അർറഹീം എന്ന നാമം തന്റെ ദാസന്മാരോട് കരുണ കാ ണിക്കുന്നവൻ എന്നാണ് അർത്ഥമാക്കുന്നത്. അല്ലാഹു പറഞ്ഞു:

 وَكَانَ بِالْمُؤْمِنِينَ رَحِيمًا ‎﴿٤٣﴾‏ (الأحزاب: ٤٣)  رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ‎﴿١٠﴾‏  (الحشر: ١٠(

വിശുദ്ധ ക്വുർആനിൽ നൂറ്റിപതിനാലു തവണ അർറഹീം എന്ന നാമം ആവർത്തിച്ചു വന്നിട്ടുണ്ട്.

 ദാസന്മാരോടു കരുണകാണിക്കുന്നവൻ എന്ന അർത്ഥ ത്തിൽ ഉപരിയിൽ നൽകിയതുപോലെ മുക്വയ്യദായും ബിസ്മി യിലും സൂറത്തുൽഫാതിഹഃയിലും വന്നതുപോലെ അർറഹ്മാൻ എന്ന നാമത്തോടു ചേർന്നും അല്ലാഹുവിന്റെ മറ്റേതെങ്കിലും നാമത്തോടു ചേർന്നുമൊക്കയാണ് വിശുദ്ധ ക്വുർആനിൽ അർ റഹീം എന്ന നാമം വന്നിരിക്കുന്നത്.
رَّبٍّ رَّحِيمٍ ‎﴿٥٨﴾ (يس: ٥٨) الرَّحْمَٰنِ الرَّحِيمِ ‎﴿٣﴾  (الفاتحة: ٣) الْعَزِيزُ الرَّحِيمُ ‎﴿٩﴾‏  (الشعراء: ٩)  الْغَفُورُ الرَّحِيمُ ‎﴿٤٩﴾ ( الحجر: ٤٩)   رَءُوفٌ رَّحِيمٌ ‎﴿٢٠﴾‏  (النور: ٢٠)  التَّوَّابُ الرَّحِيمُ ‎﴿٥٤﴾‏  (البقرة: ٥٤)
ആറു തവണയാണ് അർറഹ്മാൻ എന്ന നാമത്തോടു ചേർന്ന് അർറഹീം എന്ന നാമം വന്നിരിക്കുന്നത്. എന്നാൽ അർ റഉൗഫ്, അൽഗഫൂർ, അത്തവ്വാബ്, അൽഅസീസ് എന്നീ നാമങ്ങ ളോടു ചേർന്നാണ് അർറഹീം എന്ന നാമം കൂടുതലായി വന്നിരി ക്കുന്നത്. കാരണം പ്രസ്തുത നാമം അറിയിക്കുന്ന കാരുണ്യം അല്ലാഹുവിന്റെ പ്രത്യേകമായ കാരുണ്യമാണ്. അത് വിശ്വാസി കൾക്കുമാത്രം ലഭിക്കുന്ന കാരുണ്യമാണ്. വിശ്വാസികളെ കുറിച്ച് അല്ലാഹു പറയുന്നു:
سَيُدْخِلُهُمُ اللَّهُ فِي رَحْمَتِهِ ۗ إِنَّ اللَّهَ غَفُورٌ رَّحِيمٌ ‎﴿٩٩﴾‏  (التوبة: ٩٩)
“…..അല്ലാഹു അവരെ തന്റെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നതാണ്. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാ നിധിയുമാകുന്നു.” (വി. ക്വു. 9: 99) 
فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ ‎﴿١٥٦﴾‏   (الأعراف: ١٥٦)
“…എന്നാൽ ധർമ്മനിഷ്ഠപാലിക്കുകയും, സകാത്ത് നൽകുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നവരായ ആ ളുകൾക്ക് (പ്രത്യേകമായി) ഞാൻ അത്(കാരുണ്യം) രേഖപ്പെടുത്തുന്നതാണ്.” (വി. ക്വു. 7: 156)
അർറഹീം എന്ന അത്ത്യുത്തമനാമം സുന്നത്തിലും സ്ഥിര പ്പെട്ടു വന്നിരിക്കുന്നു. അബ്ദുല്ലാഹ് ഇബ്നു അംറിൽ رَضِيَ اللَّهُ عَنْهُ  നിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
لَوْ أَنَّ الْعِبَادَ لَمْ يُذْنِبُوا لَخَلَقَ اللَّهُ خَلْقًا يُذْنِبُونَ ثُمَّ يَغْفِرُ لَهُمْ وَهُوَ الْغَفُورُ الرَّحِيمُ.
“ദാസന്മാർ പാപംചെയ്യുന്നില്ലെങ്കിൽ അല്ലാഹു  പാപം പ്രവർത്തിക്കു ന്ന സൃഷ്ടികളെ പടക്കുകയും അനന്തരം അല്ലാഹു അവർക്ക് പൊ റുത്തു കൊടുക്കുകയും ചെയ്യും. നിശ്ചയം, അവൻ പൊറുക്കു ന്നവനും കരുണ കാണിക്കുന്നവനുമാണ്.” (മുസ്‌ലിം)
 
അല്ലാഹുവിന്റെ കാരുണ്യം നേടുവാൻ
 
ഒന്ന്: അല്ലഹുവിനേയും റസൂലി‎ﷺനേയും അനുസരിക്കുക
 وَأَطِيعُوا اللَّهَ وَالرَّسُولَ لَعَلَّكُمْ تُرْحَمُونَ ‎﴿١٣٢﴾‏ ( آل عمران: ١٣٢)
“നിങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങൾ അനുഗൃഹീതരായേക്കാം.” (വി. ക്വു. 3: 132)
 
രണ്ട്: ക്വുർആൻ പിൻപറ്റുക, തക്വ്വയിൽ ജീവിക്കുക.
وَهَٰذَا كِتَابٌ أَنزَلْنَاهُ مُبَارَكٌ فَاتَّبِعُوهُ وَاتَّقُوا لَعَلَّكُمْ تُرْحَمُونَ ‎﴿١٥٥﴾ (الأنعام: ١٥٥)
“ഇതാകട്ടെ നാം അവതരിപ്പിച്ച നൻമ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങൾ പിൻപറ്റുകയും സൂക്ഷ്മതപാലിക്കുകയും ചെയ്യു ക. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം.” (വി. ക്വു. 6: 155) 
 
മൂന്ന്: ക്വുർആൻ പാരായണം സശ്രദ്ധം കേൾക്കുക, മൗനം ദീക്ഷിക്കുക
وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُونَ ‎﴿٢٠٤﴾‏ (الأعراف: ٢٠٤)
“ക്വുർആൻ പാരായണം ചെയ്യപ്പെട്ടാൽ നിങ്ങളത് ശ്രദ്ധിച്ചു കേൾ ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങൾക്കു കാരുണ്യം ലഭിച്ചേക്കാം.” (വി. ക്വു. 7: 204)
 
നാല്: നമസ്കാരം യഥാവിധം നിർവ്വഹിക്കുക, സകാത്ത് നൽകുക
وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا الرَّسُولَ لَعَلَّكُمْ تُرْحَمُونَ ‎﴿٥٦﴾‏  (النور: ٥٦)
“നിങ്ങൾ നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിൻ. നി ങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം.” (വി. ക്വു. 24: 56)
 
അഞ്ച്: ഇസ്തിഗ്ഫാർ നടത്തുക
لَوْلَا تَسْتَغْفِرُونَ اللَّهَ لَعَلَّكُمْ تُرْحَمُونَ ‎﴿٤٦﴾‏  (النمل: ٤٦)
“.. ..നിങ്ങൾക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടേ? എങ്കിൽ നിങ്ങൾക്കു കാരുണ്യം നൽകപ്പെട്ടേക്കാം.” (വി. ക്വു. 27: 46)
 
ആറ്: ഇഹ്സാനോടെ വർത്തിക്കുക
إِنَّ رَحْمَتَ اللَّهِ قَرِيبٌ مِّنَ الْمُحْسِنِينَ ‎﴿٥٦﴾‏ (الأعراف: ٥٦)
“… ..തീർച്ചയായും അല്ലാഹുവിന്റെ കാരുണ്യം സൽകർമ്മകാരികൾക്ക് സമീപസ്ഥമാകുന്നു.” (വി. ക്വു. 7: 56)
 
ഏഴ്: സഹോദരങ്ങൾക്കിടയിൽ സ്വുൽഹുണ്ടാക്കുക 
وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ ‎﴿١٠﴾  (الحجرات: ١٠)
“സത്യവിശ്വാസികൾ (പരസ്പരം) സഹോദരങ്ങൾ തന്നെയാകുന്നു. അതിനാൽ നിങ്ങളുടെ രണ്ടു സഹോദരങ്ങൾക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെ യ്യുക. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം.” (വി. ക്വു. 49: 10) 
 
എട്ട്: പടപ്പുകളോട് കരുണകാണിക്കുക
പടപ്പുകളോട് കാരുണ്യത്തിൽ വർത്തിക്കുന്നവർക്കാണ് ക രുണാവാരുധിയായവനിൽനിന്നുള്ള കാരുണ്യവായ്പ്. ഏതാനും തിരുമൊഴികൾ നോക്കൂ. നബി ‎ﷺ  പറഞ്ഞു:
إِنَّمَا يَرْحَمُ اللَّهُ مِنْ عِبَادِهِ الرُّحَمَاءَ 
“നിശ്ചയം തന്റെ ദാസന്മാരിൽ കരുണയുള്ളവരിൽ മാത്രമാണ് അല്ലാഹു കരുണ്യം ചൊരിയുന്നത്.” (ബുഖാരി, മുസ്‌ലിം)
مَنْ لَا يَرْحَمُ لَا يُرْحَمُ 
“കരുണ കാണിക്കാത്തവർക്ക് കരുണ നൽകപ്പെടുകയില്ല.” (ബുഖാരി, മുസ്‌ലിം)
ارْحَمُوا مَنْ فِى الأَرْضِ يَرْحَمْكُمْ مَنْ فِى السَّمَاءِ 
“നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണകാണിക്കുക. ആകാശത്തിലുള്ളവൻ(അല്ലാഹു) നിങ്ങളോട് കരുണകാണിക്കും.”
(സുനനുത്തിർമുദി. ഇമാംതിർമുദി ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു)
വിശ്വസിക്കുകയും സുകൃതം പ്രവർത്തിക്കുകയും ചെയ്ത വരെ മാത്രമല്ല അല്ലാഹുവിന്റെ കാരുണ്യം കടാക്ഷിക്കുന്നത് പ്ര ത്യുത അത് അവരുടെ കാലശേഷം അവരുടെ സന്തതികളേയും അനുഗ്രഹിക്കുന്നതാണ്. ഖിദ്വ്റി (അ) ന്റെ സംഭവത്തിൽ പൊളിഞ്ഞു വീഴാറായ മതിൽ അദ്ദേഹം പണിതു നിവർത്തിയതുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നു:
 
وَأَمَّا الْجِدَارُ فَكَانَ لِغُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَالِحًا فَأَرَادَ رَبُّكَ أَن يَبْلُغَا أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ ۚ وَمَا فَعَلْتُهُ عَنْ أَمْرِي ۚ   (الكهف: ٨٢)
“ആ മതിലാണെങ്കിലോ, അത് ആ പട്ടണത്തിലെ അനാഥരായ രണ്ടു ബാലന്മാരുടെതായിരുന്നു. അതിനു ചുവട്ടിൽ അവർക്കായു ള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് ഒരു നല്ല മനു ഷ്യനായിരുന്നു. അതിനാൽ അവർ ഇരുവരും യൗവ്വനം പ്രാപി ക്കുകയും, എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണ മെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു താങ്കളുടെ രക്ഷിതാവി ന്റെ കാരുണ്യം എന്ന നിലയിലത്രെ അത്. അതൊന്നും എന്റെ അഭിപ്രയപ്രകാരമല്ല ഞാൻ ചെയ്തത്… “(വി. ക്വു. 18: 82)
 
ഏതാനും ദുആഉകൾ
 
നബി ‎ﷺ  അബൂബകറി رَضِيَ اللَّهُ عَنْهُ  നെ പഠിപ്പിച്ച ദുആഅ്:  
اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ  وَارْحَمْنِي  إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ 
അല്ലാഹുവേ, ഞാൻ എന്നോടുതന്നെ ധാരാളം അന്യായം പ്രവർ ത്തിച്ചു. നീയല്ലാതെ പാപങ്ങൾ പൊറുക്കുകയില്ല. അതുകൊണ്ട് നിന്നിൽനിന്നുള്ള പാപമോചനം നീ എനിക്കു കനിയേണമേ. നീ എന്നോടു കരുണ കാണിക്കേണമേ. നീ പാപങ്ങൾ പൊറുത്തു മാ പ്പേകുന്നവനും കരുണ ചൊരിയുന്നവനുമാണല്ലോ. (ഇമാം ബുഖാരി അബ്ദുല്ലാഹ് ഇബ്നു അംറി رَضِيَ اللَّهُ عَنْهُ ൽനിന്നു നിവേദനം.)
 
മഗ്ഫിറത്തിനും തൗബഃക്കും വേണ്ടിയുള്ള തേട്ടം
അബ്ദുല്ലാഹ് ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. ഒരു മജ്ലിസിൽ നബി ‎ﷺ  നൂറുതവണ ഇപ്രകാരം പറയു ന്നത് ഞങ്ങൾ എണ്ണുമായിരുന്നു:  
رَبِّ اغْفِرْ لِي وَتُبْ عَلَىَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ
“അല്ലാഹുവേ, നീ എനിക്ക് പൊറുത്തു മാപ്പേകേണമേ. എന്റെ തൗ ബഃ സ്വീകരിക്കേണമേ. നിശ്ചയം നീ തൗബഃ സ്വീകരിക്കുന്നവനും കരുണ ചൊരിയുന്നവനുമാണല്ലോ.” (സുനനുഅബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
വാസിലത്തി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം:   മുസ്ലീംകളിൽ ഒരാളു ടെ മയ്യിത്ത് നമസ്കാരം ഞങ്ങളൊന്നിച്ച് നബി ‎ﷺ  നിർവ്വഹിച്ചു. അ ന്നേരം അവിടുന്ന് പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു:
اللَّهُمَّ إِنَّ فُلَانَ بْنَ فُلَانٍ فِي ذِمَّتِكَ وَحَبْلِ جِوَارِكَ فَقِهِ مِنْ فِتْنَةِ الْقَبْرِ وَعَذَابِ النَّارِ وَأَنْتَ أَهْلُ الْوَفَاءِ وَالْحَمْدِ اللَّهُمَّ فَاغْفِرْ لَهُ وَارْحَمْهُ إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
അല്ലാഹുവേ! ഇന്ന വ്യക്തിയുടെ ഇന്ന മകൻ നിന്റെ ഉത്തരവാദി ത്തത്തിലും സംരക്ഷണത്തിലുമാണ്, അതുകൊണ്ട് ക്വബ്റിലെ പരീ ക്ഷണങ്ങളിൽ നിന്നും അതിലെ ശിക്ഷയിൽ നിന്നും നീ അവനെ സംരക്ഷിക്കേണമേ. നീ കരാർ പൂർത്തികരിക്കുന്നവനും സ്തു ത്യർഹനുമാണ്. അല്ലാഹുവേ! നീ അവനോട് പൊറുക്കുകയും ദയകാണിക്കുകയും ചെയ്യേണമേ! നിശ്ചയം, നീ പൊറുക്കുന്നവ നും കരുണ കാണിക്കുന്നവനുമാണ്.  (സുനനുഅബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts