التواب (അത്തവ്വാബ്)

THADHKIRAH

അല്ലാഹു അവന്റെ ഒൗദാര്യത്താൽ അടിയാറുകളുടെ തെറ്റുകുറ്റങ്ങൾക്ക് തൗബഃ മതകർമ്മമാക്കി നിശ്ചയിക്കുകയും തൗബഃക്കുള്ള തൗഫീക്വ് അരുളുകയും ആഗ്രഹം ജനിപ്പിക്കുക യും തൗബഃ അവരിൽനിന്ന് സ്വീകരിക്കുകയും തൗബഃയിൽ അവ രെ ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നവനാണ്. ഇൗ ആശയങ്ങ ളെയാണ് അത്തവ്വാബ് അർത്ഥമാക്കുന്നത്. 
تُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ  (النور: ٣١)
…സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദി ച്ചുമടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം.  (വി. ക്വു. 24: 31)
ثُمَّ تَابَ عَلَيْهِمْ لِيَتُوبُوا ۚ إِنَّ اللَّهَ هُوَ التَّوَّابُ الرَّحِيمُ  (التوبة: ١١٨)
…അവൻ വീണ്ടും അവരുടെ നേരെ കനിഞ്ഞു മടങ്ങി. അവർ ഖേദിച്ചുമടങ്ങുന്നവരായിരിക്കാൻ വേണ്ടിയത്രെ അത്. തീർച്ചയാ യും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാ നിധിയുമാകുന്നു.  (വി. ക്വു. 9: 118)
وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنِ السَّيِّئَاتِ (الشورى: ٢٥)
അവനാകുന്നു തന്റെ ദാസന്മാരിൽനിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവൻ. അവൻ ദുഷ്കൃത്യങ്ങൾക്ക് മാപ്പുനൽകുകയും ചെ യ്യുന്നു…  (വി. ക്വു. 42: 25) 
വിശുദ്ധക്വുർആനിൽ പതിനൊന്ന് തവണ അത്തവ്വാബ് എന്ന നാമം വന്നിട്ടുണ്ട്. 
إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَبَيَّنُوا فَأُولَٰئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا التَّوَّابُ الرَّحِيمُ  (البقرة: ١٦٠)
അത്തവ്വാബ് എന്ന അല്ലാഹു വിന്റെ നാമത്തോട് അർ റഹീം എന്ന നാമം പലയിടത്തും ചേർന്നുവന്നതു കാണാം. 
التَّوَّابُ الرَّحِيمُ  (البقرة: ٣٧، ٥٤ ، ١٢٨، ١٦٠، التوبة:  ١٠٤ ،  ١١٨)
تَوَّابٌ رَّحِيمٌ  (الحجرات: ١٢)   تَوَّابًا رَّحِيمًا  (النساء: ١٦، ٦٤)
തൗബഃക്കുള്ള തൗഫീക്വ് അല്ലാഹുവിന്റെ കാരുണ്യമാ ണെന്നും തെറ്റുകൾ മാപ്പാക്കുന്നതും മായ്ക്കുന്നതും മറക്കുന്ന തും അവന്റെ കാരുണ്യാധിരേകത്താൽ മാത്രമാണെന്നും ഇൗ പ്രയോഗത്തിലൂടെ മനസിലാക്കാം. 
ദാസന്മാർ തൗബഃക്കിരക്കുന്നത് അല്ലാഹുവിന് ഏറെ ഇഷ്ടമാണെന്നറിയിക്കുന്ന ചില തിരുമൊഴികളുണ്ട്.
 അനസി رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം. നബി ‎ﷺ  പറഞ്ഞു:
لَلَّهُ أَشَدُّ فَرَحًا بِتَوْبَةِ عَبْدِهِ حِينَ يَتُوبُ إِلَيْهِ مِنْ أَحَدِكُمْ كَانَ عَلَى رَاحِلَتِهِ بِأَرْضِ فَلَاةٍ فَانْفَلَتَتْ مِنْهُ وَعَلَيْهَا طَعَامُهُ وَشَرَابُهُ فَأَيِسَ مِنْهَا فَأَتَى شَجَرَةً فَاضْطَجَعَ فِي ظِلِّهَا قَدْ أَيِسَ مِنْ رَاحِلَتِهِ فَبَيْنَا هُوَ كَذَلِكَ إِذَا هُوَ بِهَا قَائِمَةً عِنْدَهُ فَأَخَذَ بِخِطَامِهَا ثُمَّ قَالَ مِنْ شِدَّةِ الْفَرَحِ اللَّهُمَّ أَنْتَ عَبْدِي وَأَنَا رَبُّكَ أَخْطَأَ مِنْ شِدَّةِ الْفَرَحِ
“യാത്രാമദ്ധ്യേമരുഭൂമിയിൽവെച്ച് ഭക്ഷണവും വെള്ളവും ചുമന്നി രുന്ന നിങ്ങളിലൊരാളുടെ വാഹനം(ഒട്ടകം) അയാളിൽനിന്ന് നഷ്ട പ്പെട്ടു. (തെരഞ്ഞുപിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെ ട്ട്) അയാൾ അതിനെ ലഭിക്കുന്നതിൽ നിരാശനായി. അയാൾ ഒരു വൃക്ഷത്തിനരികിലെത്തി അതിന്റെ തണലിൽ കിടന്നു. അ യാൾ തന്റെ വാഹനത്തിന്റെ വിഷയത്തിൽ തീർത്തും നിരാശനാ യിരുന്നു. അയാൾ അപ്രകാരമായിരിക്കെ അത് അയാളുടെ മു ന്നിൽ വന്നുനിൽകുന്നു. അതിന്റെ മൂക്കുകയർ പിടിച്ച് അതിരറ്റ സന്തോഷത്താൽ അയാൾ പറഞ്ഞുപോയി. അല്ലാഹുവേ, നീ എ ന്റെ ദാസനും ഞാൻ നിന്റെ റബ്ബുമാണ്. സന്തോഷാധിക്യത്താൽ അയാൾ തെറ്റിപ്പറഞ്ഞു. അയാളേക്കാൾ ഉപരിയായി തന്റെ ദാ സന്റെ പശ്ചാത്താപത്തിൽ സന്തോഷിക്കുന്നവനാണ് അല്ലാഹു.”  (മുസ്‌ലിം)
അബൂമൂസയി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. നബി ‎ﷺ  പറഞ്ഞു:
إِنَّ اللَّهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا
“നിശ്ചയം അല്ലാഹു തന്റെ കൈ, പകലിൽ തെറ്റുചെയ്തവന്റെ തൗബഃ സ്വീകരിക്കുവാനായി രാത്രിയിലും രാത്രിയിൽ തെറ്റുചെ യ്തവന്റെ തൗബഃ സ്വീകരിക്കുവാനായി പകലിലും നിവർത്തുന്ന താണ്; സൂര്യൻ അതിന്റെ മഗ്രിബിൽനിന്ന് ഉദിക്കുന്നതുവരെ” (മുസ്‌ലിം)
അല്ലാഹു അടിയാറുകളുടെ തൗബഃ സ്വീകരിക്കുന്നതിന് ചില നിബന്ധനകളുണ്ട്:
• പാപങ്ങൾ ഉപേക്ഷിക്കുക
• തെറ്റുകൾ വന്നുപോയതിൽ ഖേദിക്കുക
• തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക
• കഴിയുന്നത്ര സൽപ്രവൃത്തികൾ അനുഷ്ഠിക്കുക
ഇപ്രകാരം തൗബഃ ചെയ്യുവാനാണ് അല്ലാഹുവിന്റെ കൽപന. അതിനാണ് തൗബത്തുന്നസ്വൂഹ് എന്നു പറയുക. 
يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ (التحريم: ٨)
“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നി ങ്ങളുടെ പാപങ്ങൾ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അ രുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ നിങ്ങളെ പ്രവേശിപ്പിക്കു കയും ചെയ്തേക്കാം…” (വി. ക്വു. 66: 8)
അത്തവ്വാബായ അല്ലാഹു അടിയാറുകളുടെ തൗബഃ സ്വീകരിക്കാതിരിക്കുന്ന സമയങ്ങളുമുണ്ട്.  
മനുഷ്യരുടെ മരണം ആസന്നമായി ആത്മാവ് തൊണ്ട ക്കുഴിയിലെത്തിയാൽ പിന്നീട് അവരുടെ തൗബഃ സ്വീകരിക്കപ്പെടി ല്ല. അബ്ദുല്ലാഹിബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِنَّ اللَّهَ يَقْبَلُ تَوْبَةَ الْعَبْدِ مَا لَمْ يُغَرْغِرْ
“റൂഹ് തൊണ്ടക്കുഴിയിൽ എത്തുന്നതുവരെ ദാസന്റെ തൗബഃ അല്ലാഹു സ്വീകരിക്കുന്നതാണ്.”   
അന്ത്യനാളിന്റെ അടയാളമെന്നോണം സൂര്യൻ അതിന്റെ പടിഞ്ഞാറുനിന്ന് ഉദയം ചെയ്താൽ അതിനുമുമ്പ് തൗബഃ ചെ യ്യാത്തവരുടെ തൗബഃ അവർക്ക് ഉപകാരപ്പെടുകയില്ല. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِنَّ لِلْمَغْرِبِ بَابًا مَفْتُوحًا لِلتَّوْبَةِ مَسِيرَةُ سَبْعِينَ سَنَةً، لا يُغْلَقُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا   
“നിശ്ചയം തൗബഃക്ക് തുറക്കപ്പെട്ട ഒരുവാതിൽ പടിഞ്ഞാറിന്നുണ്ട്. അതിന്റെ വലുപ്പം എഴുപത് വർഷ ദൂരമാണ്. സൂര്യൻ അതിന്റെ പ ടിഞ്ഞാറിൽനിന്ന് ഉദിക്കുന്നതുവരെ അത് അടക്കപ്പെടുകയില്ല.”
അത്തവ്വാബായ അല്ലാഹുവോട് സദാസമയവും തൗബഃ ക്കിരക്കുക. അൽഅഗർറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ
“ജനങ്ങളെ, നിങ്ങൾ അല്ലാഹുവിങ്കലേക്ക് തൗബഃ ചെയ്യുകയും അവനോടു പാപമോചനത്തിന്നഭ്യർത്ഥിക്കുകയും ചെയ്യുക. കാര ണം ഞാൻ ദിവസവും നൂറുപ്രാവശ്യം അല്ലാഹുവിലേക്ക് തൗബഃ ചെയ്യുന്നു.”  (മുസ്‌ലിം)
 
എതാനും ദുആഉകൾ
رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ‎﴿١٢٧﴾‏ رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ ‎﴿١٢٨﴾ (البقرة: ١٢٧، ١٢٨)
…ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽനിന്ന് നീയിത് സ്വീകരിക്കേണമേ. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവ നുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഇരുവരേയും നി നക്കു കീഴ്പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളിൽ നി ന്ന് നിനക്കു കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാക്രമങ്ങൾ ഞങ്ങൾക്കു കാണിച്ചുതരിക യും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (വി. ക്വു. 2: 127,128)
ഒരേ സദസ്സിൽവെച്ച് താഴെ വരുന്ന ദുആഅ് നൂറു പ്രാ വശ്യം അല്ലാഹുവിന്റെ റസൂൽ ‎ﷺ  പ്രാർത്ഥിച്ചിരുന്നത് ഞങ്ങൾ എണ്ണി കണക്കാക്കിയിരുന്നുവെന്ന് ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് അബൂ ദാവൂദും തിർമുദിയും നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.
رَبِّ اغْفِرْ لِي وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ
നാഥാ, എനിക്കു നീ പൊറുത്തുതരേണമേ. എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവ നും കരുണ ചൊരിയുന്നവനുമാകുന്നു.
താഴെ വരുന്ന ദുആഅ് അല്ലാഹുവിന്റെ റസൂൽ ‎ﷺ  വർദ്ധി പ്പിച്ചു ചൊല്ലിയിരുന്നുവെന്ന് ആഇശാ رَضِيَ اللَّهُ عَنْهُ യിൽനിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.
سُبْحَانَ اللَّهِ وَبِحَمْدِهِ أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ
അല്ലാഹുവെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. ഞാൻ അല്ലാഹുവിനോടു പാപമോചനം തേ ടുകയും അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു
താഴെ വരുന്ന ദുആഅ് വല്ലവരും ചൊല്ലിയാൽ  അവന്റെ പാപങ്ങൾ അവൻ രണാങ്കണത്തിൽ നിന്ന് ഒാടിപ്പോയവനാണെ ങ്കിലും പൊറുക്കപ്പെടും എന്ന് അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞ ത്  ഇബ്നുമസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് അബൂദാവൂദും തിർമുദിയും ഹാ കിമും നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.
أَسْتَغْفِرُ اللَّهَ الْعَظِيمَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ
ഞാൻ അല്ലാഹുവിനോടു പാപമോചനം തേടുന്നു. എന്നെന്നും ജീ വിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവ ല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. ഞാൻ അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.
തശഹ്ഹുദിനു ശേഷം ചൊല്ലുവാൻ താഴെ വരുന്ന ദുആ അ് അല്ലാഹുവിന്റെ റസൂൽ ‎ﷺ  പഠിപ്പിച്ചിരുന്നുവെന്ന് ഇബ്നുമസ്ഉൗ ദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് അബൂദാവൂദും ഹാകിമും മറ്റും നിവേദനം ചെയ്യു ന്ന ഹദീഥിലുണ്ട്.  
اللَّهُمَّ أَلِّفْ بَيْنَ قُلُوبِنَا وَأَصْلِحْ ذَاتَ بَيْنِنَا وَاهْدِنَا سُبُلَ السَّلاَمِ وَنَجِّنَا مِنَ الظُّلُمَاتِ إِلَي النُّورِ وَجَنِّبْنَا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَبَارِكْ لَنَا فِي أَسْمَاعِنَا وَأَبْصَارِنَا وَقُلُوبِنَا وَأَزْوَاجِنَا وَذُرِّيَّاتِنَا وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ وَاجْعَلْنَا شَاكِرِينَ لِنِعْمَتِكَ مُثْنِينَ بِهَا قَابِلِيهَا وَأَتِمَّهَا عَلَيْنَا
അല്ലാഹുവേ നീ ഞങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ ഇണ ക്കമുണ്ടാക്കേണമേ. ഞങ്ങൾക്കിടയിലുള്ള (പിണക്കങ്ങളിൽ) നീ ഇ സ്വ്ലാഹ് ഉണ്ടാക്കേണമേ. 
സമാധാനത്തിന്റെ വഴികളെ നീ ഞങ്ങൾക്ക് കനിയേണ മേ. അന്ധകാരങ്ങളിൽനിന്ന് വെളിച്ചത്തിലേക്ക് നീ ഞങ്ങളെ നയി ക്കേണമേ. 
പരസ്യമായതും രഹസ്യമായതുമായ നീച വൃത്തികളെ നീ ഞങ്ങളിൽനിന്ന് അകറ്റേണമേ. 
ഞങ്ങളുടെ കേൾവിയിലും കാഴ്ചയിലും ഹൃദയങ്ങളിലും ഇണകളിലും സന്തതികളിലും നീ ഞങ്ങൾക്ക് അനുഗ്രഹമരുളേ ണമേ.  
ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണ ചൊരിയുന്നവനു മാകുന്നു.
നിന്റെ അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കുന്നവരും അ തിനെ സ്വീകരിച്ചു പുകഴ്ത്തുന്നവരുമാക്കേണമേ. അതു ഞങ്ങൾ ക്ക് നീ പൂർത്തീകരിച്ചു നൽകേണമേ. 
ഒരാൾ വുദ്വൂഅ് ചെയ്ത്, അതിൽനിന്ന് വിരമിച്ച ശേഷം താഴെ വരുന്ന ദിക്ർ ചൊല്ലിയാൽ അയാൾക്ക് സ്വർഗത്തിന്റെ എട്ടു കവാടങ്ങളും തുറക്കപ്പെടുമെന്നും താൻ ഉദ്ദേശിക്കുന്ന കവാ ടത്തിലൂടെ അയാൾക്ക് അതിൽ പ്രവേശിക്കാവുന്നതാണെന്നും തിരുനബി ‎ﷺ  അരുളിയതായി ഇമാം തിർമുദി നിവേദനം ചെയ്ത ഹദീഥിലുണ്ട്. 
أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ وَاجْعَلْنِي مِنْ الْمُتَطَهِّرِينَ
അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ ഏകനും യാതൊരു പങ്കുകാരു മില്ലാത്തവനുമാണ്. നിശ്ചയം, മുഹമ്മദ്ൃ അവന്റെ ദാസനും ദൂ തനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ ധാ രാളമായി പശ്ചാത്തപിക്കുന്നവരിൽ എന്നെ നീ ആക്കേണമേ. ശു ചിത്വം പാലിക്കുന്നവരിലും എന്നെ നീ ആക്കേണമേ.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts