തന്റെ പുണ്യവും ഒൗദാര്യവും അനുഗ്രഹവും ദാനവും സൃഷ്ടികൾക്കെല്ലാം വിശാലമാക്കിയവനാണ് അൽബർറ്.
ഇബ്നുമൻള്വൂർജ പറഞ്ഞു: അല്ലാഹുവിന്റെ വിശേഷണ ങ്ങളിൽ അൽബർറ് എന്നാൽ അൽഅത്വൂഫ്(മൃദുലതയുള്ളവൻ), അർറഹീം(കരുണചൊരിയുന്നവൻ), അൽലത്വീഫ്(ആർദ്രത കാണി ക്കുന്നവൻ), അൽകരീം(അത്യുദാരൻ) എന്നിവയുടെ ആശയങ്ങ ളാണ്. ഇബ്നുൽഅഥീർജ പറഞ്ഞു: അല്ലാഹുവിന്റെ നാമങ്ങ ളിൽ അൽബർറ് ഉണ്ട്. അൽബാർറ് ഇല്ല. തന്റെ പുണ്യം കൊണ്ടും മൃദുല പെരുമാറ്റം കൊണ്ടും തന്റെ ദാസന്മാരോട് ആർദ്രതയുള്ള വനാണ് അൽബർറ്.
അല്ലാഹുവിന്റെ ബിർറ്(ഒൗദാര്യം) രണ്ടു നിലക്കാണ്.
ഒന്ന്: ആദം സന്തതികൾക്ക് ആകമാനമുള്ള ആദരവ്. പ്രസ്തുത ആദരവിനെ കുറിച്ച് അല്ലാഹു പറഞ്ഞു:
۞ وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا (الإسراء: ٧٠)
തീർച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലി ലും കരയിലും അവരെ നാം വാഹനത്തിൽ കയറ്റുകയും, വിശിഷ്ട മായ വസ്തുക്കളിൽനിന്ന് നാം അവർക്കു ഉപജീവനം നൽകുക യും, നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക് നാം സ വിശേഷമായ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു. (വി. ക്വു. 17: 70)
രണ്ട്: സത്യദീനിലേക്കുള്ള ഹിദായത്തും പുണ്യത്തിലേക്കു ള്ള തൗഫീക്വും അതിനെ തുടർന്ന് അല്ലാഹുവിൽനിന്നുള്ള ഇഹ പര സൗഭാഗ്യവും. ഇത് പുണ്യാളന്മാർക്ക് മാത്രമുള്ള അനുഗ്രഹമാണ്. അല്ലാഹു പറഞ്ഞു:
إِنَّ الْأَبْرَارَ لَفِي نَعِيمٍ (المطففين: ٢٢)
തീർച്ചയായും സുകൃതവാന്മാർ സുഖാനുഭവത്തിൽ തന്നെയായിരിക്കും. (വി. ക്വു. 83: 22)
അവർക്ക് എളുപ്പം ഉദ്ദേശിക്കുക, ഞെരുക്കം ഉദ്ദേശിക്കാതി രിക്കുക, ചെറിയ കർമ്മം പോലും സ്വീകരിക്കുക, അതിന് അതിമ ഹത്തായ പ്രതിഫലം നൽകുക, അവരുടെ ധാരാളമായ തെറ്റുക ളിൽ മാപ്പേകുക, അവരുടെ തെറ്റുകുറ്റങ്ങൾ മുഴുവനിലും അവ രെ പിടികൂടാതിരിക്കുക, പുണ്യത്തിന് പത്തിരട്ടി പ്രതിഫലം നൽ കുക, പ്രതിഫലം ഇരട്ടിപ്പിക്കുക, തിന്മക്കു തുല്യമായ പ്രതിഫലം മാ ത്രം നൽകുക, നന്മ വിചാരിച്ചാൽ അതൊരു പുണ്യമായി രേഖ പ്പെടുത്തുക, തിന്മ വിചാരിച്ചാൽ അത് രേഖപ്പെടുത്താതിരിക്കുക തുടങ്ങിയുള്ളതെല്ലാം അല്ലാഹുവിന്റെ ബിർറ് ആണ്.
വിശുദ്ധക്വുർആനിൽ ഒരു തവണയാണ് അൽബർറ് എന്ന തിരുനാമം വന്നത്. പുണ്യാളന്മാർക്ക് മാത്രമായി അല്ലാഹു അരുളുന്ന അനുഗ്രഹത്തെ കുറിച്ച് ഉണർത്തിയ ശേഷമാണ് പ്ര സ്തുത നാമം വന്നിരിക്കുന്നത്. അല്ലാഹു പറയുന്നതു നോക്കൂ:
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَاءَلُونَ ﴿٢٥﴾ قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ ﴿٢٦﴾ فَمَنَّ اللَّهُ عَلَيْنَا وَوَقَانَا عَذَابَ السَّمُومِ ﴿٢٧﴾ إِنَّا كُنَّا مِن قَبْلُ نَدْعُوهُ ۖ إِنَّهُ هُوَ الْبَرُّ الرَّحِيمُ ﴿٢٨﴾ (الطور: ٢٥-٢٨)
പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരിൽ ചിലർ ചിലരെ അ ഭിമുഖീകരിക്കും. അവർ പറയും: തീർച്ചയായും നാം മുമ്പ് നമ്മു ടെ കുടുംബത്തിലായിരിക്കുമ്പോൾ ഭയഭക്തിയുള്ളവരായിരുന്നു അതിനാൽ അല്ലാഹു നമുക്ക് അനുഗ്രഹം നൽകുകയും, രോമ കൂപങ്ങളിൽ തുളച്ചു കയറുന്ന നരകാഗ്നിയുടെ ശിക്ഷയിൽ നി ന്ന് അവൻ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു. തീർച്ചയാ യും നാം മുമ്പേ അവനോടു പ്രാർത്ഥിക്കുന്നവരായിരുന്നു. തീർ ച്ചയായും അവൻ തന്നെയാകുന്നു ഒൗദാര്യവാനും കരുണാനി ധിയും. (വി. ക്വു. 52: 25 28)
അബ്ദുൽ ജബ്ബാർ അബ്ദുല്ല