ഇമാം അൽഖത്വാബിജ പറഞ്ഞു: ഒരു വസ്തുവിന്റെ സത്തയെ കുറിച്ച് അറിവുള്ളവനും അതിന്റെ യാഥാർത്ഥ്യം മനസി ലാക്കിയവനുമാണ് അൽഖബീർ.  (ശഅ്നുദ്ദുആഅ്: 63)
വസ്തുക്കളുടെ അന്തസ്സത്ത അവയുടെ യഥാർത്ഥ രൂപ ത്തിൽ അറിയുക എന്ന അർത്ഥമാണ് അൽഖബ്ർ എന്ന പദത്തി ന് പണ്ഡിതന്മാർ നൽകിയിരിക്കുന്നത്. ആ അർത്ഥകൽപന പ്ര കാരം അൽഇൽമ് എന്ന പദത്തിനുള്ളതിനേക്കാൾ വിപുലമായ അർത്ഥം അൽഖബ്റിനുണ്ട്. അൽഖബ്ർ എന്ന പദത്തിൽ നിന്ന് വ്യുൽപന്നമായതാണ് അൽഖബീർ എന്ന നാമം.
വിശുദ്ധ ക്വുർആനിൽ നാൽപ്പത്തിയഞ്ചു സ്ഥലങ്ങളിൽ അൽഖബീർ എന്ന നാമം വന്നിട്ടുണ്ട്.

الْحَكِيمُ الْخَبِيرُ ‎﴿١٨﴾‏ (الأنعام: ١٨)  اللَّطِيفُ الْخَبِيرُ ‎﴿١٠٣﴾ (الأنعام: ١٠٣)

الْعَلِيمُ الْخَبِيرُ ‎﴿٣﴾‏ (التحريم: ٣)

സൃഷ്ടികളുടെ അവസ്ഥകളും അവയുടെ യാഥാർത്ഥ്യങ്ങളും സൂക്ഷ്മവശങ്ങളും സമ്പൂർണമായി അറിയുന്നവനാണ് അൽലത്വീ ഫും അൽഖബീറുമായ അല്ലാഹു.

أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ ‎﴿١٤﴾  (الملك: ١٤)

“സൃഷ്ടിച്ചുണ്ടാക്കിയവൻ (എല്ലാം)അറിയുകയില്ലേ? അവൻ നിഗൂഢ രഹസ്യങ്ങൾ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു.” (വി. ക്വു. 67 :14)
ഉമ്മുൽമുഅ്മിനീൻ ഹഫ്സ്വഃ رَضِيَ اللَّهُ عَنْها  നബി ‎ﷺ  യുടെ രഹസ്യം ആ ഇശാ رَضِيَ اللَّهُ عَنْها  യോടു പറഞ്ഞതിനെ കുറിച്ച് വഹ്യിലൂടെ നബി ‎ﷺ  ക്ക് വിവ രം ലഭിച്ചപ്പോൾ നബി ‎ﷺ  അവരെ അക്കാര്യം അറിയിച്ചു. ഇൗ സമ യം ഹഫ്സ്വഃ رَضِيَ اللَّهُ عَنْها  തിരുമേനി ‎ﷺ  യോട് ചോദിച്ചു: എന്റേയും ആഇശ യുടേയും ഇടയിൽ നടന്ന ഇൗ രഹസ്യഭാഷണം ആരാണ് താങ്കൾക്ക് അറിയിച്ചു തന്നത്. ആളുകളുടെ മുഴുവൻ അവസ്ഥകളും ചെ യ്തികളും അറിയുന്നവനും(അൽഅലീം) ഹൃദയങ്ങളിൽ ഒളിപ്പിച്ച തും രഹസ്യങ്ങളും സൂക്ഷ്മമായി മനസിലാക്കുന്നവനുമായ(അൽ ഖബീർ) അല്ലാഹുവാണ് എന്നായിരുന്നു തിരുമേനി ‎ﷺ  യുടെ പ്ര തികരണം. തൽവിഷയത്തിൽ അല്ലാഹു സൂറത്തുത്തഹ്രീമിന്റെ തുടക്കത്തിൽ പറയുന്നു:

وَإِذْ أَسَرَّ النَّبِيُّ إِلَىٰ بَعْضِ أَزْوَاجِهِ حَدِيثًا فَلَمَّا نَبَّأَتْ بِهِ وَأَظْهَرَهُ اللَّهُ عَلَيْهِ عَرَّفَ بَعْضَهُ وَأَعْرَضَ عَن بَعْضٍ ۖ فَلَمَّا نَبَّأَهَا بِهِ قَالَتْ مَنْ أَنبَأَكَ هَٰذَا ۖ قَالَ نَبَّأَنِيَ الْعَلِيمُ الْخَبِيرُ ‎﴿٣﴾‏  (التحريم: ٣)

“നബി അദ്ദേഹത്തിന്റെ ഭാര്യമാരിൽ ഒരാളോട് ഒരു വർത്തമാനം രഹസ്യമായി പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു.) എന്നിട്ട് ആ ഭാര്യ അത് (മറ്റൊരാളെ) അറിയിക്കുകയും, നബിക്ക് അല്ലാഹു അത് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോൾ അതിന്റെ ചില ഭാഗം അദ്ദേഹം (ആ ഭാര്യയ്ക്ക്) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട് (ആ ഭാര്യയോട്) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോൾ അവൾ പറഞ്ഞു: താങ്കൾക്ക് ആരാണ് ഇൗ വിവരം അറിയിച്ചുതന്നത്? (നബി) പറഞ്ഞു: അൽഅലീമും അൽഖബീറുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്.” (വി. ക്വു. 66 :3)
മറ്റൊരിക്കൽ തിരുമേനി ‎ﷺ  യുടെ ഭാര്യമാരിലൊരാൾ ഒരു വാർത്ത തിരുനബി ‎ﷺ  യിൽ നിന്നു ഒളിച്ചുവെക്കുകയും മറച്ചുവെക്കുകയും ചെയ്തപ്പോൾ അവരോട് തിരുമേനി ‎ﷺ  പറഞ്ഞു:

لَتُخْبِرِينِي أَوْ لَيُخْبِرَنِّي اللطِيفُ الْخَبِيرُ

“നിങ്ങൾ എന്നോടു പറയുക. അല്ലെങ്കിൽ അൽലത്വീഫും അൽഖബീറുമായവൻ (അല്ലാഹു) എന്നോട് പറയുന്നതാണ്.” (മുസ്‌ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts