പാപങ്ങൾ മാപ്പാക്കുന്നവൻ, കുറ്റങ്ങൾ മറക്കുന്നവൻ, ഒൗ ദാര്യം കനിഞ്ഞു പ്രതീക്ഷയേറ്റുന്നവനും കരുണ ചൊരിഞ്ഞ് നൈ രാശ്യം നീക്കുന്നവനുമാണ് അൽഅഫുവ്വ്. അഥവാ പ്രസ്തുത നാ മം ഉപരിസൂചിത ആശയങ്ങളെയെല്ലാം ഉൾകൊള്ളുന്നു.
അൽഹലീമിജ പറഞ്ഞു: തന്റെ ദാസന്മാരുടെ പാപങ്ങളു ടെ ഭവിഷ്യത്തുകളും അനന്തരഫലങ്ങളും അവരെതൊട്ട് ഒഴിവാ ക്കുന്നവനാണ് അൽഅഫുവ്വ്… ..
അസജ്ജാജ്ജ പറഞ്ഞു: അല്ലാഹു പാപങ്ങൾ പൊറുക്കു ന്നവനും അതിനുള്ള ശിക്ഷ ഉപേക്ഷിക്കുന്നവനുമാണ്.
വിശുദ്ധ ക്വുർആനിൽ അഞ്ചു വചനങ്ങളിൽ ഇൗ തിരു നാമം വന്നിട്ടുണ്ട്.
അഫുവ്വ് എന്ന നാമവും ഗഫൂർ എന്ന നാമവും ചേർന്നു വന്ന വചനങ്ങളിലെല്ലാം രണ്ടു നാമങ്ങളുടേയും ആശയങ്ങൾ വ്യത്യ സ്തമാണ്.
إِنَّ اللَّهَ كَانَ عَفُوًّا غَفُورًا (النساء: ٤٣ ، النساء: ٩٩)
إِنَّ اللَّهَ لَعَفُوٌّ غَفُورٌ (الحج: ٦٠ ، المجادلة: ٢)
അൽഅഫ്വ്വ് തെറ്റുകൾ മായ്ച്ചു മാപ്പേകുന്നതിനെ അറി യിക്കുന്നു. അൽമഗ്ഫിറത്ത് തെറ്റുകൾ മറച്ചു മാപ്പേകുന്നതിനേ യും അറിയിക്കുന്നു. എന്നാൽ രണ്ടാലൊരു നാമം പറയപ്പെട്ടിട ത്ത് രണ്ടിന്റേയും ആശയങ്ങൾ അവ ഒാരോന്നിനുമുണ്ട്.
അൽഅഫുവ്വ് എന്ന നാമം തെറ്റുകൾ മായ്ച്ചു മാപ്പേകുക എന്ന വിശേഷണത്തേയും അല്ലാഹുവിന്റെ പ്രസ്തുത പ്രവൃത്തി യേയും അറിയിക്കുന്നു. വിശുദ്ധക്വുർആനിൽ അല്ലാഹു തന്നെ ക്കുറിച്ച് ഉണർത്തിയതുപോലെ അവൻ ഏറെ മാപ്പേകുന്നു. പൊ റുക്കുകയും ചെയ്യുന്നു.
وَيَعْفُو عَنِ السَّيِّئَاتِ (الشورى: ٢٥)
…അവൻ ദുഷ്കൃത്യങ്ങൾക്ക് മാപ്പുനൽകുകയും ചെയ്യുന്നു… (വി. ക്വു. 42: 25)
وَيَعْفُو عَن كَثِيرٍ (الشورى: ٣٠)
…മിക്കതും അവൻ മാപ്പാക്കുകയും ചെയ്യുന്നു… (വി. ക്വു. 42: 30)
ثُمَّ عَفَوْنَا عَنكُم مِّن بَعْدِ ذَٰلِكَ (البقرة: ٥٢)
എന്നിട്ട് അതിന്ന് ശേഷവും നിങ്ങൾക്ക് നാം മാപ്പുനൽകി… .. (വി. ക്വു. 2: 52)
فَعَفَوْنَا عَن ذَٰلِكَ (النساء: ١٥٣)
…എന്നിട്ട് നാം അത് പൊറുത്തുകൊടുത്തു… (വി. ക്വു. 4: 153)
തിന്മ ഉദ്ദേശിച്ചത് ചെയ്തില്ലെങ്കിൽ അതൊരു നന്മയായി എഴുതുന്നവനാണ് അല്ലാഹു. ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ ثُمَّ بَيَّنَ ذَلِكَ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِ مِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ سَيِّئَةً وَاحِدَةً
“തീർച്ചയായും അല്ലാഹു, നന്മകളും തിന്മകളും രേഖപ്പെ ടുത്തി. പിന്നെ അതിനെ അവൻ വ്യക്തമാക്കി.
ആരെങ്കിലും ഒരു നന്മ ചെയ്യാൻ ഉദ്ദേശിച്ചു; അവനത് പ്രാവർത്തികമാക്കിയില്ല. (എന്നാലും) അല്ലാഹു തന്റെ അടുത്ത് അത് ഒരു പൂർണമായ നന്മയായി രേഖപ്പെടുത്തും.
അവൻ ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും അവനത് പ്രാവർത്തികമാക്കുകയും ചെയ്താൽ അല്ലാഹു തന്റെ അടുത്ത് അത് പത്ത് മുതൽ എഴുനൂറുവരേയും അതിനപ്പുറം അനേകം മടങ്ങ് ഇരട്ടിയായും നന്മകൾ രേഖപ്പെടുത്തും.
വല്ലവനും ഒരു തെറ്റ് ചെയ്യുവാൻ ഉദ്ദേശിക്കുകയും അ വൻ അത് ചെയ്യാതിരിക്കുകയുമായാൽ അല്ലാഹു അത് പൂർണ മായ നന്മയായി തന്റെ അടുത്ത് രേഖപ്പെടുത്തും.
ഇനി അവൻ ഒരു തെറ്റ് ചെയ്യുവാൻ ഉദ്ദേശിക്കുകയും അവൻ അത് ചെയ്യുകയും ചെയ്താൽ അല്ലാഹു അത് ഒരു തെറ്റായി മാത്രം രേഖപ്പെടുത്തും” (ബുഖാരി, മുസ്‌ലിം)
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കൂടുതലുണ്ട്:
وَمَحَاهَا الله ، ولاَ يَهْلِكُ عَلَى الله إِلاَّ هَالِكٌ
“അല്ലാഹു അത്(തെറ്റ്) അവന് മായ്ച്ചുകൊടുക്കും. (തെറ്റുകൾ വർദ്ധിപ്പിച്ച്) നശിച്ചുകൊണ്ടിരിക്കുന്നവനല്ലാതെ (വിശാലമായ കാരു ണ്യമുള്ള)അല്ലാഹുവിങ്കൽ നശിക്കുകയില്ല (മുസ്‌ലിം)
കരുണാവാരുധിയായ നാഥൻ തന്റെ ഇഷ്ട ദാസന്മാരോ ടുള്ള കാരുണ്യത്താലും അവനിൽനിന്നുള്ള ആദരവിനാലും അവ രുടെ വീഴ്ചകളെ നന്മകളാക്കി മാറ്റും. അന്ത്യനാളിൽ കൊണ്ടുവര പ്പെടുന്ന ഒരു വ്യക്തിയെ വിചാരണ ചെയ്യുന്നതിനെ കുറിച്ച് ഇ പ്രകാരം തിരുമൊഴിയുണ്ട്. അബൂദർറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
….اعْرِضُوا عَلَيْهِ صِغَارَ ذُنُوبِهِ وَارْفَعُوا عَنْهُ كِبَارَهَا.فَتُعْرَضُ عَلَيْهِ صِغَارُ ذُنُوبِهِ فَيُقَالُ عَمِلْتَ يَوْمَ كَذَا وَكَذَا كَذَا وَكَذَا وَعَمِلْتَ يَوْمَ كَذَا وَكَذَا كَذَا وَكَذَا. فَيَقُولُ: نَعَمْ. لاَ يَسْتَطِيعُ أَنْ يُنْكِرَ وَهُوَ مُشْفِقٌ مِنْ كِبَارِ ذُنُوبِهِ أَنْ تُعْرَضَ عَلَيْهِ. فَيُقَالُ لَهُ فَإِنَّ لَكَ مَكَانَ كُلِّ سَيِّئَةٍ حَسَنَةً. فَيَقُولُ رَبِّ قَدْ عَمِلْتُ أَشْيَاءَ لاَ أَرَاهَا هَا هُنَا. فَلَقَدْ رَأَيْتُ رَسُولَ اللَّهِ ضَحِكَ حَتَّى بَدَتْ نَوَاجِذُهُ.
“…(പറയപ്പെടും:) അയാൾക്ക് അയാളുടെ ചെറുപാപങ്ങൾ പ്രദർശിപ്പിക്കുക. അയാളുടെ പാപങ്ങളിൽ വലിയത് അയാളിൽ
നിന്ന് ഉയർത്തുക.
അന്നേരം അയാൾക്ക് അയാളുടെ ചെറുപാപങ്ങൾ പ്രദർ ശിപ്പിക്കപ്പെടും. ശേഷം ചോദിക്കപ്പെടും: നീ ഒരു ദിനം ഇന്നിന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ട്. നീ ഒരു ദിനം ഇന്നിന്ന പ്രവൃത്തി കൾ ചെയ്തിട്ടുണ്ട്.
അപ്പോൾ അയാൾ പറയും: അതെ. നിഷേധിക്കുവാൻ അയാൾക്ക് ആവുകയില്ല. അയാൾ തന്റെ വലിയ പാപങ്ങൾ തനി ക്ക് പ്രദർശിപ്പിക്കപ്പെടുമെന്ന ഭീതിയിലാണ്.
അപ്പോൾ അയാളോടു പറയപ്പെടും: തീർച്ചയായും നിന ക്ക് ഒാരോ തിന്മയുടെ സ്ഥാനത്തും ഒാരോ നന്മയുണ്ട്.
അയാൾ പറയും: രക്ഷിതാവേ, ഞാൻ ചില കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അവ ഇവിടെ കാണുന്നില്ല.
(അബൂദർറ് رَضِيَ اللَّهُ عَنْهُ പറയുന്നു:) അല്ലാഹുവിന്റെ റസൂൽ ﷺ തന്റെ അണപ്പല്ലുകൾ കാണുവോളം ചിരിക്കുന്നത് ഞാൻ കണ്ടു. (മുസ്‌ലിം)
അഫുവ്വായ അല്ലാഹുവോട് അഫ്വിനുവേണ്ടി(തെറ്റുകൾ മായ്ച്ചു മാപ്പേകുന്നതിനുവേണ്ടി) തേടുകയെന്നത് മഹത്തായ കർമ്മമാണ്. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നു:
سَلُوا الله العَفْوَ والعَافِيَةَ فإِنَّ أَحَداً لَمْ يُعْطَ بعد اليَقِين خَيْراً مِنَ الْعَافِيَةِ
നിങ്ങൾ അല്ലാഹുവിനോട് അഫ്വും സൗഖ്യവും തേടുക, കാരണം; യക്വീനി (ദൃഢവിശ്വാസത്തി) ന് ശേഷം ആഫിയത്തിനേക്കാൾ (സൗഖ്യത്തേക്കാൾ) ഉത്തമമായത് ആർക്കും നൽകപ്പെട്ടിട്ടില്ല.
ഏതാനും ദുആഉകൾ
رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
…ഞങ്ങളുടെ നാഥാ, ഞങ്ങൾ മറന്നുപോകുകയോ, ഞങ്ങൾക്കു തെറ്റുപറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുൻഗാമികളുടെമേൽ നീ ചുമ ത്തിയതു പോലുള്ള ഭാരം ഞങ്ങളുടെമേൽ നീ ചുമത്തരുതേ. ഞ ങ്ങളുടെ നാഥാ, ഞങ്ങൾക്കു കഴിവില്ലാത്തത് ഞങ്ങളെ നീ വഹി പ്പിക്കരുതേ. ഞങ്ങൾക്കു നീ മാപ്പുനൽകുകയും ഞങ്ങളോടു പൊ റുക്കുകയും, കരുണകാണിക്കുകയും ചെയ്യേണമേ. നീയാണ് ഞ ങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജന തയ്ക്കെതിരായി നീ ഞങ്ങളെ സഹാ യിക്കേണമേ. (വി. ക്വു. 2: 286)
ലൈലത്തുൽക്വദ്റാണെന്നറിഞ്ഞാൽ എന്താണ് ദുആഅ് ചെയ്യേണ്ടത് എന്ന ഉമ്മുൽമുഅ്മിനീൻ ആഇശാ رَضِيَ اللَّهُ عَنْها യുടെ ചോദ്യ ത്തിന് അല്ലാഹുവിന്റെ റസൂൽ ﷺ പഠിപ്പിച്ചത്:
اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
അല്ലാഹുവേ നീ അഫുവ്വാകുന്നു. നീ മാപ്പേകുന്നതിനെ ഇഷ്ടപ്പെ ടുന്നു. അതിനാൽ നീ എനിക്ക് മാപ്പേകേണമേ.
അല്ലാഹുവിന്റെ റസൂൽ ﷺ , പ്രഭാതത്തിലാകുമ്പോഴും പ്ര ദോഷത്തിലാകുമ്പോഴും താഴെ വരുന്ന ദുആ വചനങ്ങളെ ഉപേ ക്ഷിക്കാറുണ്ടായിരുന്നില്ലെന്ന് ഇബ്നുഉമറി ൽനിന്ന് ഇമാം അഹ്മ ദും മറ്റും നിവേദനം ചെയ്ത ഹദീഥിലുണ്ട്.
اَللَّهُمَّ إِنِّي أَسأَلُكَ العَفْـوَ وَالعَافِيةَ فِي الدُنيَا وَالآخِرَةِ ،اَللّهُمَّ إِنِّي أَساَلُكَ العَفْـوَ وَالعَافِيَةَ فِي دِينِي وَدُنيَايَ وَأَهلِي وَمَالِي، اَللَّهُمَّ اسْتُرْ عَوْرَاتِي، وَ آمِنْ رَوْعَاتِي، اَللَّهُمَّ احْفَظْنيِ مِن بَينِ يَدَيَ وَمِن خَلْفِي وَعَنْ يَمِينِي وَعَنْ ِ شِمَالِي وَمِن فَـوْقِـي، وَأَعُوذُ بِعَظَمَتِكَ أَن أُغتَالَ مِنْ تَحْتِي
അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാൻ നിന്നോടു മാപ്പും സൗഖ്യവും തേടുന്നു.
അല്ലാഹുവേ, എന്റെ ആദർശത്തിലും ഇഹലോക ജീവിത ത്തിലും കുടുംബത്തിലും സമ്പത്തിലും ഞാൻ നിന്നോടു മാപ്പും മഗ്ഫിറത്തും സൗഖ്യവും തേടുന്നു.
അല്ലാഹുവേ, നീ എന്റെ നഗ്നത മറക്കേണമേ, എന്റെ ഭയ പ്പാടുകൾക്ക് നിർഭയത്വമേകേണമേ.
അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും വല തുഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും മുകളിലൂടെയും (പിണഞ്ഞേക്കാവുന്ന അപകടങ്ങളിൽനിന്ന്) നീ എനിക്കു സംരക്ഷ ണമേകേണമേ. എന്റെ താഴ്ഭാഗത്തിലൂടെ (ഭൂഗർഭത്തിലേക്ക്) ആ ഴ്ത്തപ്പെടുന്നതിൽനിന്ന് നിന്റെ മഹത്വത്തിൽ ഞാൻ അഭയം തേടുന്നു.
ഖിലാഫത്ത് ഏറ്റെടുത്തശേഷം അബൂബകർ ﷺ ജനങ്ങളോടു നിർവ്വഹിച്ച പ്രസംഗത്തിൽ അദ്ദേഹം കരഞ്ഞുകൊണ്ട് നബി ﷺ നിർവ്വഹിച്ചിരുന്ന ദുആഅ് ഇപ്രകാരം ഉണർത്തി:
أَسْأَلُ اللَّهَ الْعَفْوَ وَالْعَافِيَةَ
“അല്ലാഹുവോട് ഞാൻ അഫ്വും ആഫിയത്തും(സൗഖ്യം) തേടുന്നു”
അബ്ദുൽ ജബ്ബാർ അബ്ദുല്ല