അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു:
ما يُصِيبُ المسلمَ مِنْ نَصَبٍ وَلاَ وَصَبٍ وَلاَ هَمٍّ وَلاَحَزَنٍ وَلاَ أذًى ولا غَمٍّ ـ حَتىَّ الشَّوكةِ يُشَاكُهَا ـ إلاَّ كفَّرَ اللهُ بِهَا مِنْ خَطَايَاهُ
“ക്ഷീണമോ വേദനയോ ദുഃഖമോ ദ്രോഹമോ വിഷമമോ ഒരുമുള്ള് പോലുമോ ഒരു മുസ്ലിമിന് ഏൽക്കുന്നില്ല അതിനാൽ അല്ലാഹു അയാളുടെ പാപം പൊറുക്കാതെ” (ബുഖാരി)
إِنَّ عِظَمَ الْجَزَاءِ مَعَ عظمِ الْبَلاَءِ، وَإِنَّ الله إِذَا أَحَبَّ قَوْماً ابْتَلاَهُمْ، فَمَنْ رَضِيَ فَلَهُ الرِّضَى، وَمَنْ سَخِطَ فَلَهُ السَّخَطُ
“പരീക്ഷണത്തിന്റെ തീഷ്ണതക്കനുസ്സരിച്ചാണ് പ്രതിഫലത്തിന്റെ മഹനീയത. ഒരുവിഭാഗത്തെ അല്ലാഹു ഇഷ്ടപെട്ടാൽ അവൻ അവരെ പരീക്ഷിക്കും. ആര് തൃപ്തിപ്പെട്ടുവോ അവന് തൃപ്തിയും ആര് കോപിച്ചുവോ അവന് കോപവുമുണ്ടായിരിക്കും”. (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിധിച്ചു)
لاَ يَزَالُ البَلاَءُ بالْمُؤْمِنِ أَوِ الْمُؤْمِنَةِ فِي جَسَدِهِ، وفِي مَالِهِِ، وفِي وَلَدِهِ، حَتَى يَلْقَى اللهَ وَمَا عَلَيْهِ مِنْ خَطِيئَةٍ
“ഒരു തെറ്റുമില്ലാത്ത നിലക്ക് അല്ലാഹുവിനെ കണ്ടുമുട്ടുമാറ് ശരീരത്തിലും സമ്പത്തിലും സന്തതികളിലും വിശ്വാസിക്കും വിശ്വാസിനിക്കും പരീക്ഷണമുണ്ടായിക്കൊണ്ടിരിക്കും” (മുസ്നദു അഹ്മദ്. അർനാഊത്വ് ഹസനെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല