الصمد (അസ്സ്വമദ്)

THADHKIRAH

വിശുദ്ധ  ക്വുർആനിൽ ഒരു തവണ മാത്രം വന്നിട്ടുള്ള അല്ലാഹുവിന്റെ മഹനീയ നാമമാണ് അസ്സ്വമദ്. വിശുദ്ധക്വുർആ നിന്റെ മൂന്നിലൊന്നെന്ന് നബി ‎ﷺ  വിശേഷിപ്പിച്ച സൂറത്തുൽഇഖ്ലാ സ്വിലാണ് പ്രസ്തുത നാമം വന്നിരിക്കുന്നത്. 
اللَّهُ الصَّمَدُ ‎﴿٢﴾ 
വിവിധ വിശേഷണങ്ങളെ വിളിച്ചറിയിക്കുന്ന നാമങ്ങളിലൊന്നാണ് അസ്സ്വമദ് എന്ന് ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്നുള്ള വിവരണ ത്തിൽ നിന്ന് മനസിലാക്കാം. അദ്ദേഹം പറഞ്ഞു:
 “നേതൃത്വത്തിൽ പൂർണതവരിച്ച സയ്യിദും ശറഫിൽ പൂർ ണതവരിച്ച ശരീഫും മഹത്വത്തിൽ പൂർണതവരിച്ച അൽഅള്വീമും ഹിൽമിൽ(പെട്ടന്നു ശിക്ഷിക്കാതെ തൗബക്കു സാവകാശം നൽ കൽ) പൂർണതവരിച്ച അൽഹലീമും ധന്യതയിൽ പൂർണതവരിച്ച അൽഗനിയ്യും ആധിപത്യത്തിൽ പൂർണതവരിച്ച അൽജബ്ബാറും അറിവിൽ പൂർണതവരിച്ച അൽആലിമും ഹിക്മത്തിൽ പൂർണത വരിച്ച അൽഹാകിമുമാണ് അസ്സ്വമദ്. അവനത്രേ ശറഫിന്റേയും നേതൃത്വത്തിന്റേയും ഇനങ്ങളിൽ പൂർണതവരിച്ചവൻ. അവനത്രേ അല്ലാഹു. ഇതാകുന്നു അവന്റെ വിശേഷണം; ഇവ അവനുമാത്രമേ ആകാവൂ.”  (തഫ്സീറുത്ത്വബരി 24: 736)
വേറേയും അഭിപ്രായങ്ങൾ അസ്സ്വമദിന്റെ ആശയമായി പറയപ്പെട്ടിട്ടുണ്ട്.   (തഫസീറു ഇബ്നികഥീർ 4:570, തഫ്സീറുക്വുർത്വുബി 20: 168, ഇമാം അൽഖത്വാബിയുടെ ശഅ്നുദ്ദുആഅ് : 85 നോക്കുക)
കഴിവ് പൂർണമായ അൽക്വാദിർ,
കാരുണ്യം പൂർണമായ അർറഹീം,
ഒൗദാര്യം പൂർണമായ അൽജവ്വാദ്,
ആവശ്യങ്ങളിൽ ആശ്രയിക്കപ്പെടുന്ന സയ്യിദ്,
എല്ലാവരും ആശ്രയിക്കുന്ന, ആരേയും ആശ്രയിക്കേണ്ട തില്ലാത്തവൻ,
താനുദ്ദേശിക്കുന്നത് വിധിക്കുകയും താനിച്ഛിക്കുന്നത് പ്രവർത്തിക്കുകയും ചെയ്യുന്നവൻ,
ആഗ്രഹങ്ങളിൽ ഉദ്ദേശിക്കപ്പെടുന്നവൻ,
മുസ്വീബത്തുകളിൽ സഹായം തേടപ്പെടുന്നവൻ,
തിന്നുകയും കുടിക്കുകയും ചെയ്യാത്തവൻ,
നേതൃത്വം പരമകാഷ്ഠയിലെത്തിയവൻ,
എല്ലാവർക്കും മീതെയുള്ളവൻ,
എന്നെന്നും ശേഷിക്കുന്നവൻ(അൽബാക്വി),
എന്നെന്നും നിലനിൽക്കുന്നവൻ(അദ്ദാഇം),
ന്യൂനതകളൊന്നുമില്ലാത്ത സമ്പൂർണൻ(അൽകാമിൽ),
തുടങ്ങി ധാരാളം അർത്ഥങ്ങൾ അസ്സ്വമദ് എന്ന തിരുനാമ ത്തിനുണ്ടെന്ന് പ്രാമാണികരായ പണ്ഡിതന്മാർ ഉണർത്തിയിട്ടുണ്ട്.
അസ്സ്വമദ് എന്ന അത്ത്യുത്തമ നാമം സുന്നത്തിലും സ്ഥിര പ്പെട്ടു വന്നിരിക്കുന്നു. അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
قَالَ اللَّهُ كَذَّبَنِي ابْنُ آدَمَ …. وَأَمَّا شَتْمُهُ إِيَّايَ فَقَوْلُهُ اتَّخَذَ اللَّهُ وَلَدًا وَأَنَا الْأَحَدُ الصَّمَدُ لَمْ أَلِدْ وَلَمْ أُولَدْ وَلَمْ يَكُنْ لِي كُفْئًا أَحَدٌ
“അല്ലാഹു പറഞ്ഞു: ആദം സന്തതി എന്നെ കളവാക്കിയിരിക്കുന്നു….. എന്റെ നേരെ യുള്ള അവന്റെ ആക്ഷേപം അല്ലാഹു സന്ത തിയെ സ്വീകരിച്ചിരിക്കുന്നു എന്ന വാക്കാണ്. ഞാനാകട്ടേ അൽ അഹദും(ഏകനും) അസ്സ്വമദുമാണ്. ഞാൻ (ആർക്കും) ജന്മം നൽ കിയിട്ടില്ല. (ആരുടേയും സന്തതിയായി) ജനിച്ചിട്ടുമില്ല. എനിക്കു തുല്യനായി ആരുമില്ല.” (ബുഖാരി)
 
ഏതാനും പ്രാർത്ഥനകൾ
മിഹ്ജൻ ഇബ്നു അദ്റഇ رَضِيَ اللَّهُ عَنْهُൽനിന്ന് നിവേദനം. നബി ‎ﷺ  ഒരാൾ തന്റെ തശഹ്ഹുദിൽ ഇപ്രകാരം പ്രാർത്ഥിക്കുന്നത് കേട്ടു:
اللَّهُمَّ إِنِّي أَسْأَلُكَ يَا اللَّهُ الأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ 
അല്ലാഹുവേ, നിന്നോടിതാ ഞാൻ തേടുന്നു. അല്ലാഹുവെ ഏക നും, എല്ലാവർക്കും ആശ്രിതനും നിരാശ്രയനും, (ആരുടേയും സ ന്തതിയായി) ജനിക്കാത്തവനും (ആരേയും)ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായവനേ, നീ എനിക്ക് എന്റെ പാ പങ്ങൾ പൊറുക്കേണമേ. നിശ്ചയം നീ പാപങ്ങൾ പൊറുത്തു മാ പ്പേകുന്നവനും കരുണ ചൊരിയുന്നവനുമാണല്ലോ.
ഇൗ ദുആഅ് നിർവ്വഹിച്ച വ്യക്തിക്ക് പൊറുത്തുകൊടു ക്കപ്പെട്ടു എന്ന് നബി ‎ﷺ  മൂന്നു തവണ പറയുകയുണ്ടായി.    (സുനനു അബീദാവൂദ്. ഇമാം ഇബ്നു ഖുസയ്മയും ഹാകിമും അൽബാനിയും സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
അല്ലാഹുവിനെ സൃഷ്ടിച്ചത് ആരാണ് എന്ന നിലക്ക് വസ്വാസുണ്ടാക്കപെട്ടാൽ പ്രഖ്യാപിക്കുവാൻ നബി ‎ﷺ  ഇപ്രകാരം പഠി പ്പിച്ചു:
اللهُ أَحَدٌ  اللهُ الصَّمدُ لَمْ يَلِدْ وَلَمْ يُولَدْ  وَلَمْ يَكُنْ لَهُ كُفُواً أَحَد 
“അല്ലാഹു ഏകനാകുന്നു. അല്ലാഹു സ്വമദുമാകുന്നു. അവൻ (ആർക്കും) ജന്മം നൽകിയിട്ടില്ല. (ആരുടെയും സന്തതിയായി) ജ നിച്ചിട്ടുമില്ല. അവനു തുല്യനായി ആരും ഇല്ലതാനും”
ശേഷം അവൻ തന്റെ ഇടതു ഭാഗത്തേക്ക് മൂന്നു തവണ ഉമിനീരിന്റെ നനവോടെ ഉൗതുകയും പിശാചിൽനിന്ന് അല്ലാഹുവിൽ അഭയം തേടുകയും ചെയ്യുവാൻ തിരുമേനി ‎ﷺ  ഉണർത്തി  (സുനനു അബീദാവൂദ്. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts