അല്ലാഹുവിന്റെ സത്തയുടെ വിശേഷണമാണ് അൽഅ ക്റം. അൽഅക്റം അത്യാദരവിനെയാണ് അറിയിക്കുന്നത്.
ഇമാം ക്വുർത്വുബിജ പറഞ്ഞു: അൽഅക്റം സത്താവി ശേഷണമാണ്. അൽകരീം പ്രവർത്തന വിശേഷണവുമാണ്. രണ്ടും കോർവയിൽ വ്യത്യസ്തമാണെങ്കിലും അൽകറം എന്ന ദാതുവിൽ നിന്ന് വ്യുൽപന്നമായതാണ്.
ഇമാം അൽഖത്വാബിജ പറഞ്ഞു: അൽഅക്റം എന്നാൽ അവൻ അക്റമുൽഅക്റമീനാണ്. യാതൊരു കരീമും അവനോ ടു തുല്യമാവുകയോ അവനോടൊപ്പമെത്തുകയോ ഇല്ല. അൽഅ ക്റം അൽകരീമിന്റെ അർത്ഥത്തിലാണെന്നും പറയപ്പെട്ടിട്ടുണ്ട്.
അല്ലാഹു ആദരിക്കുന്നവനാണ് എന്നതാണ് അൽഅ ക്റം അറിയിക്കുന്നത്.
وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا ﴿٧٠﴾ (الإسراء: ٧٠)
“തീർച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലി ലും കരയിലും അവരെ നാം വാഹനത്തിൽ കയറ്റുകയും, വിശി ഷ്ട വസ്തുക്കളിൽനിന്ന് നാം അവർക്കുപജീവനം നൽകുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക് നാം സവിശേ ഷമായ ശ്രേഷ്ഠതനൽകുകയും ചെയ്തിരിക്കുന്നു.” (വി. ക്വു. 17: 70)
ഖന്തക്വ് യുദ്ധത്തിനായി കിടങ്ങുതീർക്കുമ്പോൾ നബി ﷺ ചൊല്ലിയിരുന്ന കവിത ഇപ്രകാരമായിരുന്നു:
اللَّهُمَّ لاَ عَيْشَ إِلاَّ عَيْشُ الآخِرَة فَأَكْرِمِ الأَنْصَارَ وَالْمُهَاجِرَة
“അല്ലാഹുവേ പരലോക ജീവിതമല്ലാതെ ജീവിതമില്ല. അൻസ്വാറുക ളേയും മുഹാജിറുകളേയും നീ ആദരിക്കേണമേ.” (ബുഖാരി)
വിശുദ്ധക്വുർആനിൽ അൽഅക്റം എന്ന തിരുനാമം ഒരിടത്തു മാത്രമാണ് വന്നിട്ടുള്ളത്.
اقْرَأْ وَرَبُّكَ الْأَكْرَمُ ﴿٣﴾ (العلق: ٣)
അല്ലാഹു അങ്ങേയറ്റം ആദരിക്കുന്നവനാണ്. അവന്റെ ആദരവിന് തുല്ല്യമായ ആദരവില്ല. അവനോളം ആദരിക്കുന്ന യാ തൊരാളുമില്ല. എണ്ണിയാലൊടുങ്ങാത്ത ആദരവും അനുഗ്രഹവു മാണ് അവൻ ചൊരിഞ്ഞിരിക്കുന്നത്.
وَإِن تَعُدُّوا نِعْمَتَ اللَّهِ لَا تُحْصُوهَا (النحل: ١٨)
അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നി ങ്ങൾക്കതിന്റെ കണക്കെടുക്കാനാവില്ല… (വി. ക്വു. 16: 18)
وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللَّهِ ۖ (النحل: ٥٣)
നിങ്ങളിൽ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവി ങ്കൽ നിന്നുള്ളതാകുന്നു… (വി. ക്വു. 16: 53)
ഒരു ദുആഅ്
ഇബ്നുമസ്ഉൗദും رَضِيَ اللَّهُ عَنْهُ ഇബ്നു ഉമറും رَضِيَ اللَّهُ عَنْهُ നിർവ്വഹിച്ചിരുന്ന ദു ആയായി ഇപ്രകാരം സ്ഥിരപ്പെട്ടിരിക്കുന്നു:
اللَّهُمَّ اغْفِرْ وَارْحَمْ وَاعْفُ عَمَّا تَعْلَمُ وَأَنْتَ الأَعَزُّ الأَكْرَمُ
അല്ലാഹുവേ, നീ പൊറുക്കുകയും കരുണകാണിക്കുകയും ചെ യ്യേണമേ. നീ അറിയുന്ന (തെറ്റുകളിൽ) വിട്ടുവീഴ്ചയേകേണമേ. കാരണം നീയാകുന്നു അൽഅഅസ്സും (അതീവ പ്രതാപമുള്ളവനും) അൽഅക്റമും (അത്യുദാരനും).
അബ്ദുൽ ജബ്ബാർ അബ്ദുല്ല