നാമം ഉദ്ദേശിച്ചും പരമകാരുണികൻ എന്ന വിശേഷണത്തെ അറിയിച്ചും അല്ലാഹു തനിക്ക് ക്വുർആനിൽ പല വചനങ്ങളിൽ ഇതുകൊണ്ട് പേരുവെച്ചിരിക്കുന്നു.
ഇമാം ഇബ്നുൽകയ്യിംജ പറഞ്ഞു: നിശ്ചയം, അർറ ഹ്മാൻ എന്നത് അല്ലാഹുവിൽ നിലനിൽക്കുന്ന വിശേഷണത്തെ യാണ് അറിയിക്കുന്നത്. അർറഹീം ആകട്ടെ കരുണകാണിക്കപെ ടുന്നവനോടുള്ള ആ വിശേഷണത്തിന്റെ ബന്ധത്തെയാണ് അറി യിക്കുന്നത്. ഒന്ന് വിശേഷണത്തിനാണ്. രണ്ട് പ്രവൃത്തിക്കുമാണ്. ഒന്നാമത്തേത് റഹ്മത്ത് അവന്റെ വിശേഷണമാണെന്ന് അറിയി ക്കുന്നു. രണ്ടാമത്തേത് തന്റെ റഹ്മത്തു കൊണ്ട് അവൻ പടപ്പുകളോട് കരുണകാണിക്കുന്നതിനെ അറിയിക്കുന്നു… (ബദാഇഉൽഫവാഇദ് 1: 24)
അല്ലാഹു എന്ന നാമത്തെപോലെ തന്നെ അർറഹ്മാൻ എന്ന നാമവും അല്ലാഹുവിന് മാത്രം പ്രത്യേകമായ നാമമാണ്. അതുകൊണ്ടും മറ്റൊന്നിനും നാമകരണം ചെയ്തുകൂട.
അല്ലാഹു പറഞ്ഞു:
قُلِ ادْعُوا اللَّهَ أَوِ ادْعُوا الرَّحْمَٰنَ ۖ أَيًّا مَّا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ ۚ (سورة الإسراء: ١١٠)
“(നബിയേ,) പറയുക: നിങ്ങൾ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കിൽ റഹ്മാൻ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നി ങ്ങൾ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉൽ കൃഷ്ടമായ നാമങ്ങൾ….. ” (വി. ക്വു. 17: 110)
ഇമാം ഇബ്നു കഥീർജ പറഞ്ഞു: നിശ്ചയം അല്ലാഹുവിന്റെ നാമങ്ങളിൽ അവനല്ലാത്തവർക്കു പേരുവെക്കപ്പെടുന്നവയുണ്ട്. അവയിൽ അവനല്ലാത്തവർക്കു പേരുവെക്കപ്പെടാത്തവയു മുണ്ട്. അല്ലാഹു, അർറഹ്മാൻ, അൽഖാലിക്വ്, അർറാസിക്വ് തുട ങ്ങിയുള്ള പേരുകൾ പോലെ. (തഫ്സീറു ഇബ്നികഥീർ. 1: 126)
സൃഷ്ടിച്ചും ഉപജീവനം വിശാലമാക്കിയും മുഴുസൃഷ്ടികളോ ടും കരുണ ചെയ്തവനാകുന്നു അർറഹ്മാൻ. അവനിലുള്ള റ ഹ്മത്ത് ഭൗതികലോകത്ത് വഴിപ്പെട്ടവനും വഴിപ്പെടാത്തവനും ഒരു പോലെയാണ്.
وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ (سورة الأعراف: ١٥٦)
“…എന്റെ കാരുണ്യമാകട്ടെ സർവ്വ വസ്തുക്കളെയും ഉൾകൊള്ളുന്നതായിരിക്കും. ….” (വി. ക്വു. 7: 156)
അല്ലാഹുവിന്റെ അറിവ് എല്ലാത്തിനേയും ഉൾകൊള്ളു കയും എല്ലാത്തിനും വിശാലമാവുകയും ചെയ്തിരിക്കുന്നു. പ്രസ്തുത അറിവ് ഏതൊന്നിനെ ചൂഴ്ന്ന് നിൽക്കുന്നുവോ അതി നെയെല്ലാം അവന്റെ കാരുണ്യവും പൊതിഞ്ഞിരിക്കുന്നു.
رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا (سورة غافر: ٧)
“… …ഞങ്ങളുടെ രക്ഷിതാവേ, നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉൾകൊള്ളുന്നതായിരിക്കുന്നു. ….” (വി. ക്വു. 40: 7)
എന്നാൽ സൃഷ്ടിക്കുകയും ഉപജീവനം വിശാലമാക്കി കൊ ടുക്കുകയും ചെയ്തുകൊണ്ടാണ് അവന്റെ കാരുണ്യം എല്ലാ പട പ്പുകളേയും പൊതിഞ്ഞിരിക്കുന്നത്; ഭക്ഷണം, പാനീയം, വസ്ത്രം, പാർപ്പിടം, തുടങ്ങി ഭൗതികമായ വിഭവങ്ങളെ കനിഞ്ഞുകൊണ്ടുള്ള കാരുണ്യം.
وَمِن رَّحْمَتِهِ جَعَلَ لَكُمُ اللَّيْلَ وَالنَّهَارَ لِتَسْكُنُوا فِيهِ وَلِتَبْتَغُوا مِن فَضْلِهِ (سورة القصص: ٧٣)
“അവന്റെ കാരുണ്യത്താൽ അവൻ നിങ്ങൾക്ക് രാവും പകലും ഉണ്ടാക്കിതന്നിരിക്കുന്നു, രാത്രിയിൽ നിങ്ങൾ വിശ്രമിക്കുവാനും (പകൽ സമയത്ത്) അവന്റെ അനുഗ്രഹത്തിൽ നിന്ന് നിങ്ങൾ തേടി ക്കൊണ്ടുവരാനും വേണ്ടി…..” (വി. ക്വു. 28: 73)
وَهُوَ الَّذِي يُرْسِلُ الرِّيَاحَ بُشْرًا بَيْنَ يَدَيْ رَحْمَتِهِ ۖ حَتَّىٰ إِذَا أَقَلَّتْ سَحَابًا ثِقَالًا سُقْنَاهُ لِبَلَدٍ مَّيِّتٍ فَأَنزَلْنَا بِهِ الْمَاءَ فَأَخْرَجْنَا بِهِ مِن كُلِّ الثَّمَرَاتِ ۚ. (سورة الأعراف: ٥٧)
“അവനത്രെ തന്റെ അനുഗ്രഹത്തിന്ന് (മഴയ്ക്കു)മുമ്പായി സന്തോഷവാർത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവൻ. അങ്ങ നെ അവ(കാറ്റുകൾ) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാൽ നിർജീ വമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ടു പോകു കയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അതുമൂലം എല്ലാ തരം കായ്കനികളും നാം പുറത്തുകൊണ്ടുവരികയും ചെയ്യുന്നു. …” (വി. ക്വു. 7: 57)
فَانظُرْ إِلَىٰ آثَارِ رَحْمَتِ اللَّهِ كَيْفَ يُحْيِي الْأَرْضَ بَعْدَ مَوْتِهَا ۚ (سورة الروم: ٥٠)
“അപ്പോൾ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഫലങ്ങൾ നോക്കൂ. ഭൂമി നിർജീവമായിരുന്നതിനു ശേഷം എങ്ങനെയാണ് അവൻ അ തിന് ജീവൻ നൽകുന്നത്?….” (വി. ക്വു. 30: 50)
അല്ലാഹുവിന്റെ കാരുണ്യം അവന്റെ കോപത്തെ കവച്ചു വെക്കുകയും കോപത്തേക്കാൾ മികവുറ്റതാവുകയും ചെയ്തിരി ക്കുന്നു. ഒരു തിരുമൊഴി ഇപ്രകാരമുണ്ട്:
إِنَّ اللَّهَ لَمَّا قَضَى الْخَلْقَ كَتَبَ عِنْدَهُ فَوْقَ عَرْشِهِ إِنَّ رَحْمَتِي سَبَقَتْ غَضَبِي
“നിശ്ചയം, അല്ലാഹു സൃഷ്ടിപ്പിൽനിന്ന് വിരമിച്ചപ്പോൾ “എന്റെ കാരുണ്യം എന്റെ കോപത്തെ മുൻകടന്നിരിക്കുന്നു, തീർച്ച’ എന്ന് തന്റെ അടുക്കൽ തന്റെ അർശിനുമീതെ രേഖപ്പെടുത്തി.” (ബുഖാരി)
എന്നാൽ അല്ലാഹുവിന്റെ പ്രത്യേകമായ കാരുണ്യം അ ത് അവനിൽ യഥാവിധം വിശ്വസിച്ചവർക്കു മാത്രമാകുന്നു. പുണ്യ കർമ്മത്തിനുള്ള തൗഫീക്വ്, നന്മയിലേക്കുള്ള ഉദവി, വശ്വാസ സൈ്ഥ ര്യം, ഹിദായത്ത്, പാരത്രിക വിജയവും മോക്ഷവും, തുടങ്ങിയുള്ള ഇൗമാനികമായ കാരുണ്യമാകുന്നു അവനിൽനിന്നുള്ള പ്രത്യേക മായ കാരുണ്യം.
رَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ ﴿١٥٦﴾ (سورة الأعراف: ١٥٦)
“…..എന്റെ കാരുണ്യമാകട്ടെ സർവ്വ വസ്തുക്കളെയും ഉൾകൊള്ളുന്നതായിരിക്കും. എന്നാൽ ധർമ്മനിഷ്ഠ പാലിക്കുകയും, സകാത്ത് നൽകുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകൾക്ക് (പ്രത്യേകമായി) ഞാൻ അത് രേഖ പ്പെടുത്തുന്നതാണ്.” (വി. ക്വു. 7: 156)
കരുണാമയനായ അല്ലാഹു നൂറു കരുണ പടച്ചിരിക്കു ന്നുവെന്നും അവനു നൂറ് കരുണയുണ്ടെന്നും അതിൽ ഒന്നു മാ ത്രമാണ് ഭൂമിയിൽ നിശ്ചയിച്ചിരിക്കുന്നതെന്നും ഹദീഥിൽ വന്നി ട്ടുണ്ട്. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നുള്ള നിവേദനത്തിൽ ഇപ്രകാര മാണുള്ളത്:
إِنَّ اللَّهَ خَلَقَ الرَّحْمَةَ يَوْمَ خَلَقَهَا مِائَةَ رَحْمَةٍ ، فَأَمْسَكَ عِنْدَهُ تِسْعًا وَتِسْعِينَ رَحْمَةً ، وَأَرْسَلَ فِي خَلْقِهِ كُلِّهِمْ رَحْمَةً وَاحِدَةً
“നിശ്ചയം അല്ലാഹു റഹ്മത്തിനെ സൃഷ്ടിച്ചനാളിൽ നൂറ് റഹ്മ ത്ത് സൃഷ്ടിച്ചു. അവൻ തന്റെയടുക്കൽ തൊണ്ണൂറ്റി ഒമ്പത് റഹ്മ ത്തിനെ പിടിച്ചുവെച്ചു. അവന്റെ മുഴു സൃഷ്ടികളിൽ എല്ലാവരിലേ ക്കും ഒരു റഹ്മത്ത് അയക്കുകയും ചെയ്തു…” (ബുഖാരി)
ആ ഒരു കരുണകൊണ്ടാണ് മനുഷ്യരും ജന്തുമൃഗാദിക ളും മറ്റും അന്യോന്യം കരുണ കാണിക്കുന്നത് അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിട്ടുണ്ട്:
إِنَّ لِلَّهِ مِائَةَ رَحْمَةٍ أَنْزَلَ مِنْهَا رَحْمَةً وَاحِدَةً بَيْنَ الْجِنِّ وَالْإِنْسِ وَالْبَهَائِمِ وَالْهَوَامِّ فَبِهَا يَتَعَاطَفُونَ وَبِهَا يَتَرَاحَمُونَ وَبِهَا تَعْطِفُ الْوَحْشُ عَلَى وَلَدِهَا وَأَخَّرَ اللَّهُ تِسْعًا وَتِسْعِينَ رَحْمَةً يَرْحَمُ بِهَا عِبَادَهُ يَوْمَ الْقِيَامَةِ
“നിശ്ചയം, അല്ലാഹുവിനു നൂറ് കാരുണ്യമുണ്ട്. അവയിൽനിന്ന് ഒന്ന് അവൻ ജിന്നുകൾക്കും മനുഷ്യർക്കും മൃഗങ്ങൾക്കും ഇഴജ ന്തുക്കൾക്കും ഇടയിൽ അവതരിപ്പിച്ചിരിക്കുന്നു. ആ കരുണകൊ ണ്ട് അവർ അന്യോന്യം അലിവുകാണിക്കുകയും അന്യോന്യം ക രുണകാണിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് വന്യമൃഗ ങ്ങൾ അവയുടെ കുഞ്ഞുങ്ങളോട് മയത്തിൽ പെരുമാറുന്നത്. അല്ലാഹു തൊണ്ണൂറ്റി ഒമ്പത് കാരുണ്യത്തെ പിന്തിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് അവൻ തന്റെ ദാസന്മാരോട് അന്ത്യനാളിൽ കരുണ കാണിക്കും.” (ബുഖാരി)
സ്വർഗം അല്ലാഹുവിന്റെ കാരുണ്യമാണെന്നും അതിലേക്കുള്ള പ്രവേശനം അവൻ കനിഞ്ഞ പ്രത്യേകക്കാർക്ക് മാത്രമാ ണെന്നും ഹദീഥുകളിലുണ്ട്. അബൂഹുറയ്റ യിൽനിന്നും നിവേദ നം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
……قَالَ اللَّهُ تَبَارَكَ وَتَعَالَى لِلْجَنَّةِ أَنْتِ رَحْمَتِى أَرْحَمُ بِكِ مَنْ أَشَاءُ مِنْ عِبَادِى……
“…അല്ലാഹു സ്വർഗത്തോടു പറഞ്ഞു: നീ എന്റെ കാരുണ്യമാണ് നിന്നെക്കൊണ്ട് ഞാനുദ്ദേശിക്കുന്ന എന്റെ ദാസന്മാരോട് ഞാൻ കരുണകാണിക്കും. ….” (ബുഖാരി, മുസ്‌ലിം)
അല്ലാഹുവിന്റെ ഇൗ കാരുണ്യത്താലാണ് തിരുമേനി ﷺ വരെ സ്വർഗത്തിൽ പ്രവേശിക്കുന്നതെന്ന് ഹദീഥിൽ വന്നിട്ടുണ്ട്. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَنْ يُدْخِلَ أَحَدًا مِنْكُمْ عَمَلُهُ الْجَنَّةَ. قَالُوا: وَلاَ أَنْتَ يَا رَسُولَ اللَّهِ قَالَ: وَلاَ أَنَا إِلاَّ أَنْ يَتَغَمَّدَنِىَ اللَّهُ مِنْهُ بِفَضْلٍ وَرَحْمَةٍ.
“നിങ്ങളിൽ ഒരാളേയും തന്റെ കർമ്മം സ്വർഗ്ഗത്തിൽ പ്രവേശിപ്പി ക്കുകയില്ല. അവർ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്ക ളേയും? തിരുമേനി ﷺ പറഞ്ഞു: ഞാൻ തന്നെയും; അല്ലാഹു അ വനിൽനിന്നുള്ള കാരുണ്യം കൊണ്ടും ഒൗദാര്യം കൊണ്ടും എ ന്നെ പൊതിഞ്ഞാലല്ലാതെ.” (മുസ്‌ലിം)
വിശുദ്ധ ക്വുർആനിൽ അർറഹ്മാൻ എന്ന നാമം അമ്പത്തി ഏഴു തവണ ആവർത്തിച്ചു വന്നിട്ടുണ്ട്. അതിൽ ആറുതവ ണ അർറഹീം എന്ന നാമത്തോടുചേർന്നും മറ്റിടങ്ങളിലെല്ലാം തനിച്ചുമാണ് അത് വന്നിരിക്കുന്നത്.
الرَّحْمَٰنُ عَلَى الْعَرْشِ اسْتَوَىٰ ﴿٥﴾ (سورة طه: ٥) الرَّحْمَٰنُ فَاسْأَلْ بِهِ خَبِيرًا ﴿٥٩﴾ (سورة الفرقان: ٥٩) الرَّحْمَٰنُ ﴿١﴾ عَلَّمَ الْقُرْآنَ ﴿٢﴾ (الرحمن:١، ٢)
പ്രസ്തുത നാമം അല്ലാഹുവിനുള്ളതറിയിക്കുന്ന തിരു മൊഴികളും സ്ഥിരപ്പെട്ടുവന്നിരിക്കുന്നു.
الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ
“കരുണ കാണിക്കുന്നവരോട് കരുണാവാരുധിയായവൻ കരുണ കാണിക്കും… ” (സുനനുത്തുർമുദി. ഇമാം തുർമുദി ഹസനുൻസ്വഹീഹ് എന്നും അൽ ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഏതാനും ദുആഉകൾ
ഉഹ്ദു പർവ്വതത്തോളം കടം ഉണ്ടെങ്കിലും അല്ലാഹു അത് വീട്ടിനൽകുവാൻ നബി ﷺ മുആദി رَضِيَ اللَّهُ عَنْهُ നെ പഠിപ്പിച്ചതായി അനസ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം ത്വബറാനി നിവേദനം ചെയ്ത ഹദീഥിലുണ്ട്.
اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَنْ تَشَاءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَاءُ وَتُعِزُّ مَنْ تَشَاءُ وَتُذِلُّ مَنْ تَشَاءُ بِيَدِكَ الْخَيْرُ إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ. رَحْمَنُ الدُّنْياَ وَاْلآخِرَةِ وَرَحِيمُهُمَا، تُعْطِيهِمَا مَنْ تَشَاءُ، اِرْحَمْنِي رَحْمَةً تُغْنِينِي بِهَا عَنْ رَحْمَةِ مَنْ سِوَاكَ
ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശി ക്കുന്നവർക്ക് നീ ആധിപത്യം നൽകുന്നു. നീ ഉദ്ദേശിക്കുന്നവരിൽ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു.
നീ ഉദ്ദേശിക്കുന്നവർക്ക് നീ പ്രതാപം നൽകുന്നു. നീ ഉദ്ദേ ശിക്കുന്നവർക്ക് നീ നിന്ദ്യതവരുത്തുകയും ചെയ്യുന്നു.
നിന്റെ കൈവശമത്രേ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
ഇഹത്തിന്റേയും പരത്തിന്റേയും റഹ്മാനും അവ രണ്ടി ന്റേയും റഹീമുമായവൻ. അവ രണ്ടും നീ ഉദ്ദേശിക്കുന്നവർക്ക് നീ കനിയുന്നു.
നീ ഒഴികെയുള്ളവരുടെ കാരുണ്യത്തിൽനിന്ന് എന്നെ ധന്യനാക്കും വിധമുള്ള കാരുണ്യം നീ എനിക്ക് നൽകേണമേ.
ജിബ്രീൽ, പൈശാചിക തന്ത്രം ചെറുക്കുവാനായി തിരുനബി ﷺ യെ ഇപ്രകാരം പഠിപ്പിച്ചതായി അബ്ദുർറഹ്മാൻ ഇബ്നു ഖമ്പശി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം അഹ്മദ് നിവേദനം ചെയ്ത ഹദീഥിലുണ്ട്.
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ الَّتِى لاَ يُجَاوزُهُنَّ بَرٌّ وَلاَ فَاجِرٌ مِنْ شَرِّ مَا خَلَقَ وَذَرَأَ وَبَرَأَ وَمِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ وَمِنْ شَرِّ مَا يَعْرُجُ فِيهَا وَمِنْ شَرِّ مَا ذَرَأَ فِى الأَرْضِ وَمِنْ شَرِّ مَا يَخْرُجُ مِنْهَا وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ وَمِنْ شَرِّ كُلِّ طَارِقٍ إِلاَّ طَارِقاً يَطْرُقُ بِخَيْرٍ يَا رَحْمَنُ
പുണ്യപുരുഷനും പാപിക്കും അതിലംഘിക്കുവാൻ കഴിയാ ത്ത അല്ലാഹുവിന്റെ സമ്പൂർണ വചനങ്ങളെ കൊണ്ട് അവൻ ജീവ നിടുകയും മുൻ മാതൃകയില്ലാതെ സൃഷ്ടിക്കുകയും ചെയ്തവ യുടെ കെടുതിയിൽ നിന്ന് ഞാൻ അഭയം തേടുന്നു.
ആകാശത്തിൽ നിന്ന് ഇറങ്ങുന്നവയുടേയും ആകാശ ത്തിലേക്ക് കയറിപ്പോകുന്നവയുടേയും കെടുതിയിൽ നിന്നും
(അല്ലാഹു) ഭൂമിയിൽ സൃഷ്ടിച്ചവയുടേയും ഭൂമിയിൽനിന്ന് പുറപ്പെടുന്നവയുടേയും കെടുതിയിൽനിന്നും
രാപകലുകളിലുണ്ടാകുന്ന കുഴപ്പങ്ങളിലെ കെടുതികളിൽ നിന്നും രാത്രിയിൽ വന്നിറങ്ങുന്നവയുടെ എല്ലാ തിന്മകളിൽനിന്നും.
പരമകാരുണികനായവനേ ഞാൻ അഭയം തേടുന്നു. എ ന്നാൽ, രാത്രിയിൽ നന്മ കൊണ്ടണയുന്നവയിൽ നിന്നല്ല. (അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
അബ്ദുൽ ജബ്ബാർ അബ്ദുല്ല