സത്തയിലും നാമങ്ങളിലും വിശേഷണങ്ങളിലും യാതൊരു സംശയവും സന്ദേഹവുമില്ലാത്തവനാരോ അവനാണ് അൽഹക്ക്വ്. സംശയാധീതമായി സ്ഥിരപ്പെട്ട യാഥാർത്ഥ്യമാണ് അല്ലാഹു. അവ ന്റെ നാമങ്ങളും വിശേഷണങ്ങളും പ്രവൃത്തികളും വാക്കുകളും ദീ നും പ്രവചനവും വാഗ്ദാനവും പരലോകവും വിധിയും തീരുമാ നവും സ്വർഗവും നരകവും നബിമാരും മുഹമ്മദ് നബി ‎ﷺ  യും എല്ലാം ഹക്ക്വാകുന്നു.
ഇമാം അൽഖത്വാബിജ പറഞ്ഞു: ഉണ്ടാവലും ഉണ്മയും സ്ഥിരപെട്ടവനാരോ അവനാണ് അൽഹക്ക്വ്.   
അൽഹലീമിജ പറഞ്ഞു: നിരാകരിക്കൽ സാധ്യമാകാത്ത തും സ്ഥിരീകരിക്കലും അംഗീകരിക്കലും അനിവാര്യമായതുമാണ് അൽഹക്ക്വ്. അനിവാര്യമായും അംഗീകരിക്കുവാൻ ഏറ്റവും അർ ഹമായത് അല്ലാഹുവിന്റെ ഉണ്മയാണ്. അത് നിഷേധിക്കുവാൻ സാധിക്കുകയില്ല.  
ഹക്ക്വായ ഇലാഹും റബ്ബും അല്ലാഹു മാത്രമാകുന്നു. ആരാധന അവന്നു മാത്രമേ ആകാവൂ. അവനൊഴികെയുള്ള ആരാധ്യന്മാരെല്ലാം ബാത്വിലാകുന്നു. വ്യക്തമായ തെളിവുകളും തെളിഞ്ഞ രേഖകളുമാണ് അല്ലാഹു അവന്റെ ഹക്ക്വായ ആരാ ധ്യതക്കു നിരത്തിയിട്ടുള്ളത്. 
 قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ ‎﴿٣١﴾‏ فَذَٰلِكُمُ اللَّهُ رَبُّكُمُ الْحَقُّ ۖ فَمَاذَا بَعْدَ الْحَقِّ إِلَّا الضَّلَالُ ۖ فَأَنَّىٰ تُصْرَفُونَ ‎﴿٣٢﴾‏  (يونس: ٣١، ٣٢)
പറയുക: ആകാശത്തുനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്ക് ആ ഹാരം നൽകുന്നത് ആരാണ്? അതല്ലെങ്കിൽ കേൾവിയും കാഴ്ച കളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതിൽ നിന്ന് ജീവനുള്ളതും, ജീവനുള്ളതിൽ നിന്ന് ജീവനില്ലാത്തതും പുറപ്പെടു വിക്കുന്നതും ആരാണ്? കാര്യങ്ങൾ നിയന്ത്രിക്കുന്നതും ആരാണ്? അവർ പറയും: അല്ലാഹു എന്ന്. അപ്പോൾ പറയുക: എന്നിട്ടും നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ? അവനാണ് നിങ്ങളുടെ യ ഥാർത്ഥ രക്ഷിതാവായ അല്ലാഹു. എന്നിരിക്കെ യഥാർത്ഥമായു ള്ളതിനു പുറമെ വഴികേടല്ലാതെ എന്താണുള്ളത്? അപ്പോൾ എങ്ങ നെയാണ് നിങ്ങൾ തെറ്റിക്കപ്പെടുന്നത്  (വി. ക്വു. 10: 31,32)
قُلْ هَلْ مِن شُرَكَائِكُم مَّن يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ ۚ قُلِ اللَّهُ يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ ۖ فَأَنَّىٰ تُؤْفَكُونَ ‎﴿٣٤﴾‏ قُلْ هَلْ مِن شُرَكَائِكُم مَّن يَهْدِي إِلَى الْحَقِّ ۚ قُلِ اللَّهُ يَهْدِي لِلْحَقِّ ۗ أَفَمَن يَهْدِي إِلَى الْحَقِّ أَحَقُّ أَن يُتَّبَعَ أَمَّن لَّا يَهِدِّي إِلَّا أَن يُهْدَىٰ ۖ فَمَا لَكُمْ كَيْفَ تَحْكُمُونَ ‎﴿٣٥﴾  (يونس: ٣٤، ٣٥)
(നബിയേ,) പറയുക: സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവർത്തിക്കുകയും ചെയ്യുന്ന വല്ലവരും നിങ്ങൾ പങ്കാളിക ളായി ചേർത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവാ ണ് സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവർത്തിക്കു കയും ചെയ്യുന്നത് എന്നിരിക്കെ നിങ്ങൾ എങ്ങനെയാണ് തെ റ്റിക്കപ്പെടുന്നത്? (നബിയേ,) പറയുക: സത്യത്തിലേക്ക് വഴികാട്ടു ന്ന വല്ലവരും നിങ്ങൾ പങ്കാളികളായി ചേർത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവത്രെ സത്യത്തിലേക്ക് വഴി കാട്ടുന്നത്. ആകയാൽ സത്യത്തിലേക്ക് വഴി കാണിക്കുന്നവനാണോ, അതല്ല, ആരെങ്കിലും വഴി കാണിച്ചെങ്കിലല്ലാതെ നേർമാർഗം പ്രാപിക്കാ ത്തവനാണോ പിന്തുടരാൻ കൂടുതൽ അർഹതയുള്ളവൻ? അ പ്പോൾ നിങ്ങൾക്കെന്തുപറ്റി? എങ്ങനെയാണ് നിങ്ങൾ വിധി കൽ പിക്കുന്നത്?  (വി. ക്വു. 10: 34, 35)
ذَٰلِكَ بِأَنَّ اللَّهَ يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَأَنَّ اللَّهَ سَمِيعٌ بَصِيرٌ ‎﴿٦١﴾‏ ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ ‎﴿٦٢﴾‏ أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاءِ مَاءً فَتُصْبِحُ الْأَرْضُ مُخْضَرَّةً ۗ إِنَّ اللَّهَ لَطِيفٌ خَبِيرٌ ‎﴿٦٣﴾‏ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَإِنَّ اللَّهَ لَهُوَ الْغَنِيُّ الْحَمِيدُ ‎﴿٦٤﴾‏ أَلَمْ تَرَ أَنَّ اللَّهَ سَخَّرَ لَكُم مَّا فِي الْأَرْضِ وَالْفُلْكَ تَجْرِي فِي الْبَحْرِ بِأَمْرِهِ وَيُمْسِكُ السَّمَاءَ أَن تَقَعَ عَلَى الْأَرْضِ إِلَّا بِإِذْنِهِ ۗ إِنَّ اللَّهَ بِالنَّاسِ لَرَءُوفٌ رَّحِيمٌ ‎﴿٦٥﴾‏ وَهُوَ الَّذِي أَحْيَاكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۗ إِنَّ الْإِنسَانَ لَكَفُورٌ ‎﴿٦٦﴾ (الحج: ٦١-٦٦)
അതെന്തുകൊണ്ടെന്നാൽ അല്ലാഹുവാണ് രാവിനെ പക ലിൽ പ്രവേശിപ്പിക്കുകയും, പകലിനെ രാവിൽ പ്രവേശിപ്പിക്കുക യും ചെയ്യുന്നത്. അല്ലാഹുവാണ് എല്ലാം കേൾക്കുകയും കാണു കയും ചെയ്യുന്നവൻ. 
അതെന്തുകൊണ്ടെന്നാൽ അല്ലാഹുവാണ് സത്യമായിട്ടു ള്ളവൻ. അവനുപുറമെ അവർ ഏതൊന്നിനെ വിളിച്ചുപ്രാർത്ഥിക്കു ന്നുവോ അതുതന്നെയാണ് നിരർത്ഥകമായിട്ടുള്ളത്. അല്ലാഹു ത ന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവൻ. 
അല്ലാഹു ആകാശത്തു നിന്ന് വെള്ളമിറക്കിയിട്ട് അതു കൊണ്ടാണ് ഭൂമി പച്ചപിടിച്ചതായിത്തീരുന്നത് എന്നു നീ മനസ്സി ലാക്കിയിട്ടില്ലേ? തീർച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞ നുമാകുന്നു.
അവന്റേതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ള തും. തീർച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യർഹ നുമാകുന്നു. 
അല്ലാഹു നിങ്ങൾക്ക് ഭൂമിയിലുള്ളതെല്ലാം കീഴ്പെടുത്തി തന്നിരിക്കുന്നു എന്നു നീ മനസ്സിലാക്കിയില്ലേ? അവന്റെ കൽപന പ്രകാരം കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിനെയും (അവൻ കീഴ് പെടുത്തി തന്നിരിക്കുന്നു.) അവന്റെ അനുമതി കൂടാതെ ഭൂമി യിൽ വീണുപോകാത്ത വിധം ഉപരിലോകത്തെ അവൻ പിടിച്ചു നിർത്തുകയും ചെയ്യുന്നു. തീർച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ ദയയുള്ളവനും കരുണയുള്ളവനുമാകുന്നു. 
അവനാണ് നിങ്ങളെ ജീവിപ്പിച്ചവൻ. പിന്നെ അവൻ നിങ്ങ ളെ മരിപ്പിക്കും. പിന്നെയും അവൻ നിങ്ങളെ ജീവിപ്പിക്കും. തീർച്ച യായും മനുഷ്യൻ ഏറെ നന്ദികെട്ടവൻ തന്നെയാകുന്നു.  (വി. ക്വു. 22:61- 66)
ഉപരിയിൽ നൽകിയ വചനങ്ങളിൽ അല്ലഹുവിന്റെ യ ഥാർത്ഥ ആരാധ്യതക്കുള്ള തെളിവുകളിൽ ചിലത് ഇപ്രകാരം മന സിലാക്കാം.   അല്ലാഹു,
• ആകാശ ഭൂമികളിൽനിന്നും ഉപജീവനം നൽകുന്നു.
• കേൾവിയും കാഴ്ചയും അധീനപ്പെടുത്തുന്നു.
• ജീവനില്ലാത്തതിൽ നിന്ന് ജീവനുള്ളതും ജീവനുള്ളതിൽ നി ന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നു.
• കാര്യങ്ങൾ നിയന്ത്രിക്കുന്നു.
• സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവർത്തി ക്കുകയും ചെയ്യുന്നു.
• സത്യത്തിലേക്ക് വഴികാട്ടുന്നു.
• മനുഷ്യരെ മരിപ്പിക്കുന്നു.
• രാവിനെ പകലിൽ പ്രവേശിപ്പിക്കുകയും, പകലിനെ രാ വിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു.
• എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നു. 
• ആകാശത്തു നിന്ന് വെള്ളമിറക്കിയിട്ട് ഭൂമി പച്ചപിടിച്ചതാ ക്കിത്തീർക്കുന്നു. 
• ആകാശങ്ങളിലും  ഭൂമിയിലുമുള്ളതിനെ  ഉടമപ്പെടുത്തുന്നു.
• ഭൂമിയിലുള്ളതെല്ലാം കീഴ്പെടുത്തി നൽകിയിരിക്കുന്നു. 
• കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിനെ കീഴ്പെടുത്തി തന്നി രിക്കുന്നു.
• ഭൂമിയിൽ വീണുപോകാത്ത വിധം ഉപരിലോകത്തെ പിടി ച്ചു നിർത്തുന്നു.
ഹക്ക്വായ അല്ലാഹു ഹക്ക്വിനെ ഇഷ്ടപ്പെടുന്നു. അവൻ ഹ ക്ക്വുകൊണ്ട് കൽപിക്കുന്നു. ഹക്ക്വ് ജനങ്ങൾക്കു വെളിപ്പെടുത്തു കയും വ്യക്തമാക്കുകയും ചെയ്യുന്നു. അതിൽ ഒട്ടും ലജ്ജയില്ലാ ത്തവനാകുന്നു അവൻ. 
وَاللَّهُ لَا يَسْتَحْيِي مِنَ الْحَقِّ ۚ  (الأحزاب: ٥٣)
…സത്യത്തിന്റെ കാര്യത്തിൽ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല… (വി. ക്വു. 33: 53)
۞ إِنَّ اللَّهَ لَا يَسْتَحْيِي أَن يَضْرِبَ مَثَلًا مَّا بَعُوضَةً فَمَا فَوْقَهَا ۚ فَأَمَّا الَّذِينَ آمَنُوا فَيَعْلَمُونَ أَنَّهُ الْحَقُّ مِن رَّبِّهِمْ ۖ وَأَمَّا الَّذِينَ كَفَرُوا فَيَقُولُونَ مَاذَا أَرَادَ اللَّهُ بِهَٰذَا مَثَلًا ۘ يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا ۚ وَمَا يُضِلُّ بِهِ إِلَّا الْفَاسِقِينَ ‎﴿٢٦﴾‏  (البقرة: ٢٦)
ഏതൊരു വസ്തുവേയും ഉപമയാക്കുന്നതിൽ അല്ലാഹു ലജ്ജി ക്കുകയില്ല; തീർച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാര മോ ആകട്ടെ. എന്നാൽ വിശ്വാസികൾക്ക് അതു തങ്ങളുടെ നാഥ ന്റെ പക്കൽനിന്നുള്ള സത്യമാണെന്നു ബോധ്യമാകുന്നതാണ്. സ ത്യനിഷേധികളാകട്ടെ ഇൗ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേ ശിക്കുന്നത് എന്നു ചോദിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവൻ പിഴവിലാക്കുന്നു. ധാ രാളം പേരെ നേർവഴിയിലാക്കുകയും ചെയ്യുന്നു. അധർമ്മകാരി കളല്ലാത്ത ആരെയും അതു നിമിത്തം അവൻ പിഴപ്പിക്കുകയില്ല.  (വി. ക്വു. 2: 26)
വിശുദ്ധക്വുർആനിൽ അൽഹക്ക്വ് എന്ന തിരുനാമം പ ത്തു സ്ഥലങ്ങളിൽ വന്നിട്ടുണ്ട്. 
فَتَعَالَى اللَّهُ الْمَلِكُ الْحَقُّ ۗ  (طه:١١٤) وَيَعْلَمُونَ أَنَّ اللَّهَ هُوَ الْحَقُّ الْمُبِينُ ‎﴿٢٥﴾  (النور: ٢٥)
 
ഒരു ദുആഅ്
അല്ലാഹു ഹക്ക്വാണെന്നതു സമ്മതിച്ചും അംഗീകരിച്ചുമാ യിരുന്നു നബി ‎ﷺ  രാത്രിയിലുള്ള തന്റെ നമസ്കാരം ആരംഭിച്ചിരു ന്നത്. ഇബ്നു അബ്ബാസിൽനിന്ന് ഇമാം ബുഖാരിയും മുസ്ലിമും നിവേദനം ചെയ്യുന്ന ഹദീഥിൽ ഇപ്രകാരമുണ്ട്:
اللَّهُمَّ لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ   وَلَكَ الْحَمْدُ لَكَ مُلْكُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ  وَلَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ مَلِكُ السَّمَوَاتِ وَالْأَرْضِ وَلَكَ الْحَمْدُ أَنْتَ الْحَقُّ وَوَعْدُكَ الْحَقُّ وَلِقَاؤُكَ حَقٌّ وَقَوْلُكَ حَقٌّ وَالْجَنَّةُ حَقٌّ وَالنَّارُ حَقٌّ وَالنَّبِيُّونَ حَقٌّ وَمُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَقٌّ وَالسَّاعَةُ حَقٌّ اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ وَإِلَيْكَ حَاكَمْتُ فَاغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لَا إِلَهَ إِلَّا أَنْتَ أَوْ لَا إِلَهَ غَيْرُكَ
അല്ലാഹുവേ, നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവ നും. നീ വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേ യും നിയന്തവാകുന്നു. 
നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. വാനങ്ങ ളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും ആധിപത്യം നി നക്കു മാത്രമാകുന്നു.  
നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. നീ വാന ങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും നൂറാ(പ്ര കാശമാ)കുന്നു. 
നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. നീയാ കുന്നു വാനങ്ങളുടേയും ഭൂമിയുടേയും രാജാവ്. 
നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. നീ ഹക്ക്വാ(സത്യമാ)കുന്നു. നിന്റെ വാഗ്ദാനം ഹക്ക്വാകുന്നു. നിന്നെ ക ണ്ടുമുട്ടൽ ഹക്ക്വാകുന്നു. നിന്റെ വചനം ഹക്ക്വാകുന്നു. സ്വർഗം ഹക്ക്വാകുന്നു. നരകം ഹക്ക്വാകുന്നു. നബിമാർ ഹക്ക്വാകുന്നു. മുഹമ്മദ് ‎ﷺ  ഹക്ക്വാകുന്നു. അന്ത്യനാളും ഹക്ക്വാകുന്നു. 
അല്ലാഹുവേ, നിനക്കുമാത്രം ഞാൻ സമർപ്പിച്ചു. നിന്നെ ഞാൻ വിശ്വസിച്ചംഗീകരിച്ചു. നിന്നിൽ മാത്രം ഞാൻ തവക്കുലാ ക്കി. നിന്നിലേക്കുമാത്രം ഞാൻ തൗബഃ ചെയ്തു മടങ്ങി. നിനക്കാ യി ഞാൻ തർക്കിച്ചു. നിന്നിലേക്കുമാത്രം ഞാൻ വിധിതേടി.
അതിനാൽ, ഞാൻ മുന്തിച്ചു ചെയ്തതും പിന്തിച്ചു ചെയ്തതും രഹസ്യമാക്കിയതും പരസ്യമാക്കിയതും നീ എനി ക്കു പൊറുത്തുതരേണമേ. നീയാണ് മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും. നീയല്ലാതെ യഥാർത്ഥ ആരാധ്യനില്ല. അഥ വാ നീ ഒഴികെ യഥാർത്ഥ ആരാധ്യനില്ല.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts