الكَرِيمُ (അൽകരീം)

THADHKIRAH

 
അത്യധികവും അതിമഹനീയവും ഗുണപ്രദവുമായ നന്മ (ഖയ്ർ) ഉള്ളവൻ എന്നതാണ് അൽകരീം അർത്ഥമാക്കുന്നത്. 
ധാരാളമായ നന്മയും ഒൗദാര്യവുമുള്ളവൻ, നിത്യമായ ന ന്മയും ഒൗദാര്യവുമുള്ളവൻ, മഹത്തായ സ്ഥാനവും വലിയ കീർ ത്തിയുമുള്ളവൻ, കുറവുകളിൽ നിന്നും ആപത്തുകളിൽ നിന്നും പരിശുദ്ധൻ, ആദരിക്കുന്നവൻ, അനുഗ്രഹമരുളുന്നവൻ, ഒൗദാര്യ മേകുന്നവൻ, പകരമൊന്നും പറ്റാതെ നൽകുന്നവൻ, വസീലഃ ആ വശ്യമില്ലാത്തവൻ, ആവശ്യക്കാരനും അവശ്യമില്ലാത്തവനും നൽ കുന്നവൻ, വാഗ്ദാനം ചെയ്താൽ പൂർത്തീകരിക്കുന്നവൻ, ആവ ശ്യങ്ങൾ ചെറുതായാലും വലുതായാലും ആരിലേക്കാണോ ഉയർ ത്തപ്പെടുന്നത് അങ്ങിനെയുള്ളവൻ, തന്നിലേക്ക് അഭയം തേടിയ വനെ കയ്യൊഴിക്കാത്തവൻ, പാപങ്ങളിൽ വിട്ടുവീഴ്ചയേകുന്നവ നും തെറ്റുകൾ പൊറുക്കുകയും ചെയ്യുന്നവൻ, മുഅ്മിനായാ ലും കാഫിറായാലും ഇൗശ്വരവിശ്വാസിയായാലും നിരീശ്വരനായാ ലും താൻ നൽകിയത് ആർക്കെന്നത് പ്രശ്നമാക്കാത്തവൻ, പി ടികൂടി ശിക്ഷിക്കുവാൻ കഴിവുണ്ടായിട്ടും മാപ്പേകുന്നവൻ, ചോദി ക്കുന്നതിനു മുമ്പുതന്നെ നൽകുന്നവൻ, തുടങ്ങി ധാരാളം അഭി പ്രായങ്ങൾ ഇൗ അത്യുത്തമ നാമത്തിന്റെ ആശയമായി പണ്ഡി തന്മാർ ഉണർത്തിയിട്ടുണ്ട്.
ചോദിച്ചവനെ വെറുതെമടക്കുന്നതിൽനിന്ന് ലജ്ജിക്കുന്ന വനാണ് അൽകരീമായ അല്ലാഹുവെന്ന് തിരുമേനി ‎ﷺ  പറഞ്ഞു:
إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌّ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا
“നിശ്ചയം അനുഗ്രഹപൂർണനും അത്യുന്നതനുമായ നിങ്ങളുടെ റബ്ബ് ഏറെ ലജ്ജയുള്ളവനും അത്യധികവും അതിമഹനീയവും ഗു ണപ്രദവുമായ നന്മ(ഖയ്ർ) ഉള്ളവനുമാണ്. തന്റെ ദാസൻ ഇരുക രങ്ങൾ അവനിലേക്ക് (ദുആചെയ്തുകൊണ്ട്) ഉയർത്തിയാൽ അ വ രണ്ടും ശൂന്യമായി മടക്കുന്നതിൽ അവൻ ലജ്ജിക്കുന്നു.” 
അല്ലാഹു അത്യുദാരനും വിശാലമായ കനിവുള്ളവനും ചോദിക്കാതെയും തേടാതെയും തന്നെ യഥേഷ്ടം നൽകുന്നവനും നൽകിയശേഷം നൽകിയവരെ വാഴ്ത്തിപ്പുകഴ്ത്തുന്നവനുമാണ്. അയ്യൂബ് നബി ക്ക് ഒൗദാര്യമേകിയ അല്ലാഹു അദ്ദേഹത്തെ ചി ല അനുഗ്രഹങ്ങളിൽ പരീക്ഷിക്കുകയുണ്ടായി. എന്നാൽ അല്ലാഹു അദ്ദേഹത്തിന് സൗഖ്യവും ക്ഷമയും നൽകി അദ്ദേഹത്തെ വാ ഴ്ത്തിപ്പുകഴ്ത്തുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തെക്കുറിച്ചു പറഞ്ഞു:
إِنَّا وَجَدْنَاهُ صَابِرًا ۚ نِّعْمَ الْعَبْدُ ۖ إِنَّهُ أَوَّابٌ ‎﴿٤٤﴾   (ص: ٤٤)
“… തീർച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വള രെ നല്ല ദാസൻ! തീർച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങു ന്നവനാകുന്നു. ” (വി. ക്വു. 38: 44) 
അല്ലാഹുവിന്റെ ഖജനാവ് വലുതും വിശാലവുമാണ്. അ തിനാൽ തന്നെ അവനോളം ഒൗദാര്യവാനായി മറ്റാരുമില്ല. 
 وَإِن مِّن شَيْءٍ إِلَّا عِندَنَا خَزَائِنُهُ وَمَا نُنَزِّلُهُ إِلَّا بِقَدَرٍ مَّعْلُومٍ ‎﴿٢١﴾‏  (الحجر: ٢١)
യാതൊരു വസ്തുവും നമ്മുടെ പക്കൽ അതിന്റെ ഖജനാവുകൾ ഉള്ളതായിട്ടല്ലാതെയില്ല. (എന്നാൽ) ഒരു നിർണിതമായ തോ തനുസരിച്ചല്ലാതെ നാമത് ഇറക്കുന്നതല്ല. (വി. ക്വു. 15: 21)
ഒൗദാര്യം അരുളുക എന്നതിനപ്പുറം എല്ലാവിധ മഹനീയ തകളേയും സ്തുത്യർഹമായ കാര്യങ്ങളേയും ഉൾകൊള്ളുന്ന പദ മാണ് അൽകറം. അതിൽനിന്നാണ് അൽകരീം എന്ന നാമവും വി ശേഷണവും വന്നിരിക്കുന്നത്.
അല്ലാഹു അവന്റെ കലാമിനെ(ക്വുർആനിനെ) കറമു കൊണ്ടു വിശേഷിപ്പിച്ചു. കാരണം ക്വുർആൻ ധാരാളം നന്മയുള്ള തും അറിവു നിറഞ്ഞതുമായ ഗ്രന്ഥമാണ്.  
إِنَّهُ لَقُرْآنٌ كَرِيمٌ ‎﴿٧٧﴾ (الواقعة: ٧٧)
അല്ലാഹു അവന്റെ അർശിനേയും കറമുകൊണ്ട് വിശേ ഷിപ്പിച്ചു. അർശ് ഭംഗിയാർന്നതും പ്രൗഢവുമാണ്. 
رَبُّ الْعَرْشِ الْكَرِيمِ ‎﴿١١٦﴾ المؤمنون: ١١٦
അല്ലാഹുവിന്റെ ദൂതന്മാർ മലക്കുകളിൽനിന്നും മനുഷ്യ രിൽനിന്നുമുണ്ട്. സൽഗുണങ്ങൾ സർവ്വതും സംഗമിച്ച ദൂതന്മാരെ അല്ലാഹു കറമുകൊണ്ടു വിശേഷിപ്പിച്ച;. സൂറത്തുൽഹാക്ക്വയിൽ തിരുനബി ‎ﷺ  യേയും സൂറത്തുത്തക്വീറിൽ ജിബ്രീലി (അ) നേയും.
إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ  (الحاقة: ٤٠، التكوير: ١٩)
തീർച്ചയായും ഇത് (ക്വുർആൻ) മാന്യനായ ഒരു ദൂതന്റെ വാക്കാകുന്നു. (വി. ക്വു. 69: 40, 81: 19)
അല്ലാഹു അവന്റെ മഹത്തായ പ്രതിഫലത്തേയും അ നുഗ്രഹീത ഭവനത്തിലൊരുക്കിയ ഉപജീവനത്തേയും കറമുകൊണ്ടു വിശേഷിപ്പിച്ചു: 
وَرِزْقٌ كَرِيمٌ ا (لأنفال: ٤، الأنفال: ٧٤ ، الحج: ٥٠ ، النور: ٢٦ ، سبأ: ٤)
وَأَجْرٍ كَرِيمٍ  (يس: ١١ ، الحديد: ١١ ، الحديد: ١٨)
നന്മയേറിയ കാഴ്ചയിൽ കൗതുകമായ സസ്യലതാദിക ളേയും മറ്റും കരീം എന്ന് വിശേഷിപ്പിച്ചതു കാണാം. 
أَوَلَمْ يَرَوْا إِلَى الْأَرْضِ كَمْ أَنبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ ‎﴿٧﴾  (الشعراء: ٧)
ഭൂമിയിലേക്ക് അവർ നോക്കിയില്ലേ? എല്ലാ മികച്ച സസ്യവർഗങ്ങ ളിൽ നിന്നും എത്രയാണ് നാം അതിൽ മുളപ്പിച്ചിരിക്കുന്നത്.?(വി. ക്വു. 26: 7)
അൽകരീം എന്ന നാമത്തിനു ഉപരിയിൽ നൽകിയ മഹ നീയ ആശയങ്ങളും തേട്ടങ്ങളുമെല്ലാം ഉണ്ടെന്ന് ഇൗ പ്രയോഗങ്ങ ളിൽനിന്നു മനസിലാക്കാം.
അൽകരീമായ അല്ലാഹുവിൽനിന്നുള്ള കറാമത്തു നേ ടുവാൻ തക്വ്വയിൽ അധിഷ്ഠിതമായ ജീവിതം നയിക്കൽ മാത്ര മാണ് കരണീയമായത്. 
 إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ ۚ (الحجرات: ١٣)
…തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമ്മനിഷ്ഠ പാലിക്കുന്നവനാകുന്നു…  (വി. ക്വു. 49: 13)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽ നിന്നു നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  ചോദിക്കപ്പെട്ടു:
مَنْ أَكْرَمُ النَّاسِ قَالَ أَتْقَاهُمْ لِلَّهِ قَالُوا لَيْسَ عَنْ هَذَا نَسْأَلُكَ قَالَ فَأَكْرَمُ النَّاسِ يُوسُفُ نَبِيُّ اللَّهِ ابْنُ نَبِيِّ اللَّهِ ابْنِ نَبِيِّ اللَّهِ ابْنِ خَلِيلِ اللَّهِ
“ജനങ്ങളിൽ അത്യാദരണീയൻ ആരാണ്. തിരുമേനി ‎ﷺ  പറഞ്ഞു: അല്ലാഹുവിൽ ഏറ്റവും തക്വ്വയുള്ളവൻ. അവർ പറഞ്ഞു: ഇതി നെ കുറിച്ചല്ല ഞങ്ങൾ താങ്കളോടു ചോദിക്കുന്നത്. തിരുമേനി ‎ﷺ  പറഞ്ഞു: എങ്കിൽ ജനങ്ങളിൽ ഏറ്റവും ആദരണീയൻ ഖലീലുല്ലാഹി (ഇബ്റാഹീമിന്റെ) മകൻ നബിയ്യുല്ലാഹി(ഇസ്ഹാക്വിന്റെ) മകൻ നബിയ്യുല്ലാഹി(യഅ്ക്വൂബിന്റെ) മകൻ നബിയ്യുല്ലാഹി യൂസുഫ് ആകുന്നു…” (ബുഖാരി) മറ്റൊരു നിവേദനത്തിൽ:  
إن الكَرِيمَ بْنَ الكَريم بْنَ الكَريمِ بْنَ الكَريمِ يوسفُ بنُ يعقوب بن إسحاق بن إبراهيم
“നിശ്ചയം അൽകരീമിന്റെ മകൻ അൽകരീമിന്റെ മകൻ അൽക രീമിന്റെ മകൻ അൽകരീം, ഇബ്റാഹീമിന്റെ മകൻ ഇസ്ഹാക്വി ന്റെ മകൻ യഅ്ക്വൂബിന്റെ മകൻ യൂസുഫ് ആണ്.”
 
ഏതാനും ദുആഉകൾ
 
ലെയ്ലത്തുൽക്വദ്റിന്റെ രാവാണെന്നറിഞ്ഞാൽ നബി ‎ﷺ  ആഇശാ رَضِيَ اللَّهُ عَنْها  യോട് ചൊല്ലുവാൻ കൽപ്പിച്ച ദുആയുടെ ഒരു രൂപം:  
اللهُمَّ إِنَّكَ عَفُوٌّ كَرِيمٌ تُحِبُّ العَفْوَ فَاعْفُ عَنِّى
അല്ലാഹുവേ നീ അഫുവ്വും കരീമുമാകുന്നു. നീ അഫ്വിനെ ഇഷ്ട പ്പെടുന്നു. അതിനാൽ നീ എനിക്ക് മാപ്പേകേണമേ.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts