إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ ‎﴿١٠﴾‏

“ക്ഷമാശീലർക്ക് തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റിക്കൊടുക്കപ്പെടുന്നത്”  (വി.ക്വു.39:10)

അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  പറഞ്ഞു:

… وَالصَّبْرُ ضِيَاءٌ …

“…ക്ഷമ വെളിച്ചമാണ്…”  (മുസ്ലിം)

عَجَباً لأَمْرِ الْمُؤْمِنِ. إِنَّ أَمْرَهُ كُلَّهُ خَيْرٌ. وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ. إِنْ أَصَابَتْهُ سَرَّاءُ شَكَرَ. فَكَانَ خَيْراً لَهُ. وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ، فَكَانَ خَيْراً لَهُ

“വിശ്വാസിയുടെ  കാര്യം അത്ഭുതം തന്നെ. നിശ്ചയം,  അവന്റെ  കാര്യങ്ങളെല്ലാം നന്മയാണ്. അത് വിശ്വാസിക്കല്ലാതെ മറ്റാർക്കുമില്ല. നന്മലഭിച്ചാൽ അവൻ നന്ദികാണിക്കും. അത് അവന് നന്മയാണ്. ദുരിതം ബാധിച്ചാൽ അവൻ ക്ഷമിക്കും, അതും അവന് നന്മയാണ്.”  (മുസ്ലിം)

إِنَّ اللهَ يَقُولُ:  إِنِّي إِذَا ابْتَلَيْتُ عَبْدًا مِنْ عِبَادِي مُؤْمِنًا،  فَحَمِدَنِي عَلَى مَا ابْتَلَيْتُهُ، فَإِنَّهُ يَقُومُ مِنْ مَضْجَعِهِ ذَلِكَ كَيَوْمِ وَلَدَتْهُ أُمُّهُ مِنْ الْخَطَايَا.  وَيَقُولُ الرَّبُّ : أَنَا قَيَّدْتُ عَبْدِي وَابْتَلَيْتُهُ وَأَجْرُوا لَهُ كَمَا كُنْتُمْ تُجْرُونَ لَهُ وَهُوَ صَحِيحٌ

“അല്ലാഹു പറഞ്ഞു: വിശ്വാസിയായ എന്റെ ദാസനെ ഞാൻ പരീക്ഷിക്കുകയും പരീക്ഷിച്ചതിന്റെ പേരിൽ എന്നെ സ്തുതിക്കുകയും ചെയ്താൽ നവജാത ശിശുവിനെ പോലെ അവൻ കിടപ്പിൽനിന്ന് എഴുന്നേൽക്കും. റബ്ബ് (മലക്കുകളോട്) പറയും: എന്റെ ദാസനെ ഞാൻ തടഞ്ഞുവെക്കുകയും പരീക്ഷിക്കുകയും ചെയ്തു. അതിനാൽ അവൻ ആരോഗ്യവാനായിരിക്കെ എത്രമാത്രം പുണ്യങ്ങൾ എഴുതുമോ അത്രമാത്രം പുണ്യങ്ങൾ നിങ്ങൾ അവന് രേഖപ്പെടുത്തക” തിരുദൂതർ ‎ﷺ പറഞ്ഞു: മുസ്വീബതേൽക്കുന്ന ഏതൊരു മുസ്ലിമും തന്നോട് കൽപ്പിച്ച,

إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ اللَّهُمَّ اؤْجُرْنِي فِي مُصِيبَتِي وَأَخْلِفْ لِي خَيْراً مِنْهَا

ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ്, അവങ്കലേക്കു മാത്രം മടങ്ങുന്നവരുമാണ്. അല്ലാഹുവേ എനിക്കേറ്റ മുസ്വീബത്തിൽ എനിക്ക് പ്രതിഫലം നൽകേണമേ, ഇതിനേക്കാൾ നല്ലത് പകരം നൽകേണമേഎന്നു ചൊല്ലിയാൽ അതിനേക്കാൾ നല്ലത് അല്ലാഹു പകരം നൽകും; തീർച്ച.  (മുസ്ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts