ഇല്ലായ്മക്ക് ശേഷം എല്ലാ വസ്തുക്കൾക്കും ഉൺമയും സൃ ഷ്ടിപ്പും നൽകിയവൻ എന്നതാണ് അൽഖാലിക്വ് അർത്ഥമാക്കുന്ന ത്. എണ്ണത്തിലും വണ്ണത്തിലും സൃഷ്ടിപ്പിൽ പുതുമകാണിക്കുന്നവൻ എന്നും താനുദ്ദേശിക്കുന്നത് ഉദ്ദേശിക്കും വിധം സൃഷ്ടിക്കുന്നവൻ എന്നുമാണ് അൽഖല്ലാക്വ് അർത്ഥമാക്കുന്നത്.
വിശുദ്ധ ക്വുർആനിൽ പതിനൊന്ന് സ്ഥലങ്ങളിൽ അൽ ഖാലിക്വ് എന്ന നാമം വന്നിട്ടുണ്ട്.
هُوَ اللَّهُ الْخَالِقُ (الحشر: ٢٤)
ക്വുർആനിൽ രണ്ടു സ്ഥലങ്ങളിൽ അൽഖല്ലാക്വ് എന്ന നാ മവും വന്നിട്ടുണ്ട്.
هُوَ الْخَلَّاقُ الْعَلِيمُ ﴿٨٦﴾ (الحجر: ٨٦) وَهُوَ الْخَلَّاقُ الْعَلِيمُ (يس: ٨١)
അഹ്സനുൽഖാലിക്വീൻ എന്ന് ബഹുവചന രൂപത്തിൽ ര ണ്ടുതവണ വന്നിട്ടുണ്ട്.
فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ ﴿١٤﴾ (المؤمنون: ١٤) وَتَذَرُونَ أَحْسَنَ الْخَالِقِينَ ﴿١٢٥﴾ (الصافات: ١٢٥)
ഖൽക്വ് എന്നു പറയപ്പെട്ടാൽ അതുകൊണ്ട് രണ്ടു കാര്യ ങ്ങൾ ഉദ്ദേശിക്കപ്പെടും:
ഒന്ന്: മുൻമാതൃകയില്ലാതെ പടക്കുകയും ഉണ്മപകരു കയും ചെയ്യൽ. ഇൗ അർത്ഥം വരുന്ന പ്രയോഗങ്ങളാണ് താഴെ വരുന്ന വിശുദ്ധ വചനങ്ങൾ.
هَٰذَا خَلْقُ اللَّهِ فَأَرُونِي مَاذَا خَلَقَ الَّذِينَ مِن دُونِهِ ۚ (لقمان: ١١)
“ഇതൊക്കെ അല്ലാഹുവിന്റെ സൃഷ്ടിയാകുന്നു. എന്നാൽ അവന്നു പുറമെയുള്ളവർ സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്നു നിങ്ങൾ എനിക്കു കാണിച്ചുതരൂ… ” (വി. ക്വു. 31: 11)
രണ്ട്: തയ്യാറാക്കുക, നിർണയിക്കുക, രൂപം നൽകുക. സൂറത്തുൽമുഅ്മിനൂനിലെ പതിനാലാം വചനം ഇൗ അർത്ഥത്തി ലാണെന്നു പറയപ്പെട്ടിട്ടുണ്ട്.
فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ ﴿١٤﴾ (المؤمنون: ١٤)
അല്ലാഹുവാകുന്നു അൽഖ്വാലിക്വ്. എല്ലാ വസ്തുക്കളേയും അവൻ മാത്രമാണു പടച്ചത്.
اللَّهُ خَالِقُ كُلِّ شَيْءٍ ۖ (الزمر: ٦٢)
“അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്…” (വി.ക്വു.39: 62)
അൽഖ്വാലിക്വായ അല്ലാഹു അവനുദ്ദേശിക്കുന്നത് അവ നുദ്ദേശിക്കും വിധം പടച്ചവനും പടക്കുന്നവനുമാണ്.
وَاللَّهُ خَلَقَ كُلَّ دَابَّةٍ مِّن مَّاءٍ ۖ فَمِنْهُم مَّن يَمْشِي عَلَىٰ بَطْنِهِ وَمِنْهُم مَّن يَمْشِي عَلَىٰ رِجْلَيْنِ وَمِنْهُم مَّن يَمْشِي عَلَىٰ أَرْبَعٍ ۚ يَخْلُقُ اللَّهُ مَا يَشَاءُ ۚ (النور: ٤٥)
“എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തിൽ നിന്നു സൃഷ്ടിച്ചിരി ക്കുന്നു. അവരുടെകൂട്ടത്തിൽ ഉദരത്തിന്മേൽ ഇഴഞ്ഞു നടക്കുന്ന വയുണ്ട്. രണ്ടുകാലിൽ നടക്കുന്നവരും അവരിലുണ്ട്. നാലുകാ ലിൽ നടക്കുന്നവയും അവയിലുണ്ട്. അല്ലാഹു താൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു…” (വി. ക്വു. 24: 45)
وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ ۗ (القصص: ٦٨)
“നിന്റെ രക്ഷിതാവ് താൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത് ) തെരഞ്ഞെടുക്കുകയും ചെയ്യുന്നു…” (വി. ക്വു. 28: 68)
അതിനാൽ ഖാലിക്വായ അവൻ മാത്രമാണ് ആരാധ്യൻ. ആരാധനകൾ മുഴുവനും അവനുമാത്രമാണ്. ഒരിക്കലും അവ നിൽ യാതൊന്നും പങ്കുചേർക്കപ്പെടുവാൻ പാടില്ല.
ذَٰلِكُمُ اللَّهُ رَبُّكُمْ ۖ لَا إِلَٰهَ إِلَّا هُوَ ۖ خَالِقُ كُلِّ شَيْءٍ فَاعْبُدُوهُ ۚ (الأنعام: ١٠٢)
“അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ഇലാഹുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവൻ. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക…” (വി. ക്വു. 6: 102)
ذَٰلِكُمُ اللَّهُ رَبُّكُمْ خَالِقُ كُلِّ شَيْءٍ لَّا إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ ﴿٦٢﴾ (غافر: ٦٢)
“അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെ യും സൃഷ്ടികർത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ഇലാഹുമില്ല. എന്നിരിക്കെ നിങ്ങളെങ്ങനെയാണ് (സന്മാർഗത്തിൽ നിന്ന്) തെറ്റിക്കപ്പെടുന്നത്?” (വി. ക്വു. 40: 62)
അല്ലാഹുവല്ലാതെ മറ്റൊരു ഖ്വാലിക്വുമില്ല. മറ്റൊരു സ്രഷ്ടാവും അന്നദാതാവുമില്ലെന്നത് എല്ലാവരും സമ്മതിക്കുന്നു. എ ന്നിട്ടും മനുഷ്യമക്കൾ അല്ലാഹുവിൽനിന്ന് തെറ്റിക്കപ്പെടുന്നു. അല്ലാഹു പറയുന്നതു നോക്കൂ:
يَا أَيُّهَا النَّاسُ اذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ ۚ هَلْ مِنْ خَالِقٍ غَيْرُ اللَّهِ يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ ۚ لَا إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ ﴿٣﴾ (فاطر: ٣)
“മനുഷ്യരേ, അല്ലാഹു നിങ്ങൾക്കു ചെയ്ത അനുഗ്രഹം നിങ്ങൾ ഒാർമിക്കുക. ആകാശത്തു നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ഉപജീവനം നൽകാൻ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ഇലാഹുമില്ല. അപ്പോൾ നിങ്ങൾ എങ്ങ നെയാണ് തെറ്റിക്കപ്പെടുന്നത്?” (വി. ക്വു. 35: 3)
സ്രഷ്ടാവും സൃഷ്ടികളും ഒരിക്കലും തുല്യരാവുകയില്ല. അത് അല്ലാഹുവിൽനിന്നുള്ള പ്രഖ്യാപനമാണ്.
أَفَمَن يَخْلُقُ كَمَن لَّا يَخْلُقُ ۗ أَفَلَا تَذَكَّرُونَ ﴿١٧﴾ (النحل: ١٧)
“അപ്പോൾ, സൃഷ്ടിക്കുന്നവൻ സൃഷ്ടിക്കാത്തവരെപ്പോലെയാണോ? നിങ്ങളെന്താണ് ആലോചിച്ചു മനസ്സിലാക്കാത്തത്?” (വി. ക്വു. 16: 17)
അല്ലാഹു ഒഴികെയുള്ളതെല്ലാം സൃഷ്ടികളാണ്. അവരാകട്ടെ യാതൊന്നും പടച്ചിട്ടില്ല. അതിനാൽ അവരാരും പ്രാർത്ഥന അർഹിക്കുന്നേയില്ല.
وَالَّذِينَ يَدْعُونَ مِن دُونِ اللَّهِ لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ ﴿٢٠﴾ أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴿٢١﴾ (النحل:٢٠، ٢١)
“അല്ലാഹുവിന് പുറമെ അവർ ആരെയൊക്കെ വിളിച്ചു പ്രാർത്ഥി ച്ചു കൊണ്ടിരിക്കുന്നുവോ അവർ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്. അവർ (പ്രാർത്ഥിക്കപ്പെടുന്നവർ) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏതു സമയത്താണ് അ വർ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക എന്ന് അവർ അറിയുന്നുമില്ല.” (വി. ക്വു. 16: 20,21)
അല്ലാഹുവോടൊപ്പം പ്രാർത്ഥിക്കപെടുന്നവരും യാതൊ ന്നും പടച്ചിട്ടില്ല. പടക്കുകയുമില്ല. ഒരു ഇൗച്ചയെ പോലും സൃഷ്ടിക്കു വാൻ അവരെല്ലാം ഒരുമിച്ചുകൂടിയാലും അവർക്കാകില്ലെന്ന് വിശുദ്ധ ക്വുർആൻ പ്രഖ്യാപിക്കുന്നു. എന്നിട്ടും മനുഷ്യർ ദുർബലരായ പടപ്പുകളെ വിളിച്ചുതേടുന്നു. ഇൗ വിഷയത്തിൽ അല്ലാഹു പറയു ന്നതുനോക്കൂ:
يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ ۚ إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّهِ لَن يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ ۖ وَإِن يَسْلُبْهُمُ الذُّبَابُ شَيْئًا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ الطَّالِبُ وَالْمَطْلُوبُ ﴿٧٣﴾ (الحج: ٧٣)
“മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങൾ അ തു ശ്രദ്ധിച്ചു കേൾക്കുക. തീർച്ചയായും അല്ലാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവർ ഒരു ഇൗച്ചയെപ്പോലും സൃ ഷ്ടിക്കുകയില്ല; അതിന്നായി അവരെല്ലാവരും ഒത്തുചേർന്നാൽ പോലും. ഇൗച്ച അവരുടെ പക്കൽനിന്ന് വല്ലതും തട്ടിയെടുത്താൽ അതിന്റെ പക്കൽനിന്ന് അത് മോചിപ്പിച്ചെടുക്കുവാനും അവർക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബലർ തന്നെ.” (വി. ക്വു. 22: 73)
അല്ലാഹുവിൽ പങ്കുചേർക്കൽ മഹാപാപമണെന്ന് ഉണർത്തിയ തിരുനബി ﷺ അതിന്റെ കാരണവും ഉണർത്തിയിട്ടുണ്ട്. ഏ തു പാപമാണ് വലുതെന്ന ചോദ്യത്തിന് അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞ മറുപടി നോക്കൂ. അബ്ദുല്ലാഹ് ഇബ്നുമസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നി ന്നും നിവേദനം. അദ്ദേഹം പറഞ്ഞു. ഞാൻ ചോദിച്ചു:
يَا رَسُولَ اللَّهِ أَيُّ الذَّنْبِ أَعْظَمُ؟ قَالَ: أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ. قُلْتُ: ثُمَّ أَيُّ؟ قَالَ: أَنْ تَقْتُلَ وَلَدَكَ خَشْيَةَ أَنْ يَأْكُلَ مَعَكَ قُلْتُ: ثُمَّ أَيُّ؟ قَالَ: أَنْ تُزَانِيَ حَلِيلَةَ جَارِكَ.
“അല്ലാഹുവിന്റെ റസൂലേ, ഏതു പാപമാണ് ഏറ്റവും ഗൗരവമേറിയത്? തിരുമേനി ﷺ പറഞ്ഞു: നീ അല്ലാഹുവിന് – അവൻ നിന്നെ സൃഷ്ടിച്ചിരിക്കെ തുല്യനെ ഉണ്ടാക്കലാണ്. ഞാൻ ചോദിച്ചു: പിന്നെ ഏതാണ്? തിരുമേനി ﷺ പറഞ്ഞു: നിന്റെ കൂടെ തിന്നുമെന്നു ഭയ ന്ന് നീ നിന്റെ സന്താനത്തെ വധിക്കലാണ്. ഞാൻ ചോദിച്ചു: പി ന്നെ ഏതാണ്? തിരുമേനി ﷺ പറഞ്ഞു: നിന്റെ അയൽവാസിയുടെ ഭാര്യയെ നീ വ്യഭിചരിക്കലാണ്.” (ബുഖാരി, മുസ്ലിം)
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
أَنْ تَدْعُوَ للهِ نِدًّا وَهُوَ خَلَقَكَ
“അല്ലാഹു നിന്നെ സൃഷ്ടിച്ചിരിക്കെ നീ അവന് തുല്യനെ വിളിക്കലാണ്.” (ബുഖാരി)
സകരിയ്യാ (അ) യുടെ പ്രബോധന വിഷയമായി നബി ﷺ അറിയിച്ചത് ഇപ്രകാരമാണ്. അൽഹാരിഥ് അൽഅശ്അരി رَضِيَ اللَّهُ عَنْهُ യിൽനി ന്ന് നിവേദനം:
أَنَّ يَحْيَى بْنَ زَكَرِيَّا قَالَ لِقَومِهِ: وَإِنَّ اللَّهَ خَلَقَكُمْ وَرَزَقَكُمْ فَاعْبُدُوهُ وَلاَ تُشْرِكُوا بِهِ شَيْئاً
“യഹ്യാ ഇബ്നു സകരിയ്യാ (അ) തന്റെ ജനതയോട് പറഞ്ഞു: “തീർ ച്ചയായും അല്ലാഹു നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് ഉപജീവ നംനൽകുകയും ചെയ്തിരിക്കുന്നു. അതിനാൽ അവനെ(മാത്രം) നിങ്ങൾ ആരാധിക്കുക, അവനിൽ നിങ്ങൾ യാതൊന്നിനേയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക.” (മുസ്നദുഅഹ്മദ്, സ്വഹീഹു ഇബ്നിഖുസയ്മഃ, സ്വഹീഹു ഇബ്നി ഹി ബ്ബാൻ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
അല്ലാഹുവാകുന്നു അൽഖ്വാലിക്വ് എന്നിരിക്കെ അവ ന്റെ സൃഷ്ടിപ്പിനോട് സദൃശ്യരാകുന്നത് അവൻ വിരോധിച്ചു.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
قَالَ اللّهُ تعالى: وَمَنْ أَظْلَمُ مِمّنْ ذَهَبَ يَخْلُقُ كَـخَلْقِي ؟ فَلْيَخْلُقوا ذَرّةً ، أَوْ لِيَخْلُقُوا حَبّةً. أَوْ لِيَخْلُقُوا شَعِيرَةً
“അല്ലാഹു പറഞ്ഞിരിക്കുന്നു. എന്റെ സൃഷ്ടിപ്പുപോലെ സൃഷ്ടിക്കുവാൻ തുനിയുന്നവനേക്കാൾ വലിയ അക്രമി ആരുണ്ട്? എങ്കിൽ അവൻ പരമാണുവിനെ സൃഷ്ടിക്കട്ടെ. അല്ലെങ്കിൽ അവനൊരു ധാന്യമണി സൃഷ്ടിക്കട്ടെ. അതുമല്ലെങ്കിൽ ഒരു ബാർലി സൃഷ്ടിക്കട്ടെ.” (ബുഖാരി, മുസ്‌ലിം)
ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
ട്ടأَشَدّ النّاسِ عَذَاباً يَوْمَ الْقيَامَةِ, الّذِينَ يُضَاهِئونَ بِخَلْقِ اللّهِ
“അന്ത്യനാളിൽ അതികഠിനമായ ശിക്ഷയുള്ളത് അല്ലാഹുവിന്റെ സൃഷ്ടിപ്പിനോട് സദൃശ്യരാകുന്നവർക്കാണ്.” (ബുഖാരി, മുസ്‌ലിം)
ഒരു ദുആഅ്
നബി ﷺ സൂജൂദുചെയ്താൽ ഇപ്രകാരം പറയുമായിരുന്നു വെന്ന് അലിയ്യി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്നു:
اللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ سَجَدَ وَجْهِي لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ
“അല്ലാഹുവേ നിനക്കു ഞാൻ സുജൂദ് ചെയ്തു. നിന്നിൽ ഞാൻ വിശ്വസിച്ചു. നിനക്കു ഞാൻ സമർപ്പിച്ചു. എന്റെ മുഖം, അതിനെ സൃ ഷ്ടിക്കുകയും അതിന് രൂപം നൽകുകയും അതിന്റെ കണ്ണും കാ തും കീറുകയും ചെയ്തവനു സുജൂദ് ചെയ്തിരിക്കുന്നു. ഏറ്റ വും നല്ലസൃഷ്ടാവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു.
അബ്ദുൽ ജബ്ബാർ അബ്ദുല്ല