അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ ثَابَرَ عَلَى اثْنَتَيْ عَشْرَةَ رَكْعَةً فِي الْيَوْمِ وَاللَّيْلَةِ دَخَلَ الجَنَّةَ أَرْبَعاً قَبْلَ الظُّهْرِ وَرَكْعَتَيْنِ بَعْدَهَا وَرَكْعَتَيْنِ بَعْدَ الْمَغْرِبِ وَرَكْعَتَيْنِ بَعْدَ الْعِشَاءِ وَرَكْعَتَيْنِ قَبْلَ الْفَجْرِ
“രാവിലും പകലിലുമായി പന്ത്രണ്ടുറക്അത്ത് നമസ്കാരം നിത്യമായി നിർവ്വഹിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. ദുഹ്റിന് മുമ്പ് നാല്, ദുഹ്റിന് ശേഷം രണ്ട്, മഗ്രിബിന് ശേഷം രണ്ട്, ഇശാക്ക് ശേഷം രണ്ട്, ഫജ്റിന്റെ മുമ്പ് രണ്ട് എന്നിവയാണവ.” (സുനനുന്നസാഇ. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
إِلاَّ بَنَى الله لهُ بيتاً فِي الجَنَّةِ أَوْ بُنِيَ لَهُ بَيْتٌ فِي الْجَنَّةِ
“അല്ലാഹു അദ്ദേഹത്തിന് സ്വർഗ്ഗത്തിൽ ഒരു വീട് നിർമ്മിക്കാതിരിക്കില്ല. അല്ലെങ്കിൽ സ്വർഗ്ഗത്തിൽ അയാൾക്കൊരു വീട് നിർമ്മിക്കപ്പെടും” (മുസ്ലിം) എന്നാണ് മറ്റൊരു രിവായത്തിൽ.
അബ്ദുൽ ജബ്ബാർ അബ്ദുല്ല