ഇമാം അൽഖത്വാബിജ പറഞ്ഞു: ഏകത്വത്തിന്റെ വിഷയ ത്തിലും യാതൊരുവിധ പങ്കുകാരുമില്ലാ എന്നതിലും തന്റെ കാര്യം വ്യക്തമായവനാണ് അൽമുബീൻ  
അസ്സജ്ജാജീജ പറഞ്ഞു: തന്റെ ദാസന്മാർക്കു സന്മാർഗ പാത തെളിയിക്കുന്നവനും തന്റെ പ്രതിഫലത്തെ അനിവാര്യമാ ക്കുന്ന പ്രവർത്തനങ്ങളേയും തന്റെ ശിക്ഷയെ അനിവാര്യമാക്കു ന്ന പ്രവർത്തനങ്ങളേയും സ്പഷ്ടമാക്കുന്നവനും തങ്ങൾ ചെയ്യേ ണ്ടതും കയ്യൊഴിക്കേണ്ടതുമായ കാര്യങ്ങൾ വ്യക്തമാക്കുന്നവനു മാണ് അല്ലാഹു.  
ഇമാം അൽഅസ്വ്ബഹാനിജ പറഞ്ഞു: അൽമുബീൻ എ ന്നാൽ തന്റെ കാര്യം വ്യക്തമായവൻ എന്നാണ് അർത്ഥം. റുബൂബി യ്യതും(രക്ഷാകർതൃത്വം) മലകൂതും (ആധിപത്യം) വ്യക്തമായവൻ എന്നും പറയപ്പെട്ടിട്ടുണ്ട്… സൃഷ്ടികൾക്ക് ആവശ്യമായത് വ്യക്തമാ ക്കിക്കൊടുക്കുന്നവൻ എന്നും പറയപ്പെട്ടിട്ടുണ്ട്.  
അബാനഃ എന്ന ക്രിയ അകർമ്മകക്രിയയായും സകർമ്മ കക്രിയയായും പ്രയോഗിക്കപ്പെടും. അപ്പോൾ അൽമുബീൻ എ ന്ന നാമം വ്യക്തമായവൻ എന്ന അർത്ഥത്തിലും വ്യക്തമാക്കുന്ന വൻ എന്ന അർത്ഥത്തിലും വരും.
വിശുദ്ധക്വുർആനിൽ ഒരിടത്ത് അല്ലാഹുവിന് അൽമു ബീൻ എന്ന നാമം പറയപ്പെട്ടിരിക്കുന്നു.
 وَيَعْلَمُونَ أَنَّ اللَّهَ هُوَ الْحَقُّ الْمُبِينُ ‎﴿٢٥﴾‏   (النور: ٢٥)
ഇൗ ആയത്തിന്റെ തഫ്സീറിൽ ഇമാം ഇബ്നുജരീർ അ ത്ത്വബരിജ പറഞ്ഞു: അല്ലാഹു ഭൗതിക ലോകത്ത് കപടവിശ്വാ സികൾക്കു വാഗ്ദാനം ചെയ്ത ശിക്ഷയുടെ യാഥാർത്ഥ്യങ്ങൾ അ വർക്ക് വ്യക്തമാക്കുമ്പോൾ അവനാകുന്നു ഹക്ക്വായ അല്ലാഹു വെന്ന് അവർ അറിയും. അന്നേരം അല്ലാഹു വാഗ്ദാനം ചെയ്ത ശിക്ഷയിൽ സംശയിച്ചിരുന്ന കപടവിശ്വാസികൾക്ക് സംശയം നീ ങ്ങിപ്പോകുന്നതാണ്.  
അല്ലാഹു അവന്റെ ദാസന്മാർക്ക് സന്മാർഗവും സൽപ്ര വൃത്തികളും സന്മാർഗ വഴികളും വ്യക്തമാക്കിയവനാണ്. അവൻ ദുർമാർഗവും ദുഷ്പ്രവൃത്തികളും വ്യക്തമാക്കിയതുപോലെ. 
يُرِيدُ اللَّهُ لِيُبَيِّنَ لَكُمْ وَيَهْدِيَكُمْ سُنَنَ الَّذِينَ مِن قَبْلِكُمْ   (النساء: ٢٦ )
നിങ്ങൾക്ക് (കാര്യങ്ങൾ) വിവരിച്ചുതരുവാനും, നിങ്ങളുടെ മുൻ ഗാമികളുടെ (നല്ല)നടപടികൾ നിങ്ങൾക്കു കാട്ടിത്തരുവാനും  അല്ലാഹു ഉദ്ദേശിക്കുന്നു… (വി. ക്വു. 4: 26)
وَمَا كَانَ اللَّهُ لِيُضِلَّ قَوْمًا بَعْدَ إِذْ هَدَاهُمْ حَتَّىٰ يُبَيِّنَ لَهُم مَّا يَتَّقُونَ ۚ  (التوبة: ١١٥)
ഒരു ജനതക്ക് മാർഗദർശനം നൽകിയതിനു ശേഷം, അവർ കാ ത്തുസൂക്ഷിക്കേണ്ടതെന്തെന്ന് അവർക്കു വ്യക്തമാക്കികൊടുക്കു ന്നതുവരെ അല്ലാഹു അവരെ പിഴച്ചവരായി ഗണിക്കുന്നതല്ല… (വി. ക്വു. 9: 115)
തൗഹീദാണ് ഏറ്റവും വലിയ പുണ്യം. ശിർക്കാണ് ഏറ്റവും വലിയ പാപം. അല്ലാഹു തൗഹീദും ശിർക്കും വ്യക്തമാക്കി. 
 ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ الْبَاطِلُ  (الحج: ٦٢)
അതെന്തുകൊണ്ടെന്നാൽ അല്ലാഹുവാണ് സത്യമായിട്ടുള്ളവൻ. അവനു പുറമെ അവർ ഏതൊന്നിനെ വിളിച്ചു പ്രാർത്ഥിക്കുന്നു വോ അതു തന്നെയാണ് നിരർത്ഥകമായിട്ടുള്ളത്…  (വി. ക്വു. 22: 62)
ആളുകൾക്ക് കാര്യങ്ങൾ വ്യക്തമാക്കുന്ന വിശുദ്ധ ഗ്രന്ഥം അവൻ അവതരിപ്പിച്ചു. 
هَٰذَا بَيَانٌ لِّلنَّاسِ وَهُدًى وَمَوْعِظَةٌ لِّلْمُتَّقِينَ ‎﴿١٣٨﴾‏ (آل عمران: ١٣٨)
ഇതു മനുഷ്യർക്കായുള്ള ഒരു വിളംബരവും ധർമ്മനിഷ്ഠപാലിക്കു ന്നവർക്ക് മാർഗദർശനവും സാരോപദേശവുമാകുന്നു.(വി.ക്വു.3: 138)
هُوَ الَّذِي يُنَزِّلُ عَلَىٰ عَبْدِهِ آيَاتٍ بَيِّنَاتٍ لِّيُخْرِجَكُم مِّنَ الظُّلُمَاتِ إِلَى النُّورِ ۚ  (الحديد: ٩)
നിങ്ങളെ ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരാൻ വേ ണ്ടി തന്റെ ദാസന്റെമേൽ വ്യക്തമായ ദൃഷ്ടാന്തങ്ങൾ ഇറക്കികൊ ടുക്കുന്നവനാണ് അവൻ… (വി. ക്വു. 57: 9)
 يَا أَهْلَ الْكِتَابِ قَدْ جَاءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرًا مِّمَّا كُنتُمْ تُخْفُونَ مِنَ الْكِتَابِ وَيَعْفُو عَن كَثِيرٍ ۚ قَدْ جَاءَكُم مِّنَ اللَّهِ نُورٌ وَكِتَابٌ مُّبِينٌ ‎﴿١٥﴾‏ يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلَامِ وَيُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَىٰ صِرَاطٍ مُّسْتَقِيمٍ ‎﴿١٦﴾‏   (لمائدة: ١٥، ١٦)
…നിങ്ങൾക്കിതാ അല്ലാഹുവിങ്കൽനിന്ന് ഒരു പ്രകാശവും വ്യക്ത മായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു തന്റെ പൊരു ത്തം തേടിയവരെ അതുമുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളിൽ നിന്ന് അവൻ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. (വി. ക്വു. 5: 15, 16)
കാര്യങ്ങൾ വ്യക്തമാക്കുന്ന നബിമാരേയും ദൂതന്മാരേയും അവൻ നിയോഗിച്ചു. 
وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْ ۖ فَيُضِلُّ اللَّهُ مَن يَشَاءُ وَيَهْدِي مَن يَشَاءُ ۚ   (إبراهيم: ٤)
യാതൊരു ദൈവദൂതനെയും തന്റെ ജനതയ്ക്ക് (കാര്യങ്ങൾ) വിശദീകരിച്ചു കൊടുക്കുന്നതിനുവേണ്ടി, അവരുടെ ഭാഷയിൽ (സ ന്ദേശം നൽകിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അങ്ങ നെ താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു ദുർമാർഗത്തിലാക്കുക യും, താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നു… . (വി. ക്വു. 14: 4)
നബിമാരേയും ദൂതന്മാരേയും നിയോഗിച്ചപ്പോൾ വ്യക്ത മായ തെളിവുകളുമായിട്ടാണ് അല്ലാഹു അവരെ നിയോഗിച്ചത്.
لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ ۖ   (الحديد: ٢٥)
തീർച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ടു അയക്കുകയുണ്ടായി. ജനങ്ങൾ നീതിപൂർവ്വം നില കൊള്ളുവാൻ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും നാം ഇറക്കികൊടുക്കുകയും ചെയ്തു…  (വി. ക്വു. 57: 25)
അല്ലാഹുവിൽനിന്നുള്ള വിഷയങ്ങളും വിവരങ്ങളും വ്യക്ത മാക്കുന്ന വിശുദ്ധ ക്വുർആനിനെ അൽമുബീൻ എന്ന് അവൻ വി ശേഷിപ്പിച്ചു:
الر ۚ تِلْكَ آيَاتُ الْكِتَابِ وَقُرْآنٍ مُّبِينٍ  (الحجر: ١)
അലിഫ് ലാം റാ-വേദഗ്രന്ഥത്തിലെ അഥവാ (കാര്യങ്ങൾ) സ്പഷ്ടമാ ക്കുന്ന ക്വുർആനിലെ വചനങ്ങളാകുന്നു അവ. (വി. ക്വു. 15: 1)
അപ്രകാരം തന്റെ റസൂലി ‎ﷺ  നേയും അല്ലാഹു അൽമു ബീൻ എന്നു വിശേഷിപ്പിച്ചതു കാണാം.
 وَقُلْ إِنِّي أَنَا النَّذِيرُ الْمُبِينُ ‎﴿٨٩﴾  (الحجر: ٨٩)
തീർച്ചയായും ഞാൻ വ്യക്തമായ ഒരു താക്കീതുകാരൻ തന്നെ യാണ് എന്ന് പറയുകയും ചെയ്യുക.  (വി. ക്വു. 15: 89)
أَوَلَمْ يَتَفَكَّرُوا ۗ مَا بِصَاحِبِهِم مِّن جِنَّةٍ ۚ إِنْ هُوَ إِلَّا نَذِيرٌ مُّبِينٌ ‎﴿١٨٤﴾  (الأعراف: ١٨٤)
അവർ ചിന്തിച്ചുനോക്കിയില്ലേ: അവരുടെ കൂട്ടുകാരന് (മുഹമ്മദ് നബിക്ക്) ഭ്രാന്തൊന്നുമില്ല. അദ്ദേഹം വ്യക്തമായി താക്കീതു നൽ കിക്കൊണ്ടിരിക്കുന്ന ഒരാൾ മാത്രമാണ്.  (വി. ക്വു. 7: 184)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts