അൽലത്വീഫ് എന്ന അല്ലാഹുവിന്റെ തിരുനാമത്തിനു രണ്ട് ആശയങ്ങളുണ്ട്.
ഒന്ന്: സൂക്ഷ്മജ്ഞാനി. രഹസ്യങ്ങളും നിഘൂഢതകളും ഗോപ്യമായവയും സസൂക്ഷ്മം അറിയുന്നവൻ.
രണ്ട്: അടിയാറുകൾ അറിയാത്തവിധം അവർക്കു ഗുണ കരമായത് അവരിലേക്ക് എത്തിച്ചുകൊണ്ട് അവരോട് ആർദ്രത കാണിക്കുന്നവൻ.
ഇമാം അൽഖത്വാബിജ പറഞ്ഞു: ദാസന്മാർ അറിയാ ത്ത വിധം അവരോട് കനിയുകയും അവർ നിനക്കാത്തവിധം അവർക്കുള്ള നന്മകൾ ഒരുക്കുകയും ചെയ്തുകൊണ്ട് അവരോട് അൽബർറ്(പുണ്യം ചെയ്യുന്നവൻ) ആകുന്നു അൽലത്വീഫ്. (ശഅ്നുദ്ദുആഅ്: 62)
സൂറത്തുലുക്വ്മാനിലെ പതിനാറാം വചനത്തിന്റെ വിവര ണത്തിൽ ഇമാം ശൗകാനിജ പറഞ്ഞു:
إِنَّ اللَّهَ لَطِيفٌ خَبِيرٌ ﴿١٦﴾ (لقمان: ١٦)
“തീർച്ചയായും അല്ലാഹു ലത്വീഫ് ആകുന്നു…” അഥവാ യാ തൊരു മറഞ്ഞകാര്യവും അവനു മറഞ്ഞുപോകില്ല. എന്നു മാത്രമ ല്ല എല്ലാ ഗോപ്യമായതിലേക്കും അവന്റെ അറിവ് എത്തും. (ഫത്ഹുൽക്വദീർ: 5: 489)
വിശുദ്ധ ക്വുർആനിൽ ഏഴു സ്ഥലങ്ങളിൽ അല്ലാഹുവിന് അൽലത്വീഫ് എന്ന നാമം വന്നിട്ടുണ്ട്.
اللطِيفُ الْخَبِيرُ (الأنعام: ١٠٣ ، الملك: ١٤) لَطِيفٌ خَبِيرٌ (الحج: ٦٣ ، لقمان: ١٦) لَطِيفًا خَبِيرًا (الأحزاب: ٣٤)
രഹസ്യങ്ങളും നിഘൂഢതകളും ഗോപ്യമായവയും സസൂ ക്ഷ്മം അറിയുന്നവനാണ് അല്ലാഹു എന്ന അർത്ഥ കൽപന യിൽ അൽഖബീർ എന്ന തിരുനാമത്തിന്റെ ആശയമാണ് അൽ ലത്വീഫ് എന്ന നാമത്തിനുള്ളത്. അപ്പോൾ തെളിഞ്ഞതും പരസ്യമാ യതും അറിയുക എന്നത് അവന് ഏറെ എളുപ്പം
يَا بُنَيَّ إِنَّهَا إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّهُ ۚ إِنَّ اللَّهَ لَطِيفٌ خَبِيرٌ ﴿١٦﴾ (لقمان: ١٦)
“എന്റെ കുഞ്ഞുമകനേ, തീർച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലി നുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാ ലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. തീർച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.” (വി. ക്വു. 31 :16)
ദാസന്മാരോട് ആർദ്രത കാണിക്കുന്നവൻ എന്ന അർത്ഥ കൽപനയിൽ അർറഉൗഫ് എന്ന തിരുനാമത്തിന്റെ തേട്ടമാണ് അൽലത്വീഫ് എന്ന നാമത്തിനുള്ളത്. അടിയാറുകൾക്ക് ക്ഷേമകര മായ കാര്യങ്ങൾ ഹിദായത്തായും ഉപജീവനമായും സംരക്ഷണമാ യും ഉദവിയായും പരീക്ഷണമായും മറ്റുമൊക്കെ അവരിലേക്ക് എത്തിക്കുന്നവനാണ് അല്ലാഹു.
തനിക്കും തന്റെ കുടുംബത്തിനും അല്ലാഹു അരുളിയ അനുഗ്രഹങ്ങളെ എണ്ണിയ യൂസുഫ് (അ) പറഞ്ഞതായി അല്ലാഹു പറയുന്നു:
إِنَّ رَبِّي لَطِيفٌ لِّمَا يَشَاءُ ۚ (يوسف: ١٠٠)
“…തീർച്ചയായും എന്റെ രക്ഷിതാവ് താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ…” (വി. ക്വു. 12 :100)
പ്രസ്തുത അനുഗ്രഹങ്ങളാകട്ടെ പലതാണ്. പല നിലക്ക് വന്നണഞ്ഞതുമാണ്. അവരാരും നിനക്കാത്ത നിലയിലാണ് അവ അവരിലേക്ക് എത്തിയത്.
അടിയാറുകൾക്ക് ഉപജീവനം നൽകുന്ന വിഷയത്തിൽ അല്ലാഹു പറഞ്ഞു:
اللَّهُ لَطِيفٌ بِعِبَادِهِ يَرْزُقُ مَن يَشَاءُ ۖ (الشورى: ١٩)
“അല്ലാഹു തന്റെ ദാസൻമാരോട് കനിവുള്ളവനാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ഉപജീവനം നൽകുന്നു…” (വി. ക്വു.42 :19)
അബ്ദുൽ ജബ്ബാർ അബ്ദുല്ല