അല്ലാഹു പറഞ്ഞു:
مَّن يَشْفَعْ شَفَاعَةً حَسَنَةً يَكُن لَّهُ نَصِيبٌ مِّنْهَا ۖ
“വല്ലവനും ഒരു നല്ല ശുപാർശ ചെയ്താൽ ആ നന്മയിൽ ഒരു പങ്ക് അവനുണ്ടായിരിക്കും” (വി.ക്വു.4: 85)
തിരുദൂതർ ﷺ പറഞ്ഞു:
اِشْفَعُوا تُؤْجَرُوا
“ശുപാർശചെയ്യുക; നിങ്ങൾക്ക് കൂലി ലഭിക്കും” (ബുഖാരി)
മുസ്ലിമിന്റെ ആവശ്യം നിർവ്വഹിച്ചുകൊടുക്കുക
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَحَبُّ النَّاسِ إِلَى الله تعالى أَنفعُهُمْ للنَّاسِ وَأَحبُّ الأَعْمَالِ إِلَى اللهِ سُرُورٌ يُدْخِلُهُ عَلَى مسلِمٍ ، أَوْ يَكْشِفُ عَنْهُ كُرْبَةٌ أَوْ يَقْضِي عنهُ ديْناً أوْ يَطْرُدُ عَنْهُ جُوعاً ، وَلأَنْ أَمشِيَ معَ أَخٍ فِي حاجةٍ حتّى تُقْضَى أَحَبُّ إليَّ منْ أَنْ أَعتكِفَ فِي هذا المسْجِدِ (يعنيِ مسجدَ الْمدِينةِ) شَهْراً … ومنْ مَشى معَ أَخِيهِ الْمسْلِمِ فِي حاجَةٍ حَتَى تَتهيَّأَ لَهُ ، أَثْبَتَ اللهُ قدَمَهُ يَوْمَ تَزُولُ الأَقْدَامُ…
“അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവർ ജനങ്ങൾക്ക് ഏറ്റവും ഉപകാരമുള്ളവരാണ്. മുസ്ലിമിന്റെ മനസ്സിൽ സന്തോഷമുണ്ടാക്കലും അവന്റെ പ്രയാസം നീക്കലും കടം വീട്ടലും വിശപ്പ് ശമിപ്പിക്കലുമാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി. ഒരാവശ്യം നിർവ്വഹിക്കപ്പെടുന്നതുവരെ സഹോദരനോടൊപ്പം നടക്കലാണ് മസ്ജിദുന്നബവിയിൽ ഒരു മാസം ഇഅ്തികാഫിരിക്കുന്നതിനേക്കാൾ എനിക്കിഷ്ടം… മുസ്ലിമായ സഹോദരനോടൊപ്പം ഒരാവശ്യം നിർവ്വഹിച്ചുകൊടുക്കുന്നതുവരെ നടക്കുന്നവന്റെ പാദങ്ങളെ കാലുകൾ പതറുന്നനാളിൽ അല്ലാഹു ഉറപ്പിച്ചുനിർത്തും” (ത്വബറാനി. അൽബാനി ഹദീഥിനെ ഹസനെന്ന് വിധിച്ചു)
مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ اللّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ. وَمَنْ يَسَّرَ عَلَىٰ مُعْسِرٍ يَسَّرَ اللّهُ عَلَيْهِ فِي الدُّنْيَا وَالآخِرَةِ. وَمَنْ سَتَرَ مُسْلِماً سَتَرَهُ اللّهُ فِي الدُّنْيَا وَالآخِرَةِ. وَاللّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ
“വിശ്വാസിയുടെ ഇഹലോകത്തെ നെരുക്കത്തിന് ആശ്വാസമേകുന്നവന്റെ ആഖിറത്തിലെ നെരുക്കത്തിന് അല്ലാഹു ആശ്വാസം നൽകും. പ്രയാസമനുഭവിക്കുന്ന മുസ്ലിമിന് എളുപ്പം കനിയുന്നവന് അല്ലാഹു ഇഹത്തിലും പരത്തിലും എളുപ്പം കനിയും. മുസ്ലിമിന്റെ ന്യൂനത മറച്ചവന്റെ ഇഹത്തിലേയും പരത്തിലേയും ന്യൂനത അല്ലാഹു മറയ്ക്കും. ഒരാൾ തന്റെസഹോദരനെ സഹായിക്കുന്നകാലമത്രയും അല്ലാഹു അയാളുടെ സഹായി ആയിരിക്കും” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല