തിരുദൂതർ ﷺ പറഞ്ഞു: സയ്യിദുൽ ഇസ്തിഗ്ഫാർ,
اللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ لَكَ بِذَنْبِي، فَاغْفِرْ لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ.
“അല്ലാഹുവേ, നീ എന്റെ റബ്ബാകുന്നു. യഥാർത്ഥ ആരാധ്യനായി നീയല്ലാതെമറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാൻ നിന്റെ അടിമയും സാധ്യമാകും വിധം നിന്നോടുള്ള കരാറുംവാഗ്ദാനവും പുലർത്തുന്നവനുമാണ്. ചെയ്തുപോയ തിന്മകളിൽ നിന്ന് ഞാൻ നിന്നിൽ രക്ഷതേടുന്നു. എന്നിലുള്ള നിന്റെ അനുഗ്രഹങ്ങളും എന്റെ പാപങ്ങളും ഞാൻ നിന്നോട് സമ്മതിക്കുന്നു. നീ എനിക്ക് പൊറുത്തുതരേണമേ. പാപങ്ങൾ പൊറുക്കാൻ നീയല്ലാതെ മറ്റാരുമില്ല.” എന്ന് ചൊല്ലലാണ്. റസൂൽ ﷺ പറഞ്ഞു: ദൃഢവിശ്വാസിയായി പകലിൽ ഇത് ചൊല്ലി പ്രദോഷത്തിന് മുമ്പ് മരണ പ്പെടുന്നവൻ സ്വർഗ്ഗാർഹനാണ്. ദൃഢവിശ്വാസിയായി രാത്രി ഇത് ചൊല്ലി പ്രഭാതത്തിന് മുമ്പ് മരണപ്പെടുന്നവനും സ്വർഗ്ഗാർഹനാണ്” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല