അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ اللهَ إِذا أحَبَّ عبداً ، نادَى جبريلَ: إِنَّ اللهَ قَدْ أَحَبَّ فلاناً فأحِبَّهُ، فيُحبُّه جبريلُ فينادي جبريلُ في السماء: إِنَّ اللهَ قَدْ أَحَبَّ فلاناً فأحِبُّوهُ، فيحبُّه أهلُ السماء ثمَّ يُوضعُ له القَبول في أهل الأرض
“അല്ലാഹു ഒരു ദാസനെ ഇഷ്ടപ്പെട്ടാൽ, അല്ലാഹു ഇന്നയാളെ ഇ ഷ്ടപ്പെട്ടിരിക്കുന്നു താങ്കളും അയാളെ ഇഷ്ടപ്പെടുകയെന്ന് ജിബ് രീലിനെ വിളിച്ചുപറയും. ജിബ്രീൽ അയാളെ ഇഷ്ടപ്പെടുകയും അല്ലാഹു ഇന്നയാളെ ഇഷ്ടപ്പെട്ടിരിക്കുന്നു നിങ്ങളും അയാളെ ഇ ഷ്ടപ്പെടുക എന്ന് ആകാശത്തിൽ വിളിച്ചുപറയുകയും ചെയ്യും. അ തോടെ ആകാശത്തിലുള്ളവർ അയാളെ ഇഷ്ടപ്പെടുകയും ഭൂവാ സികളിൽ അയാൾക്ക് സ്വീകാര്യത നിശ്ചയിക്കപ്പെടുകയും ചെ യ്യും.’ (ബുഖാരി, മുസ്ലിം)