവനാണ്. അവന്റെ ക്വുദ്റത്തിൽ ഒരു നിലക്കും ദുർബലത കലരില്ല.  
വിശുദ്ധക്വുർആനിൽ അൽക്വദീർ എന്ന അല്ലാഹുവിന്റെ തിരുനാമം നാൽപ്പത്തിയഞ്ചു തവണ വന്നിട്ടുണ്ട്. 
 

Leave a Reply

Your email address will not be published.

Similar Posts