അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إذا كانَت عِنْدَ الرَّجُلِ امْرَأَتَانِ فَلَمْ يعْدِلْ بَيْنَهُمَا جَاءَ يَوْمَ القِيامَةِ وَشِقَّهُ سَاقِطٌ
“ഒരാൾക്ക് രണ്ട് ഭാര്യമാരുണ്ടായിരിക്കെ അവർക്കിടയിൽ നീതി പാലിച്ചില്ലെങ്കിൽ തന്റെ ഒരു ഭാഗം വീണനിലയിൽ അയാൾ അന്ത്യനാളിൽ വരുന്നതാണ്” (സുനനുത്തിർമുദി)
مَنْ كَانَتْ لَهُ امْرَأَتَانِ فَمَالَ إلَى إحْدَاهُما جَاءَ يَوْمَ الْقِيَامَةِ وَشِقُّهُ مَائِلٌ
“രണ്ട് ഭാര്യമാരുള്ള വ്യക്തി രണ്ടിലൊരാളിലേക്ക് ചാഞ്ഞാൽ തന്റെ ഒരു ഭാഗം ചാഞ്ഞുകൊണ്ട് അന്ത്യനാളിൽ വരും. (സുനനു അബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
إنَّ الْمُقْسِطِينَ عِنْدَ اللهِ عَلَىٰ مَنَابِرَ مِنْ نُورٍ. عَنْ يَمِينِ الرَّحْمَـٰنِ. وَكِلْتَا يَدَيْهِ يَمِينٌ ، الَّذِينَ يَعْدِلُونَ فِي حُكْمِهِمْ وَأَهْلِيهِمْ وَمَا وَلُوا
“അല്ലാഹുവിങ്കൽ നീതിമാന്മാർ, റഹ്മാനായവന്റെ വലതുഭാഗത്ത് പ്രകാശത്തിന്റെ മിമ്പറുകളിലായിരിക്കും. അവന്റെ ഇരുകരങ്ങളും അനുഗ്രഹീതമാണ്. വിധിയിലും കുടുംബത്തിലും ഏറ്റെടുത്തകാര്യത്തിലും നീതിപുലർത്തുന്നവരാണവർ” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല