ഇബ്നുൽഅഥീർജ പറഞ്ഞു: അൽക്വാദിർ, അൽമുക്വ്ത ദിർ അൽക്വദീർ, എന്നിവ അല്ലാഹുവിന്റെ നാമങ്ങളിൽ പെട്ടതാണ്. ക്വദറ, യക്വ്ദിറു എന്നീ ക്രിയകളിൽനിന്നുള്ള ഇസ്മുഫാഇലാണ് (കർത്തൃവാചി) അൽക്വാദിർ. അതിൽനിന്നുള്ള ഫഇൗൽ രൂപമാ ണ് അൽകദീർ. അത് അഗാധാർത്ഥ പ്രയോഗമാണ്(സ്വീഗതുൽ മുബാലഗഃ). മുക്വ്തദിർ എന്നതു ഇക്വ്തദറ എന്നതിൽനിന്നുള്ള ഇ സ്മുഫാഇലാണ്. അതാകട്ടെ (മറ്റു രണ്ടു നാമങ്ങളേക്കാൾ) ആശ യമറിയിക്കുന്ന രൂപമാണ്.
ഇമാം അൽഖത്വാബിജ പറഞ്ഞു: അല്ലാഹു താനുദ്ദേശിക്കുന്ന എല്ലാ കാര്യങ്ങൾക്കും ക്വാദിറാ(കഴിവുറ്റവനാ)ണെന്ന് ത ന്നെ വിശേഷിപ്പിച്ചിരിക്കുന്നു. അശക്തതയോ ക്ഷീണമോ അവനെ ബാധിക്കുകയില്ല. ചിലപ്പോൾ അൽക്വാദിർ എന്നത് ഒരു സംഗതി യെ കണക്കാക്കുന്നവൻ എന്ന അർത്ഥത്തിലുമാകാം…
അസ്സജ്ജാജിജ പറഞ്ഞു: അല്ലാഹു താനുദ്ദേശിക്കുന്നതി നു അൽക്വാദിറാ(കഴിവുറ്റവനാ)കുന്നു. അവനെ യാതൊന്നും അശക്തമാക്കുകയോ അന്വേഷിക്കപ്പെടുന്നത് അവനു നഷ്ടപ്പെടുകയോ ഇല്ല……. അല്ലാഹുവാകുന്നു അൽക്വാദിർ. അവനു അശ ക്തതയേൽക്കുകയില്ല. അവനു ഒന്നും നഷ്ടപ്പെടുകയുമില്ല.
അൽക്വാദിർ എന്ന തിരുനാമം പന്ത്രണ്ട് തവണ വിശുദ്ധ ക്വുർആനിൽ വന്നിട്ടുണ്ട്.
قُلْ هُوَ الْقَادِرُ (الأنعام: ٦٥)
അതിൽ അഞ്ചു തവണ ബഹുവചന രൂപത്തിലാണ്.
فَقَدَرْنَا فَنِعْمَ الْقَادِرُونَ ﴿٢٣﴾ (المرسلات: ٢٣)
അബ്ദുൽ ജബ്ബാർ അബ്ദുല്ല