(البارئ) അൽബാരിഅ്

THADHKIRAH

നിർമ്മാതാവ്, മുൻമാതൃകയില്ലാതെ പടക്കുന്നവൻ എന്നൊ ക്കെയാണ് അൽബാരിഅ് അർത്ഥമാക്കുന്നത്. അതുകൊണ്ടാണ് സൃഷ്ടികൾക്ക് അൽബരിയ്യഃ എന്നു പറയപ്പെടുന്നത്.
ഇമാം ശൗകാനിജ പറഞ്ഞു: അൽബാരിഅ് അൽഖാലി ക്വ്(സ്രഷ്ടാവ്) ആകുന്നു. മുൻമാതൃകയില്ലാതെ പടക്കുന്നവൻ, പു തുതായി ഉണ്ടാക്കുന്നവൻ എന്നും പറയപെട്ടിട്ടുണ്ട്.  (ഫത്ഹുൽക്വദീർ 1: 86)
ഇമാം ഇബ്നുൽഅഥീർജ പറഞ്ഞു: സൃഷ്ടികളെ മുൻ മാതൃകയില്ലാതെ പടച്ചവനത്രേ അൽബാരിഅ്. എന്നാൽ അൽബാ രിഅ് എന്നപദത്തിന് ഇതര സൃഷ്ടികളുമായില്ലാത്ത പ്രത്യേകബന്ധം ജീവിവർഗവുമായി ബന്ധപ്പെട്ടുണ്ട്. ഇൗ പദം ജീവിവർഗമല്ലാത്തവക്ക് വിരളമായേ പ്രയോഗിക്കൂ. അതിനാൽ പറയപ്പെടും: “ബറഅ അല്ലാഹു അന്നസമഃ വഖലക്വസ്സമാവാത്തി വൽഅർദ്വഃ’ (അല്ലാഹു ജീവജാലങ്ങളെ പടച്ചു. ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിച്ചു.)  (ജാമിഉൽഉസ്വൂൽ 4: 173)
“ക്വുർആനിൽ ഇല്ലാത്ത വല്ലതും നിങ്ങളുടെ പക്കലുണ്ടോ’ എന്ന അബൂജുഹയ്ഫഃയുടെ ചോദ്യത്തിന് അലിയ്യി رَضِيَ اللَّهُ عَنْهُ  ന്റെ മറുപടി ഇപ്രകാരമായിരുന്നു:

لَا وَالَّذِي فَلَقَ الْحَبَّةَ وَبَرَأَ النَّسَمَةَ مَا أَعْلَمُهُ إِلَّا فَهْمًا يُعْطِيهِ اللَّهُ رَجُلًا فِي الْقُرْآنِ

“ധാന്യം പിളർത്തുകയും ജീവനുള്ളവയെ പടക്കുകയും ചെയ്ത അല്ലാഹുവാണെ സത്യം. ഒരു മനുഷ്യന് അല്ലാഹു ക്വുർആനിൽ നൽകുന്ന അറിവല്ലാതെ ക്വുർആനിൽ ഇല്ലാത്ത യാതൊന്നും ഞാൻ അറിയുന്നില്ല… … .. ‘ (ബുഖാരി)
വിശുദ്ധ ക്വുർആനിൽ സൂറത്തുൽബക്വറഃയിലും സൂറ ത്തുൽഹശ്റിലും അൽബാരിഅ് എന്ന അല്ലാഹുവിന്റെ തിരുനാമം വന്നിട്ടുണ്ട്.

وَإِذْ قَالَ مُوسَىٰ لِقَوْمِهِ يَا قَوْمِ إِنَّكُمْ ظَلَمْتُمْ أَنفُسَكُم بِاتِّخَاذِكُمُ الْعِجْلَ فَتُوبُوا إِلَىٰ بَارِئِكُمْ فَاقْتُلُوا أَنفُسَكُمْ ذَٰلِكُمْ خَيْرٌ لَّكُمْ عِندَ بَارِئِكُمْ فَتَابَ عَلَيْكُمْ ۚ  (البقرة: ٥٤)

“എന്റെ സമുദായമേ, കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചതു മുഖേന നിങ്ങൾ നിങ്ങളോട് തന്നെ അന്യായം ചെയ്തിരിക്കുക യാണ്. അതിനാൽ നിങ്ങൾ നിങ്ങളുടെ സ്രഷ്ടാവിലേക്ക് പശ്ചാത്ത പിച്ചു മടങ്ങുകയും (പ്രായശ്ചിത്തമായി) നിങ്ങൾ നിങ്ങളെതന്നെ നിഗ്രഹിക്കുകയും ചെയ്യുക. നിങ്ങളുടെ സ്രഷ്ടാവിന്റെ അടുക്കൽ അതാണ് നിങ്ങൾക്കു ഗുണകരം എന്ന് മൂസാ തന്റെ ജനതയോ ടു പറഞ്ഞ സന്ദർഭവും (ഒാർമിക്കുക). അനന്തരം അല്ലാഹു നിങ്ങ ളുടെ പശ്ചാത്താപം സ്വീകരിച്ചു…” (വി. ക്വു. 2: 54)

 هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ ۖ  (الحشر: ٢٤)

“സ്രഷ്ടാവും നിർമാതാവും രൂപം നൽകുന്നവനുമായ അല്ലാഹു വത്രെ അവൻ…” (വി. ക്വു. 59: 24)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts