അൽഹയ്യ് എന്ന നാമം അല്ലാഹുവിന് അൽഹയാത്(ജീ വൻ) എന്ന വിശേഷണത്തെ സ്ഥാപിക്കുന്നു. സമ്പൂർണതയാണ് പ്രസ്തുത വിശേഷണത്തിന്റെ പ്രത്യേകത. അഥവാ ഇല്ലായ്മ മുൻ കടക്കാത്ത, നാശമോ മരണമോ വന്നുഭവിക്കാത്ത, കുറവോ ന്യൂ നതയോ ഏൽക്കാത്ത പരിപൂർണമായ ഹയാത്. അറിവ്, കേൾ വി, കാഴ്ച, കഴിവ്, വേണ്ടുക, കാരുണ്യം, ഉദ്ദേശിക്കുന്നത് പ്രവർ ത്തിക്കൽ തുടങ്ങിയുള്ള അല്ലാഹുവിന്റെ വിശേഷണങ്ങളുടെ സ മ്പൂർണതയെ അനിവാര്യമാക്കുന്ന വിശേഷണമാണ് അൽഹയാത്. 
ഇമാം അൽഖത്ത്വാബിജ പറഞ്ഞു: അല്ലാഹുവിന്റെ വി ശേഷണത്തിൽ അൽഹയ്യ് എന്നാൽ അവൻ ഉണ്മയുള്ളവനായി കൊണ്ടിരിക്കുന്നവനാണ്. അൽഹയാത്(ജീവൻ) എന്നതുകൊണ്ടു വിശേഷിപ്പിക്കപ്പെട്ടവനുമാണ്. മരണത്തിനു ശേഷം ജീവൻ അവനു പുതുതായി ഉണ്ടായതല്ല. ജീവിതത്തിനുശേഷം മരണം അവന് സം ഭവിക്കുകയില്ല. ജീവനുള്ള മറ്റുള്ളവക്കെല്ലാം മരണവും ജീവിതത്തി ന്റെ രണ്ടറ്റങ്ങളിലൊന്നിലോ അല്ലെങ്കിൽ അവ രണ്ടിലുമോ ഇല്ലായ്മയും സംഭവിക്കും.  (മുസ്തദ്റകുഹാകിം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
ഏതൊരുവനാണോ ഇൗ വിശേഷഗുണമുള്ളവൻ അവൻ മാത്രമാണ് ആരാധിക്കപ്പെടുവാനും തവക്കുലാക്കപ്പെടുവാനും അർഹൻ. 
وَتَوَكَّلْ عَلَى الْحَيِّ الَّذِي لَا يَمُوتُ وَسَبِّحْ بِحَمْدِهِ ۚ  (الفرقان: ٥٨)
“ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേൽപിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീർത്തിക്കുകയും ചെയ്യു ക… ” (വി. ക്വു. 25: 58)
വിശുദ്ധ ക്വുർആനിൽ അഞ്ചു സ്ഥലങ്ങളിൽ വന്നിട്ടുള്ള അല്ലാഹുവിന്റെ അതിമഹനീയ നാമമാണ് അൽഹയ്യ്. അതിൽ മൂന്നു തവണ അൽക്വയ്യൂം എന്ന നാമത്തോടു ചേർന്നാണ് അത് വന്നിരിക്കുന്നത്.
അൽഹയ്യ് എന്ന അത്ത്യുത്തമ നാമം അല്ലാഹുവിന് സു ന്നത്തിലും സ്ഥിരപ്പെട്ടു വന്നിരിക്കുന്നു. ഏതാനും തിരുമൊഴികൾ:
ഉബയ്യിബ്നു കഅ്ബി رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
يَا أَبَا الْمُنْذِرِ أَتَدْرِى أَىُّ آيَةٍ مِنْ كِتَابِ اللَّهِ مَعَكَ أَعْظَمُ. قَالَ قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ. قَالَ  يَا أَبَا الْمُنْذِرِ أَتَدْرِى أَىُّ آيَةٍ مِنْ كِتَابِ اللَّهِ مَعَكَ أَعْظَمُ. قَالَ قُلْتُ اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَىُّ الْقَيُّومُ. قَالَ فَضَرَبَ فِى صَدْرِى وَقَالَ  وَاللَّهِ لِيَهْنِكَ الْعِلْمُ أَبَا الْمُنْذِرِ 
അബുൽമുൻദിർ, താങ്കളുടെ കൂടെയുള്ള അല്ലാഹുവിന്റെ ഗ്രന്ഥ ത്തിൽ(ക്വുർആനിൽ) ഏറ്റവും മഹത്വമേറിയ ആയത്ത് ഏതെ ന്ന് താങ്കൾക്കറിയാമോ? ഞാൻ പറഞ്ഞു: അല്ലാഹുവും അല്ലാഹുവിന്റെ റസൂലുമാണ് നന്നായി അറിയുന്നവർ. അബുൽമുൻദിർ, താങ്കളുടെ കൂടെയുള്ള അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ(ക്വുർആ നിൽ) ഏറ്റവും മഹത്വമേറിയ ആയത്ത് ഏതെന്ന് താങ്കൾക്കറിയാമോ? ഞാൻ പറഞ്ഞു: 
اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ
എന്ന ആയത്തുൽകുർസിയ്യ്. അപ്പോൾ തിരുമേനി ‎ﷺ  എന്റെ നെ ഞ്ചിൽ തട്ടി. എന്നിട്ട് പറഞ്ഞു: അബുൽമുൻദിർ, അല്ലാഹുവാണെ, നിങ്ങൾ വിജ്ഞാനം ഏറെയുള്ളവനാണ്; നിങ്ങൾക്കു മംഗളം. (മുസ്‌ലിം)
ഉബയ്യ് ഇബ്നു കഅ്ബ് رَضِيَ اللَّهُ عَنْهُ ജിന്നിന്റെ ശല്യങ്ങളിൽനിന്ന് രക്ഷപ്പെടുവാനുള്ള മാർഗം ആരാഞ്ഞപ്പോൾ ജിന്ന് തന്നെ അത് ആയത്തുൽകുർസിയ്യാണെന്ന് ഉണർത്തുകയും ജിന്ന് ആ പറ ഞ്ഞത് സത്യമാണെന്ന് നബി ‎ﷺ  പറയുകയും ചെയ്ത ഭാഗം ഇപ്ര കാരമാണ് ഇമാം ഹാകിം നിവേദനം ചെയ്യുന്നത്:
….قَالَ: فَمَا يُنْجِينَا مِنْكُمْ؟ قَالَ: هَذِهِ الآيَةُ الَّتِي فِي سُــــــــــــــورَةِ الْبَقَرَةِ:  اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ… مَنْ قَالَهَا حِينَ يُمْسِي أُجِيرَ مِنَّا حَتَّى يُصْبِحَ وَمَنْ قَالَهَا حِينَ يُصْبِحُ أُجِيرَ مِنَّا حَتَّى يُمْسِيَ فَلَمَّا أَصْبَحَ أَتَى رَسُولَ اللَّهِ ‎ﷺ فَذَكَرَ ذَلِكَ لَهُ فَقَالَ: صَدَقَ الْخَبِيثُ.
“… ..ഉബയ്യ് ചോദിച്ചു: നിങ്ങളിൽനിന്ന് (ജിന്നുകളിൽനിന്ന്) ഞങ്ങളെ രക്ഷപ്പെടുത്തുന്നത് എന്താണ്? ജിന്ന് പറഞ്ഞു: സൂറത്തുൽബ ക്വറയിലെ ഇൗ ആയത്ത് അഥവാ ആയത്തുൽകുർസിയ്യ് ആണ്. വല്ലവനും വൈകുന്നേരമാകുമ്പോൾ ആയത്തുൽകുർസിയ്യ് പാ രായണം ചെയ്താൽ നേരംപുലരുവോളവും നേരംപുലരുമ്പോൾ പാരായണം ചെയ്താൽ വൈകുന്നേരമാകുവോളവും ഞങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടും. പ്രഭാതമായപ്പോൾ ഉബയ്യ് رَضِيَ اللَّهُ عَنْهُ, നബി ‎ﷺ യുടെ അടുക്കൽ ചെല്ലുകയും അത് തിരുമേനി ‎ﷺ  യോട് ഉണർത്തുക യും ചെയ്തു. നബി ‎ﷺ  പറഞ്ഞു: നീചൻ സത്യം പറഞ്ഞിരിക്കുന്നു.” (സുനനു അബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
എന്നെന്നും ജീവിച്ചരിക്കുന്നവനോടാണ് ദുആയും തേട്ട വും. മരണം വരിച്ചവരും മരണം വരിക്കുന്ന ജീവനുള്ളവരും ജീവ നില്ലാത്ത വസ്തുക്കളും ഒരിക്കലും യാതൊരുവിധ ആരാധനയും അർഹിക്കുന്നേയില്ല. അല്ലാഹു പറഞ്ഞു:
هُوَ الْحَيُّ لَا إِلَٰهَ إِلَّا هُوَ فَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۗ   (غافر: ٦٥)
“അവനാകുന്നു ജീവിച്ചിരിക്കുന്നവൻ. അവനല്ലാതെ യാതൊരു ഇ ലാഹുമില്ല. അതിനാൽ കീഴ്വണക്കം അവന് നിഷ്കളങ്കമാക്കി ക്കൊണ്ട് നിങ്ങൾ അവനോട് ദുആയിരക്കുക….” (വി. ക്വു. 40: 65)
 
ഒരു ദുആഅ്:
 
താഴെ വരുന്ന ദുആഅ് വല്ലവനും ചൊല്ലിയാൽ അവൻ യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞ് ഒാടിയാലും ശരി അവന്റെ പാപ ങ്ങൾ പൊറുക്കപ്പെടുമെന്ന് നബി ‎ﷺ  പറഞ്ഞതായി സെയ്ദിബ്നു ഹാരിഥഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം ചെയ്യപ്പെടുന്ന ഹദീഥിലുണ്ട്.  
أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ 
അൽഹയ്യും അൽക്വയ്യൂമുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആ രാധനക്ക് അർഹനായി മറ്റാരുമില്ല. അങ്ങിനെയുള്ള അല്ലാഹു വോടു ഞാൻ പാപമോചനത്തിനു തേടുകയും അവനിലേക്ക് തൗ ബഃ ചെയ്യുകയും ചെയ്യുന്നു. (അൽബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.)
അബ്ദുല്ലാഹ്് ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അ ദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂലി ‎ﷺ ന് വല്ല ദുഃഖമോ ഞെരു ക്കമോ സംഭവിച്ചാൽ തിരുമേനി ‎ﷺ  പറയുമായിരുന്നു:
يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ
എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനു മായ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് നിന്നോടു ഞാൻ സഹായം അർത്ഥിക്കുന്നു.  
അങ്ങാടിയിൽ പ്രവേശിച്ചാൽ താഴെ വരുന്ന ദുആ ചൊല്ലുന്ന വിശ്വാസിക്ക് പത്തു ലക്ഷം നന്മകൾ രേഖപ്പെടുത്തപ്പെടുമെ ന്നും അയാളുടെ പത്തുലക്ഷം തിന്മകൾ മായ്ക്കപ്പെടുമെന്നും. അയാൾക്ക് പത്തുലക്ഷം പദവികൾ ഉയർത്തപ്പെടുമെന്നും സ്വർഗ ത്തിൽ ഒരു വീട് നിർമ്മിക്കപ്പെടുമെന്നും ഹദീഥിലുണ്ട്.   (സുനനുത്തിർമിദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
لاَ إِلَه إلاّ الله وَحْدَهُ  لا شَرِيكَ لَهُ  لَهُ المُلْكُ  وَلَهُ الْحَمْدُ يُحْيي وَيُمِيتُ  وَهُوَ حَيٌّ لا يَمُوتُ  بِيَدِهِ الْخَيْر وَهُوعَلَى كُلِّ شَيْءَ قَدِيرٌ
യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അ വൻ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെ യ്യുന്നു. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്; മരിക്കു കയില്ല. അവന്റെ കയ്യിലാകുന്നു മുഴുനന്മകളും. അവൻ എ ല്ലാത്തിനും കഴിവുള്ളവനുമാണ്.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts