ഹുക്മും ആധിപത്യവും തീരുമാനവും ആർക്കാണോ അ വനാണ് അൽഹകം. അവനാകുന്നു കാര്യങ്ങൾ വിധിക്കുന്നവ നും ആസൂത്രണം ചെയ്യുന്നവനും കൈകാര്യകർതൃത്വം നിർവ്വ ഹിക്കുന്നവനും. അവനോടാകുന്നു വധിതീർപ്പിനു തേടൽ.
أَفَغَيْرَ اللَّهِ أَبْتَغِي حَكَمًا (الأنعام: ١١٤)
(പറയുക:) അപ്പോൾ വിധികർത്താവായി ഞാൻ അന്വേഷിക്കേണ്ടത് അല്ലാഹു അല്ലാത്തവരെയാണോ?… .. (വി. ക്വു. 6: 114)
അൽഹുകും എന്ന പദത്തിന്റെ അടിസ്ഥാന ആശയം അ ന്യായവും അനീതിയും തടയുക എന്നതും നീതിയും നന്മയും പ്രചരിപ്പിക്കുക എന്നതുമാണ്.
വിശുദ്ധ ക്വുർആനിൽ ഒരു തവണ ഹകം എന്ന നാമം വന്നിട്ടുണ്ട്. പ്രസ്തുത വചനമാണ് ഉപരിയിൽ നൽകിയത്.
അല്ലാഹുവിന് അൽഹകം എന്ന നാമമുള്ളതായി ഹദീ ഥിലും വന്നിട്ടുണ്ട്. അബൂശുറയ്ഹി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
أنه كان يُكْنَى أَبا الْحَكَمُ، فقال له النبي ﷺ : إِنّ الله هُوَ الْحَكَمْ وَإِلَيْهِ الْحُكْمُ. فقالَ: إِنّ قَوْمِي إِذَا اخْتَلَفُوا في شَيْءِ أَتُوْنِي فَحَكَمْتُ بَيْنَهُمْ فَرَضِيَ كِلاَ الْفَرِيقَيْنِ, فَقَالَ: مَا أَحْسَنَ هَذَا فَمَا لَكَ مِنَ الْوَلَدِ؟. قلت: شُرَيْحٌ وَمُسْلِمٌ وَعَبْدُ الله. قالَ: فَمنْ أَكْبَرُهُمْ؟. قلت: شُرَيْحٌ قالَ: فأَنْتَ أَبُو شُرَيْحِ
അദ്ദേഹം അൺബുൽഹകം എന്ന വിളിപ്പേരു കൊണ്ട് വിളിക്കപ്പെടാറുണ്ടായിരുന്നു. അപ്പോൾ നബി ﷺ അദ്ദേഹത്തോടു പറഞ്ഞു: നിശ്ചയം, അല്ലാഹുവാണ് അൽഹകം(വിധികർത്താവ്). അവനിലേ ക്കു മാത്രമാണ് വിധിതേടേണ്ടത്. അപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ ഗോത്രം വല്ല വിഷയത്തിലും അഭിപ്രായവ്യത്യാസത്തിലാ യാൽ അവർ എന്റെ അടുത്തേക്കുവരും. അങ്ങിനെ ഞാൻ അ വർക്കിടയിൽ വിധിതീർപ്പുണ്ടാക്കും. അതോടെ രണ്ടു കൂട്ടരും തൃ പ്തരാകും. അപ്പോൾ തിരുമേനി ﷺ പറഞ്ഞു: ഇത് (സ്വുൽഹുണ്ടാ ക്കൽ) എത്ര നല്ലത്! താങ്കൾക്ക് എത്ര മക്കളുണ്ട്? ഞാൻ പറ ഞ്ഞു: ശുറയ്ഹ്, മുസ്ലിം, അബ്ദുല്ല. തിരുമേനി ﷺ പറഞ്ഞു: അവ രിൽ മൂത്തവൻ ആരാണ്? ഞാൻ പറഞ്ഞു: ശുറയ്ഹ് ആണ്. തിരുമേനി ﷺ പറഞ്ഞു: എങ്കിൽ താങ്കൾ അബൂശുറയ്ഹ് ആണ്.
സൃഷ്ടികളിൽ അല്ലാഹുവിന്റെ ഹുകും രണ്ടു നിലക്കാണ്.
ഒന്ന്: കൗനിയ്യായ ഹുകും. (പ്രാപഞ്ചികമായ നിയന്ത്രണവും തീരുമാനവും.) പ്രസ്തുത വിധിയെ കുറിച്ചുള്ള പരാമർശത്തിലാണ് താഴെ വരുന്ന ആയത്ത്:
قَالَ رَبِّ احْكُم بِالْحَقِّ ۗ وَرَبُّنَا الرَّحْمَٰنُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ ﴿١١٢﴾ (الأنبياء: ١١٢)
അദ്ദേഹം (നബി) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ യാഥാർത്ഥ്യ മനുസരിച്ചു വിധികൽപിക്കേണമേ. നമ്മുടെ രക്ഷിതാവ് പരമകാരു ണികനും നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതിനെതിരിൽ സഹായമർ ത്ഥിക്കപ്പെടാവുന്നവനുമത്രെ. (വി. ക്വു. 21: 112)
രണ്ട്: ശറഇയ്യായ ഹുകും. (മതപരമായ വിധിയും തീരുമാനവും) ഇൗ വിധിയെ കുറിച്ചുള്ള പരാമർശത്തിലാണ് താഴെ വരു ന്ന ആയത്ത്:
وَمَا اخْتَلَفْتُمْ فِيهِ مِن شَيْءٍ فَحُكْمُهُ إِلَى اللَّهِ ۚ (الشورى: ١٠)
നിങ്ങൾ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏതു കാര്യത്തിലാവട്ടെ അതിൽ തീർപ്പുകൽപിക്കാനുള്ള അവകാശം അല്ലാഹുവി ന്നാകുന്നു… (വി. ക്വു. 42: 10)
അഥവാ മതപരമായ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസത്തി ലായാൽ അല്ലാഹുവിലേക്ക് അഥവാ അവന്റെ ദീനിലേക്ക് ഹുകും (വിധി) തേടുക.
അൽഹകം എന്ന അർത്ഥത്തിലാണ് അൽഹാകിം എന്ന നാമം. വിശുദ്ധക്വുർആനിൽ അഞ്ച് സ്ഥലങ്ങളിൽ ബഹുവചന രൂ പത്തിൽ പ്രസ്തുത നാമം വന്നിട്ടുണ്ട്.
وَهُوَ خَيْرُ الْحَاكِمِينَ (الأعراف: ٨٧ ، يونس: ١٠٩ ، يوسف: ٨٠)
وَأَنتَ أَحْكَمُ الْحَاكِمِينَ (هود: ٤٥) أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ (التين: ٨)
ഏതാനും ദുആഉകൾ
أَنتَ تَحْكُمُ بَيْنَ عِبَادِكَ فِي مَا كَانُوا فِيهِ يَخْتَلِفُونَ ﴿٤٦﴾ (الزمر: ٤٦)
ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും, അദൃശ്യവും ദൃശ്യവും അറിയുന്നവനുമായ അല്ലാഹുവേ, നിന്റെ ദാസന്മാർക്കിട യിൽ അവർ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തിൽ നീ തന്നെയാണ് വിധി കൽപിക്കുന്നത്. (വി. ക്വു. 39: 46)
നബി ﷺ രാത്രി എഴുന്നേറ്റാൽ നമസ്കാരം ആരംഭിച്ചിരു ന്നത് ഇൗ ദുആ ചൊല്ലിക്കൊണ്ടായിരുന്നുവെന്ന് ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു:
اللَّهُمَّ رَبَّ جِبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَي صِرَاطٍ مُسْتَقِيمٍ.
ജിബ്രീലിന്റേയും മീക്കാഇൗലിന്റേയും ഇസ്റാഫീലിന്റേയും റബ്ബായ, വാനങ്ങളുടേയും ഭൂമിയുടേയും സൃഷ്ടാവായ, അദൃശ്യവും ദൃശ്യ വും അറിയുന്നവനായ അല്ലാഹുവേ, നീ നിന്റെ ദാസന്മാർ അഭി പ്രായ വ്യത്യാസത്തിലായ വിഷയങ്ങളിൽ വിധിക്കുന്നവനാണ്. നി ന്റെ തീരുമാനത്താൽ, സത്യത്തിന്റെ വിഷയത്തിൽ അഭിപ്രായ വ്യ ത്യാസത്തിലകപ്പെട്ടതിൽ നീ എനിക്കു നേർവഴി കാണിക്കേണമേ. നിശ്ചയം നീ ഉദ്ദേശിക്കുന്നവരെ നീ നേർവഴി കാണിക്കുന്നു.
അബ്ദുൽ ജബ്ബാർ അബ്ദുല്ല