സൃഷ്ടിചരാചരങ്ങളുടെ കാര്യങ്ങളും അവരുടെ ഉപജീവനവും (രിസ്ക്വ്) അഹാരവും (ക്വൂത്ത്) ഏറ്റെടുത്തു നിർവ്വഹിക്കുന്ന വൻ എന്നതാണ് അൽകഫീൽ അർത്ഥമാക്കുന്നത്.
മനുഷ്യർ, ജന്തുമൃഗാദികൾ, ഇഴജന്തുക്കൾ, പറവകൾ, പ്രാ ണികൾ, ഗർഭസ്ഥശിശുക്കൾ തുടങ്ങി എല്ലാവരുടേയും ഉപജീവനം ഏറ്റെടുത്തു നിർവ്വഹിക്കുന്നവനാണ് അല്ലാഹു.
ഉപജീവനമേറ്റെടുത്ത പടപ്പുകളുടെ വിഷയങ്ങളൊന്നും അല്ലാഹുവിന് അജ്ഞമാവുകയോ അശ്രദ്ധമാവുകയോ ഗോപ്യ മാവുകയോ ഇല്ല. അവൻ അശക്തനാവുകയോ തോറ്റുപോവുക യോ ഇല്ല. അങ്ങിനെയുള്ള കഫീലാകുന്നു അല്ലാഹു.
ജാമ്യക്കാരൻ, സംരക്ഷിക്കുന്നവൻ, വകീൽ, സാക്ഷി, നിരീ ക്ഷകൻ, ആശ്രയമേകുന്നൻ തുടങ്ങിയുള്ള അർത്ഥങ്ങളും അൽ കഫീലിന് പറയപ്പെട്ടിട്ടുണ്ട്.
വിശുദ്ധക്വുർആനിൽ ഇൗ നാമം ഒരു തവണ വന്നിട്ടുണ്ട്.
وَأَوْفُوا بِعَهْدِ اللَّهِ إِذَا عَاهَدتُّمْ وَلَا تَنقُضُوا الْأَيْمَانَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ اللَّهَ عَلَيْكُمْ كَفِيلًا ۚ (النحل: ٩١)
നിങ്ങൾ കരാർ ചെയ്യുന്ന പക്ഷം അല്ലാഹുവിന്റെ കരാർ നിങ്ങൾ നിറവേറ്റുക. അല്ലാഹുവെ നിങ്ങളുടെ ജാമ്യക്കാരനാക്കിക്കൊണ്ട് നിങ്ങൾ ഉറപ്പിച്ചു സത്യം ചെയ്തശേഷം അത് ലംഘിക്കരുത്… (വി. ക്വു. 16: 91)
ഇൗ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം അൽക്വുർ ത്വുബിജ പറഞ്ഞു: കഫീൽ എന്നാൽ ശഹീദ്(സാക്ഷി) എന്നാ ണ്. സംരക്ഷിക്കുന്നവൻ എന്നും ജാമ്യക്കാരൻ എന്നും പറയപെ ട്ടിട്ടുണ്ട്.
ഇമാം അത്ത്വബരിജ പറഞ്ഞു: നിങ്ങൾ അന്യോന്യം ഉട മ്പടിചെയ്തതു പൂർത്തുകരിക്കുമെന്നതിൽ അല്ലാഹുവെ നിങ്ങ ളുടെമേൽ നിങ്ങൾതന്നെ മേൽനോട്ടക്കാരനാക്കിയിരിക്കുന്നു. പൂർത്തീകരിക്കുമെന്നു താൻ ചെയ്ത കരാറിനെ അല്ലാഹുവി നോടുള്ള കരാറിനാൽ പൂർത്തീകരിക്കുന്നവനേയും കരാർ ലം ഘിക്കുന്നവനേയും അല്ലാഹു കൈകാര്യ ചെയ്യും.
ഇസ്റാഇൗല്യരിൽ ഒരു വ്യക്തി മറ്റൊരാൾക്ക് ആയിരം ദീ നാർ കടം നൽകിയ സംഭവത്തിൽ കടം കൊടുത്തയാൾ ഇപ്രകാ രം പ്രാർത്ഥിച്ചത് ഇമാം ബുഖാരി നിവേദനം ചെയ്ത ഹദീഥിലുണ്ട്.
اللَّهُمَّ إِنَّكَ تَعْلَمُ أَنِّي كُنْتُ تَسَلَّفْتُ فُلَانًا أَلْفَ دِينَارٍ فَسَأَلَنِي كَفِيلَا فَقُلْتُ كَفَى بِاللَّهِ كَفِيلًا فَرَضِيَ بِكَ
അല്ലാഹുവേ, ഒരു വ്യക്തിക്ക് ഞാൻ ആയിരം ദീനാർ കടം നൽ കിയപ്പോൾ അയാൾ എന്നോടു ഒരു കഫീലിനെ(ജാമ്യക്കാരനെ) ചോദിക്കുകയും അപ്പോൾ ഞാൻ കഫീലായി അല്ലാഹു മതി എ ന്നു പറയുകയും നിന്നിൽ അയാൾ തൃപ്തിപ്പെടുകയും ചെയ്ത ത് നീ അറിയുന്നവനാണെല്ലോ. (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല