ശെയ്ഖ് അബ്ദുർറഹ്മാൻ അസ്സഅ്ദിജ പറഞ്ഞു: അ ഫ്വു കൊണ്ട്(പാപം മായ്ക്കൽകൊണ്ട്) അറിയപ്പെട്ടവനും അറിയ പ്പെട്ടുകൊണ്ടിരിക്കുന്നവനും സ്വഫ്ഹുകൊണ്ടും(മാപ്പേകൽ) മഗ്ഫി റത്തുകൊണ്ടും(പാപം മറക്കൽ) വിശേഷിപ്പിക്കപ്പെട്ടവനും വിശേഷി പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നവനുമാണ് അൽഅഫ്വും അൽഗഫൂ റും അൽഗഫ്ഫാറും ആയവൻ. എല്ലാവരും അല്ലാഹുവിന്റെ കാരുണ്യത്തിനും ഒൗദാര്യത്തിനും അത്യാവശ്യക്കാരെന്നപോലെ അ വന്റെ അഫ്വിനും മഗ്ഫിറത്തിനും അത്യാവശ്യക്കാരാണ്. (തഫ്സീറുസ്സഅ്ദി 3: 300)
അൽഅഫ്വും അൽഗഫൂറും വേറെവേറെ വന്നാൽ അവ രണ്ടും ഒരേ അർത്ഥത്തിലാണ്. എന്നാൽ അവ രണ്ടും ഒന്നിച്ചുവ ന്നാൽ അവക്ക് വ്യത്യസ്ഥ അർത്ഥവുമാണ്. കാരണം ഗുഫ്റാൻ എ ന്നത് മറക്കലിനെയാണ് തേടുന്നത്. എന്നാൽ അഫ്വ് എന്നത് മാ പ്പാക്കലും വട്ടുവീഴ്ചയേകലുമാണ് തേടുന്നത്. ഗുഫ്റാനിനേക്കാൾ വിശാലമായ അർത്ഥമാണ് അഫ്വിനുള്ളത്. (ശെയ്ഖ് അബ്ദുർറസ്സാക്വ് അൽബദ്റിന്റെ ഫിക്വ്ഹുൽഅസ്മാഇൽഹു സ്നാ 169 നോക്കുക.)
അല്ലാഹു പാപങ്ങൾ മറക്കുന്നവനും മാപ്പേകുന്നവനും പൊറുക്കുന്നവനുമായ ഗാഫിറുദ്ദമ്പ് ആണ്. അവൻ ഖയ്റുൽഗാ ഫിരീനുമാണ്.
غَافِرِ الذَّنبِ (غافر: ٣) خَيْرُ الْغَافِرِينَ (الأعراف: ١٥٥)
ഇമാം അൽഖത്വാബിജ പറഞ്ഞു: തന്റെ ദാസന്മാരുടെ തെറ്റുകൾ മറക്കുന്നവനും തന്റെ കാരുണ്യത്തിന്റേയും ആർദ്ര തയുടേയും വസ്ത്രം അവരുടെമേൽ തൂക്കിയിടുന്നവനുമാണ് അൽഗഫ്ഫാർ. (ശഅ്നുദ്ദുആഅ് പേ: 52)
വിശുദ്ധ ക്വുർആനിൽ തൊണ്ണൂറ്റിയൊന്ന് സ്ഥലങ്ങളിൽ അല്ലാഹുവിന് അൽഗഫൂർ എന്ന നാമവും അഞ്ച് സ്ഥലങ്ങളിൽ അൽഗഫ്ഫാർ എന്ന നാമവും വന്നിട്ടുണ്ട്.
അൽഗഫൂർ എന്ന തിരുനാമത്തിനു ശേഷം അൽറഹീം എന്ന തിരുനാമം ചേർന്ന് ധാരളം വചനങ്ങളിൽ വന്നിട്ടുണ്ട്.
خَيْرُ الْغَافِرِينَ (يونس: ١٠٧ ، يوسف: ٩٨ ، الحجر: ٤٩ ، القصص: ١٦ ، الزمر: ٥٣ ، الشورى: ٥ ، الأحقاف: ٨)
غَفُورٌ رَّحِيمٌ (البقرة: ٢١٨، البقرة: ٢٢٦، آل عمران: ٣١ ، آل عمران: ٨٩ ، آل عمران: ١٢٩، النساء: ٢٥، المائدة: ٣، المائدة: ٣٤ ، المائدة: ٣٩ ، المائدة: ٧٤ ، المائدة: ٩٨، الأنعام: ٥٤، الأنعام: ١٤٥، الأنفال: ٦٩، الأنفال: ٧٠، التوبة: ٥ ،التوبة: ٢٧، التوبة: ٩١ ، التوبة: ٩٩، التوبة: ١٠٢، يوسف: ٥٣، إبراهيم: ٣٦، النحل: ١١٥، النور: ٥ ، النور: ٢٢، النور: ٦٢، النمل: ١١، فصلت: ٣٢ ، الحجرات: ٥ ، الحجرات: ١٤، الحديد: ٢٨ ، المجادلة: ١٢، الممتحنة: ٧ ، الممتحنة: ١٢، التغابن: ١٤، التحريم: ١، المزمل: ٢٠ )
غَفُورًا رَّحِيمًا (النساء: ٢٣، النساء: ٩٦، النساء: ١٠٠ ، النساء: ١٠٦ ، النساء: ١١٠ ، النساء: ١٢٩ ، النساء: ١٥٢ ، الفرقان: ٦ ، الفرقان: ٧٠ ، الأحزاب: ٥ ، الأحزاب: ٢٤ ، الأحزاب: ٥٠ ، الأحزاب: ٥٩ ، ٧٣ ، الفتح: ١٤)
الرَّحِيمُ الْغَفُورُ (سبأ: ٢) الْغَفُورُ ذُو الرَّحْمَةِ ۖ (الكهف: ٥٨)
സ്രഷ്ടാവായ അല്ലാഹുവിന്റെ കാരുണ്യത്താലും ആർദ്രതയാലുമാണ് അവൻ പടപ്പുകളോടു പൊറുക്കുന്നത് എന്ന് ഇൗ ചേർത്തു പറച്ചിലിൽനിന്ന് മനസിലാക്കാം.
അൽഗഫൂർ എന്ന തിരുനാമത്തിനു ശേഷം അൽവദൂദ് എന്ന തിരുനാമവും ചേർന്നുവന്നതു കാണാം.
وَهُوَ الْغَفُورُ الْوَدُودُ ﴿١٤﴾ (البروج: ١٤)
ദാസനോട് സ്നേഹമുള്ള റബ്ബായതിനാലാണ് പാപം പൊ റുക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാം.
അൽഗഫൂർ എന്ന തിരുനാമത്തിനു മുന്നിലായി അൽ അസീസ് എന്ന തിരുനാമവും വന്നതു കാണാം.
وَهُوَ الْعَزِيزُ الْغَفُورُ ﴿٢﴾ (الملك: ٢)
അധിപനായ അല്ലാഹു ദാസന്റെമേൽ കഴിവും ആധിപ ത്യവുമുള്ളതോടൊപ്പമാണ് പൊറുക്കുകയും മാപ്പേകുകയും ചെ യ്യുന്നതെന്ന് ഇൗ ചേർത്തു പറച്ചിലിൽനിന്ന് മനസിലാക്കാം.
അല്ലാഹു വിശാലമായ മഗ്ഫിറത്തുള്ളവനാണ്. അളുകളുടെ തെറ്റുകുറ്റങ്ങളേക്കാൾ വിശാലമായ കാരുണ്യം ഉടമപ്പെടുത്തി യവനാണ് അവൻ. അല്ലാഹു തന്നെ പരിചയപ്പെടുത്തുന്നതു നോക്കൂ:
إِنَّ رَبَّكَ وَاسِعُ الْمَغْفِرَةِ ۚ (النجم: ٣٢)
“..തീർച്ചയായും നിന്റെ രക്ഷിതാവ് വിശാലമായി പാപമോചനം നൽകുന്നവനാകുന്നു.” (വി. ക്വു. 53: 32)
അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയു മാണെന്ന് ലോകരോട് ഉത്ഘോഷിക്കുവാനാണ് നബി ﷺ യോടുള്ള അവന്റെ കൽപന.
نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ ﴿٤٩﴾ (الحجر: ٤٩)
“(നബിയേ,) ഞാൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്റെ ദാസന്മാരെ വിവരമറിയിക്കുക.” (വി. ക്വു. 15: 49)
പാപങ്ങൾ ഏതായാലും എത്ര പെരുകിയാലും ആത്മാർ ത്ഥമായി പശ്ചാതപിക്കുകയും പൊറുക്കലിനെ തേടുകയും ചെയ്യുന്നവർക്കു അല്ലാഹു പൊറുക്കുമെന്ന് അവൻ പഠിപ്പിച്ചു.
وَمَن يَكْسِبْ إِثْمًا فَإِنَّمَا يَكْسِبُهُ عَلَىٰ نَفْسِهِ ۚ وَكَانَ اللَّهُ عَلِيمًا حَكِيمًا ﴿١١١﴾ (النساء: ١١٠)
“ആരെങ്കിലും വല്ല തിന്മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവർത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോ ചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധി യുമായി അല്ലാഹുവെ അവൻ കണ്ടെത്തുന്നതാണ്.”(വി. ക്വു. 4 :110)
മനുഷ്യൻ പാപം ചെയ്തുകൊണ്ട് എത്രവലിയ അക്രമിയായാലും അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശപ്പെടരുതെ ന്നും അവൻ ഉണർത്തി.
قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴿٥٣﴾ (الزمر: ٥٣)
“പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറു ക്കുന്നതാണ്. തീർച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊ റുക്കുന്നവനും കരുണാനിധിയും.” (വി. ക്വു. 39 :53)
കരുണാവാരുധിയായ അല്ലാഹു താൻ പാപം പൊറു ത്തുകൊടുക്കുന്നവരെ കുറിച്ച് ഇപ്രകാരം ഉണർത്തി:
وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَىٰ ﴿٨٢﴾ (طه: ٨٢)
“പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സൽകർമ്മം പ്രവർത്തി ക്കുകയും, പിന്നെ നേർമാർഗത്തിൽ നിലകൊള്ളുകയും ചെയ്ത വർക്ക് തീർച്ചയായും ഞാൻ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ.” (വി. ക്വു. 20 :82)
رَّبُّكُمْ أَعْلَمُ بِمَا فِي نُفُوسِكُمْ ۚ إِن تَكُونُوا صَالِحِينَ فَإِنَّهُ كَانَ لِلْأَوَّابِينَ غَفُورًا ﴿٢٥﴾ (الإسراء: ٢٥)
“നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മനസുകളിലുള്ളത് നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങൾ നല്ലവരായിരിക്കുന്ന പക്ഷം തീർച്ച യായും അവൻ ഖേദിച്ചുമടങ്ങുന്നവർക്ക് ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു.” (വി. ക്വു. 17 :25)
إِلَّا مَن ظَلَمَ ثُمَّ بَدَّلَ حُسْنًا بَعْدَ سُوءٍ فَإِنِّي غَفُورٌ رَّحِيمٌ ﴿١١﴾ (النمل: ١١)
“പക്ഷെ, വല്ലവനും അക്രമം പ്രവർത്തിക്കുകയും, പിന്നീട് തിന്മയ്ക്കു ശേഷം നന്മയെ പകരം കൊണ്ടുവരികയും ചെയ്താൽ തീർച്ചയായും ഞാൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (വി. ക്വു. 27 :11)
അനസിൽ നിന്നു നിവേദനം ചെയ്യപ്പെടുന്ന ഒരു തിരു മൊഴിയിൽ ഇപ്രകാരം ഉണ്ട്:
قال اللهُ تعالى: يا ابنَ آدَمَ لَوْ أَتَيْتَنِي بِقُرَابِ الأرْضِ خَطَايَا ثُمّ لَقِيتَنِي لاَ تُشْرِكُ بي شَيْئاً لأَتَيْتُكَ بِقُرَابِهَا مَغْفِرَةً
“അല്ലാഹു പറഞ്ഞു: ആദമിന്റെ പുത്രാ നീ ഭൂമിയോളം പാപങ്ങ ളുമായി എന്റെ അരികിൽവരുകയും എന്നിട്ടു നീ എന്നിൽ ഒന്നും പങ്കുചേർക്കാത്തവനായി എന്നെ കണ്ടുമുട്ടുകയും ചെയ്താൽ ഭൂമിയോളം മഗ്ഫിറത്തുമായി ഞാൻ നിന്റെ അരികിൽ വരുകത ന്നെ ചെയ്യും.” (സുനനുത്തിർമുദി. ഹദീഥിനെ അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.)
ഏതാനും ദുആഉകൾ
ദൃഢവിശ്വാസിയായികൊണ്ട് പകലിൽ സയ്യിദുൽഇസ്തി ഗ്ഫാർ ചൊല്ലി ആ ദിനം വൈകുന്നേരമാകുന്നതിനു മുമ്പ് മരണ പ്പെടുന്ന വ്യക്തിയും ദൃഢവിശ്വാസിയായികൊണ്ട് രാത്രിയിൽ അ തു ചൊല്ലി നേരം പുലരുന്നതിനു മുമ്പ് മരണപ്പെടുന്ന വ്യക്തിയും സ്വർഗവാസികളിൽ പെട്ടവനാണെന്ന് ഇമാം ബുഖാരി തന്റെ സ്വ ഹീഹിൽ നിവേദനം ചെയ്തിട്ടുണ്ട്.
اَللَّهُمَّ أَنتَ رَبِّي لاَ إِلـَهَ إِلاَّ أَنْتَ خَلَقْتَنِي ، وَأَناَ عَبْدُكَ ، وَ أَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْـمَتِكَ عَلَيَّ ، وَ أَ بُوءُ لَكَ بِذَنبِي ، فَاغْفِرليِ فَإِنَّهُ لاَ يَغْفِرُ الذُنُوبَ إِلاَّ أَنْتَ
അല്ലാഹുവേ, നീയാണ് എന്റെ നാഥൻ. നീയല്ലാതെ യഥാർത്ഥ ആ രാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാൻ നിന്റെ ദാസ നാണ്. എന്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദ ത്തത്തിലുമാണ് ഞാൻ. ഞാൻ ചെയ്ത മുഴുവൻ തിന്മകളിൽനി ന്നും നിന്നിൽ രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അ നുഗ്രഹങ്ങൾ ഞാൻ നിനക്കുമുമ്പിൽ സമ്മതിക്കുന്നു. ഞാൻ ചെ യ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. അതിനാൽ നീ എ ന്നോടു പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല.
നമസ്കാരത്തിൽ ചൊല്ലുവാൻ ഒരു ദുആഅ് നബി ﷺ യോട് അബൂബകർ رَضِيَ اللَّهُ عَنْهُ ആവശ്യപെട്ടപ്പോൾ തിരുമേനി ﷺ പഠിപ്പിച്ചത് ഇമാം ബുഖാരി ഇപ്രകാരം നിവേദനം ചെയ്യുന്നു:
اللهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
അല്ലാഹുവേ, ഞാൻ എന്നോടു തന്നെ ധാരാളം അന്യായം ചെ യ്തു. പാപങ്ങൾ നീയല്ലാതെ പൊറുക്കുകയില്ല. നിന്നിൽനിന്നു ള്ള പാപമോചനം നീ എനിക്കു കനിയേണമേ. നീ എനിക്കു കരുണ ചൊരിയേണമേ. നിശ്ചയം നീ ഗഫൂറും റഹീമുമാണല്ലോ.
നമസ്കാരത്തിലെ തശഹ്ഹുദിൽ ഒരു വ്യക്തി താഴെ വരുന്ന ദുആഅ് നിർവ്വഹിച്ചതു നബി ﷺ കേട്ടപ്പോൾ അയാൾക്കു പൊറുത്തുകൊടുക്കപെട്ടു എന്ന് തിരുമേനി ﷺ മൂന്നു തവണ പറയുകയുണ്ടായി.
اللهُمَّ إِنِّي أَسْأَلُكَ يَا اللهُ الأَحَدُ الصَّمَدُ الذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
അല്ലാഹുവേ, നിന്നോടിതാ ഞാൻ തേടുന്നു. ഏകനും, എല്ലാവർ ക്കും ആശ്രിതനായ നിരാശ്രയനും, (ആരുടേയും സന്തതിയായി) ജനിക്കാത്തവനും (ആരേയും)ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായവൻ. അല്ലാഹുവേ എന്റെ തെറ്റുകൾ നീ എ നിക്കു പൊറുക്കേണമേ. നിശ്ചയം നീ ഗഫൂറും റഹീമുമാണല്ലോ. (സുനനുന്നസാഇൗ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല