الغني (അൽഗനിയ്യ്)

THADHKIRAH

ഇമാം അൽഖത്വാബിജ പറഞ്ഞു: സൃഷ്ടികളിൽനിന്നു ധ ന്യനായവനാണ് അൽഗനിയ്യ്. തന്റെ അധികാരത്തെ അവർ സ ഹായിക്കുന്നതിൽനിന്നും അവർ ശക്തിപ്പെടുത്തുന്നതിൽനിന്നും അവൻ ധന്യനാണ്. അവരിലേക്ക് അവനു യാതൊരു ആവശ്യ വും ഇല്ല. അവരാകട്ടെ അവനിലേക്ക് ഫക്വീറുമാരും ആവശ്യക്കാരു മാണ്. അല്ലാഹു, തന്നെ വിശേഷിപ്പിച്ചത് അപ്രകാരമാണ്. 
وَاللَّهُ الْغَنِيُّ وَأَنتُمُ الْفُقَرَاءُ ۚ  (محمد: ٣٨)
“…അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നു. നിങ്ങളോ ദരിദ്രന്മാരും… ” (വി. ക്വു. 47: 38)  
വിശുദ്ധക്വുർആനിൽ ഇൗ തിരുനാമം പതിനെട്ടു സ്ഥലങ്ങ ളിൽ വന്നിട്ടുണ്ട്. ഏത് അളവുകോലുകൾ എടുത്താലും ഏതെല്ലാം നിലയിൽ നോക്കിയാലും സമ്പൂർണ ധന്യത അല്ലാഹുവിനു മാ ത്രമാകുന്നു. കാരണം അവൻ സമ്പൂർണനാണ്. അവന്റെ വിശേ ഷണങ്ങളും സമ്പൂർണമാണ്. മുഴുസൃഷ്ടികളിൽനിന്നും അവൻ ധ ന്യനാണ്. ഒരു നിലക്കും അവൻ അവരിലേക്ക് ആവശ്യക്കാരനോ അവരെ ആശ്രയിക്കുന്നവനോഅല്ല. അതുകൊണ്ടാണ് അല്ലാഹു അവനെ കുറിച്ച് ഇപ്രകാരം പറഞ്ഞത്:
فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ  (آل عمران: ٩٧)
“…അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു.” (വി. ക്വു. 3: 97)
സൃഷ്ടികൾ ആരായാലും അല്ലാഹുവിനെ ആശ്രയിക്കേ ണ്ടവരും ആശ്രയിക്കുന്നവരുമാണ്. അതുകൊണ്ടാണ് അവൻ അ വരെ കുറിച്ച് ഇപ്രകാരം പറഞ്ഞത്:
۞ يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاءُ إِلَى اللَّهِ ۖ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ ‎﴿١٥﴾‏  (فاطر: ١٥)
“…മനുഷ്യരേ, നിങ്ങൾ അല്ലാഹുവിന്റെ ആശ്രിതന്മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യർഹനുമാകുന്നു.”  (വി. ക്വു. 35: 15)
സൃഷ്ടിക്കുകയും എല്ലാം ഉടമപ്പെടുത്തുകയും പരിപാലിക്കു കയും യഥേഷ്ടം കൈകാര്യം ചെയ്യുകയും ഉദ്ദേശിക്കുന്നത് ഉ ദ്ദേശിക്കുംവിധം ഉദ്ദേശിക്കുന്നവർക്ക് നൽകുന്നവനുമാണ് അൽഗ നിയ്യായ അല്ലാഹു. എന്നാലും അല്ലാഹുവിന്റെ ഖജനാവുകൾ തീരുകയോ അതിൽ കുറയുകയോ ഇല്ലതന്നെ. 
അബൂദർറി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹു പറഞ്ഞതാ യി അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
يَا عِبَادِي لوْ أَنَّ أَوَّلكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ قَامُوا فِي صَعِيدٍ وَاحِدٍ فَسَأَلُونِي فَأَعْطَيْتُ كُل إِنْسَانٍ مَسْأَلتَهُ مَا نَقَصَ ذَلِكَ مِمَّا عِنْدِي إِلاَّ كَمَا يَنْقُصُ الْمِخْيَطُ إِذَا أُدْخِل الْبَحْرَ
“എന്റെ ദാസന്മാരെ, നിങ്ങളിൽ ആദ്യത്തെ വ്യക്തിയും അവസാന ത്തെ വ്യക്തിയും മനുഷ്യരും ജിന്നുകളും ഒരു പ്രതലത്തിൽ നിൽ ക്കുകയും അങ്ങിനെ അവർ എന്നോടു ചോദിക്കുകയും ഒാരോ മനുഷ്യനും അവൻ ചോദിച്ചതു ഞാൻ നൽകുകയുംചെയ്താൽ സൂചി സമുദ്രത്തിൽ പ്രവേശിപ്പിക്കപെട്ടാൽ സമുദ്രജലത്തിൽനി ന്ന് അത് എത്രയാണോ കുറക്കുക അത്രയല്ലാതെ എന്റെ അടു ക്കലുള്ളതിൽനിന്ന് അത് ഒന്നും കുറക്കുകയില്ല.”  (മുസ്‌ലിം)
ഗനിയ്യ് എന്ന അല്ലാഹുവിന്റെ തിരുനാമത്തോട് ഹമീദ് എന്ന തിരുനാമം പലയിടത്തും ചേർന്നുവന്നതുകാണാം. 
غَنِيٌّ حَمِيدٌ  (البقرة: ٢٦٧)  الْغَنِيُّ الْحَمِيدُ  (الحج: ٦٤ ، لقمان: ٢٦ ، فاطر: ١٥ ، الحديد: ٢٤)
അല്ലാഹു സമ്പൂർണ അർത്ഥത്തിലുള്ള ധന്യനാണ്. അതോടൊപ്പം അവൻ വാഴ്ത്തപ്പെടുന്നവനും വാഴ്ത്തേണ്ടവരെ വാ ഴ്ത്തുന്നവനുമാണ്. സ്തുത്യർഹനാണ്. സ്തുതി അർഹിക്കുന്നവ രെ സ്തുതിക്കുന്നവനുമാണ്. 
അൽഗനിയ്യ് എന്ന അല്ലാഹുവിന്റെ തിരുനാമത്തോട് അൽഹലീം, അൽകരീം എന്നീ നാമങ്ങളും ചേർന്നുവന്നതുകാണാം.
وَاللَّهُ غَنِيٌّ حَلِيمٌ  (البقرة: ٢٦٣)   فَإِنَّ رَبِّي غَنِيٌّ كَرِيمٌ  (النمل: ٤٠)
അല്ലാഹു പരാശ്രയം ആവശ്യമില്ലാത്ത അൽഗനിയ്യാണ്. അവൻ അതോടൊപ്പം അത്യുദാരനും  സഹനശീലനുമാണ്.
പടപ്പുകളിൽ പലരും ധനികരായാൽ സ്തുത്യർഹമായ പ്രവൃത്തികളോ ഒൗദാര്യമുള്ള മനസോ പെരുമാറ്റങ്ങളിൽ വിവേകമോ നഷ്ടപ്പെടുന്ന അവസ്ഥയാണ് ലോകത്തു കാണപ്പെടുന്നത്.
അല്ലാഹുവിന്റെ ഏറ്റവും വലിയ ധന്യത പങ്കാളികളിൽനി ന്നും ശിർക്കിൽനിന്നും ശിർക്കു കലർന്ന പ്രവൃത്തികളിൽനിന്നുമാണ്. അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
قَالَ اللَّهُ تَبَارَكَ وَتَعَالَى: أَنَا أَغْنَى الشُّرَكَاءِ عَنْ الشِّرْكِ مَنْ عَمِلَ عَمَلًا أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ.
“അല്ലാഹു പറഞ്ഞു: പങ്കാളികളുടെ ശിർക്കിൽനിന്ന് ഞാൻ ധന്യ നാണ്. ആരെങ്കിലും ഒരു കർമ്മം ചെയ്തു, അതിൽ അവൻ എ ന്റെ കൂടെ ഞാനല്ലാത്തവരെ പങ്കുചേർത്തു. എങ്കിൽ ഞാൻ അ വനേയും അവൻ ചെയ്ത ശിർക്കിനേയും ഉപേക്ഷിച്ചിരിക്കുന്നു.”  (മുസ്‌ലിം)
അബൂസഅ്ദ് ഇബ്നു അബീഫദാല رَضِيَ اللَّهُ عَنْهُ യിൽ നിന്നും  നിവേ ദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِذَا جَمَعَ اللَّهُ الْأَوَّلِينَ وَالْآخِرِينَ يَوْمَ الْقِيَامَةِ لِيَوْمٍ لَا رَيْبَ فِيهِ نَادَى مُنَادٍ: مَنْ كَانَ أَشْرَكَ فِي عَمَلٍ عَمِلَهُ لِلَّهِ فَلْيَطْلُبْ ثَوَابَهُ مِنْ عِنْدِ غَيْرِ اللَّهِ فَإِنَّ اللَّهَ أَغْنَى الشُّرَكَاءِ عَنِ الشِّرْكِ.
“സംഭവിക്കുമെന്നതിൽ യാതൊരു സംശയവുമില്ലാത്ത അന്ത്യനാ ളിൽ അല്ലാഹു മുൻഗാമികളേയും പിൻഗാമികളേയും ഒരുമിച്ചുകൂ ട്ടിയാൽ വിളംബരം നടത്തുന്നവൻ വിളിച്ചു പറയും: ആരെങ്കിലും അല്ലാഹുവിന് ചെയ്ത പ്രവർത്തനത്തിൽ അല്ലാഹുവിൽ പങ്കു ചേർത്തവനായിരുന്നുവെങ്കിൽ അവൻ അതിന്റെ പ്രതിഫലം അല്ലാഹു അല്ലാത്തവരുടെ അടുക്കൽ നിന്നുതന്നെ ആവശ്യപ്പെട്ടു കൊള്ളട്ടേ, തീർച്ചയായും അല്ലാഹു പങ്കുചേർക്കുന്നവരുടെ ശിർ ക്കിൽനിന്നും ധന്യനാണ്.” 
 
കടം വീടുവാൻ ഒരു ദുആഅ്
തന്റെ കടത്തിന്റെ കാര്യത്തിൽ ആവലാതിപ്പെടുന്ന, മോചനപത്രം എഴുതപ്പെട്ട ഒരു അടിമയോട് അലിയ്യ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:  
أَلَا أُعَلِّمُكَ كَلِمَاتٍ عَلَّمَنِيهِنَّ رَسُولُ اللَّهِ ‎ﷺ  لَوْ كَانَ عَلَيْكَ مِثْلُ جَبَلِ صِيرٍ دَيْنًا أَدَّاهُ اللَّهُ عَنْكَ قَالَ قُلْ اللَّهُمَّ اكْفِنِي بِحَلَالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ
അല്ലാഹുവിന്റെ  റസൂൽ ‎ﷺ  എന്നെ പഠിപ്പിച്ച ഏതാനും വചനങ്ങൾ താങ്കൾക്ക് ഞാൻ പഠിപ്പിച്ചുതരട്ടയോ? താങ്കൾക്ക് സ്വയ്റ്  പർവ്വത ത്തോളം കടം ഉണ്ടെങ്കിലും അല്ലാഹു താങ്കൾക്ക് അതു വീട്ടിത്തരും. അദ്ദേഹം പറഞ്ഞു: താങ്കൾ പ്രാർത്ഥിക്കുക: 
اللَّهُمَّ اِكْفِنِي بِحَلَالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ
അല്ലാഹുവേ, നിന്റെ ഹറാമിൽ നിന്ന് നിന്റെ ഹലാലിൽ നീ എ നിക്കു മതി വരുത്തേണമേ, നിന്റെ ഒൗദാര്യം കൊണ്ട് നീ അല്ലാ ത്തവരിൽനിന്ന് എനിക്കു നീ ധന്യത നൽകേണമേ.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts