ജനങ്ങൾ സ്നേഹിക്കുന്നതിന്റെ മഹത്വം

THADHKIRAH

അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:

مَرُّوا بجنازةٍ فأثْنَوا عليها خيراً، فقال النبيُّ ‎ﷺ: وَجَبَتْ. ثمَّ مَرُّوا بأُخرى فأثْنَوا عليها شَرّاً، فقال: وَجَبتْ. فقال عمرُ بن الخطاب رَضِيَ اللَّهُ عَنْهُ: ماوَجَبتْ قال: هذا أثَنيتُم عليهِ خيراً فوَجَبتْ لهُ الجنَّةُ وهذا أثنَيتُم عليهِ شرّاً فوَجَبتْ لهُ النارُ أنتم شُهَداءُ اللهِ في الأرضِ

“അവർ ഒരു ജനാസക്കരികിലൂടെ നടന്നു. അവരതിനെ പുകഴ്ത്തി സംസാരിച്ചു. തിരുനബി ‎ﷺ പറഞ്ഞു: അനിവാര്യമായി. അവർ മറ്റൊരു ജനാസക്കരികിലൂടെ നടന്നു. അപ്പോൾ അവരതിനെ ഇകഴ്ത്തി സംസാരിച്ചു. തിരുനബി ‎ﷺ പറഞ്ഞു: അനിവാര്യമായി. ഉമർ ചോദിച്ചു: എന്താണ് അനിവാര്യമായത്? അവിടുന്ന് പറഞ്ഞു: നിങ്ങൾ പുകഴ്ത്തിയ ജനാസഃക്ക് സ്വർഗ്ഗം അനിവാര്യമായി. നിങ്ങൾ ഇകഴ്ത്തിയ ജനാസക്ക് നരകം അനിവാര്യമായി. നിങ്ങൾ ഭൂമിയിൽ അല്ലാഹുവിന്റെ സാക്ഷികളാണ്” (ബുഖാരി) 

ആർഭാടം ഉപേക്ഷിക്കുന്നതിന്റെ മഹത്വം

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

مَنْ تَرَكَ اللِّبَاسَ تَوَاضُعاً لله وَهُوَ يَقْدِرُ عَلَيْهِ، دَعَاهُ الله يَوْمَ الْقِيَامَةِ عَلَى رُؤُوسِ الْخَلاَئِقِ حَتَّى يُخَيِّرُهُ مِنْ أَيِّ حُلَلِ الإِيمَانِ شَاءَ يَلْبَسُهَا

“(ആർഭാട)വസ്ത്രത്തിന് കഴിവുണ്ടായിട്ടും അല്ലാഹുവിനുവേണ്ടി വിനയത്താൽ അതുപേക്ഷിക്കുന്നവനെ അല്ലാഹു (മഹ്ശറിൽ) സൃഷ്ടികൾക്ക് മുന്നിലേക്ക് വിളിച്ച് ഈമാനിന്റെ ഉടയാടകളിൽ നിന്ന് താൻ ഉദ്ദേശിക്കുന്നത് തിരഞ്ഞെടുത്തു ധരിക്കുവാനുള്ള സ്വാതന്ത്ര്യം നൽകും”   (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts