കുടുംബബന്ധം റബ്ബിനോടുള്ള ബന്ധം
അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു:
إِنَّ اللّهَ خَلَقَ الْخَلْقَ. حَتَّىٰ إِذَا فَرَغَ مِنْهُمْ قَامَتِ الرَّحِمُ فَقَالَتْ: هٰذَا مَقَامُ الْعَـائِذِ مِنَ الْقَـطِيعَةِ. قَالَ: نَـعَمْ. أَمَا تَرْضَـيْنَ أَنْ أَصِـلَ مَنْ وَصَلَكِ وَأَقْطَعَ مَنْ قَـطَعَكِ ؟ قَالَتْ: بَلَىٰ. قَالَ: فَذَاكِ لَكِ ثُمَّ قَالَ رَسُولُ اللّهِ: اقْرَأُوا إِنْ شِئْتُمْ
അള്ളാഹു സൃഷ്ടികളെ പടച്ചു, എന്നിട്ടു അതിൽ നിന്ന് വിരമിച്ചപ്പോൾ കുടുംബബന്ധം എഴുന്നേറ്റുനിന്നു.
അങ്ങിനെ അത് പറഞ്ഞു: കുടുംബബന്ധം മുറിക്കുന്നതിൽ നിന്നും നിന്നോട് ശരണം തേടുന്നവൻ്റെ സ്ഥാനമാണ് ഇത്.
അല്ലഹു പറഞ്ഞു : അതെ , നിന്നോട് (കുടുംബത്തോട്) ബന്ധം ചേർക്കുന്നവനോട് ഞാൻ ബന്ധം ചേർക്കുന്നതാണ്.
നിന്നോട് (കുടുംബത്തോട്) ബന്ധം മുറിച്ചവനോട് ഞാൻ ബന്ധം മുറിക്കുന്നതാണ്.
ഇത് നീ ഇഷ്ടപ്പെടുന്നില്ലേ ; അത് പറഞ്ഞു : അതെ
അള്ളാഹു പറഞ്ഞു : അത് നിനക്കുണ്ട്.
പിന്നെ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഓതുക :
فَهَلۡ عَسَيۡتُمۡ إِن تَوَلَّيۡتُمۡ أَن تُفۡسِدُواْ فِى ٱلۡأَرۡضِ وَتُقَطِّعُوٓاْ أَرۡحَامَكُمۡ
أُوْلَٰئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمۡ وَأَعۡمَىٰٓ أَبۡصَٰرَهُمۡ
എന്നാല്‍ നിങ്ങള്‍ കൈകാര്യകര്‍ത്തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ കുടുംബബന്ധങ്ങള്‍ വെട്ടിമുറിക്കുകയും ചെയ്തേക്കുമോ?
അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവര്‍ക്ക് അവൻ ബധിരത നല്‍കുകയും, അവരുടെ കണ്ണുകള്‍ക്ക് അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു.
(മുഹമ്മദ് 47 : 22 -23) (متفقٌ عَلَيهِ)
അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു:
لاَ يَدْخُلُ الْجَنَّةَ قَاطِعُ رَحِمٍ
‘കുടുംബബന്ധം മുറിക്കുന്നവന് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല.’ (മുസ്ലിം)
അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു:
مَنْ أحَبَّ أن يُبْسَطَ له في رِزقِهِ، ويُنْسَأَ لَهُ فِي أَثَرِهِ، فلْيَصِلْ رَحِمَهُ
‘തന്റെ അന്നം വിശാലമാക്കപ്പെടുന്നതും തന്റെ ആയുസ്സ് വര്ദ്ധിക്കപ്പെടുന്നതും ആരാണോ ഇഷ്ടപ്പെടുന്നത് അവന് കുടുംബബന്ധം ചേര്‍ത്തുകൊള്ളട്ടെ .’ (ബുഖാരി, മുസ്ലിം)
അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു:
بابانِ يُعجَّلانِ في الدُّنيَا: البغْيُ وقَطيعةُ الرَّحمِ
‘രണ്ട് വകുപ്പുകള്‍ക്ക് ശിക്ഷ ദുനിയാവില്‍വെച്ച് ധിറുതിയിലാക്കപ്പെടും. അതിക്രമവും കുടുംബബന്ധം മുറിക്കലുമാണവ.’
(അദബുല്‍മുഫ്റദ്, ബുഖാരി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)