ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം:
بَيْنَمَا نَحْنُ نُصَلِّي مَعَ رَسُولِ الله ﷺ إِذْ قَالَ رَجُلٌ مِنَ الْقَوْمِ: اللهُ أَكْبَرُ كَبِيراً. وَالْحَمْدُ لله كَثِيراً. وَسُبْحَانَ الله بُكْرَةً وَأَصِيلاً. فَقَالَ رَسُولُ الله ﷺ: مَنِ الْقَائِلُ كَلِمَةَ كَذَا وَكَذَا؟ قَالَ رَجُلٌ مِنَ الْقَوْمِ: أَنَا يَا رَسُولَ الله. قَالَ: عَجِبْتُ لَهَا، فُتِحَتْ لَهَا أَبْوَابُ السَّمَاءِ قَالَ ابْنُ عُمَرَ: فَمَا تَرَكْتُهُنَّ مُنْذُ سَمِعْتُ رَسُولَ الله يَقُولُ ذٰلِكَ.
“ഞങ്ങൾ റസൂലി ﷺ നൊപ്പം നമസ്കരിച്ചുകൊണ്ടിരിക്കെ, ഒരാൾ:
اللهُ أَكْبَرُ كَبِيراً وَالْحَمْدُ للهِ كَثِيراً وَسُبْحَانَ اللهِ بُكْرَةً وَأَصِيلاً
എന്നുചൊല്ലി. നബി ﷺ ചോദിച്ചു: ഈ വചനങ്ങൾ പറഞ്ഞതാരാണ്? ഒരാൾ പറഞ്ഞു: തിരുദൂതരേ, ഞാനാണ്. അവിടുന്ന് മൊഴിഞ്ഞു: ഞാൻ അത്ഭുതപ്പെട്ടു. അവക്കുവേണ്ടി വാന കവാടങ്ങൾ തുറക്കപ്പെട്ടിരിക്കുന്നു. ഇബ്നുഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: റസൂലിﷺ ന്റെ ഈ മൊഴി കേട്ടമുതൽ ഞാൻ അവ ഉപേക്ഷിച്ചിട്ടേയില്ല.” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല