(العلام، العليم، العالم) അൽആലിം, അൽഅലീം, അൽഅല്ലാം

THADHKIRAH

ഇന്നലെ, ഇന്ന,് നാളെ, എന്നീ കാല വെത്യാസമന്യെ,
പരസ്യമായത് രഹസ്യമായത്, തെളിഞ്ഞത് ഒളിഞ്ഞത്, അ ടുത്തത് അകന്നത്, ചെറുത് വലുത്, ഗോചരം അഗോചരം, ഉപരി യിലുള്ളത് താഴ്ഭാഗത്തുള്ളത്, തുടങ്ങിയുള്ള വ്യത്യാസമന്യെ,
ഗയ്ബ്, ശഹാദത്ത് എന്നീ വെത്യാസമന്യേ,
ഉണ്ടായത്, ഉണ്ടാവാൻ പോകുന്നത്, ഉണ്ടായിക്കൊണ്ടിരി ക്കുന്നത്, ഉണ്ടാവാത്തത്, ഉണ്ടായിട്ടില്ലാത്തത് ഉണ്ടായിരുന്നുവെ ങ്കിൽ എപ്രകാരമായിരിക്കുമെന്നത്, എല്ലാം സസൂക്ഷ്മവും സമഗ്ര വും സമ്പൂർണവുമായി അറിയുന്നവാനാണ് അൽആലിമും അൽ അലീമും അൽഅല്ലാമുമായ അല്ലാഹു.
ഇമാം അൽഖത്വാബിജ പറഞ്ഞു: പടപ്പുകളുടെ അറിവി നു പ്രാപ്യമല്ലാത്ത ഗോപ്യവും രഹസ്യമായതുമായ കാര്യങ്ങളെ അ റിയുന്ന അൽആലിമാകുന്നു അല്ലാഹു. അവന്റെ വചനം പോലെ:

إِنَّ اللَّهَ عَلِيمٌ بِذَاتِ الصُّدُورِ ‎﴿٢٣﴾  (لقمان: ٢٣)

“…..തീർച്ചയായും അല്ലാഹു ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ള വനാകുന്നു.” (വി. ക്വു. 31 :23)
അറിവിന്റെ സമ്പൂർണതയെ വിശേഷിപ്പിക്കുന്നതിൽ അ ഗാധാർത്ഥ പ്രയോഗരൂപത്തിലും (അഥവാ അൽഅലീം എന്ന രൂപ ത്തിലും) ഇൗ നാമം വന്നിട്ടുണ്ട്. അതിനാലാണ് അല്ലാഹു പറഞ്ഞത്:

 وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ ‎﴿٧٦﴾  (يوسف: ٧٦

“…അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്.” (വി. ക്വു. 12 :76)   (ശഅ്നുദ്ദുആഅ്: 57)
ഇബ്നു മൻള്വൂർജ പറഞ്ഞു:
ഉണ്ടായതും ഉണ്ടായികൊണ്ടിരിക്കുന്നത് ഉണ്ടാകുന്നതിനു മുമ്പും ഉണ്ടാകുവാൻ പോകുന്നതും ഇനിയുമുണ്ടാകാത്തത് അ ത് ഉണ്ടാകുന്നതിനുമുമ്പും അറിയുന്നവനാകുന്നു അല്ലാഹു. ഉണ്ടാ യതിനെകുറിച്ചും ഉണ്ടാകാനിരിക്കുന്നതിനെ കുറിച്ചും അവൻ അറിവുള്ളവനായിരുന്നു. അറിവുള്ളവനായിക്കൊണ്ടേയിരിക്കുന്നു. ഭൂമിയിലും വാനത്തിലും അവനു യാതൊന്നും ഗോപ്യമല്ല. അവ ന്റെ അറിവു എല്ലാവസ്തുക്കളേയും വലയം ചെയ്തുനിൽക്കുന്നു. അവയുടെ അകവും പുറവും സൂക്ഷ്മവും പ്രകടവുമായതെല്ലാം സാധ്യമായതിൽ ഏറ്റവും സമ്പൂർണമായ നിലക്ക്.   (ലിസാനുൽഅറബ്(
വിശുദ്ധ ക്വുർആനിൽ നൂറ്റി അമ്പത്തി ഏഴ് സ്ഥലങ്ങളിൽ അല്ലാഹുവിന് അൽഅലീം എന്ന നാമം വന്നിട്ടുണ്ട്. അൽആലിം എന്നത് പതിനാലുതവണയും അൽഅല്ലാം എന്നത് നാലു തവണ യും വന്നിട്ടുണ്ട്.
സസൂക്ഷ്മവും സമഗ്രവും സമ്പൂർണവുമായി എല്ലാം അ റിയുന്നവനായ അല്ലാഹു അറിവിനോടൊപ്പം ഹിക്മത്തുള്ളവനു മാണ്. ഹിക്മത്തിനുനിരക്കാത്ത യാതൊന്നും അവനിൽ നിന്നുണ്ടാവില്ല. വിശുദ്ധ ക്വുർആനിൽ അൽഅലീമെന്ന തിരുനാമവും അൽഹകീമെന്ന നാമവും ചേർന്നുവന്ന വചനങ്ങൾ നോക്കൂ:

الْعَلِيمُ الْحَكِيمُ  (البقرة: ٣٢ ، يوسف: ٨٣ ، يوسف: ١٠٠ ، التحريم: ٢)

عَلِيمٌ حَكِيمٌ  (الأنفال: ٧١ ، التوبة: ١٥ ، التوبة: ٢٨ ، التوبة: ٦٠ ، التوبة: ٩٧ ، التوبة: ١٠٦ ، التوبة: ١١٠، يوسف: ٦، الحج: ٥٢، النور: ١٨ ، النور: ٥٨ ، النور: ٥٩، الحجرات: ٨ ، الممتحنة: ١٠)

عَلِيمًا حَكِيمًا  (النساء: ١١، النساء: ١٧ ، النساء: ٢٤ ، النساء: ٩٢ ، النساء: ١٠٤، النساء: ١١١ ، النساء: ١٧٠ ، الأحزاب: ١، الفتح: ٤ ، الإنسان: ٣٠)

അല്ലാഹുവിന്റെ അറിവിനെ കുറിച്ച് വിശദമായ വിവരണ മാണ് വിശുദ്ധ ക്വുർആനിലുള്ളത്.
അല്ലാഹുവിന്റെ അറിവിന്റെ വിശാലതയെ കുറിച്ച് അറി യിക്കുന്ന വചനങ്ങൾ നോക്കൂ:

إِنَّمَا إِلَٰهُكُمُ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ ۚ وَسِعَ كُلَّ شَيْءٍ عِلْمًا ‎﴿٩٨﴾‏  (طه: ٩٨)

“നിങ്ങളുടെ ഇലാഹ് അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ യാതൊരു ഇലാഹുമില്ല. അവന്റെ അറിവ് എല്ലാകാര്യത്തേയും ഉൾ കൊള്ളുവാൻ മാത്രം വിശാലമായിരിക്കുന്നു.”  (വി. ക്വു. 20 :98)

وَسِعَ رَبِّي كُلَّ شَيْءٍ عِلْمًا ۗ (الأنعام: ٨٠)

“….എന്റെ രക്ഷിതാവിന്റെ ജ്ഞാനം സർവ്വകാര്യങ്ങളെയും ഉൾകൊള്ളുവാൻ മാത്രം വിപുലമായിരിക്കുന്നു…” (വി. ക്വു. 6 :80)

 وَسِعَ رَبُّنَا كُلَّ شَيْءٍ عِلْمًا ۚ  (الأعراف: ٨٩)

“. … ഞങ്ങളുടെ രക്ഷിതാവിന്റെ അറിവ് എല്ലാകാര്യത്തെയും ഉൾകൊള്ളുന്നതായിരിക്കുന്നു.”  (വി. ക്വു. 7 :89)

وَسِعَ رَبُّنَا كُلَّ شَيْءٍ عِلْمًا ۚ (غافر: ٧)

” ..ഞങ്ങളുടെ രക്ഷിതാവേ! നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉൾകൊള്ളുന്നതായിരിക്കുന്നു. ….” (വി. ക്വു. 40 :7)
അല്ലാഹുവിന്റെ അറിവ് എല്ലാത്തിനേയും വലയം ചെ യ്തും ചൂഴ്ന്നും നിൽകുന്നതിനെ കുറിച്ച് അവൻ പറയുന്നു:

ﭽ ﯱ ﯲ ﯳ ﯴ ﯵ ﭼ آل عمران: ١٢٠

“…തീർച്ചയായും അല്ലാഹു അവരുടെ പ്രവർത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു.”  (വി. ക്വു. 3 :120)
അല്ലാഹു തന്നെകുറിച്ച്,

بِكُلِّ شَيْءٍ عَلِيمٌ

“… ഏതു കാര്യത്തെപറ്റിയും അറിയുന്നവനാകുന്നു.” എന്ന് പല വചനങ്ങളിൽ ഉണർത്തിയിട്ടുണ്ട്. അവ:

 

البقرة: ٢٩، البقرة: ٢٣١، البقرة: ٢٨٢، النساء: ١٧٦،المائدة: ٩٧، الأنعام: ١٠١، الأنفال: ٧٥، التوبة: ١١٥، النور: ٣٥، النور: ٦٤، العنكبوت: ٦٢، الشورى: ١٢، الحجرات: ١٦، الحديد: ٣،المجادلة: ٧، التغابن: ١١

അല്ലാഹു രഹസ്യമായതും പരസ്യമായതും ദൃശ്യമായതും അദൃശ്യമായതും അറിയുമെന്നതനെ കുറിച്ച് അവൻ പറയുന്നു:

 رَبَّنَا إِنَّكَ تَعْلَمُ مَا نُخْفِي وَمَا نُعْلِنُ ۗ وَمَا يَخْفَىٰ عَلَى اللَّهِ مِن شَيْءٍ فِي الْأَرْضِ وَلَا فِي السَّمَاءِ ‎﴿٣٨﴾  (إبراهيم: ٣٨)

 

“ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും ഞങ്ങൾ മറച്ചുവെക്കുന്നതും പരസ്യമാക്കുന്നതും എല്ലാം നീ അറിയും. ഭൂമിയിലുള്ളതോ ആകാശത്തുള്ളതോ ആയ യാതൊരു വസ്തുവും അല്ലാഹുവിന്
അവ്യക്തമാകുകയില്ല.” (വി. ക്വു. 14 :38)

 وَاللَّهُ يَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ ‎﴿١٩﴾  (النحل: ١٩)

“നിങ്ങൾ രഹസ്യമാക്കുന്നതും നിങ്ങൾ പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു.” (വി. ക്വു. 16 :19)

മനസ്സുകൾ മന്ത്രിക്കുന്നത് അല്ലാഹു അറിയുമെന്നതി നെ കുറിച്ച് അവൻ പറയുന്നു:

وَلَقَدْ خَلَقْنَا الْإِنسَانَ وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ ۖ  (ق: ١٦)

“തീർച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു…” (വി. ക്വു. 50 :16)
അല്ലാഹുതന്നെകുറിച്ച്,

عَلِيمٌ بِذَاتِ الصُّدُورِ

“…ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു.”  എന്ന് പല വചനങ്ങളിൽ ഉണർത്തിയിട്ടുണ്ട്. അവ:

آل عمران: ١١٩، آل عمران: ١٥٤، المائدة: ٧،الأنفال: ٤٣، هود: ٥،لقمان: ٢٣، فاطر: ٣٨، الزمر: ٧، الشورى: ٢٤، الحديد: ٦،التغابن: ٤، الملك: ١٣

മനസ്സുകളിൽ ഒളിപ്പിക്കപ്പെട്ടതും കണ്ണുകൾ കട്ടുനോക്കുന്നതും അറിയുമെന്നതിനെക്കുറിച്ച് അല്ലാഹു പറയുന്നു:

يَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ ‎﴿١٩﴾   (غافر: ١٩)

“കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങൾ മറച്ചു വെക്കുന്നതും അവൻ (അല്ലാഹു) അറിയുന്നു.” (വി. ക്വു. 40 :19)
വാനങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുമെന്നതിനെ കുറിച്ച് അവൻ പറയുന്നു:

 

وَاللَّهُ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ   (الحجرات: ١٦)

“…അല്ലാഹുവാകട്ടെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുന്നു…” (വി. ക്വു. 49 :16)  താഴെ വരുന്ന വചനങ്ങളും അവന്റെ ഇൗ പ്രത്യേകതയാണ് അറിയിക്കുന്നത്.

المائدة: ٩٧،العنكبوت: ٥٢، الحجرات: ١٦،المجادلة: ٧، التغابن: ٤

രഹസ്യവും രഹസ്യഭാഷണവും അദൃശ്യവും അറിയുമെന്ന തിനെ കുറിച്ച് അവൻ പറയുന്നു:

أَلَمْ يَعْلَمُوا أَنَّ اللَّهَ يَعْلَمُ سِرَّهُمْ وَنَجْوَاهُمْ وَأَنَّ اللَّهَ عَلَّامُ الْغُيُوبِ ‎﴿٧٨﴾  (التوبة: ٧٨)

“അവരുടെ രഹസ്യവും അവരുടെ ഗൂഢമന്ത്രവും അല്ലാഹു അറി യുന്നുണ്ടെന്നും, അല്ലാഹു അദൃശ്യകാര്യങ്ങൾ നന്നായി അറിയു ന്നവനാണെന്നും അവർ മനസ്സിലാക്കിയിട്ടില്ലേ?” (വി. ക്വു. 9 :78)
അദൃശ്യത്തിന്റെ താക്കോലുകൾ (മഫാതിഹുൽഗയ്ബ്) അല്ലാഹുവിന്റെ മാത്രം അറിവാണെന്നതിനെ കുറിച്ച് അവൻ പ റയുന്നു:

إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ ۖ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ ‎﴿٣٤﴾‏ (لقمان: ٣٤)

“തീർച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റി യുള്ള അറിവ്. അവൻ മഴപെയ്യിക്കുന്നു. ഗർഭാശയത്തിലുള്ളത് അവൻ അറിയുകയും ചെയ്യുന്നു. നാളെ താൻ എന്താണ് പ്രവർ ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താൻ ഏതു നാട്ടിൽ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീർച്ചയാ യും അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.” (വി. ക്വു. 31 :34)
അല്ലാഹു തന്നെകുറിച്ച്,

عَالِمُ الْغَيْبِ وَالشَّهَادَةِ ۚ

“…അദൃശ്യവും ദൃശ്യവും അറിയുന്നവനാണവൻ…” എന്ന് പലവചന ങ്ങളിൽ ഉണർത്തിയിട്ടുണ്ട്. അവ താഴെ വരുന്ന വചനങ്ങളിലാണ്.

 

الأنعام: ٧٣ ، التوبة: ٩٤ ، التوبة: ١٠٥ ،الرعد: ٩ ،المؤمنون: ٩٢ ، السجدة: ٦ ، الزمر: ٤٦ ،الحشر: ٢٢ ،الجمعة: ٨ ،التغابن: ١٨

 

അപ്രകാരം

عَالِمِ الْغَيْبِ  (سبأ: ٣)   عَالِمُ الْغَيْبِ  (الجن: ٢٦)

“…അദൃശ്യകാര്യം അറിയുന്നവൻ…”

عَلَّامُ الْغُيُوبِ (المائدة: ١٠٩ ، المائدة: ١١٦، التوبة: ٧٨ ، سبأ: ٤٨)

“…അദൃശ്യകാര്യങ്ങൾ നന്നായി അറിയുന്നവൻ” എന്നും പറയപെട്ടിട്ടുണ്ട്.
അജ്ഞത അല്ലാഹുവിന്റെ അറിവിനെ മുൻകടക്കുകയി ല്ലെന്നപോലെ അവന് മറവി സംഭവിക്കുകയുമില്ല. അതിനെ കുറിച്ച് അല്ലാഹു പറയുന്നു:

 لَّا يَضِلُّ رَبِّي وَلَا يَنسَى   (طه: ٥٢)

“…..എന്റെ രക്ഷിതാവ് പിഴച്ചു പോകുകയില്ല. അവൻ മറന്നുപോകുകയുമില്ല.” (വി. ക്വു. 20 :52)

അല്ലാഹുവിന്റെ അറിവിനെ കുറിച്ച് ഇമാം അഹ്മദ്ജ പറഞ്ഞു: ഒരാൾ ഇൽമ്(അല്ലാഹുവിന്റെ അറിവ്) സൃഷ്ടിയാണെ ന്നു പറഞ്ഞാൽ അയാൾ കാഫിറാണ്. കാരണം ഇൽമി(അറിവി) നെ പടക്കുന്നതുവരെ അല്ലാഹുവിന് ഇൽമുണ്ടായിരുന്നില്ലെന്ന് ജൽപിക്കുകയാണ് അയാൾ ചെയ്യുന്നത്….. ഏഴ് ആകാശങ്ങളിലു ള്ളതും ഏഴു ഭൂമികളിലുള്ളതും അവക്കിടയിലുള്ളതും മണ്ണിനടിയി ലുള്ളതും സമുദ്രങ്ങളുടെ ആഴങ്ങളിലുള്ളതും ഒാരോ രോമങ്ങളും വൃക്ഷങ്ങളും കൃഷിയും സസ്യങ്ങളും മുളക്കുന്നിടവും ഒരോ ഇലകൾ വീഴുന്നിടവും അവയുടെയെല്ലാം എണ്ണവും കല്ല്, മണ്ണ്, മണൽ എ ന്നിവയുടെ എണ്ണവും പർവ്വതങ്ങളിലെ ഭാരങ്ങളും അടിയാറുകളു ടെ കർമ്മങ്ങളും പ്രസ്താവനകളും വാക്കുകളും നിശ്വാസങ്ങളും അ വൻ അറിയും. എല്ലാ സംഗതികളും അവൻ അറിയും. അതിൽനി ന്ന് ഒന്നും അവനു ഗോപ്യമാവുകയില്ല. അവനാകട്ടെ ഏഴ് ആകാ ശങ്ങൾക്കുമീതെ അർശിന്മേലുമാകുന്നു. (അൽമസാഇലുവർറസാഇലുൽമർവിയ്യഃ…,അബ്ദുൽഇലാഹ് അൽഅഹ്മദി. 1: 283, 284)

ഏതാനും ദുആഉകൾ

പ്രയാസ സന്ദർഭങ്ങളിൽ നബി ‎ﷺ  താഴെ വരുന്ന ദുആ ചെ യ്തിരുന്നതായി ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽനിന്ന് ഇമാം ബുഖാരി നി വേദനം ചെയ്ത ഹദീഥിലുണ്ട്:

لاَ إِلَهَ إِلاَّ اللَّهُ العَلِيمُ الحَلِيمُ لاَ إِلَهَ إِلاَّ اللَّهُ رَبُّ العَرْشِ العَظِيمِ لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الأَرْضِ رَبُّ العَرْشِ الكَرِيمِ

അൽഅലീമും(സർവ്വജ്ഞനും) അൽഹലീമു(സഹനശീലനും)മായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിന്റെ രക്ഷിതാവായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹനീയ സിംഹാസനത്തിന്റെ നാഥ നായ, ഭൂമിയുടെ നാഥനായ, വാനങ്ങളുടെ നാഥനായ അല്ലാഹു വല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല.
ഇസ്തിഖാറത്തിന്റെ ദുആഅ് നബി ﷺ നിർവ്വഹിച്ചപ്പോൾ അതിന്റെ തുടക്കം അല്ലാഹുവിന്റെ ഇൽമിനെ വസീലയാക്കി ക്കൊണ്ടായിരുന്നു. പ്രസ്തുത ദുആയുടെ തുടക്കം ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീഥിൽ ഇപ്രകാരമാണ്:

اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ وَأَسْتَقْدِرُكَ بِقُدْرَتِكَ …..

“അല്ലാഹുവേ, നിന്റെ അറിവിനെ (വസീലയാക്കി) നിന്നോട് ഉത്തമ മായത് ഞാൻ തേടുന്നു. നിന്റെ ക്വുദ്റത്തിനെ(കഴിവിനെ വസീ ലയാക്കി) നിന്നോട് ഞാൻ കഴിവിന് തേടുന്നു… … ..
അല്ലാഹുവിൽ നിന്ന് കൂടുതൽ നേടുവാൻ ദുആഅ് ചെയ്യുവാൻ നബി ‎ﷺ  കൽപിക്കപ്പെട്ട ഏക വിഷയം വിജ്ഞാനമാ ണ്. അല്ലാഹു പറയുന്നു:

 رَّبِّ زِدْنِي عِلْمًا ‎﴿١١٤﴾  (طه: ١١٤)

“എനിക്കു നീ ജ്ഞാനം വർദ്ധിപ്പിച്ചു തരേണമേ” (വി. ക്വു. 20 :114)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts