അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَجِيءُ صَاحِبُ القُرْآنِ يَوْمَ الْقِيَامَةِ فَيَقُولُ: يَا رَبِّ حَلِّهِ. فَيُلْبَسَ تَاجَ الكَرَامَةِ، ثُمَّ يَقُولُ: يَا رَبِّ زِدْهُ، فَيُلْبَسَ حُلَةَ الكَرَامَةِ، ثُمَّ يَقُولُ: يَا رَبِّ اِرْضَ عَنْهُ، فَيَرْضَى عَنْهُ. فَيُقَالُ لَهُ: اِقْرَأْ وَارْقَ وَيُزَادُ بِكُلِّ آيَةٍ حَسَنَةٌ
“ക്വുർആനിന്റെ വക്താവ് അന്ത്യനാളിൽ വരും. ക്വുർആൻ പറയും: റബ്ബേ, ഇദ്ദേഹത്തെ അണിയിച്ചാലും. അയാൾ കറാമത്തിന്റെ കിരീടം അണിയിക്കപ്പെടും. ക്വുർആൻ പറയും: റബ്ബേ, ഇദ്ദേഹത്തിന് നീ വർദ്ധിപ്പിച്ചാലും. അയാൾ കറാമത്തിന്റെ വസ്ത്രം ധരിപ്പിക്കപ്പെടും. ക്വുർആൻ പറയും: റബ്ബേ, നീ ഇഷ്ടപെട്ടാലും. അവനെ ഇഷ്ടപ്പെടും. അയാളോട് പറയപ്പെടും: ഓതുക, കയറുക, ഓരോ ആയത്തിനും ഒരോ നന്മ വർദ്ധിക്കപ്പെടും.” (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല