الوَدُودُ (അൽവദൂദ്)

THADHKIRAH

സുന്ദരമായ വിശേഷണങ്ങളും വിശാലമായ ദൃഷ്ഠാന്തങ്ങ ളും ഒളിഞ്ഞതും തെളിഞ്ഞതുമായ അനുഗ്രഹങ്ങളും ഉള്ളതിനാൽ പടപ്പുകൾക്ക് ഏറെ ഇഷ്ടപ്പെട്ടവനും തങ്ങളുടെ ഹൃദയം നിറയെ സ്നേഹമുള്ളവനുമാണ് അൽവദൂദ്. തന്റെ ഒൗലിയാക്കളേയും തെ രഞ്ഞെടുത്ത ദാസന്മാരേയും ഇഷ്ടപ്പെടുകയും ഇഷ്ടം അവരിൽ ക നിയുകയും ഇതരരിൽ അവരോടുള്ള ഇഷ്ടം ജനിപ്പിക്കുകയും ചെ യ്യുന്നവനുമാണ് അൽവദൂദ്.
അൽവിദ്ദ്, അൽമവദ്ദത്ത്, അൽഹുബ്ബ്, അൽമഹബ്ബത്ത് എന്നീ പദങ്ങൾ ആശയത്തിൽ തുല്യമാണ്.
അൽവദൂദ് എന്ന നാമത്തിന് രണ്ടു തേട്ടങ്ങളുണ്ട്:
ഒന്ന്: അല്ലാഹു അവന്റെ ഒൗലിയാക്കളേയും ഇഷ്ടദാ സന്മാരേയും സ്നേഹിക്കുന്നവനും ഇഷ്ടപ്പെടുന്നവനുമാണ്.
രണ്ട്: അല്ലാഹുവിനെ ദാസന്മാർ സ്നേഹിക്കുകയും ഇ ഷ്ടപ്പെടുകയും ചെയ്യുന്നു.
വിശുദ്ധ ക്വുർആനിൽ രണ്ടു സ്ഥലങ്ങളിൽ ഇൗ നാമം വ ന്നിട്ടുണ്ട്.

إِنَّ رَبِّي رَحِيمٌ وَدُودٌ   (هود: ٩٠)  وَهُوَ الْغَفُورُ الْوَدُودُ  (البروج: ١٤)

അല്ലാഹുവിന്റെ ഇഷ്ടവും പൊരുത്തവും വന്നിറങ്ങുന്ന ദാസന്മാരിൽ ഉൾപ്പെടുവാൻ ശ്രമിക്കുക. അത്തരം ഭാഗ്യവാന്മാർ ആരെന്നറിയിക്കുന്ന ഏതാനും വിശുദ്ധ വചനങ്ങൾ:

إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ  (البقرة: ١٩٥)

…നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുകതന്നെ ചെയ്യും. (വി. ക്വു. 2: 195)

إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ  (البقرة: ٢٢٢)

…തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു. (വി. ക്വു. 2: 222)

فَإِنَّ اللَّهَ يُحِبُّ الْمُتَّقِينَ  (آل عمران: ٧٦)

…തീർച്ചയായും അല്ലാഹു ധർമ്മനിഷ്ഠപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (വി. ക്വു. 3: 76)

وَاللَّهُ يُحِبُّ الصَّابِرِينَ  (آل عمران: ١٤٦)

… അല്ലാഹു ക്ഷമാലുക്കളെ ഇഷ്ടപ്പെടുന്നു. (വി. ക്വു. 3: 146)

إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ   (آل عمران: ١٥٩)

… .. നിശ്ചയം അല്ലാഹു ഭരമേൽപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (വി. ക്വു. 3: 159)

إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ  (المائدة: ٤٢)

… നിശ്ചയം അല്ലാഹു നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (വി. ക്വു. 5: 42)

إِنَّ اللَّهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنْيَانٌ مَّرْصُوصٌ  (الصف: ٤)

(കല്ലുകൾ) സുദൃഢമായി സംയോജിപ്പിച്ച ഒരു മതിൽ പോലെ അ ണി ചേർന്നുകൊണ്ട് തന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു. (വി. ക്വു. 61: 4)

قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ    (آل عمران: ٣١)

(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുക… ..  (വി. ക്വു. 3: 31)

അല്ലാഹുവിന്റെ ഇഷ്ടവും പൊരുത്തവും നഷ്ടപ്പെടുത്തുന്ന പ്രവണതകളെ കയ്യൊഴിക്കുക. അവൻ ഇഷ്ടപ്പെടാത്തവരിൽ അ കപ്പെടാതിരിക്കുക. അത്തരക്കാർ ആരെന്നറിയിക്കുന്ന ഏതാനും വിശുദ്ധ വചനങ്ങൾ:

إِنَّهُ لَا يُحِبُّ الْكَافِرِينَ  (الروم: ٤٥)

…..നിശ്ചയം അവൻ(അല്ലാഹു) സത്യനിഷേധികളെ ഇഷ്ടപ്പെടുന്നതല്ല. (വി. ക്വു. 30: 45)

 وَاللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ   (البقرة: ٢٧٦)

…യാതൊരു നന്ദികെട്ട ദുർവൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. (വി. ക്വു. 2: 276)

إِنَّهُ لَا يُحِبُّ الْمُسْرِفِينَ   (الأعراف: ٣١)

…നിശ്ചയം അവൻ(അല്ലാഹു) ദുർവ്യയം ചെയ്യുന്നവരെ ഇഷ്ടപ്പെ ടുന്നതല്ല.. (വി. ക്വു. 7: 31)

إِنَّ اللَّهَ لَا يُحِبُّ الْخَائِنِينَ  (الأنفال: ٥٨)

…നിശ്ചയം അല്ലാഹു വഞ്ചിക്കുന്നവരെ ഇഷ്ടപ്പെടുന്നതല്ല… (വി. ക്വു. 8: 58)

إِنَّ اللَّهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًا (النساء: ١٠٧)

…മഹാവഞ്ചകനും അധർമ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല. (വി. ക്വു. 4: 107)

 إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ  (البقرة: ١٩٠)

…നിശ്ചയം അവൻ(അല്ലാഹു) പരിധിവിട്ടു പ്രവർത്തിക്കുന്നവരെ ഇഷ്ടപ്പെടുന്നതല്ല.പ (വി. ക്വു. 2: 190)

 إِنَّهُ لَا يُحِبُّ الْمُسْتَكْبِرِينَ  (النحل: ٢٣)

…നിശ്ചയം അവൻ(അല്ലാഹു) അഹങ്കരിക്കുന്നവരെ ഇഷ്ടപ്പെടുന്നതല്ല. (വി. ക്വു. 16: 23)

 إِنَّ اللَّهَ لَا يُحِبُّ الْفَرِحِينَ  (القصص: ٧٦)

…നിശ്ചയം അല്ലാഹു നിഗളിക്കുന്നവരെ ഇഷ്ടപ്പെടുന്നതല്ല. (വി. ക്വു. 28: 76)

إِنَّ اللَّهَ لَا يُحِبُّ الْمُفْسِدِينَ (القصص: ٧٧)

…നിശ്ചയം അല്ലാഹു കുഴപ്പം വിതക്കുന്നവരെ ഇഷ്ടപ്പെടുന്നതല്ല. (വി. ക്വു. 28: 77)

إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ  (لقمان: ١٨)

… ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.  (വി. ക്വു. 31: 18)

إِنَّهُ لَا يُحِبُّ الظَّالِمِينَ  (الشورى:٤٠)

…നിശ്ചയം അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല. (വി. ക്വു.42:40)

ഒരു ദുആഅ്
അല്ലാഹുവിന്റെ റസൂലി ‎ﷺ  നോട് ചൊല്ലുവാൻ അല്ലാഹു കൽപിച്ചതായ വചനങ്ങൾ മുആദ് ഇബ്നുജബലിൽനിന്നുള്ള നിവേദനത്തിൽ ഇപ്രകാരമാണുള്ളത്:

اللَّهُمَّ إِنِّى أَسْأَلُكَ فِعْلَ الْخَيْرَاتِ ، وَتَرْكَ الْمُنْكَرَاتِ ، وَحُبَّ الْمَسَاكِينِ، وَأَنْ تَغْفِرَ لِى وَتَرْحَمَنِى، وَإِذَا أَرَدْتَ فِتْنَةَ قَوْمٍ فَتَوَفَّنِى غَيْرَ مَفْتُونٍ، أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَحُبَّ عَمَلٍ يُقَرِّبُ إِلَى حُبِّكَ

അല്ലാഹുവേ, നന്മകൾ പ്രവർത്തിക്കലും തിന്മകൾ വെടിയലും സാധുക്കളോടുള്ള സ്നേഹവും ഞാൻ നിന്നോടു യാചിക്കുന്നു. നീ എന്നോടു പൊറുക്കുവാനും കരുണകാണിക്കുവാനും (ഞാൻ നിന്നോടു തേടുന്നു.) ജനങ്ങളിൽ നീ വല്ല പരീക്ഷണവും ഉദ്ദേശിക്കുകയാണെങ്കിൽ പരീക്ഷണത്തിന് വിധേയനാക്കപ്പെടാ ത്തവിധം നീ എന്നെ (മരണത്തിലൂടെ) പിടികൂടേണമേ. നിന്റെ സ്നേഹവും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും നിന്റെ സ്നേഹത്തിലേക്ക് അടുപ്പിക്കുന്ന കർമ്മത്തോടുള്ള സ്നേഹവും ഞാൻ നിന്നോട് തേടുന്നു

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts