നീതിമാനായ ഭരണാധികാരിയുടെ മഹത്വം

THADHKIRAH

നീതിയുടെ മഹത്വമെന്നോണം അല്ലാഹു പറഞ്ഞു:

إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ ‎﴿٨﴾‏

“നിശ്ചയം അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” (വി. ക്വു. 60: 8)

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

إنَّ الْمُقْسِطِينَ عِنْدَ اللهِ تَعَالَى عَلَى مَنَابِرَ مِنْ نُورٍ عَلَى يَمِينِ الرَّحْمٰنِ الَّذِينَ يَعْدِلُونَ فِي حُكْمِهِمْ وَأَهْلِيهِمْ وَمَا وَلُوا

“വിധിയിലും തങ്ങൾ ഏറ്റെടുത്ത കാര്യങ്ങളിലും നീതിപുലർത്തിയിരുന്നവർ കരുണാമയനായ അല്ലാഹുവിന്റെ വലതുഭാഗത്ത് പ്ര കാശത്താലുള്ള മിമ്പറുകളിലായിരിക്കും”  (മുസ്ലിം)

അർശിന്റെ തണലേകുന്ന ഏഴുകൂട്ടരെ എണ്ണിപ്പറയവെ തിരുദൂതർ ‎ﷺ ഒന്നാമതായി എണ്ണിപ്പറഞ്ഞു:

الإِمَامُ الْعَادِلُ

“നീതിമാനായ ഭരണാധികാരി.”  (ബുഖാരി,മുസ്ലിം)

أَهْلُ الْجَنَّةِ ثَلاَثَةٌ: … ذُو سُلْطَانٍ مُقْسِطٌ مُتَصَدِّقٌ مُوَفَّقٌ

സ്വർഗ്ഗാർഹർ മൂന്നാണ്നീതിമാനും സത്യസന്ധനും തൗഫീ ക്വ് ഏകപ്പെട്ടവനുമായ ഭരണാധികാരി…” (മുസ്ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts