അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ مِمَّا يَلْحَقُ الْمُؤْمِنَ مِنْ عَمَلِهِ وَحَسَنَاتِهِ بَعْدَ مَوْتِهِ عِلْماً عَلَّمَهُ وَنَشَرَهُ، وَوَلَداً صَالِحاً تَرَكَهُ. وَمُصْحَفاً وَرَّثَهُ، أَوْ مَسْجِداً بَنَاهُ أَوْ بَيْتاً لاِبْنِ السَّبِيلِ بَنَاهُ، أَوْ نَهْراً أَجْرَاهُ أَوْ صَدَقَةً أَخْرَجَهَا مِنْ مَالِهِ فِي صِحَّتِهِ وَحَيَاتِهِ. يَلْحَقُهُ مِنْ بَعْدِ مَوْتِهِ
“പഠിപ്പിച്ചതും പ്രചരിപ്പിച്ചതുമായ അറിവ്, വിട്ടേച്ച സൽസന്താനം, അനന്തരമാക്കിയ മുസ്വ്ഹഫ്, നിർമ്മിച്ച പള്ളി, വഴിയാത്രക്കാർക്കായി നിർമ്മിച്ച വീട്, ഒഴുക്കിയ പുഴ, ജീവിത കാലത്തും ആരോഗ്യസമയത്തും നൽകിയ സ്വദക്വഃ, എന്നിവ മരണശേഷം വിശ്വാസിക്ക് വന്നണയുന്ന കർമ്മവും പുണ്യവുമാണ്; ഇവ മരണശേഷം അവന്റെയടുത്ത് വന്നുചേരും”(സുനനുഇബ്നിമാജഃ. അൽബാനി ഹസനെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല