എല്ലാ നിലക്കുമുള്ള കനിവും ആർദ്രതയും അധിയായ ദ യയുമാണ് റഅ്ഫത് അർത്ഥമാക്കുന്നത്. അല്ലാഹു അടിയാറു കളോട് അത്യധികം ദയാപരനാണ്.
وَاللَّهُ رَءُوفٌ بِالْعِبَادِ (البقرة: ٢٠٧ ، آل عمران: ٣٠)
ഇമാം ഇബ്നുജരീർജ പറഞ്ഞു: റഹ്മതിന്റെ ആശയങ്ങ ളിൽ ഏറ്റവും മികച്ചത് റഅ്ഫതാണ്. അത് ഇഹലോകത്ത് മുഴു വൻ സൃഷ്ടികൾക്കും പരലോകത്ത് അവരിൽ ചിലർക്കുമാണ്.
അങ്ങേയറ്റത്തെ കാരുണ്യമാണ് റഅ്ഫത്. അത് റഹ്മതി നെ തുടർന്നുള്ള ഒരു സ്ഥാനമാണ്. കരുണ്യം പാരമ്യതയിലെത്തു മ്പോഴാണ് റഅ്ഫതാകുന്നത്.
ഇമാം അൽഖത്വാബിജ പറഞ്ഞു: തന്റെ ആർദ്രതകൊ ണ്ട് തന്റെ ദാസന്മാരോട് അലിവുകാണിക്കുന്നവനും കരുണചൊ രിയുന്നവനുമാണ് അർറഉൗഫ്.
ഇമാം അൽഹലീമിജ പറഞ്ഞു: തന്റെ ദാസന്മാർക്കു ഇ ളവുനൽകലാണ് അർറഉൗഫ് എന്നതിന്റെ ഉദ്ദേശ്യം. കാരണം അ വൻ അവർക്ക് കഴിയാത്തത് അവരുടെമേൽ ചുമത്തിയിട്ടില്ല. പ്ര ത്യുത അവർക്ക് കഴിയുന്നതിനേക്കാൾ തുലോം ചെറുതാണ് അ വൻ അവരുടെമേൽ ചുമത്തിയത്. അതോടൊപ്പം കഴിവു കൂടിയ വേളകളിൽ അവൻ നിർബന്ധബാധ്യതകൾ കർക്കശമാക്കി. കഴി വുകുറയുകയും ദുർബലവുമായ അവസ്ഥയിൽ നിർബന്ധബാധ്യ തകളിൽ ഇളവുനൽകി. യാത്രക്കാരനെ പിടികൂടാത്തതുകൊണ്ട് അവൻ നാട്ടിൽ താമസിക്കുന്നവനേയും രോഗിയെ പിടികൂടാത്ത തുകൊണ്ട് അവൻ ആരോഗ്യവാനേയും പിടികൂടി. ഇതെല്ലാം റ അ്ഫതും റഹ്മതുമാണ്.
വിശുദ്ധ ക്വുർആനിൽ പത്തുതവണ ഇൗ നാമം വന്നിട്ടു ണ്ട്. റഉൗഫ് എന്ന നാമം പറയപ്പെട്ട മിക്ക വചനങ്ങളിലും റഹീം എ
ന്ന നാമം അതിനോട് ചേർന്നു വന്നതായി കാണാം.
لَرَءُوفٌ رَّحِيمٌ (البقرة: ١٤٣ ، النحل: ٧، النحل: ٤٧ ،الحج: ٦٥ ،الحديد: ٩ )
رَءُوفٌ رَّحِيمٌ (التوبة: ١١٧، النور: ٢٠، الحشر: ١٠)
സംരക്ഷണമേകിയും തൗബഃയുടെ വാതിൽതുറന്നും മറ്റും അടിയാറുകളോട് ഏറെ അലിവും ആർദ്രതയുമുള്ളവനാണ് അല്ലാഹു.
തബൂക് യുദ്ധത്തിൽനിന്ന് പിന്തിനിന്ന കഅ്ബു ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ ന്റേയും കൂട്ടുകാരുടേയും തൗബഃ സ്വീകരിച്ച വിഷയ ത്തിൽ അല്ലാഹു വിശുദ്ധ ക്വുർആനിൽ സൂറത്തുത്തൗബഃയിൽ അവതരിപ്പിച്ച വചനങ്ങളിൽ മനസിരുത്തിയാൽ ഇൗ കാര്യം ബോ ധ്യപ്പെടും. കഅ്ബു ഇബ്നു മാലികിന്റേയും കൂട്ടുകാരുടേയും സംഭവം വിശദമായി സ്വഹീഹുമുസ്ലിമിലുണ്ട്.
لَّقَد تَّابَ اللَّهُ عَلَى النَّبِيِّ وَالْمُهَاجِرِينَ وَالْأَنصَارِ الَّذِينَ اتَّبَعُوهُ فِي سَاعَةِ الْعُسْرَةِ مِن بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍ مِّنْهُمْ ثُمَّ تَابَ عَلَيْهِمْ ۚ إِنَّهُ بِهِمْ رَءُوفٌ رَّحِيمٌ ﴿١١٧﴾ وَعَلَى الثَّلَاثَةِ الَّذِينَ خُلِّفُوا حَتَّىٰ إِذَا ضَاقَتْ عَلَيْهِمُ الْأَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَيْهِمْ أَنفُسُهُمْ وَظَنُّوا أَن لَّا مَلْجَأَ مِنَ اللَّهِ إِلَّا إِلَيْهِ ثُمَّ تَابَ عَلَيْهِمْ لِيَتُوبُوا ۚ إِنَّ اللَّهَ هُوَ التَّوَّابُ الرَّحِيمُ ﴿١١٨﴾ (التوبة: ١١٧، ١١٨)
തീർച്ചയായും പ്രവാചകന്റെയും, ഞെരുക്കത്തിന്റെ ഘട്ടത്തിൽ അദ്ദേഹത്തെ പിന്തുടർന്നവരായ മുഹാജിറുകളുടെയും അൻസ്വാ റുകളുടെയും നേരെ അല്ലാഹു കനിഞ്ഞു മടങ്ങിയിരിക്കുന്നു-അ വരിൽ നിന്ന് ഒരു വിഭാഗത്തിന്റെ ഹൃദയങ്ങൾ തെറ്റിപ്പോകുമാ റായതിനു ശേഷം. എന്നിട്ട് അല്ലാഹു അവരുടെനേരെ കനിഞ്ഞു മടങ്ങി. തീർച്ചയായും അവൻ അവരോട് ഏറെ കൃപയുള്ളവനും കരുണാനിധിയുമാകുന്നു. പിന്നേക്ക് മാറ്റിവെക്കപ്പെട്ട ആ മൂന്നു പേരുടെ നേരെയും (അല്ലാഹു കനിഞ്ഞു മടങ്ങിയിരിക്കുന്നു.) അ ങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അത് അവർക്ക് ഇടുങ്ങിയതാ യിത്തീരുകയും, തങ്ങളുടെ മനസ്സുകൾ തന്നെ അവർക്ക് ഞെരു ങ്ങിപ്പോകുകയും, അല്ലാഹുവിങ്കൽനിന്ന് രക്ഷതേടുവാൻ അവങ്ക ലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവർ മനസ്സിലാക്കുകയും ചെ യ്തപ്പോൾ. അവൻ വീണ്ടും അവരുടെ നേരെ കനിഞ്ഞു മടങ്ങി. അവർ ഖേദിച്ചുമടങ്ങുന്നവരായിരിക്കാൻ വേണ്ടിയത്രെ അത്. തീർ ച്ചയായും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും ക രുണാനിധിയുമാകുന്നു. (വി. ക്വു. 9: 117,118)
ഒരു ദുആഅ്
رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ﴿١٠﴾ (الحشر: ١٠)
…ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾ ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോടു ഞങ്ങ ളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാ നിധിയുമാകുന്നു. (വി. ക്വു. 59:10)
അബ്ദുൽ ജബ്ബാർ അബ്ദുല്ല