അല്ലാഹുവെ ഭയന്ന്  കരയുന്നതിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ പറഞ്ഞു:

لاَ يَلِجُ النَّارَ رَجُلٌ بَكَى مِنْ خَشْيَةِ الله حَتَّى يَعُودَ اللَّبَنُ في الضَّرْعِ، وَلاَ يَجْتَمِعُ غُبَارٌ فِي سَبيلِ الله وَدُخَانُ جَهَنَّمَ

“കറന്നെടുത്ത പാൽ അകിട്ടിൽ തിരിച്ചു പ്രവേശിക്കുന്നതുവരെ അല്ലാഹുവിനെ ഭയന്ന് കരഞ്ഞവൻ നരകത്തിൽ പ്രവേശിക്കില്ല. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പോരാടുമ്പോൾ ഏറ്റ പൊടിയും നരകത്തിലെ പുകയും ഒരുമിച്ചുകൂടുകയില്ല”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

അർശിന്റെ തണൽ ഏകപ്പെടുന്ന ഏഴുകൂട്ടരെ എണ്ണിപ്പറയവെ തിരുദൂതർ ‎ﷺ പറഞ്ഞു:

ورَجُلٌ ذكرَ اللهَ خالياً ففاضَتْ عَيناه

“ഒഴിഞ്ഞിരുന്ന് അല്ലാഹുവിനെ ഓർത്ത് കണ്ണുകൾ കരഞ്ഞൊലിച്ച വ്യക്തി.” (ബുഖാരി)

നരകം കാണാത്ത മൂന്നു കണ്ണുകൾ

അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ പറഞ്ഞു:

ثلاثةٌ لاَ ترَى أعيُنُهم النَّار: عَيْنٌ حَرَسَتْ في سبيلِ الله ، وعَيْنٌ بَكَتْ منْ خَشْيَةِ الله ، وَعَينٌ كَفَّتْ عنْ مَحَارِمِ الله

“മൂന്നുകൂട്ടരുടെ കണ്ണുകൾ നരകം കാണില്ല. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കാവൽനിന്ന കണ്ണ്. അല്ലാഹുവിനെ ഭയന്ന് കരഞ്ഞ കണ്ണ്. നിഷിദ്ധങ്ങൾ കാണാത്ത കണ്ണ്”  (ത്വബറാനി. അൽബാനി ഹസനെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts