നിലച്ചു പോകാത്ത, ക്ഷീണം ഏൽക്കാത്ത, അശക്തത ബാധിക്കാത്ത, ശക്തിയുടെ പാരമ്യതയേയാണ് അൽമതീൻ എന്ന നാമം അറിയിക്കുന്നത്. കഴിവിന്റെ പൂർണതയെ ക്വവിയ്യും കഴി വിന്റെ സമ്പൂർണ ശക്തിയെ അൽമതീനും അറിയിക്കുന്നു.
ഇമാം അൽഖത്വാബിജ പറഞ്ഞു: കഴിവ് ഒരിക്കലും നി ലച്ചുപോകാത്ത, പ്രവൃത്തികളിൽ യാതൊരു പ്രയാസവും ഏൽ ക്കാത്ത, യാതൊരു ക്ഷീണവും ബാധിക്കാത്ത അതികഠിനനും അതിശക്തനുമായവനാണ് അൽമതീൻ.
ഇമാം ഇബ്നു ക്വുതയ്ബഃജ പറഞ്ഞു: അതികഠിനനും അതിശക്തനുമായവനാണ് അൽമതീൻ.
ഇബ്നുമൻള്വൂർജ പറഞ്ഞു: അല്ലാഹുവിന്റെ വിശേഷണ ത്തിൽ അൽമതീൻ എന്നാൽ അൽക്വവിയ്യാണ്…. അൽമതാനത്ത് ശിദ്ദത്തും(കാഠിന്യം) ക്വുവ്വത്തു(ശക്തിയു)മാണ്. കഴിവിന്റെ പാരമ്യ തയും പൂർണതയുമുള്ളവനെന്ന നിലക്ക് അല്ലാഹു ക്വവിയ്യാണ്. കഴിവിന് കാഠിന്യമുള്ളവനെന്ന നിലക്ക് അവൻ മതീനുമാണ്.
വിശുദ്ധക്വുർആനിൽ അൽമതീൻ എന്ന തിരുനാമം ഒരിടത്ത് വന്നിട്ടുണ്ട്.

إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ ‎﴿٥٨﴾  (الذاريات: ٥٨)

അല്ലാഹുവിന്റെ ദാത്തിൽ അവൻ അതിശക്തനാണ്. അവന്റെ പ്രവൃത്തികളിൽ അവന് അശക്തതയോ തളർച്ചയോ ക്ഷീണമോ ഞെരുക്കമോ ബാധിക്കുകയില്ല.
അതുകൊണ്ടാണ് അല്ലാഹു സഹായവും വിജയവും വിശ്വാസികൾക്ക് വാഗ്ദാനം ചെയ്തത്.

 وَلَيَنصُرَنَّ اللَّهُ مَن يَنصُرُهُ ۗ  (الحج: ٤٠)

…തന്നെ സഹായിക്കുന്നതാരാണോ അവനെ തീർച്ചയായും അല്ലാഹു സഹായിക്കും… (വി. ക്വു. 22: 40)

كَتَبَ اللَّهُ لَأَغْلِبَنَّ أَنَا وَرُسُلِي ۚ   (المجادلة: ٢١)

തീർച്ചയായും ഞാനും എന്റെ ദൂതന്മാരും തന്നെയാണ് വിജയം നേടുക എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു…  (വി. ക്വു. 58: 21)

 إِن يَنصُرْكُمُ اللَّهُ فَلَا غَالِبَ لَكُمْ ۖ وَإِن يَخْذُلْكُمْ فَمَن ذَا الَّذِي يَنصُرُكُم مِّن بَعْدِهِ ۗ   (آل عمران: ١٦٠)

നിങ്ങളെ അല്ലാഹു സഹായിക്കുന്നപക്ഷം നിങ്ങളെ തോൽപിക്കാ നാരുമില്ല. അവൻ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്?… (വി. ക്വു. 3: 160)
ചരിത്ര പ്രസിദ്ധമായ ഖന്തക്വു യുദ്ധത്തിൽ പതിനായിരം വരുന്ന ശിർക്കിന്റെ പട മദീനഃയെ വളയുകയും മദീനഃയിലുള്ള ദുർബ്ബലരായ മുസ്ലിംകളോട് പടക്കൊരുങ്ങുകയും ചെയ്ത നാളുകളിൽ അല്ലാഹു അവന്റെ ദാസന്മാരെ സഹായിച്ചു. സഖ്യകക്ഷി കളെ ഒന്നടങ്കം പരാജയപ്പെടുത്തി.

يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ إِذْ جَاءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيْهِمْ رِيحًا وَجُنُودًا لَّمْ تَرَوْهَا ۚ وَكَانَ اللَّهُ بِمَا تَعْمَلُونَ بَصِيرًا ‎﴿٩﴾‏ إِذْ جَاءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ الْأَبْصَارُ وَبَلَغَتِ الْقُلُوبُ الْحَنَاجِرَ وَتَظُنُّونَ بِاللَّهِ الظُّنُونَا ‎﴿١٠﴾‏ هُنَالِكَ ابْتُلِيَ الْمُؤْمِنُونَ وَزُلْزِلُوا زِلْزَالًا شَدِيدًا ‎﴿١١﴾‏  (الأحزاب: ٩ ١١)

സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങൾ വരികയും, അപ്പോൾ അവരുടെ നേരെ നാം ഒരു കാറ്റും, നി ങ്ങൾ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദർഭത്തിൽ അല്ലാഹു നിങ്ങൾക്കു ചെയ്തു തന്ന അനുഗ്രഹം നിങ്ങൾ ഒാർമിക്കുക. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് കണ്ട റിയുന്നവനാകുന്നു. നിങ്ങളുടെ മുകൾ ഭാഗത്തുകൂടിയും നിങ്ങ ളുടെ താഴ്ഭാഗത്തു കൂടിയും അവർ നിങ്ങളുടെ അടുക്കൽ വന്ന സന്ദർഭം. ദൃഷ്ടികൾ തെന്നിപ്പോകുകയും, ഹൃദയങ്ങൾ തൊണ്ടകളി ലെത്തുകയും, നിങ്ങൾ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരി ച്ചു പോകുകയും ചെയ്തിരുന്ന സന്ദർഭം. അവിടെവെച്ച് വിശ്വാസി കൾ പരീക്ഷിക്കപ്പെടുകയും അവർ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.  (വി. ക്വു. 33: 9, 10, 11)
സത്യനിഷേധികളെ ഒരു നന്മയും നേടാതെ തിരിച്ചയക്കു കയും സത്യവിശ്വാസികളെ യുദ്ധക്കെടുതികളിൽനിന്നു രക്ഷപ്പെ ടുത്തുകയും ചെയ്തതിനെ കുറിച്ച് ഉണർത്തവെ അല്ലാഹു തന്റെ ശക്തിയേയും പ്രതാപത്തേയുമാണ് അറിയിക്കുന്നത്.
അല്ലാഹു പറയുന്നതു നോക്കൂ:

وَرَدَّ اللَّهُ الَّذِينَ كَفَرُوا بِغَيْظِهِمْ لَمْ يَنَالُوا خَيْرًا ۚ وَكَفَى اللَّهُ الْمُؤْمِنِينَ الْقِتَالَ ۚ وَكَانَ اللَّهُ قَوِيًّا عَزِيزًا ‎﴿٢٥﴾   (الأحزاب: ٢٥)

സത്യനിഷേധികളെ അവരുടെ ഇൗർഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവർ നേടി യില്ല. സത്യവിശ്വാസികൾക്ക് അല്ലാഹു യുദ്ധത്തിന്റെ ആവശ്യം ഇ ല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. (വി.ക്വു. 33: 25)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts